National Congress – malayalees.ch https://malayalees.ch Malayalam Online News Portal Thu, 20 May 2021 12:59:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png National Congress – malayalees.ch https://malayalees.ch 32 32 “കോവിഡ് ദുരിതത്തിൽ അനാഥരായവർക്ക് സൗജന്യ വിദ്യഭ്യാസം നൽകണം” https://malayalees.ch/sonia-gandhi-urges-pm-to-provide-free-education-for-kids-orphaned-by-covid/ Thu, 20 May 2021 12:59:15 +0000 https://malayalees.ch/?p=44417 കോവിഡ് മഹാമാരിക്കിടെ അനാഥരായി മാറിയ കുട്ടികൾക്ക് സർക്കാർ സൗജന്യ വിദ്യഭ്യാസം നൽകി ഉയർത്തി കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി. അനാഥരായ കുട്ടികളുടെ ഭാവി സംരക്ഷിക്കൽ രാജ്യത്തിന്റെ കടമയാണെന്നും സോണിയ ​ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. അന്നദാതാവായ രക്ഷിതാവോ, മതാപിതാക്കൾ പൂർണമായോ നഷ്ടപ്പെട്ടവരെ കെെയ്യൊഴിയാൻ പാടില്ല. മതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികൾ അത്യന്തം കടുത്ത വിഷമഘട്ടത്തിലൂടെയായിരിക്കും കടന്ന് പോകുന്നത്. പിന്തുണ നൽകാതെ അവരെ ഉയർത്തികൊണ്ട് വരാൻ സാധിക്കില്ല. നവോദയ വിദ്യാലയങ്ങൾ വഴി ഈ കുട്ടികളുടെ വിദ്യഭ്യാസം സർക്കാർ ഏറ്റെടുക്കണം. ഈ ദുരിത കാലത്തിന് ശേഷം അവർക്ക് ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ രാജ്യം അവർക്ക് കൈത്താങ്ങാവണം. അത് രാജ്യത്തിന്റെ കടമയായിരിക്കണമെന്നും സോണിയ ​ഗാന്ധി കത്തിൽ കുറിച്ചു. ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ​ഗാന്ധി തുടക്കം കുറിച്ച നവോദയ വിദ്യാലയങ്ങൾ രാജ്യത്താകെ 661 എണ്ണമുണ്ട്. ​ഗ്രാമീണ മേഖലയിൽ ആധുനിക വിദ്യഭ്യാസം സമ്പൂർണമായി നടപ്പിലാക്കുകയെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു എന്നും സോണിയ ​ഗാന്ധി പറഞ്ഞു. കോവിഡ് ബാധിച്ച് രക്ഷിതാക്കൾ പൂർണമായോ, അന്നദാതാവായ രക്ഷിതാവ് നഷ്ടപ്പെട്ടവരോ ആയ രണ്ട് ലക്ഷത്തിലധികം പേർ രാജ്യത്തുണ്ടെന്നാണ് കണക്ക്.

]]>
പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം https://malayalees.ch/anti-caa-protesters-charged-under-uapa/ Tue, 02 Jun 2020 06:10:18 +0000 https://malayalees.ch/?p=26405 പൗരത്വ പ്രക്ഷോഭകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്ന പൊലീസ് നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് എട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയത്

യു.എ.പി.എ നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന് കോൺഗ്രസ് എംപി സയ്യിദ് നസീ൪ ഹുസൈൻ. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കും. കരിനിയമങ്ങൾ ചുമത്തി വിദ്യാ൪ഥികളെ വേട്ടയാടുന്നതിനെതിരെ നടന്ന പ്രതിപക്ഷ പാ൪ട്ടികളുടെ സംയുക്ത വാ൪ത്ത സമ്മേളനത്തിലാണ് കോൺഗ്രസ് എംപിയുടെ പ്രതികരണം.

