Narendra Modi’ – malayalees.ch https://malayalees.ch Malayalam Online News Portal Thu, 04 Mar 2021 12:08:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Narendra Modi’ – malayalees.ch https://malayalees.ch 32 32 പെട്രോള്‍ പമ്പുകളിലെ മോദി ചിത്രങ്ങള്‍ നീക്കണം; ഉത്തരവിട്ട് തെര. കമ്മിഷന്‍ https://malayalees.ch/pm-modi-hoardings-at-petrol-pumps-must-be-removed-election-commission/ Thu, 04 Mar 2021 12:08:17 +0000 https://malayalees.ch/?p=41060 കൊൽക്കത്ത: പെട്രോൾ പമ്പുകളിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമടങ്ങിയ പോസ്റ്ററുകൾ 72 മണിക്കൂറിനകം നീക്കം ചെയ്യാൻ ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം.

പ്രധാനമന്ത്രിയുടെ ഇത്തരം പോസ്റ്ററുകൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻറെ ഉത്തരവ്. നേരത്തെ ഇതു സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫെബ്രുവരി 26 മുതൽ സംസ്ഥാനത്ത് മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്.

മാർച്ച് 27 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കുന്ന രീതിയിൽ എട്ടു ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുക.

]]>
ഇന്ത്യയെ സ്വതന്ത്ര രാജ്യ പദവിയിൽ നിന്നും ‘ഭാഗിക സ്വതന്ത്ര’ രാജ്യമാക്കി തരംതാഴ്ത്തി അന്താരാഷ്ട്ര സംഘടന https://malayalees.ch/global-watchdog-demotes-india-from-free-to-partly-free/ Thu, 04 Mar 2021 12:03:31 +0000 https://malayalees.ch/?p=41048 ഇന്ത്യയെ സ്വതന്ത്ര രാജ്യ പദവിയിൽ നിന്നും ‘ഭാഗിക സ്വതന്ത്ര’ രാജ്യമാക്കി തരംതാഴ്ത്തി അന്താരാഷ്ട്ര സംഘടന. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം ഹൗസ് എന്ന സംഘടനയാണ് ഇന്ത്യയെ തരംതാഴ്ത്തിയത്. 2014 ൽ നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് അവകാശങ്ങളും പൗര സ്വാതന്ത്ര്യവും നാശത്തിന്റെ പാതയിലാണെന്ന് സംഘടന പറയുന്നു.

ഇന്ത്യയിലെ മുസ്‌ലിംകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ, രാജ്യദ്രോഹ നിയമത്തിന്റെ ഉപയോഗം, ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ചാണ് സംഘടനയുടെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയെ തരംതാഴ്ത്തിയത്.

സ്വതന്ത്ര രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്കോർ 71 ൽ നിന്നും 67 ലേക്ക് താഴ്ന്നു. ഏറ്റവും സ്വതന്ത്രമായ രാജ്യത്തിനുള്ള സ്കോർ നൂറാണ്. 211 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 83 ൽ നിന്നും 88 ആയി കുറഞ്ഞു.

” അദ്ദേഹത്തിന്റെ ഹിന്ദു ദേശീയതയിലധിഷ്ഠമായ കേന്ദ്ര സർക്കാർ മനുഷ്യാവകാശ സംഘടനകളുടെ മേൽ അമിത സമ്മർദം ചെലുത്തുക, അക്കാദമിക്കുകളെയും മാധ്യമപ്രവർത്തകരെയും വിരട്ടുക, മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങൾ എന്നിവക്ക് നേതൃത്വം നൽകി. 2019 ൽ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്ഥിതി കൂടുതൽ രൂക്ഷമായി. 2020 ൽ കോവിഡ് പ്രതിരോധത്തിന്റെ പേരിലും മനുഷ്യാവകാശ ധ്വംസനങ്ങൾ ഉണ്ടായി.” – വാർഷിക റിപ്പോർട്ടിൽ പറയുന്നു.

“ഹിന്ദു ദേശീയതയിലധിഷ്ഠമായ സർക്കാർ മുസ്‌ലിം ജനസംഖ്യയെ നേരിട്ട് ബാധിക്കുന്ന വിവേചനപരമായ നയങ്ങൾക്കും, വർധിച്ചു വരുന്ന അക്രമങ്ങൾക്കും, വിയോജനസ്വരമുയർത്തുന്ന മാധ്യമങ്ങൾക്കും, അക്കാദമിക്കുകൾക്കും പൗര സമൂഹ സംഘങ്ങൾക്കും പ്രതിഷേധക്കാർക്കുമെതിരെ അടിച്ചമർത്തലിനു നേതൃത്വം നൽകുകയാണെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഈ വർഷത്തെ തങ്ങളുടെ റിപ്പോർട്ടിലെ ഏറ്റവും പ്രധാനമായ കാര്യം ഇന്ത്യയുടെ ഈ മാറ്റമാണെന്നും സംഘടന പറയുന്നു.

]]>
‘പുരാതന നിയമങ്ങള്‍ കൊണ്ട് പുതിയ നൂറ്റാണ്ട് സൃഷ്ടിക്കാനാവില്ലെന്ന്’- പ്രധാനമന്ത്രി https://malayalees.ch/need-reforms-for-development-old-laws-a-burden-pm-amid-farmer-protests/ Tue, 08 Dec 2020 05:21:07 +0000 https://malayalees.ch/?p=36547 പുരാതന നിയമങ്ങള്‍ കൊണ്ട് പുതിയ നൂറ്റാണ്ട് സൃഷ്ടിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ നിയമ പരിഷ്‌കാരം അനിവാര്യമാണെന്നും പഴയ നിയമങ്ങള്‍ പലതും ബാധ്യതയാണെന്നും മോദി പറഞ്ഞു. ആഗ്ര മെട്രോ റെയില്‍ പ്രൊജക്ടിന്റെ വിര്‍ച്വല്‍ ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക സമരത്തിന്റെ പശ്ചാതലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

വികസനത്തിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്, കഴിഞ്ഞ നൂറ്റാണ്ടില്‍ മികച്ചതായിരുന്ന ചില നിയമങ്ങള്‍ ഇപ്പോഴത്തെ നൂറ്റാണ്ടില്‍ ഭാരമായി മാറിയിരിക്കുകയാണ്, സമഗ്രമായ പരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്, മുമ്പ് അത് നാമമാത്രമായിരുന്നുവെന്നു മോദി പറഞ്ഞു. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്രം കൊണ്ടുവന്ന കർഷക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബന്ദ്. ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ രംഗത്തുണ്ട്.

കേന്ദ്ര സര്‍ക്കാറുമായി മൂന്ന് തവണ ച൪ച്ച നടത്തിയിട്ടും നിയമങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ ഇന്നലെ മുതൽ തന്നെ ക൪ഷക൪ സമരം ശക്തമാക്കിയിട്ടുണ്ട്. അതേസമയം കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത് എത്തിയിരുന്നു.

]]>