NASA – malayalees.ch https://malayalees.ch Malayalam Online News Portal Sat, 01 Jul 2023 12:05:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NASA – malayalees.ch https://malayalees.ch 32 32 ശനി ഗ്രഹത്തിന്റെ അത്യപൂര്‍വമായ ചിത്രം; ഗംഭീര സര്‍പ്രൈസുമായി നാസ https://malayalees.ch/nasa-unveils-stunning-image-of-saturns-rings-by-james-webb-telescope/ Sat, 01 Jul 2023 12:05:13 +0000 https://malayalees.ch/?p=83657 ശൂന്യാകാശത്തെ അത്ഭുതക്കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഗംഭീര സര്‍പ്രൈസ് ഒരുക്കി നാസയുടെ ജെയിംസ് വെബ് ടെലിസ്‌കോപ്പ്. ശനി ഗ്രഹത്തിന്റെ വലിയ പ്രത്യേകതയായ വലയങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണിച്ചുതരുന്ന ഒരു അപൂര്‍വചിത്രമാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശനിഗ്രഹത്തിന്റെ ഈ ഇന്‍ഫ്രാറെഡ് ചിത്രം ഗ്രഹത്തിന് ചുറ്റുമുള്ള ചില പാറ്റേണുകളും പകര്‍ത്തിയിട്ടുണ്ട്. വളയങ്ങള്‍ വളരെയധികം പ്രകാശിക്കുന്നതായി ജെയിംസ് വെബ് ടെലിസ്‌കോപ്പ് ചിത്രം തെളിയിക്കുന്നു.

ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ ശനി ഗ്രഹം വളരെ ഇരുണ്ടതായാണ് കാണപ്പെടുന്നത്. മീഥെയ്ന്‍ വാതകം പ്രകാശത്തെ ആഗിരണം ചെയ്യുന്നതാണ് അതിന് കാരണം. എങ്കിലും ഗ്രഹത്തിന് ചുറ്റുമുള്ള വളയങ്ങള്‍ നന്നായി പ്രകാശിച്ച് നില്‍ക്കുന്നതായും ചിത്രത്തില്‍ കാണാം. ഇത് ശനി ഗ്രഹത്തിന്റെ ചിത്രത്തിന് വശ്യമായ ഭംഗി നല്‍കുന്നുണ്ടെന്നും നാസ പറഞ്ഞു.

20 മണിക്കൂര്‍ നീണ്ട നിരീക്ഷണ ഓപ്പറേഷനിലാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ് ഈ ചിത്രമെടുത്തത്. ശനിയുടെ അറിയപ്പെടുന്ന 145 ഉപഗ്രഹങ്ങളില്‍ മൂന്നെണ്ണമായ എന്‍സെലാഡസ്, ഡയോണ്‍, ടെത്തിസ് എന്നിവയും ചിത്രത്തില്‍ ദൃശ്യമാകുന്നുണ്ട്.

]]>
2046 വാലന്റൈന്‍സ് ദിനത്തില്‍ ഭൂമിയില്‍ ഭീമന്‍ ഛിന്നഗ്രഹം പതിക്കുമോ? നാസയുടെ നിരീക്ഷണത്തിന് പിന്നില്‍… https://malayalees.ch/nasa-warns-of-monstrous-590-foot-asteroid-bolting-towards-earth/ Mon, 13 Mar 2023 04:34:51 +0000 https://malayalees.ch/?p=77884 കേട്ടുകേള്‍വി പോലുമില്ലാത്ത തരം രോഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, പ്രളയം തുടങ്ങി ഭൂമിയില്‍ ഇന്ന് മനുഷ്യരും മറ്റ് ജീവജാലങ്ങളും നേരിടുന്ന നിരവധി വെല്ലുവിളികളുണ്ട്. ശാസ്ത്ര, സാങ്കേതിക വിദ്യയിലെ മികവുള്‍പ്പെടെയുള്ളവ കൊണ്ട് നാം പലപ്പോഴും അത് മറികടന്ന് പോരാറുമുണ്ട്. ഭൂമിയില്‍ നിന്നുള്ള ഇത്തരം ഭീഷണികള്‍ക്ക് പുറമേ ഭൂമിയ്ക്ക് പുറത്ത് നിന്ന് മനുഷ്യരാശിയ്ക്ക് ചിലപ്പോള്‍ ചില ഭീഷണികള്‍ നേരിടേണ്ടി വന്നാലോ? ഭീമാകാരനായ ഒരു ഛിന്നഗ്രഹത്തെ നാസ നിരീക്ഷിച്ച് തുടങ്ങിയപ്പോഴേ പലരും അപകടം മണത്തു. 2046ല്‍ 590 അടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കാനുള്ള സാധ്യതയാണ് നാസ മുന്നില്‍ കാണുന്നത്. നാസയുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ഛിന്നഗ്രഹം എത്താന്‍ സാധ്യതയുള്ളതോ…. വാലന്റൈന്‍സ് ദിനത്തിലും…