വിദ്യാ൪ഥികളും ആക്ടിവിസ്റ്റുകളുമടക്കമുള്ള പൗരത്വ പ്രക്ഷോഭകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്ന പൊലീസ് നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് എട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സംയുക്ത നടത്തിയ വാര്‍ത്താ സമ്മേളനം നടത്തിയത്. പ്രശ്നത്തെ നിയമപരമായും രാ ഷ്ട്രീയമായും നേരിടും. ഭയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കി പൗരത്വ പ്രക്ഷോഭത്തെ തക൪ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

വിദ്യാ൪ഥികൾക്കെതിരെ പോലും കരിനിയമങ്ങൾ പ്രയോഗിക്കുന്നത് അപലപനീയമാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. യുഎപിഎ നിയമം കൊണ്ടുവന്നത് തങ്ങളാണെങ്കിലും ന്യൂനതകൾ പരിഹരിക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. പൊലീസ് വേട്ടക്കെതിരെ അലിഗഢ് സ൪വകലാശാല വിദ്യാ൪ഥികളും വാ൪ത്തസമ്മേളനം നടത്തി.

]]>
ചത്തീസ്ഗഡില്‍ പുതിയ പദ്ധതിയുമായി കോണ്‍ഗ്രസ് https://malayalees.ch/nyay-scheme-chhattisgarh-transfers-rs-1500-cr-to-a-cs-of-19-lakh-farmers/ Fri, 22 May 2020 09:19:02 +0000 https://malayalees.ch/?p=25923 കരിമ്പ് കര്‍ഷകര്‍ക്ക് ഏക്കറിന് 13,000 രൂപയും നെല്‍ കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപയുമാണ് ലഭിക്കുക..


കര്‍ഷകര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതിയുമായി ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. രാജിവ് ഗാന്ധി കിസാന്‍ ന്യായ് സ്‌കീം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലെ ആദ്യഗഡുവായി 1500 കോടി രൂപ 19 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറി. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ 14 വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് നാല് ഗഡുക്കളായി 5750 കോടി രൂപയാണ് ചത്തീസ്ഗഡിലെ ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍ പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്യുക. കരിമ്പ് കര്‍ഷകര്‍ക്ക് ഏക്കറിന് 13000 രൂപയും നെല്‍ കര്‍ഷകര്‍ക്ക് ഏക്കറിന് 10000 രൂപയും ലഭിക്കും.

‘പദ്ധതിക്ക് കീഴില്‍ വരുന്ന 90 ശതമാനം പേരും പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗങ്ങളും മറ്റു പിന്നോക്ക വിഭാഗക്കാരുമായ ദരിദ്രരാണ്. രണ്ടാം ഘട്ടത്തില്‍ ഭൂരഹിതരായ കര്‍ഷകരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രൂപവത്കരിച്ചിട്ടുണ്ട്’

ഭൂപേഷ് ബാഗല്‍

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ കുറഞ്ഞ കൂലി ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചത്തീസ്ഗഡിലാണ് ന്യായ് പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും സമാനമായ പദ്ധതി നടപ്പാക്കാനുള്ള സമ്മര്‍ദത്തിലായിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ കോവിഡ് ദുരിതത്തിനിടയിലും പാവപ്പെട്ടവര്‍ക്ക് നേരിട്ട് ധനസഹായം നല്‍കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നില്ല. പ്രതിസന്ധിയിലായ മനുഷ്യരെ എങ്ങനെ സഹായിക്കണമെന്നതിന് രാജ്യത്തിനാകെ മാതൃകയായ പദ്ധതിയെന്നാണ് സോണിയ ഗാന്ധി ചത്തീസ്ഗഡ് സര്‍ക്കാരിന്റെ പദ്ധതിയെ വിശേഷിപ്പിച്ചത്.

