Narendra Singh Tomar – malayalees.ch https://malayalees.ch Malayalam Online News Portal Wed, 20 Oct 2021 04:10:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Narendra Singh Tomar – malayalees.ch https://malayalees.ch 32 32 സമരകേന്ദ്രത്തിൽ നിന്ന് കർഷകരെ നീക്കിയാൽ 10 ലക്ഷം രൂപ നൽകാമെന്ന് കൃഷിമന്ത്രി; ആരോപണവുമായി നിഹാങ്ങുകൾ https://malayalees.ch/narendra-singh-tomar-nihang-controversy/ Wed, 20 Oct 2021 04:10:42 +0000 https://malayalees.ch/?p=51255 കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാറും പഞ്ചാബിലെ നിഹാങ്ങളുടെ മേധാവിയുമായി നടന്ന ചർച്ച വിവാദത്തിൽ. സിംഗു സമരകേന്ദ്രത്തിൽ നിന്ന് കർഷകരെ നീക്കാൻ പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് നിഹാങ്ങ് മേധാവി ആരോപിച്ചു. അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ നിലപാട്. (narendra singh tomar nihang)

ജൂലൈ അവസാനവാരം കേന്ദ്ര കൃഷി സഹമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ചർച്ചയുടെ തെളിവായി കൃഷിമന്ത്രി തോമറും ബാവയും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കേന്ദ്ര കൃഷിമന്ത്രിയും നിഹാങ്ങുകളുടെ മേധാവി അമൻ സിംഗുമായി കൂടിക്കാഴ്ചയിൽ സിംഗുവിലെ കർഷകരെ ഒഴിപ്പിക്കുന്ന അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ചയായത്. ഒഴിപ്പിക്കൽ നടപടികൾക്കായി പത്തുലക്ഷം രൂപയും കുതിരകളെയും വാഗ്ദാനം ചെയ്തുവെന്ന് വിഭാഗങ്ങളുടെ ബാബ സ്ഥിതീകരിച്ചു. പത്ത് പേരുടെ സംഘമായാണ് തങ്ങൾ മന്ത്രിയെ കണ്ടതെന്നും നിഹാങ്ങ് ബാവ വ്യക്തമാക്കി.

സംഭവം പുറത്തുവന്നതോടെ ബിജെപിയുടെ കർഷക സമരത്തെ തകർക്കാനുള്ള നീക്കങ്ങളാണ് വെളിപ്പെട്ടിരിക്കുന്നത് എന്ന് കിസാൻ മോർച്ച പ്രതികരിച്ചു. വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ, കർഷക സമരം ഒത്തുതീർപ്പാക്കാൻ വിവിധ തലങ്ങളിൽ നടക്കുന്ന ചർച്ചയുടെ ഭാഗം മാത്രമാണ് കൂടിക്കാഴ്ച എന്നാണ് ബിജെപിയുടെ മറുപടി.

അതേസമയം കർഷക സമരകേന്ദ്രങ്ങളിൽ തുടരണമോ എന്ന കാര്യത്തിൽ നിഹാങ്ങുകൾ പുനരാലോചന തുടങ്ങി. ഈ മാസം 27ന് ഇക്കാര്യം തീരുമാനിക്കാൻ മുതിർന്ന നഹാങ്ങുകളുടെ യോഗം ചേരും.

]]>
കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കർഷകരുമായി ചർച്ചയ്ക്ക് തയ്യാർ’: കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ https://malayalees.ch/wont-repeal-farm-laws-says-narendra-singh-tomar/ Fri, 09 Jul 2021 04:15:43 +0000 https://malayalees.ch/?p=46581 കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ. കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