ഭൂമിയ്ക്ക് നേരെ വരുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് 2023 DW എന്ന് പേരുള്ള ഛിന്നഗ്രഹത്തെയാണ് നാസ നിരീക്ഷിച്ചുവരുന്നത്. ഭൂമിയില്‍ നിന്ന് ഏകദേശം 0.12 അസ്‌ട്രോണിമിക്കല്‍ യൂണിറ്റ് അകലത്തിലാണ് ഇപ്പോള്‍ ഛിന്നഗ്രഹം നില്‍ക്കുന്നത്. സൂര്യനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് സെക്കന്‍ഡില്‍ 24.64 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്.

ഇപ്പോള്‍ ഛിന്നഗ്രഹത്തിന്റെ സ്ഥാനം അടിസ്ഥാനപ്പെടുത്തിയാല്‍ ഇവ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 600ല്‍ ഒന്ന് മാത്രമാണെന്നാണ് നാസ പറഞ്ഞത്. എന്നാലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് ഭൂകമ്പങ്ങള്‍, സുനാമികള്‍, വലിയ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍, വ്യാപക വനനശീകരണം മുതലായവയ്‌ക്കെല്ലാം കാരണമായേക്കാം. ഇവ ചിലപ്പോള്‍ ഭൂമിയില്‍ നിന്ന് 3.9 ദശലക്ഷം കിലോമീറ്റര്‍ അടുത്ത് വന്ന ശേഷം ഭൂമിയില്‍ പതിക്കാതെ ഗ്രഹത്തിന് കുറുകെ സുരക്ഷിതമായി കടന്നുപോയേക്കുമെന്നും ശാസ്ത്രജ്ഞര്‍ പ്രത്യാശിക്കുന്നുണ്ട്.

]]>
പ്രതീക്ഷ കൈവിടാതെ നെയാദിയും സംഘവും; യുഎഇ ബഹിരാകാശ ദൗത്യം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട് https://malayalees.ch/nasas-spacex-crew-6-launch-on-march-2-2/ Fri, 03 Mar 2023 11:34:12 +0000 https://malayalees.ch/?p=77305 വിക്ഷേപണത്തിന്റെ അവസാന നിമിഷം മാറ്റിവച്ച യുഎഇയുടെ ബഹിരാകാശ ദൗത്യം മാര്‍ച്ച് രണ്ടിന് പുറപ്പെടുമെന്ന് വിവരം. നാളെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.04ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരുമെന്ന് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 27ന് വിക്ഷേപിക്കാനിരിക്കെയാണ് സാങ്കേതിക തകരാര്‍ കാരണം ദൗത്യം പൂര്‍ത്തിയാക്കാനാകാതെ പോയത്. ക്രൂ ഡ്രാഗണിനുള്ളില്‍ മൂന്ന് മണിക്കൂറോളം കാത്തിരുന്നതിനിടെയായിരുന്നു സംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടത്.(nasa’s SpaceX Crew-6 launch on march 2)

ചരിത്രപരമായ ബഹിരാകാശ ദൗത്യം താത്ക്കാലികമായി നിന്നെങ്കിലും ശുഭാപ്തി വിശ്വാസം കൈവിട്ടിട്ടില്ല സുല്‍ത്താന്‍ അല്‍ നെയാദി. ഇത്രവേഗം മക്കളുടെ അടുത്തേക്ക് തിരിച്ചെത്തുമെന്ന് കരുതിയില്ലെന്നും ക്രൂ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും സുല്‍ത്താന്‍ നെയാദി ട്വീറ്റ് ചെയ്തു.

‘എത്രയും വേഗം തിരിച്ചെത്താമെന്ന് മക്കള്‍ക്ക് വാക്കുകൊടുത്താണ് ദൗത്യത്തിനിറങ്ങിയത്. അത് ഇത്രവേഗം സാധ്യമാകുമെന്ന് കരുതിയില്ല. എല്ലാ ദൗത്യ അംഗങ്ങളും സുരക്ഷിതരാണ്. അവരുടെ ആവേശവും കൂടി. ലോഞ്ച് സ്‌ക്രബ് തങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും ക്രൂ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും നെയാദി ട്വിറ്ററില്‍ കുറിച്ചു.

വിക്ഷേപണത്തിന് മിനിറ്റുകള്‍ മുന്‍പ് ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക പ്രശ്‌നം മൂലമാണ് ദൗത്യം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്. സുല്‍ത്താന്‍ നയാദി, നാസയുടെ ശാസ്ത്രജ്ഞരായ സ്റ്റീഫന്‍ ബോവന്‍, വാറണ്‍ വുഡ്ഡി ഹൊബര്‍ഗ്, റോസ് കോമോസ്, ബഹിരാകാശ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രിഫെഡ്യാവ് എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനുള്ള തയാറെടുപ്പിലാണ് സുല്‍ത്താന്‍ അല്‍ നെയാദി.