]]>
”ലോക്ക്ഡൗണിനു ശേഷമുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ സുതാര്യത വരുത്തണം” രാഹുല്‍ ഗാന് https://malayalees.ch/rahul-gandhi-asks-govt-to-spell-out-post-may-17-strategy/ Fri, 08 May 2020 08:20:13 +0000 https://malayalees.ch/?p=25307 വലിയ പരിവര്‍ത്തനവും കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനവും ഇക്കാര്യത്തില്‍ ആവശ്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു

മെയ് 17ന് അവസാനിക്കുന്ന ലോക്ക്ഡൗണിനു ശേഷമുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ സുതാര്യത വരുത്തേണ്ടതുണ്ടെന്ന് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. ”ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യമായിരിക്കണം. എപ്പോള്‍ പൂര്‍ണ്ണമായി തുറക്കും, എന്താണ് മാനദണ്ഡം എന്നിവ ജനം മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണം.” രാഹുല്‍ വീഡിയോ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.

“ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കാതെ നമുക്കിങ്ങനെ തുടരാനാവില്ല. ഒരു പാട് കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ മാനസിക പ്രയാസങ്ങളും ഉണ്ടാക്കും. സ്വിച്ചിടുന്നതും ഓഫാക്കുന്നതുപോലെയുമല്ല കാര്യങ്ങളെന്ന് സർക്കാരും മനസ്സിലാക്കേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചില വിഭാഗക്കാര്‍ക്ക് ഈ രോഗം അപകടകരമാണ്. ഇത് വൃദ്ധര്‍ക്ക് അപകടകരമാണ്, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ ഉള്ളവര്‍ക്കും അപകടകരമാണ്. അല്ലാത്തവര്‍ക്ക് ഇത് അപകടകരമായ രോഗമല്ല. അതിനാല്‍ നാം ജനങ്ങളുടെ മനസില്‍ ഒരു മാറ്റം വരുത്തണം. നിലവില്‍, ആളുകള്‍ വളരെ ഭയപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ തുറക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഭീതി ഒഴിവാക്കി ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തണം”. വലിയ പരിവര്‍ത്തനവും കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനവും ഇക്കാര്യത്തില്‍ ആവശ്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

]]>
ലോക്ഡൌണിന് ശേഷം ഇനി എന്താണെന്ന് കേന്ദ്രത്തിന് അറിയുമോ? ചോദ്യവുമായി കോണ്‍ഗ്രസ് https://malayalees.ch/what-will-happen-after-lockdown-30-sonia-gandhi-manmohan-singh-question-govt/ Wed, 06 May 2020 11:46:09 +0000 https://malayalees.ch/?p=25208 മന്‍മോഹന്‍ സിങ്,പി.ചിദംബരം എന്നിവര്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്

ലോക്ഡൌണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടിയ കേന്ദ്രസര്‍ക്കാരിന് മെയ് 17ന് ശേഷം എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് ധാരണയുണ്ടോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. മന്‍മോഹന്‍ സിങ്,പി.ചിദംബരം എന്നിവര്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് സോണിയാ ഗാന്ധി വാര്‍ത്താ സമ്മേളനം നടത്തിയത്.

“മെയ് 17 ന് ശേഷം, എന്ത്? എന്ത് മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ലോക്ഡൌണ്‍ തുടരാന്‍ തീരുമാനമെടുക്കുന്നതെന്നും സോണിയ ചോദിച്ചു. ലോക്ക്ഡൗണ്‍ മെയ് 17 വരെ ദീര്‍ഘിച്ച കേന്ദ്രസര്‍ക്കാരിന് അതിന് ശേഷം എന്ത് ചെയ്യണമെന്ന ധാരണയില്ല. യാതൊരു പദ്ധതികളും കേന്ദ്രത്തിന്റെ പക്കലില്ലെന്നും സോണിയ ആരോപിച്ചു.

ലോക്ഡൌണ്‍ 3.0ന് ശേഷം എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയണമെന്ന് മുന്‍പ്രധാനമന്ത്രി കൂടിയായ മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു.അതേസമയം കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും അടുത്തഘട്ടത്തില്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കൃത്യമായ ധാരണ വേണമെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിയുടെ ആഘാതം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുകയും പകര്‍ച്ചവ്യാധി തടയാന്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.

വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ചും നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ചെറുകിട വ്യവസായ മേഖലകള്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആശ്വാസപാക്കേജുകള്‍ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടും പറഞ്ഞു.

