narendramodi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Jun 2021 09:06:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png narendramodi – malayalees.ch https://malayalees.ch 32 32 സ്ഥാനം തെറിക്കുമോ? അമിത്ഷായ്ക്കും നദ്ദയ്ക്കും പിറകെ പ്രധാനമന്ത്രിയുമായും ചർച്ച നടത്താന്‍ യോഗി https://malayalees.ch/amid-dissent-in-uttar-pradesh-cm-yogi-adityanath-to-call-on-pm-modi-today/ Fri, 11 Jun 2021 09:05:55 +0000 https://malayalees.ch/?p=45447 മന്ത്രിസഭാ പുനസംഘടനാ ചർച്ച പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയതിനു പിറകെയാണ് യോഗി ഇന്ന് മോദിയെ വിളിക്കുന്നത്. യോഗിയുടെ ഭരണ പരാജയത്തില്‍ മോദിയടക്കമുള്ള ബിജെപി ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി നിലനില്‍ക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ബാക്കിനിൽക്കെയാണ് ഉത്തർപ്രദേശിൽ മന്ത്രിസഭാ പുനസംഘടനയ്ക്കു നീക്കം നടക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പാർട്ടിക്കകത്തുനിന്നു തന്നെ ശക്തമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ദേശീയ നേതൃത്വം ഇടപെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യോഗിയെ മാറ്റിനിർത്തുമെന്നും സൂചനയുണ്ട്. ഇതിനിടെ, മുൻ കോൺഗ്രസ് നേതാവും യുപിയിലെ പ്രബല ബ്രാഹ്‌മണ കുടുംബത്തിലെ അംഗവുമായ ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതും പുതിയ നീക്കത്തിനുള്ള സാധ്യത സജീവമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനുമുന്‍പ് സര്‍ക്കാരിന്‍റെ മുഖംമിനുക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

അതിനിടെയാണ് യോഗി പാർട്ടി നേതൃത്വത്തെ കാണാൻ ഇന്നലെ ഡൽഹിയിൽ നേരിട്ടെത്തിയത്. അമിത് ഷായുമായും നദ്ദയുമായും ഏറെനേരം ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്.

ഉത്തർപ്രദേശ് ബിജെപി പ്രസിഡന്റ് സ്വതന്ത്രദേവ് സിങ്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സുനിൽ ബൻസൽ എന്നിവരുമായി ബുധനാഴ്ച ലക്ക്‌നൗവിൽ വച്ച് യോഗി സുപ്രധാന ചർച്ച നടത്തിയിരുന്നു. യോഗത്തിൽ പങ്കെടുക്കാനായി സുനിൽ ബൻസൽ ഹെലികോപ്ടറിലാണ് ലക്ക്‌നൗവിലെത്തിയത്. സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയുടെ റിപ്പോർട്ട് കൈമാറാനാണ് യോഗി ഡൽഹിയിലെത്തിയതെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്ന വിശദീകരണം.

എന്നാൽ, പാർട്ടിക്കുള്ളിൽ വിമർശനം പുകയുന്നതിനിടെ ദേശീയ നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യോഗി ഡല്‍ഹിയിലെത്തിയതെന്നാണ് അറിയുന്നത്. വിമര്‍ശനങ്ങള്‍ക്കു വിശദീകരണം നല്‍കുകയും ഉന്നതനേതാക്കളുടെ പിന്തുണ ഉറപ്പാക്കുകയുമാകും സന്ദര്‍ശനലക്ഷ്യം. അതേസമയം, അപ്‌നാദൾ എംപി അനുപ്രിയ പട്ടേൽ അമിത്ഷായുമായി ചർച്ച നടത്തിയിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചിനായിരുന്നു അമിത്ഷായുടെ വസതിയിൽവച്ച് കൂടിക്കാഴ്ച നടന്നത്. യുപിയിൽ ബിജെപി സർക്കാരുമായി സഖ്യം ചേരാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് സൂചനയുണ്ട്. വരാണസി മേഖലയിലടക്കം ഒബിസി സമുദായങ്ങൾക്കിടയിൽ സ്വാധീനമുള്ള പാർട്ടിയാണ് അപ്‌നാദൾ.