180 ദിവസത്തെ ബഹിരാകാശ യാത്രയ്ക്കാണ് അല്‍ നെയാദി തയ്യാറെടുക്കുന്നത്. ഇതോടെ ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമാകും യുഎഇ. ബഹിരാകാശേത്തേക്ക് പോകാന്‍ യുഎഇയില്‍ നിന്നും ആദ്യമായി തിരഞ്ഞെടുത്ത സഞ്ചാരികളില്‍ ഒരാളാണ് സുല്‍ത്താന്‍ അല്‍നെയാദി. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ അല്‍ മന്‍സൂരിക്കൊപ്പം അല്‍നെയാദിയെയും തെരെഞ്ഞെടുത്തിരുന്നത്. 2019 ലായിരുന്നു ആദ്യ ബഹിരാകാശ ദൗത്യം യുഎഇ നടത്തിയത്. ആ ദൗത്യത്തില്‍ ഹസാ അല്‍ മന്‍സൂരി അതില്‍ ഉള്‍പ്പെട്ടിരുന്നു. 4,022 പേരില്‍ നിന്നാണ് അല്‍നെയാദിയും അല്‍മന്‍സൂരിയും തിരഞ്ഞെടുക്കപ്പെട്ടത്.

]]>
പ്രതീക്ഷ കൈവിടാതെ നെയാദിയും സംഘവും; യുഎഇ ബഹിരാകാശ ദൗത്യം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട് https://malayalees.ch/nasas-spacex-crew-6-launch-on-march-2/ Thu, 02 Mar 2023 10:56:36 +0000 https://malayalees.ch/?p=77219 വിക്ഷേപണത്തിന്റെ അവസാന നിമിഷം മാറ്റിവച്ച യുഎഇയുടെ ബഹിരാകാശ ദൗത്യം മാര്‍ച്ച് രണ്ടിന് പുറപ്പെടുമെന്ന് വിവരം. നാളെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.04ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരുമെന്ന് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 27ന് വിക്ഷേപിക്കാനിരിക്കെയാണ് സാങ്കേതിക തകരാര്‍ കാരണം ദൗത്യം പൂര്‍ത്തിയാക്കാനാകാതെ പോയത്. ക്രൂ ഡ്രാഗണിനുള്ളില്‍ മൂന്ന് മണിക്കൂറോളം കാത്തിരുന്നതിനിടെയായിരുന്നു സംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടത്.(nasa’s SpaceX Crew-6 launch on march 2)

ചരിത്രപരമായ ബഹിരാകാശ ദൗത്യം താത്ക്കാലികമായി നിന്നെങ്കിലും ശുഭാപ്തി വിശ്വാസം കൈവിട്ടിട്ടില്ല സുല്‍ത്താന്‍ അല്‍ നെയാദി. ഇത്രവേഗം മക്കളുടെ അടുത്തേക്ക് തിരിച്ചെത്തുമെന്ന് കരുതിയില്ലെന്നും ക്രൂ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും സുല്‍ത്താന്‍ നെയാദി ട്വീറ്റ് ചെയ്തു.

‘എത്രയും വേഗം തിരിച്ചെത്താമെന്ന് മക്കള്‍ക്ക് വാക്കുകൊടുത്താണ് ദൗത്യത്തിനിറങ്ങിയത്. അത് ഇത്രവേഗം സാധ്യമാകുമെന്ന് കരുതിയില്ല. എല്ലാ ദൗത്യ അംഗങ്ങളും സുരക്ഷിതരാണ്. അവരുടെ ആവേശവും കൂടി. ലോഞ്ച് സ്‌ക്രബ് തങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും ക്രൂ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും നെയാദി ട്വിറ്ററില്‍ കുറിച്ചു.

വിക്ഷേപണത്തിന് മിനിറ്റുകള്‍ മുന്‍പ് ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക പ്രശ്‌നം മൂലമാണ് ദൗത്യം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്. സുല്‍ത്താന്‍ നയാദി, നാസയുടെ ശാസ്ത്രജ്ഞരായ സ്റ്റീഫന്‍ ബോവന്‍, വാറണ്‍ വുഡ്ഡി ഹൊബര്‍ഗ്, റോസ് കോമോസ്, ബഹിരാകാശ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രിഫെഡ്യാവ് എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനുള്ള തയാറെടുപ്പിലാണ് സുല്‍ത്താന്‍ അല്‍ നെയാദി.