കൊറോണ വൈറസ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മൻ‌മോഹൻ സിങ്ങിന്റെ അധ്യക്ഷതയിൽ പതിനൊന്ന് അംഗ കൺസൾട്ടേറ്റീവ് ഗ്രൂപ്പും സോണിയ ഗാന്ധി രൂപീകരിച്ചു.

]]>
പൂനം സിന്‍ഹക്കൊപ്പം ശത്രുഘ്നന്‍ സിന്‍ഹ പോയതില്‍ കോണ്‍ഗ്രസിന് അതൃപ്തി https://malayalees.ch/election-shatrughan-sinha-poonam-sinha/ Fri, 19 Apr 2019 04:38:08 +0000 https://malayalees.ch/?p=6082 ഭാര്യയും ലഖ്നൌ എസ്.പി സ്ഥാനാര്‍ഥിയുമായ പൂനം സിന്‍ഹക്കൊപ്പം നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് പോയ ശത്രുഘ്നന്‍ സിന്‍ഹയുടെ നടപടിയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരു വിഭാഗം നേതൃത്വത്തെ അതൃപ്തി അറിയിച്ചു.

ഭര്‍ത്താവിന്റെ ചുമതലയാണ് നിര്‍വഹിച്ചതെന്നാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ വിശദീകരണം. ബി.ജെ.പിയില്‍ നിന്ന് അടുത്തിടെ കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ മൂന്ന് ദിവസം മുമ്പാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഉടന്‍ ലഖ്നൌ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്നലെയാണ് പൂനം റോഡ് ഷോ ആയി എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഒപ്പം ശത്രുഘ്നന്‍ സിന്‍ഹയും അനുഗമിച്ചു. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അതൃപ്തി ഉണ്ടാക്കിയത്. ഭര്‍ത്താവിന്റെ ചുമതലയാണ് ചെയ്തത് എന്നാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ വിശദീകരണം.

രാഷ്ട്രീയ ചുമതല കൂടി ശത്രുഘ്നന്‍ സിന്‍ഹ നിര്‍വഹിക്കണമെന്നും ലഖ്നൌവില്‍ പ്രചാരണത്തിന് ഇറങ്ങണമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രമോദ് കൃഷ്ണം പ്രതികരിച്ചു. ബിഹാറിലെ പാറ്റ്ന സാഹിബ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാണ് ശത്രുഘ്നന്‍ സിന്‍ഹ.

]]>
ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും https://malayalees.ch/congress-says-chances-of-tie-up-with-aap-in-delhi-almost-finished-may-announce-ls-candidates-today/ Fri, 19 Apr 2019 03:58:41 +0000 https://malayalees.ch/?p=6062 ഡല്‍ഹിയിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതും മുതിര്‍ന്ന നേതാവ് കപില്‍ സിബലും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കുന്നത്. അതിനിടെ ആം ആദ്മി സ്ഥാനാര്‍ഥികള്‍ പത്രികാ സമര്‍പ്പണം തുടങ്ങി.

സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലും ഡല്‍ഹിയില്‍ എ.എ.പി – കോണ്‍ഗ്രസ് സഖ്യം സാധ്യമാകാതിരുന്നതോടെ നേരത്തെ തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്. ന്യൂഡല്‍ഹിയിൽ അജയ് മാക്കനും ചാന്ദിനി ചൗക്കിൽ കപില്‍ സിബലും മത്സരിക്കും. ഈസ്റ്റ് ഡല്‍ഹിയിൽ ഡി.പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത് മത്സരിക്കണമെന്നാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ജെ പി അഗര്‍വാളും, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ രാജ്കുമാര്‍ ചൗഹാനുമാണ് പരിഗണനയിൽ. സൌത്ത് ഡല്‍ഹിയില്‍ രമേശ് കുമാറും, വെസ്റ്റ് ഡല്‍ഹിയില്‍ മഹാബല്‍ മിശ്രയുമാണ് സാധ്യത പട്ടികയിലുള്ളത്.

