narendra-modi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 14 Jan 2022 04:41:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png narendra-modi – malayalees.ch https://malayalees.ch 32 32 രാജ്യത്ത് ഒമിക്രോൺ വ്യാപനം അതിരൂക്ഷം, ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി https://malayalees.ch/covid-19-cases-rising-pm-narendra-modi-says-vaccination-is-the-best-weapon-against-virus/ Fri, 14 Jan 2022 04:41:28 +0000 https://malayalees.ch/?p=55491 രാജ്യത്ത് ഒമിക്രോൺ വ്യാപനം അതിരൂക്ഷം, ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷനാണ്. പഴയ സ്ഥിതി ഇനിയുണ്ടാവാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും മോദി മുന്നറിയിപ്പ് നൽകി. കൊവിഡ് അവലോകന യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

വാക്‌സിൻ തന്നെയാണ് എറ്റവും വല്ല ആയുധം. വാക്സിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ തടയണം. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ആശാ വർക്കർമാർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്നാണ് പ്രധാനമന്ത്രി ഓർമ്മിപ്പിക്കുന്നത്.

കേന്ദ്രം സംസ്ഥാനങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് ഉറപ്പ് പറഞ്ഞ പ്രധാനമന്ത്രി അടിയന്തര സാഹചര്യത്തിൽ കുട്ടികളെ ചികിത്സിക്കാനുള്ള 800 യൂണിറ്റ് തയ്യാറാണെന്നും പറഞ്ഞു. ആവശ്യം വന്നാൽ ഉപയോഗിക്കാൻ ഓക്സിജൻ കിടക്കകളും തയ്യാറാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രാദേശിക കണ്ടെയിന്മെന്റ് സോണുകൾ ശക്തമാക്കണമെന്നും മോദി നിർദ്ദേശം നൽകി. രോഗികൾ അധികമുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കാനാണ് തീരുമാനം.

വീട്ടിൽ നിരീക്ഷണത്തിൽ കൃത്യമായി ചികിൽസ ലഭിക്കുന്നുവെന്ന ഉറപ്പാക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിശോധനയും ചികിത്സയും കൃത്യമായി നടക്കണമെന്ന് ആവശ്യപ്പെട്ടു. ടെലി മെഡിസിൻ സൗകര്യങ്ങൾ കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

]]>
രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഹബ്ബായി കേദാർനാഥിനെ മാറ്റുമെന്ന് പ്രധാനമന്ത്രി https://malayalees.ch/narendra-modi-inagurates-shankaracharya-statue-in-kedarnath/ Fri, 05 Nov 2021 07:20:40 +0000 https://malayalees.ch/?p=52069 ഇന്ത്യയ്ക്ക് മഹത്തായ ആത്മീയ പാരമ്പര്യമെന്ന് പ്രധാനമന്ത്രി. ഉത്തരാഖണ്ഡിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥന സൗകര്യ വികസനത്തിനായി 130 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. കേദാർനാഥിലെ ആദിശങ്കരാചാര്യരുടെ പ്രതിമ പ്രധാന മന്ത്രി രാജ്യത്തിന് സമർപ്പിച്ചു. നരേന്ദ്ര മോദി അനാച്ഛാദനം ചെയ്‌തത്‌ ആദിശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമ. അസാധാരണമായ ജീവിതത്തിന് ഉടമയായിരുന്നു ആദിശങ്കരാചാര്യർ എന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ആത്മീയ സമ്പന്നതയുടെ ചിത്രമാണ് കേദാർനാഥ്‌. രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഹബ്ബായി കേദാർനാഥിനെ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാവിലെ കേദാർനാഥ്‌ ക്ഷേത്രത്തിൽ എത്തിയ പ്രധാനമന്ത്രി പ്രാർഥനകളിൽ പങ്കെടുത്തു. കൃഷ്ണശിലയിൽ തീർത്ത പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

എല്ലാ കാലാവസ്ഥയും അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് പ്രതിമയുടെ നിർമാണം. പ്രളയം വന്നാലും ഭൂമികുലുക്കമുണ്ടായാലും ബാധിക്കാത്ത തരത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. മൈസൂരുവിലാണ് പ്രതിമ നിർമിച്ചത്.

2013ലെ പ്രളയത്തിൽ ശങ്കരാചാര്യരുടെ സമാധി സ്ഥലം പൂർണമായും തകർന്നിരുന്നു. ഇതും പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും. ഇതിന്റെ ഭാഗമായി ശങ്കരാചാര്യർ സ്ഥാപിച്ച മറ്റ് നാല് മഠങ്ങളിലും പരിപാടികൾ നടക്കുകയാണ്.

രാവിലെ എട്ടുമണിയോടെയാണ് പ്രധാനമന്ത്രി ഡെറാഡൂൺ വഴി കേദാർനാഥിലെത്തിയത്. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്‌തു. അഭിസംബോധനയ്ക്കിടെ 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

]]>