180 ദിവസത്തെ ബഹിരാകാശ യാത്രയ്ക്കാണ് അല്‍ നെയാദി തയ്യാറെടുക്കുന്നത്. ഇതോടെ ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമാകും യുഎഇ. ബഹിരാകാശേത്തേക്ക് പോകാന്‍ യുഎഇയില്‍ നിന്നും ആദ്യമായി തിരഞ്ഞെടുത്ത സഞ്ചാരികളില്‍ ഒരാളാണ് സുല്‍ത്താന്‍ അല്‍നെയാദി. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ അല്‍ മന്‍സൂരിക്കൊപ്പം അല്‍നെയാദിയെയും തെരെഞ്ഞെടുത്തിരുന്നത്. 2019 ലായിരുന്നു ആദ്യ ബഹിരാകാശ ദൗത്യം യുഎഇ നടത്തിയത്. ആ ദൗത്യത്തില്‍ ഹസാ അല്‍ മന്‍സൂരി അതില്‍ ഉള്‍പ്പെട്ടിരുന്നു. 4,022 പേരില്‍ നിന്നാണ് അല്‍നെയാദിയും അല്‍മന്‍സൂരിയും തിരഞ്ഞെടുക്കപ്പെട്ടത്.

]]>
ചൊവ്വയുടെ ഉപരിതലത്തില്‍ കരടിമുഖങ്ങള്‍; ചിത്രം പുറത്തുവിട്ട് നാസ https://malayalees.ch/bear-face-spotted-on-mars-as-nasa-observes-rock-formation/ Sat, 28 Jan 2023 12:14:22 +0000 https://malayalees.ch/?p=75227 അന്യഗ്രഹങ്ങളില്‍ മനുഷ്യരുണ്ടാകാനുള്ള സാധ്യതയെ ചുറ്റിപ്പറ്റി ഭൂമിയിലെ മനുഷ്യരുടെ ഭാവന പലവഴികളില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ക്ക് ഒരു കരടിയുടെ ഛായയാണെങ്കിലോ? അത്തരമൊരു സാധ്യതയിലേക്ക് നേരിയ സൂചന നല്‍കുന്ന കൗതുകമുണര്‍ത്തുന്ന ഒരു ചിത്രം ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് പകര്‍ത്തിയിരിക്കുകയാണ് നാസ. (Bear Face Spotted On Mars As NASA Observes Rock Formation)

ചൊവ്വയുടെ നിരീക്ഷണ ഓര്‍ബിറ്ററിലെ ഹൈ റെസല്യൂഷന്‍ ഇമേജിംഗ് സയന്‍സ് എക്‌സ്‌പെരിമെന്റ് ക്യാമറയിലാണ് ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും കൗതുകമുണര്‍ത്തുന്ന ആ ചിത്രം പതിഞ്ഞത്. ഉപരിതലത്തില്‍ കണ്ട ചില ഭാഗങ്ങളെ സൂം ചെയ്ത് നോക്കുമ്പോള്‍ കരടിയുടെ മുഖച്ഛായ തെളിഞ്ഞുവരുന്നതായി തോന്നുന്നുവെന്ന് HiRISe ബ്യൂട്ടിഫുള്‍ മാര്‍സ് (നാസ) ട്വിറ്റര്‍ ഹാന്‍ഡിലാണ് ഒരു ട്വീറ്റിലൂടെ പറഞ്ഞത്. ഈ ചിത്രം പിന്നീട് നെറ്റിസണ്‍സ് ഏറ്റെടുക്കുകയായിരുന്നു.

കരടിയുടെ മൂക്കായി നാം കാണുന്ന പ്രദേശം ഒരു അഗ്നിപര്‍വതം ആകാനുള്ള സാധ്യത അരിസോണ സര്‍വകലാശാല നടത്തിയ ഗവേഷണം മുന്നോട്ടുവയ്ക്കുന്നുണ്ട്. കരടിയിലെ കണ്ണുകളായി തോന്നുന്ന ഭാഗങ്ങള്‍ രണ്ട് ഗര്‍ത്തങ്ങളും ഇവയ്ക്ക് ചുറ്റും വൃത്താകൃതിയിലുള്ള ഒരു പാറ്റേണും രൂപപ്പെട്ടിരിക്കാമെന്നാണ് വിലയിരുത്തല്‍.

]]>
ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം; ഇടിച്ചിട്ട് നാസ; ചിത്രങ്ങള്‍ പുറത്ത് https://malayalees.ch/nasas-dart-mission-successful/ Tue, 27 Sep 2022 04:51:42 +0000 https://malayalees.ch/?p=68630 ഉല്‍ക്കകളെ ഇടിച്ചുഗതിമാറ്റാനുള്ള നാസയുടെ പരീക്ഷണം വിജയിച്ചു. ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഡൈമോര്‍ഫസ് ഉല്‍ക്കയില്‍ നാസയുടെ ഡാര്‍ട്ട് പേടകം ഇടിച്ചിറങ്ങി. മണിക്കൂറില്‍ 22000 കിലോമീറ്റര്‍ വേഗത്തിലാണ് 9 മാസം മുന്‍പ് വിക്ഷേപിച്ച പേടകം ഇടിച്ചത്. ഡാര്‍ട്ട് ദൗത്യത്തിന്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു.