എ.പി.എം.സികൾ വഴി ഒരു ലക്ഷം കോടി രൂപ കർഷകർക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. നാളികേര ബോർഡ് പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ അധ്യക്ഷ സ്ഥാനത്ത് കർഷക സമൂഹത്തിൽ നിന്നുള്ള ആളായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് മൂന്നാം തരംഗം, സാമ്പത്തിക പ്രതിസന്ധി, കർഷക സമരത്തിലെ നിലപാട് ഉൾപ്പെടെയാണ് മന്ത്രിസഭായോഗത്തിൽ ചർച്ചയായത്. കൊവിഡ് പ്രതിരോധ നടപടികൾക്കായി 23,000 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒൻപത് മാസത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഈ ഫണ്ട് സമാഹരിക്കും. ഇതിൽ 15,000 കോടി രൂപയാണ് സർക്കാർ വിഹിതം. 8,000 കോടി സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനായിരിക്കും പണം പ്രധാനമായും ചെലവഴിക്കുക.

]]>
കർഷകരുമായി ഇന്ന് എട്ടാംവട്ട ചർച്ച; നിയമം പിൻവലിക്കണമെന്നാവര്‍ത്തിച്ച് കര്‍ഷകര്‍ https://malayalees.ch/farmers-protest-talks-today-narendra-singh-tomar-meets-sect-head-farm-unions-say-no-link/ Fri, 08 Jan 2021 04:05:51 +0000 https://malayalees.ch/?p=38230 കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാം ഘട്ട ചർച്ച ഇന്ന് നടക്കും. മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും പിൻവലിക്കുന്ന കാര്യത്തിൽ ആദ്യം ചർച്ച വേണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിയമം നടപ്പിലാക്കുന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന പുതിയ ഫോർമുല കേന്ദ്ര സർക്കാർ ഇന്ന് മുന്നോട്ട് വെക്കും.

ഡൽഹിയുടെ വിവിധ അതിർത്തികളിൽ കർഷകരുടെ സമരം 44 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് സർക്കാരുമായുള്ള എട്ടാം വട്ട ചർച്ച. മൂന്ന് കാർഷിക പരിഷ്ക്കരണ നിയമങ്ങളും പിൻവലിക്കുന്ന കാര്യം ചർച്ചയുടെ ആദ്യ അജണ്ടയാക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്ന നിലപാട് കേന്ദ്ര സർക്കാർ യോഗത്തിൽ മുന്നോട്ട് വെക്കും. എന്നാൽ കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന് കർഷക സംഘടന നേതാക്കൾ പറയുന്നു. ഇന്നത്തെ ചർച്ച പരാജയപ്പെട്ടാൽ റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിക്കകത്ത് ട്രാക്ടർ പരേഡ് നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ച കഴിഞ്ഞു 2 മണിക്കാണ് യോഗം.

]]>
കാര്‍ഷിക നിയമം; ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഇ​റ​ങ്ങി​പ്പോ​യി, ബിൽ കീറി പ്രതിഷേധം https://malayalees.ch/no-truce-as-talks-between-protesting-unions-and-centre-fail/ Wed, 14 Oct 2020 12:40:08 +0000 https://malayalees.ch/?p=33302 കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഇതിൽനിന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു.

29 സം​ഘ​​ട​നക​ളു​മാ​യാ​ണ് കേ​ന്ദ്രം ച​ർ​ച്ച ന​ട​ത്തി​യ​ത്. എന്നാല്‍ കൃഷിവകുപ്പ് മന്ത്രിക്ക് പകരം ചര്‍ച്ചയില്‍ പങ്കെടുത്തത് കൃഷി വകുപ്പ് സെക്രട്ടറിയായിരുന്നു. എന്നാല്‍ കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യമുയര്‍ത്തി കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചു. വി​വാ​ദ​മാ​യ കാ​ർ​ഷി​ക നി​യ​മ​ത്തി​ന്‍റെ പ​ക​ർ​പ്പു​ക​ൾ ക​ർ​ഷ​ക​ർ മ​ന്ത്രാ​ല​യ​ത്തി​ന​ക​ത്ത് കീ​റി​യെ​റി​യു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു.

]]>