narendra modi birthday – malayalees.ch https://malayalees.ch Malayalam Online News Portal Wed, 13 Sep 2023 05:15:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png narendra modi birthday – malayalees.ch https://malayalees.ch 32 32 മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ആയുഷ്മാന്‍ ഭവ ക്യാംപെയിന്‍ ഉദ്ഘാടനം ഇന്ന് https://malayalees.ch/centre-to-introduce-ayushman-bhava-campaign-on-narendra-modi-birthday/ Wed, 13 Sep 2023 05:15:22 +0000 https://malayalees.ch/?p=87662
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന്. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആയുഷ്മാന്‍ ഭവ ക്യാംപെയിനാണ് ഇന്ന് ആദ്യമായി ഉദ്ഘാടനം ചെയ്യപ്പെടുക. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ക്യാംപെയിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി വരെ ക്യാംപെയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കും. (Centre To Introduce Ayushman Bhava Campaign On Narendra Modi birthday)

രാജ്യവ്യാപകമായ സമഗ്രമായ ആരോഗ്യ സംരക്ഷണ സംരംഭമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ ആരോഗ്യ സംരക്ഷണ പദ്ധതികളും അര്‍ഹതപ്പെട്ടവരിലേക്ക് ഗ്രാമനഗരഭേദമന്യേഎത്തിച്ചേരുന്നുവെന്ന് പദ്ധതി ഉറപ്പാക്കും എന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

]]>
മോദിയുടെ ജന്മദിനത്തില്‍ രാജ്യത്തേക്ക് എട്ട് ചീറ്റപ്പുലികളെത്തുന്നു; കൊണ്ടുവരുന്നത് പ്രത്യേക വിമാനത്തില്‍ https://malayalees.ch/8-namibian-cheetahs-coming-to-india-on-pm-narendra-modis-birthday/ Thu, 15 Sep 2022 13:11:25 +0000 https://malayalees.ch/?p=68121 വംശനാശം സംഭവിച്ചതായുള്ള ഔദ്യോഗികമായി പ്രഖ്യാപനത്തിന് ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്തേക്ക് ചീറ്റകളെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ സെപ്തംബര്‍ 17നാണ് ചീറ്റപ്പുലികളെ ഇന്ത്യയിലേക്കെത്തിക്കുന്നത്. നമീബയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്കാണ് എട്ട് ചീറ്റപ്പുലികളെത്തുക. ചീറ്റകളെ സ്വീകരിക്കാനായി കുനോ ദേശീയോദ്യാനത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നരേന്ദ്ര മോദിയാകും ചീറ്റകളെ ക്വാറന്റീനിലേക്ക് തുറന്നുവിടുക.

അമിത വേട്ടയാടല്‍, ആവാസവ്യവസ്ഥയുടെ നഷ്ടം മുതലായ കാരണങ്ങള്‍ മൂലമാണ് ചീറ്റപ്പുലികളുടെ വംശനാശം സംഭവിച്ചതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 1992ലാണ് ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. അഞ്ച് ആണ്‍ ചീറ്റകളേയും മൂന്ന് പെണ്‍ ചീറ്റകളേയുമാണ് ഇന്ത്യയിലേക്കെത്തിക്കുന്നത്. 30 ദിവസത്തെ ക്വാറന്റീനിന് ശേഷമാകും ചീറ്റകളെ 740 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രത്യേക ഭാഗത്തേക്ക് തുറന്നുവിടുക.

1970കള്‍ മുതല്‍ തന്നെ ചീറ്റകളെ വീണ്ടും രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ജൂലൈയില്‍ കേന്ദ്രസര്‍ക്കാരും നമീബയുമായി ഒപ്പുവച്ച ഒരു ഉടമ്പടിയാണ് എട്ട് ചീറ്റകളെ രാജ്യത്ത് എത്തിക്കാന്‍ വഴിയൊരുക്കിയത്.

ചീറ്റകളെ തിരിച്ചുകൊണ്ടുവരുന്നതിനായി അഞ്ച് വര്‍ഷ കാലാവധിയുള്ള വിശദമായ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. ഇതിനായി 91 കോടി രൂപയാണ് കേന്ദ്രം ചെലവിടുന്നത്. നമീബയില്‍ നിന്നും ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനത്തിലാണ് ചീറ്റകളെ കൊണ്ടുവരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ വിമാനം ജയ്പൂരിലെത്തും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ഇവയെ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുപോകും.

]]>