ഡാര്‍ട്ട് ബഹിരാകാശ പേടകം പുലര്‍ച്ചെ മൂന്നരയോടെയാണ് ഇടിച്ചിറങ്ങിയത്. ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉല്‍ക്കകളെ ഗതിതിരിച്ചു വിടാന്‍ കഴിയുമോ എന്ന നിര്‍ണായക പരീക്ഷണമാണ് നാസ നടത്തിയത്. ഒന്‍പതുമാസം മുന്‍പ് ഭൂമിയില്‍ നിന്നു പുറപ്പെട്ട ഡാര്‍ട്ട് പേടകം കടുകിട തെറ്റാതെ ലക്ഷ്യം കണ്ടു.

അതിവേഗം ഡിഡിമസ് എന്ന മാതൃഗ്രഹത്തെ ചുറ്റുന്ന ഡൈമോര്‍ഫസ് എന്ന ഉല്‍ക്കയായിരുന്നു ലക്ഷ്യം. 170 മീറ്റര്‍ മാത്രം വ്യാസമുള്ള ഡൈമോര്‍ഫസില്‍ ഇടിക്കാനുള്ള ശ്രമം ചെറിയൊരു പാളിച്ചകൊണ്ടുപോലും വിഫലമാകാം എന്നതായിരുന്നു വെല്ലുവിളി. അവസാന അഞ്ചുമണിക്കൂര്‍ ഭൂമിയില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയായിരുന്നു ഡാര്‍ട്ടിന്റെ സഞ്ചാരം. ഒടുവില്‍ ലക്ഷ്യം കാണുകയും ചെയ്തു.




ഇടിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള ഡൈമോര്‍ഫസിന്റെ ചിത്രങ്ങളും പേടകം പകര്‍ത്തി അയച്ചു. ഡിഡിമസിന്റെ നിഴലില്‍ ആയിരുന്ന ഡൈമോര്‍ഫസിന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ഇടിക്കുന്നതിനു മുന്‍പ് 11 മണിക്കൂര്‍ 55 മിനിറ്റ് എടുത്താണ് ഡൈമോര്‍ഫസ് ഡിഡിമസിനെ ചുറ്റിയിരുന്നത്. ആ ഭ്രമണ സമയംകുറയ്ക്കാനും സഞ്ചാര പാത മാറ്റാനും കഴിഞ്ഞു എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

]]>
അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ നാസ; ആർട്ടിമിസ് വൺ വിക്ഷേപണം ഇന്ന് https://malayalees.ch/artemis-1-launch-today/ Sat, 03 Sep 2022 04:33:57 +0000 https://malayalees.ch/?p=67519 ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്. കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് രാത്രി 11.47 ന് ആർട്ടിമിസ് വിക്ഷേപിക്കും. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്ന് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച കൗൺഡൗൺ ആരംഭിച്ചിരുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ഏഴ് ലക്ഷത്തോളം ഇന്ധനം വീണ്ടും നിറയ്ക്കേണ്ടി വന്നത്. ആ സമയത്താണ് ഫ്യുവൽ ലൈനിൽ പൊട്ടലുണ്ടലായി കണ്ടെത്തിയത്. തുടർന്ന് വിക്ഷേപണം മാറ്റി വയ്ക്കാൻ നാസ തീരുമാനമെടുത്തു.

ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ കൂടി ആദ്യ പരീക്ഷണമായ ഈ വിക്ഷേപണത്തിന് മനുഷ്യന് പകരം സ്പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആയിരിക്കും കുതിച്ചുയരുക. ഇത്തവണ മനുഷ്യർ ഇല്ലെങ്കിലും വരും കാലങ്ങളിൽ മനുഷ്യനിലൂടെ കൂടുതൽ പരീക്ഷണങ്ങൾ ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഇപ്പോൾ. മനുഷ്യരാശിയെ സ്വപ്നച്ചിറകിൽ പറത്താനുള്ള ദൗത്യം എന്ന് തന്നെ ആണ് ഗവേഷകരും ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്.

