national climate – malayalees.ch https://malayalees.ch Malayalam Online News Portal Wed, 30 Dec 2020 09:19:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png national climate – malayalees.ch https://malayalees.ch 32 32 ഹരിയാന തണുത്ത് വിറയ്ക്കുന്നു; താപനില പൂജ്യം ഡിഗ്രിയില്‍ https://malayalees.ch/zero-degree-in-parts-of-haryana-rajasthan-as-coldwave-intensifies-in-north-india/ Wed, 30 Dec 2020 09:19:20 +0000 https://malayalees.ch/?p=37729 ഡല്‍ഹി: ഹരിയാനയില്‍ അതി ശൈത്യം. ചൊവ്വാഴ്ച താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. ഉത്തരേന്ത്യയില്‍ രൂക്ഷമായ മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച വ്യാപകമായി. തണുത്തതും വരണ്ടതുമായ വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം ഉത്തരേന്ത്യയിലെ താപനില ഇനിയും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഡല്‍ഹിയില്‍ കുറഞ്ഞ താപനില 3.6 ഡിഗ്രീ സെല്‍ഷ്യസിലെത്തി. കൂടിയ താപനില 18.1 ഡിഗ്രിയാണ്. കശ്മീരിലെ മിക്ക സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി.

]]>