NATIONAL CASES – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Aug 2020 05:52:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NATIONAL CASES – malayalees.ch https://malayalees.ch 32 32 രാജ്യത്തെ കൊവിഡ് കേസുകൾ 34 ലക്ഷത്തിലേക്ക്; തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ ഏഴായിരം കടന്നു https://malayalees.ch/covid-cases-in-the-country-to-34-lakh-covid-deaths-cross-7000-in-tamil-nadu/ Sat, 29 Aug 2020 05:51:48 +0000 https://malayalees.ch/?p=31017 രാജ്യത്തെ കൊവിഡ് കേസുകൾ 34 ലക്ഷത്തിലേക്ക്. ആന്ധ്രയിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷവും, അസമിൽ ഒരു ലക്ഷവും കടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ ഏഴായിരം കടന്നു. ഖേൽരത്‌ന പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത ഗുസ്തി താരം വിനേഷ് ഫോഗട്ടിന് രോഗം സ്ഥിരീകരിച്ചു. നിയമസഭയിൽ കൂടിക്കാഴ്ച നടത്തിയ രണ്ട് എംഎൽഎമാർക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഒരാഴ്ചത്തെ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.

മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം തീവ്രമായി. 24 മണിക്കൂറിനിടെ 14,361 പോസിറ്റീവ് കേസുകളും, 331 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 7,47,995. ആകെ മരണം 23,775. ആന്ധ്രയിൽ 24 മണിക്കൂറിനിടെ 10,526 കേസുകൾ. 81 മരണം. ആകെ രോഗബാധിതർ 403,616ഉം, ആകെ മരണം 3,714ഉം ആയി. തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ 7000 കടന്നു. 102 പേർ കൂടി മരിച്ചതോടെ ആകെ മരണം 7,050 ആയി. 5,996 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,09,238 ആയി ഉയർന്നു. കർണാടകയിൽ 8,960ഉം, അസമിൽ 2560ഉം, ഡൽഹിയിൽ 1808ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ജാർഖണ്ഡിൽ കണ്ടെന്റ്‌മെന്റ് സോണുകളിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അടുത്ത മാസം മുപ്പത് വരെ നീട്ടി.

]]>
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; ആന്ധ്രയിൽ രോഗബാധിതഷരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു https://malayalees.ch/national-covid-cases-2/ Wed, 19 Aug 2020 04:54:59 +0000 https://malayalees.ch/?p=30443 രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. ആന്ധ്രയിൽ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ 6000 പിന്നിട്ടു. ഗോവയിൽ മുൻ ഉപമുഖ്യമന്ത്രി രാംകൃഷ്ണ ധാവലിക്കറിനും ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു. കർണാടകയിലെ ബിജെപി എംപി ശ്രീനിവാസ് പ്രസാദ് രോഗബാധിതനായി. സമ്പർക്ക പട്ടികയിലുള്ള കർണാടക ബിജെപി ഉപാധ്യക്ഷനും, മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകനുമായ ബി.വൈ വിജയേന്ദ്ര വീട്ടുനിരീക്ഷണത്തിലേക്ക് മാറി. കോയമ്പത്തൂരിലെ ജ്വല്ലറിയിൽ 50 ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചു.

മഹാരാഷ്ട്രയിൽ 11,119 പുതിയ കേസുകളും 422 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,15,477ഉം, മരണം 20,687ഉം ആയി ഉയർന്നു. മൂന്ന് ലക്ഷം കേസുകൾ കടക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി ആന്ധ്ര മാറി. ഒരു ലക്ഷം കേസുകൾ വർധിച്ചത് വെറും പതിനൊന്ന് ദിവസം കൊണ്ട്. സംസ്ഥാനത്ത് ആകെ രോഗബാധിതർ 3,06,261 ആയി.

24 മണിക്കൂറിനിടെ 9,652 പേർക്ക് രോഗം സ്ഥിരീകരിച്ചു. 88 പേർ കൂടി മരിച്ചു. കർണാടകയിൽ രോഗവ്യാപനം അയവില്ലാതെ തുടരുകയാണ്. 7,665 പുതിയ കേസുകളും 139 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,40,948ഉം, മരണം 4,201ഉം ആയി. ബംഗളൂരുവിൽ മാത്രം 2,242 പുതിയ കേസുകൾ. തമിഴ്‌നാട്ടിൽ ആകെ മരണം 6,007. കൊവിഡ് ബാധിതരുടെ എണ്ണം 3,49,654 ആയി. ഉത്തർപ്രദേശിൽ 4336ഉം, പശ്ചിമബംഗാളിൽ 3,175ഉം, ബിഹാറിൽ 3,257ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

]]>
രാജ്യത്തെ കൊവിഡ് കേസുകൾ 25 ലക്ഷത്തിലേക്ക് https://malayalees.ch/covid-cases-in-the-country-to-25-lakh/ Sat, 15 Aug 2020 05:28:47 +0000 https://malayalees.ch/?p=30244 രാജ്യത്തെ കൊവിഡ് കേസുകൾ 25 ലക്ഷത്തിലേക്ക്. ഡൽഹിയിൽ രോഗബാധിതർ ഒന്നരലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചാബിൽ മുഴുവൻ നഗരങ്ങളിലേക്കും രാത്രി കർഫ്യു വ്യാപിപ്പിച്ചു. വൈഷ്‌ണോ ദേവി തീർത്ഥാടനം നിയന്ത്രണങ്ങളോടെ നാളെ ആരംഭിക്കുമെന്ന് ജമ്മുകശ്മീർ ഭരണക്കൂടം വ്യക്തമാക്കി.

രാജ്യത്തെ പ്രതിദിന കേസുകളിൽ വൻവർധന തുടരുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 12,608 പോസിറ്റീവ് കേസുകളും 364 മരണവും റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ 8,943 പുതിയ രോഗികൾ. 97 മരണം. ആകെ പോസിറ്റീവ് കേസുകൾ 273,085ഉം മരണം 2,475ഉം ആയി. കർണാടകയിൽ 7,908 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 104 പേർ കൂടി മരിച്ചു. ആകെ രോഗബാധിതർ 2,11,108. ആകെ മരണം 3,717. ബംഗളൂരുവിൽ മാത്രം 2452 പുതിയ കേസുകളും 22 മരണവും. തമിഴ്‌നാട്ടിൽ 5,890 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ പോസിറ്റീവ് കേസുകൾ 3,26,245 ആയി. വീട്ടുനിരീക്ഷണം നിർദേശിക്കുന്ന രോഗികൾക്കായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി, അമ്മ കൊവിഡ് 19 കിറ്റ് പുറത്തിറക്കി. ഹൃദയമിടിപ്പ് അളക്കുന്ന ഓക്‌സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ, ആയുർവേദ മരുന്നുകൾ എന്നിവയടങ്ങിയ കിറ്റിന് 2500 രൂപയാണ് വില. ഉത്തർപ്രദേശിൽ 4512ഉം, പശ്ചിമ ബംഗാളിൽ 3035ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

]]>