യാത്രികർക്ക് പകരം 3 ബൊമ്മകളെയാണ് ഈ ദൗത്യത്തിൽ കാപ്സ്യൂളിൽ വഹിക്കുന്നത്. ഏതാണ്ട് 46 ടൺ ഭാരമുള്ള റോക്കറ്റ് ൽ 7700 കിലോഗ്രാമുള്ള ക്യാപ്സ്യൂൾ ഉള്ളിൽ വഹിച്ചുകൊണ്ടായിരിക്കും പറന്നുയരാൻ പോകുന്നത്. വിക്ഷേപണത്തിന് ശേഷം 8 മുതൽ 14 ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഈ റോക്കറ്റ് എത്തുമെന്നും ഏകദേശം 3 ആഴ്ചത്തെ കറക്കത്തിനു ശേഷം വീണ്ടും പസഫിക് സമുദ്രത്തിൽ വന്ന് പതിക്കും എന്ന കാര്യവും നാസ പറയുന്നുണ്ട്.

]]>
അഞ്ച് പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസ; മെഗാ മൂൺ റോക്കറ്റ് ഒരുങ്ങി https://malayalees.ch/nasa-artemis-ready-to-launch/ Mon, 29 Aug 2022 12:44:24 +0000 https://malayalees.ch/?p=67258 അഞ്ചു പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസയുടെ മെഗാ മൂൺ റോക്കറ്റ് ഒരുങ്ങി കഴിഞ്ഞു. നാസയുടെ പുതിയ ചാന്ദ്ര ദൗത്യം ആർട്ടിമിസ് 1 എന്ന പദ്ധതിയുടെ ആദ്യ ദൗത്യമാണ് അമേരിക്കയിൽ നടക്കാൻ പോകുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ കൂടി ആദ്യ പരീക്ഷണമായ ഈ വിക്ഷേപണത്തിന് മനുഷ്യന് പകരം സ്‌പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആയിരിക്കും കുതിച്ചുയരുക. ഇത്തവണ മനുഷ്യർ ഇല്ലെങ്കിലും വരും കാലങ്ങളിൽ മനുഷ്യനിലൂടെ കൂടുതൽ പരീക്ഷണങ്ങൾ ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഇപ്പോൾ. മനുഷ്യരാശിയെ സ്വപ്നച്ചിറകിൽ പറത്താനുള്ള ദൗത്യം എന്ന് തന്നെ ആണ് ഗവേഷകരും ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്. ദൗത്യത്തിനായി നാസ നിർമിച്ച ഭീമൻ എസ്എൽഎസ് റോക്കറ്റ്, യാത്രക്കാരെ വഹിക്കുന്ന ഓറിയോൺ കാപ്‌സ്യൂൾ എന്നിവ ആണ് ഫ്‌ലോറിഡയിലെ kennedy സ്‌പേസ് സെന്ററിൽ വിക്ഷേപിക്കാനായി തയാറെടുത്തിരിക്കുന്നത്.

യാത്രികർക്കു പകരം 3 ബൊമ്മകളെയാണ് ഈ ദൗത്യത്തിൽ കാപ്‌സ്യൂളിൽ വഹിക്കുന്നത്. ഏതാണ്ട് 46 ടൺ ഭാരമുള്ള റോക്കറ്റ് ൽ 7700 കിലോഗ്രാമുള്ള ക്യാപ്‌സ്യൂൾ ഉള്ളിൽ വഹിച്ചുകൊണ്ടായിരിക്കും പറന്നുയരാൻ പോകുന്നത്. വിക്ഷേപണത്തിന് ശേഷം 8 മുതൽ 14 ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഈ റോക്കറ്റ് എത്തുമെന്നും ഏകദേശം 3 ആഴ്ചത്തെ കറക്കത്തിനു ശേഷം
വീണ്ടും പസഫിക് സമുദ്രത്തിൽ വന്ന് പതിക്കും എന്ന കാര്യവും നാസ പറയുന്നുണ്ട്. ഈ റോക്കറ്റ് വിക്ഷേപണത്തിന് അനുകൂലമായ സാഹചര്യങ്ങളുടെ 80 ശതമാനം സാധ്യതകളും ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെയും പ്രവചനം. കാലതാമസവും ചെലവ് ചുരുക്കളും കാരണം ഒരു ദശാബ്ദത്തിലേറെയായി ആർട്ടെമിസ് പ്രോഗ്രാമിനുള്ള SLS വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. എസ്എൽഎസിന്റെ കന്നി വിക്ഷേപത്തിനു മുമ്പ് ചെറിയൊരു ഹീലിയം ചോർച്ചയെ കുറിച്ച് നാസ അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനെ എല്ലാം തരണം ചെയ്താണ് റോക്കറ്റ് മുന്നോട് കുതിക്കാൻ പോകുന്നത്.