ഇടത് പാര്‍ട്ടികള്‍ അടക്കമുള്ളവയുടെ പിന്തുണയോടെ മുന്നോട്ട് പോകാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അത്തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി പ്രചാരണം ആരംഭിച്ചതാണ് എ.എ.പി. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ബല്‍ബീര്‍ സിങ് ജാഖര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ഡല്‍ഹിയില്‍ മാത്രം സഖ്യം എന്ന നിലപാടില്‍ കോണ്‍ഗ്രസും സമീപ സംസ്ഥാനങ്ങളിലും സീറ്റെന്ന നിലപാടില്‍ എ.എ.പിയും ഉറച്ച് നിന്നതോടെയാണ് സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്. പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് ഗുണകരമാകുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. 7 മണ്ഡലവും പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസവും ബി.ജെ.പിക്ക് വര്‍ധിക്കുകയാണ്.

]]>
മോദി ദേശീയ താല്‍പര്യം മറന്ന് ചാരനെ പോലെ പ്രവര്‍ത്തിച്ചു https://malayalees.ch/rahul-gandhi-on-narendra-modi-on-rafale/ Tue, 12 Feb 2019 07:49:31 +0000 https://malayalees.ch/?p=2632 റഫാല്‍ വിഷയത്തില്‍ പ്രധാന മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് എയര്‍ബസ് എക്സിക്യൂട്ടീവ് അനില്‍ അംബാനിയുമായി നടത്തിയ ഇമെയില്‍ രാഹുല്‍ പുറത്തുവിട്ടു. കരാറിനെ കുറിച്ച് പ്രതിരോധ മന്ത്രിക്ക് പോലും അറിവില്ലായിരുന്നു. കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് തന്നെ അനില്‍ അംബാനി കരാറില്‍ പങ്കാളിയായിരുന്നു. മോദി ദേശീയ താല്‍പര്യം മറന്ന് ചാരനെ പോലെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി ഓദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സി.എ.ജി റിപ്പോര്‍ട്ടിന് കോണ്‍ഗ്രസ് ഒരു വിലയും കല്‍പിക്കുന്നില്ല. സി.എ.ജി റിപ്പോര്‍ട്ട് കമ്ട്രോളര്‍ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടല്ല, ചൌക്കീദാര്‍ ഓഡിറ്റര്‍ റിപ്പോര്‍ട്ടാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

]]>
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് https://malayalees.ch/priyanka-gandhi-to-politics-2/ Wed, 23 Jan 2019 12:02:15 +0000 https://malayalees.ch/?p=1603 പ്രിയങ്കഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കക്ക് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ആദ്യവാരം ചുമതലയേല്‍ക്കും. സംഘടന കാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലിനെയും നിയമിച്ചു. ജ്യോതിരാജ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാതലത്തില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മധ്യപ്രദേശ് പി.സി.സി അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കി. സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലും തെരഞ്ഞെടുക്കപ്പെട്ടു.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കവെ യുവ ഊര്‍ജ്ജവും പരിചയസമ്പത്തും സമന്വയിപ്പിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവും ഇതിന്റെ ഭാഗമാണ്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ഗുലാം നബി ആസാദിനെ ഹരിയാനയിലേക്ക് മാറ്റിയാണ് പ്രിയങ്കയുടെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും കടന്നുവരവ്.

രാജ്സ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗേലോട്ട് പോയപ്പോള്‍ ഒഴിവുവന്ന എ.ഐ.സി.സി സംഘടനകാര്യ ജനറല്‍ സെക്രട്ടറി പദവിയിലാണ് കെ.സി വേണുഗോപാലിനെ നിയമിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പിലടക്കം വഹിച്ച പങ്ക് കണക്കിലെടുത്താണ് കെ.സി വേണുഗോപാലിനെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുവ നേതൃത്വത്തെ തന്നെ സജ്ജമാക്കുന്നതോടൊപ്പം ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ പ്രിയങ്ക ഇറങ്ങുന്നതും തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കും.

]]>