]]>
മോദിയെ സ്വീകരിക്കാൻ ചെന്നില്ല, അവലോകന യോഗത്തിലും ഇരുന്നില്ല; മമതയ്‌ക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി കേന്ദ്രം https://malayalees.ch/pm-bengal-guvs-30-min-wait-for-mamata-during-cyclone-meet-times-when-2-leaders-have-clashed/ Sat, 29 May 2021 05:44:15 +0000 https://malayalees.ch/?p=44803 യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയിലെ സന്ദർശനം കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനായായിരുന്നു സന്ദർശനം. എന്നാൽ, വെസ്റ്റ് മിഡ്‌നാപൂരിലെ കലൈകുണ്ഡ വ്യോമസേനാ താവളത്തിലിറങ്ങിയ മോദിയെ സ്വീകരിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എത്തിയിരുന്നില്ല. സ്ഥലത്തുണ്ടായിട്ടും വിമാനമിറങ്ങുമ്പോൾ ഔദ്യോഗിക സ്വീകരണ പരിപാടികൾക്കൊന്നും അവർ നിന്നില്ല.

സൈനിക താവളത്തിനു സമീപം തന്നെയായിരുന്നു തുടർന്നുള്ള ദുരന്ത അവലോകന യോഗം നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രിക്കു പുറമെ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ, മുഖ്യമന്ത്രി മമതാ ബാനർജി, കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ദേബശ്രീ ചൗധരി, ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുമെന്നു നിശ്ചയിച്ചിരുന്നത്. യോഗം ആരംഭിക്കുമ്പോൾ മമതയല്ലാത്ത എല്ലാവരും യോഗഹാളിൽ ഹാജരായിരുന്നു.

എന്നാൽ, യോഗം ആരംഭിച്ച് ഏകദേശം അരമണിക്കൂർ കഴിഞ്ഞാണ് മമതയും ഉദ്യോഗസ്ഥന്മാരും ഇവിടെയെത്തിയത്. ചുഴലിക്കാറ്റിൽ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ കണക്കടങ്ങുന്ന റിപ്പോർട്ടുമായായിരുന്നു ഇവർ എത്തിയത്. റിപ്പോർട്ട് കൈമാറി 15 മിനിറ്റ് നേരം പ്രധാനമന്ത്രിയുമായി സംസാരിച്ച മമത അവലോകനയോഗത്തിനിരിക്കാതെ മടങ്ങി. മുൻനിശ്ചയിച്ച മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്നും പറഞ്ഞാണ് ഇവിടെനിന്നു വിട്ടത്. സംഭവം കേന്ദ്രത്തെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തത്തിനിടയിലും മമതയുടെ ഈ പെരുമാറ്റം നിന്ദ്യവും താഴ്ന്ന നിലവാരത്തിലുള്ളതുമായെന്ന് ഒരു കേന്ദ്ര സർക്കാർ വൃത്തം പ്രതികരിച്ചു. പ്രധാനമന്ത്രി അവലോകന യോഗത്തിനെത്തുമ്പോൾ ബംഗാൾ സർക്കാരിൽനിന്നുള്ള ആരും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പരിസരത്ത് ഉണ്ടായിട്ടും അവർ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയില്ല. പ്രധാനമന്ത്രിയോടും ഗവർണറോടും ധിക്കാരത്തോടെയും അനാദരവോടെയുമാണ് മമത പെരുമാറിയത്-സർക്കാർ വൃത്തങ്ങൾ കുറ്റപ്പെടുത്തി.

മമതയുടെ നടപടിയെ കുറ്റപ്പെടുത്തി ഗവർണർ ജഗ്ദീപ് ധൻക്കർ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയെ ബഹിഷ്‌ക്കരിക്കുകയാണ് മമത ചെയ്തിരിക്കുന്നതെന്ന് ജഗ്ദീപ് ആക്ഷേപിച്ചു. എന്നാൽ, മറ്റൊരു യോഗമുള്ള കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നതാണെന്നാണ് ബംഗാൾ സർക്കാർ പറയുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ മമത ഇക്കാര്യം ഉണർത്തുകയും ചെയ്തിട്ടുണ്ട്. ”താങ്കൾ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഇവിടെ വരെ വന്നത്. ഞാനും ചീഫ് സെക്രട്ടറിയും ഈ റിപ്പോർട്ട് താങ്കൾക്ക് കൈമാറുകയാണ്. ദിഗയിൽ വേറൊരു യോഗമുള്ളതിനാൽ ഞങ്ങളെ പോകാൻ അനുവദിക്കണം” എന്നായിരുന്നു മമത പ്രധാനമന്ത്രിയോട് പറഞ്ഞത്.

തെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും നേർക്കുനേർ കാണുന്നത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടികള്‍ മമത ബഹിഷ്‌ക്കരിക്കുകയോ ഇടയ്ക്ക് വച്ച് ഇറങ്ങിപ്പോകുകയോ ചെയ്ത സംഭവങ്ങൾ നേരത്തെയുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ വിക്ടോറിയ മെമ്മോറിയലിൽ നടന്ന 125-ാമത് സുഭാഷ് ചന്ദ്രബോസ് ജന്മദിന വാർഷിക ചടങ്ങായിരുന്നു ഒരു സംഭവം. ബിജെപി പ്രവർത്തകർ ‘ജയ് ശ്രീറാം’ മുഴക്കിയതാണ് അന്ന് മമതയെ ചൊടിപ്പിച്ചത്. തന്റെ ഊഴമെത്തിയപ്പോൾ പ്രസംഗിക്കാൻ വിസമ്മതിച്ച മമത ഇത്തരം മുദ്രാവാക്യങ്ങൾ ഒരു സർക്കാർ പരിപാടിയിൽ മുഴക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയോടും ആ പദവിയോടുമുള്ള അനാദരവാണെന്നും അവർ മോദിയെ സ്‌റ്റേജിലിരുത്തി വ്യക്തമാക്കി.

രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം വിളിച്ചുചേർത്ത സർവകക്ഷി യോഗം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനുമൊപ്പം മമതയും ബഹിഷ്‌ക്കരിച്ചിരുന്നു. ഇതിനു പുറമെ കഴിഞ്ഞ വർഷം മോദി വിളിച്ചുചേർത്ത എട്ടു യോഗങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് മമത പങ്കെടുത്തിട്ടുള്ളത്.

]]>
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പ്ലസ് ടു പരീക്ഷ മാറ്റിവെച്ചു https://malayalees.ch/cbse-exams-schedule-pm-modi-called-high-level-meet/ Thu, 15 Apr 2021 04:16:07 +0000 https://malayalees.ch/?p=42926 സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷ മാറ്റിവെക്കുകയും ചെയ്തു. സി.ബി.എസ്.ഇ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ജൂണ്‍ ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. സാഹചര്യം അനുകൂലമാണെങ്കില്‍ പരീക്ഷ നടത്തുന്നതിനുള്ള തീരുമാനമെടുക്കും.

പരീക്ഷ തീയതിയുടെ 15 ദിവസങ്ങള്‍ക്കു മുമ്പ് ഉത്തരവിറക്കണമെന്ന നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ സി.ബി.എസ്.ഇ ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു.

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകൾ മെയ് നാലിനു നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഓഫ് ലൈനായിട്ടാകും പരീക്ഷകൾ നടത്തുകയെന്ന് സി.ബി.എസ്.ഇ നേരത്തേ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിലാണ് പരീക്ഷാത്തീയതികൾ പ്രഖ്യാപിച്ചത്. കോവിഡ് നിയന്ത്രണത്തിലായിരുന്ന ഘട്ടത്തിലായിരുന്നു പ്രഖ്യാപനം.

എന്നാല്‍, രാജ്യത്ത് ഏറ്റവും വലിയ പ്രതിദിന വർധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി നിരവധി നേതാക്കളും വിവിധ സംസ്ഥാനങ്ങളും പലതവണ ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു. ഓൺലൈൻ മാതൃകയിൽ പരീക്ഷ നടത്തണമെന്നും, ഒരു മാസം കൊണ്ട് അതിനുള്ള സജ്ജീകരണങ്ങളൊരുക്കണമെന്നുമായിരുന്നു ഡല്‍ഹി സര്‍ക്കാരിന്‍റെ ആവശ്യം. ഡല്‍ഹിയില്‍ മാത്രം ആറുലക്ഷം വിദ്യാർഥികളാണ് സി.ബി.എസ്.ഇ പരീക്ഷ എഴുതാനിരിക്കുന്നത്. ഒരു ലക്ഷം അധ്യാപകർ പരീക്ഷാഡ്യൂട്ടിയിലുണ്ടാകും. ഇന്‍റേണൽ മാർക്കിന്‍റെ അടിസ്ഥാനത്തിൽ കുട്ടികളെ ജയിപ്പിക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. ഇതു ചൂണ്ടിക്കാട്ടി രക്ഷിതാക്കളുടെ ഒരു സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കുട്ടികളും ബഹുഭൂരിപക്ഷം അധ്യാപകരും കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തതും ആശങ്കകള്‍ക്ക് വഴിവെക്കുന്നുണ്ട്.

]]>