1969 ൽ ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ ഇറക്കിയ അപ്പോളോ ദൗത്യം അവസാനിച്ച് 50 വർഷത്തിനു ശേഷമാണ് അമേരിക്ക വലിയൊരു ചാന്ദ്ര ദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നത്. വർഷങ്ങൾക്ക് മുൻപ് 1972 ൽ മനുഷ്യൻ അവസാനമായി ചന്ദ്രനിൽ കാലുകുത്തി മടങ്ങിയതിനു ശേഷം മറ്റു പരീക്ഷങ്ങൾ ഒന്നും നടത്തിയിട്ടില്ലായിരുന്നു. എന്നാൽ ഈ ദൗത്യത്തിലൂടെ ചന്ദ്രനിൽ കാലുകുത്തുന്നതിനോടൊപ്പം ചന്ദ്രനിൽ താമസിക്കാനും, അവിടെ ചുറ്റിക്കറങ്ങാനും, മറ്റു പര്യവേഷണങ്ങൾ നടത്താനുമുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ ഇപ്പോൾ. അതുകൊണ്ട് തന്നെ ഈ യാത്രക്ക് വലിയ പ്രാധാന്യമാണുള്ളത്. ഗ്രീക്ക് പുരാണങ്ങളിൽ പറഞ്ഞതുപോലെ അപ്പോളോ ദേവന്റെ സഹോദരിയായ ആർട്ടിമിസ് എന്ന പേരാണ് ഈ ചാന്ദ്ര ദൗത്യത്തിന് നാസ നൽകിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

കാലാവസ്ഥ വ്യത്യങ്ങൾ മൂലം 20 -50 വർഷങ്ങൾക്ക് ഉള്ളിൽ ഭൂമി ചുട്ടുപഴുത്ത ഗ്രഹജമായി മാറുമെന്ന പ്രവചങ്ങൾക് ഇടയിൽ കുറച്ചു പേരെയെങ്കിലും ചന്ദ്രനിലും ചൊവ്വയിലും എത്തിക്കാനുള്ള നീക്കത്തിലാണ് ആർട്ടിമിസ് ദൗത്യം ഇപ്പോൾ. എലോൺ മസ്‌ക്, ജെഫ് ബെസോസ് എന്നിങ്ങനെയുള്ള ശതകോടീശ്വരന്മാർ ഈ ദൗത്യത്തിൽ നാസയെ സഹായിക്കാനായി രംഗത്തെത്തിയിട്ടും ഉണ്ട്. ഈ പരീക്ഷണദൗത്യവും തുടർശ്രമങ്ങളും വിജയിച്ചാൽ 2023 ൽ വീണ്ടും മനുഷ്യർ ചന്ദ്രനിലേക്കു പുറപ്പെടും. ആദ്യമായി ഒരു വനിതയും ഈ സംഘത്തിലുണ്ടാകും. കൂടാതെ 2025ൽ യാത്രികർ വീണ്ടും ചന്ദ്രോപരിതലത്തിൽ ഇറങ്ങും എന്ന റിപ്പോർട്ടുകളണ് നാസയിൽ നിന്നും വരുന്നത്. ഇതിനെല്ലാം ശേഷം 2030 ൽ ആയിരിക്കും മനുഷ്യ റാസിയുടെ ചരിത്രത്തിൽ ആദ്യമായി ചന്ദ്രനെക്കാൾ എത്രയോ ദൂരം അകലെ യുള്ള അങ്ങ് ചൊവ്വയിൽ മനുഷ്യൻ ആദ്യമായി കാലുകുത്താൻ പോകുന്നത് എന്ന സന്തോഷകരമായ വാർത്തയും ശാസ്ത്രലോകത് പ്രതീക്ഷ നൽകുന്നതാണ്.

]]>
ആർട്ടെമിസ് 1 ആദ്യ ഫ്ലൈറ്റ് പരീക്ഷണം ഇന്ന് https://malayalees.ch/artemis-1-nasas-first-mission-to-the-moon-since-apollo-set-to-take-off-today/ Mon, 29 Aug 2022 04:22:19 +0000 https://malayalees.ch/?p=67213 അപ്പോളോ ചാന്ദ്ര ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം, മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസിന്റെ ആദ്യ ദൗത്യത്തിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 6.03ന് കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്നാണ് ആർട്ടെമിസ്-1 കുതിച്ചുയരുക.

മനുഷ്യന്‍ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകത്തിന്റെയും അതിനായി ഉപയോഗിക്കുന്ന സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റേയും പ്രവര്‍ത്തന മികവ് പരീക്ഷിക്കുകയാണ് ഈ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും ഓറിയോണ്‍ പേടകം ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഏകദേശം 3000 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ചൂടിനെ അതിജീവിക്കാനുള്ള പേടകത്തിന്റെ താപ കവചത്തിന്റെ ശേഷിയാണ് പരിശോധിക്കപ്പെടുക.

ഈ വിക്ഷേപണത്തില്‍ മനുഷ്യരെ ഉള്‍പ്പെടുത്തില്ല. വിക്ഷേപണത്തിന്റെ കൗണ്ട്‌ഡൗൺ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.53ന് ആരംഭിച്ചിരുന്നു. വിക്ഷേപണം ഇന്ന് നടന്നില്ലെങ്കിൽ സെപ്റ്റംബർ 2 നോ 5 നോ പ്രതീക്ഷിക്കാം. മൊത്തം ചിലവ് രണ്ട് ലക്ഷം കോടി രൂപയാണ്. ആര്‍ട്ടെമിസ് 1 വിക്ഷേപണത്തിലൂടെ ആര്‍ട്ടെമിസ് ദൗത്യത്തിന്റെ സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയാണ് നാസ.

]]>
സൂര്യന് മധ്യവയസായി; ഇനി എത്രനാള്‍? സൂര്യന്റെ മരണം പ്രവചിച്ച് പഠനം https://malayalees.ch/study-reveals-how-and-when-the-sun-will-die/ Mon, 22 Aug 2022 11:29:03 +0000 https://malayalees.ch/?p=66852 ജനനമുണ്ടെങ്കില്‍ മരണവുമുണ്ടാകുമെന്നാണ് പൊതുവേയുള്ള ഒരു വിശ്വാസം. ഇന്ന് നാം കാണുന്നതെല്ലാം എന്നെങ്കിലും ഒരിക്കല്‍ നശിക്കുമെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. ഇങ്ങനെയാണെങ്കില്‍ സൂര്യനും ഒരുനാള്‍ ഇല്ലാതാകില്ലേ? സൂര്യന് ഇനി എത്രകാലം കൂടി ആയുസുണ്ടെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ജ്യോതിശാസ്ത്രജ്ഞര്‍. സൂര്യന്‍ ഇപ്പോള്‍ മധ്യവയസിലെത്തിയെന്നാണ് ഈ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. 

സൂര്യന് പ്രായമാകുകയാണെന്ന് ഒട്ടേറ പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ഒരു കൂട്ടം ഗവേഷകരാണ് സൂര്യന്റെ ഭൂതകാലത്തേയും ഭാവിയേയും വയസിനേയും കുറിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തിയത്. സൂര്യന് 4.57 ബില്യണ്‍ വയസ് പ്രായമുണ്ടെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ കണ്ടെത്തല്‍. അതായത് 4,570,000,000 വയസ്. സൂര്യനിപ്പോള്‍ തന്റെ സ്വസ്ഥമായ മധ്യ വയസിലാണെന്ന് ഇഎസ്എ തയാറാക്കിയ പഠനത്തില്‍ പറയുന്നു.

മധ്യവയസിലെത്തിയ സൂര്യന് ഇനിയും നിരവധി ബില്യണ്‍ വര്‍ഷങ്ങള്‍ ഇതുപോലെ തുടരാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. എന്നാല്‍ ഒരു നാള്‍ സൂര്യനും മരിക്കും. ഇപ്പോള്‍ സ്ഥിരത നിലനിര്‍ത്തുകയും ഹൈഡ്രജനെ ഹീലിയത്തിലേക്ക് സംയോജിപ്പിക്കുന്ന പ്രക്രിയ തുടരുകയും ചെയ്യുന്ന സൂര്യന്‍ ഒരുനാള്‍ ഇന്ധനം തീര്‍ന്ന് ഒരു ചുവന്ന ഭീമനായി മാറുമെന്ന് ഇഎസ്എയുടെ പഠന റിപ്പോര്‍ട്ട് പറയുന്നു.

സൂര്യന്റെ കാമ്പിലെ ഹൈഡ്രജന്‍ ഇന്ധനം തീര്‍ന്നുപോകുമ്പോഴാണ് സൂര്യന്‍ മരിക്കുകയെന്ന് പഠനം പറയുന്നു. ഇന്ധനം തീരുന്നതോടെ സൂര്യന്റെ ഉപരിതലത്തിലെ താപനില കുറയുന്നു. ഇങ്ങനെ ഒടുവില്‍ സൂര്യന്‍ മരിക്കുകയും ചുവന്ന ഭീമനാകുകയും ചെയ്യുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

800 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ സൂര്യന്റെ ഊഷ്മാവ് പരമാവധിയാകുമെന്നാണ് കണ്ടെത്തല്‍. 1000 കോടി മുതല്‍ 1100 കോടി വരെ വര്‍ഷം സൂര്യന് ഇങ്ങനെതന്നെ നിലനില്‍ക്കാനാകും. ഓരോ 100 കോടി വര്‍ഷം കഴിയുമ്പോഴും സൂര്യന്റെ വെളിച്ചവും ചൂടും പത്ത് ശതമാനം കൂടും. ഇത് സൂര്യന്റെ അന്ത്യത്തിന് വഴിയൊരുക്കുമെന്നാണ് പഠനം പറയുന്നത്.

]]>