Narcotics Control Bureau – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Mar 2023 04:37:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Narcotics Control Bureau – malayalees.ch https://malayalees.ch 32 32 ആന്ധ്രയിൽ വൻ കഞ്ചാവ് വേട്ട; 541 കിലോ കഞ്ചാവ് പിടികൂടി https://malayalees.ch/541-kg-of-marijuana-seized-in-andhra-pradesh/ Thu, 30 Mar 2023 04:36:55 +0000 https://malayalees.ch/?p=78845 ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ വൻ കഞ്ചാവ് വേട്ട. ട്രക്കിൽ കടത്താൻ ശ്രമിച്ച 541 കിലോ കഞ്ചാവ് ബെംഗളൂരു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടി. കേസുമായി ബന്ധപ്പെട്ട് നാല് പേരെ എൻസിബി കസ്റ്റഡിയിലെടുത്തു.

അന്തർസംസ്ഥാന മയക്കുമരുന്നു സംഘം വൻതോതിൽ കഞ്ചാവ് ശേഖരിക്കുകയും, പച്ചക്കറി ട്രക്കിൽ കടത്താൻ ശ്രമിക്കുന്നുണ്ടെന്നും എൻസിബിക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് 541 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് അടങ്ങിയ ട്രക്കിന് അകമ്പടി പോയ കാറും എൻസിബി പിടികൂടി.

ആന്ധ്ര-ഒറീസ അതിർത്തിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും, കർണാടക ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നതെന്നും എൻസിബി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

]]>
ബിനീഷ് കോടിയേരിയുടെ അറസ്റ്റ്: എന്‍.സി.ബിയും കേസെടുക്കാന്‍ സാധ്യത https://malayalees.ch/bineesh-kodiyeri-arrest-ncb-likely-to-file-case/ Fri, 30 Oct 2020 04:52:42 +0000 https://malayalees.ch/?p=34155 ബംഗളൂരു ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. നാലു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് ബംഗളൂരു സിറ്റി സിവില്‍ കോടതി ഇ.ഡിയ്ക്ക് അനുവദിച്ചിട്ടുള്ളത്.

ഇതിനുള്ളില്‍ അനൂപ് മുഹമ്മദിനെ കസ്റ്റഡിയില്‍ ലഭിയ്ക്കാനുള്ള അപേക്ഷയും ഇ.ഡി നല്‍കും. രണ്ടു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത്, മൊഴികളിലെ വൈരുധ്യം പരിശോധിയ്ക്കും. ബംഗളൂരു കേന്ദ്രീകരിച്ച മയക്കുമരുന്ന് കേസ് അന്വേഷിയ്ക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്.

ഇന്നലെയാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഇ‍.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ബംഗളൂരുവിലെ ലഹരി മരുന്ന് വില്‍പനക്കായി ബിനീഷ് സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തതിലൂടെയാണ് സാമ്പത്തിക ഇടപാടില്‍ ബിനീഷിന്‍റെ പങ്ക് വ്യക്തമായത്. ഹോട്ടല്‍ ബിസിനസിനായി ബിനീഷ് ആറുലക്ഷം രൂപ നല്‍കിയെന്ന ആദ്യ മൊഴി, തുടര്‍ ചോദ്യം ചെയ്യലില്‍ അനൂപ് മുഹമ്മദ് മാറ്റി.

20 അക്കൌണ്ടുകളില്‍ നിന്ന് അമ്പത് ലക്ഷത്തോളം രൂപ ലഭിച്ചിട്ടുണ്ടെന്നും ആരുടെ അക്കൌണ്ടുകളാണ് ഇതെന്ന് അറിയില്ലെന്നും ബിനീഷിനോട് മാത്രമാണ് പണം ആവശ്യപ്പെട്ടതെന്നും അനൂപ് ഇ.ഡിക്ക് മൊഴി നല്‍കി. ഇതിനുശേഷം ഒക്ടോബര്‍ 21ന് ബിനീഷിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിവായി. അനൂപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനായിരുന്നു ഇ.ഡി ബിനീഷിന് അന്ന് നോട്ടിസ് നല്‍കിയത്.

ബിനീഷിന്‍റെ നാലു ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പേ അനൂപിനെയും ഇ.ഡി കസ്റ്റഡിയില്‍ വാങ്ങും. ഇതിനു ശേഷം ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്ത്, മൊഴിയിലെ വൈരുധ്യം പരിശോധിക്കും. അനൂപിന്‍റെ മൊഴിക്ക് പുറമെ, 20 അക്കൌണ്ട് ഉടമകളുടെ വിവരങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആറിനാണ് ബിനീഷിനെ ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ചത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ ഹവാല ഇടപാടുകളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

]]>
റിയ ചക്രബര്‍ത്തിക്ക് ജാമ്യം; ചെയ്സ് ചെയ്യരുതെന്ന് മാധ്യമങ്ങളോട് പൊലീസ് https://malayalees.ch/actress-rhea-chakraborty-got-bail/ Wed, 07 Oct 2020 09:26:20 +0000 https://malayalees.ch/?p=32931 സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു മാസമാകുമ്പോഴാണ് ബോംബെ ഹൈക്കോടതി റിയക്ക് ജാമ്യം അനുവദിച്ചത്.

പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുംബൈ പൊലീസെത്തി. പ്രസ്തുത വ്യക്തിയുടെയോ അഭിഭാഷകന്‍റെയോ വാഹനം പ്രതികരണം എടുക്കാനായി ചെയ്സ് ചെയ്യരുത്. ആ വ്യക്തിയുടെയോ നിങ്ങളുടെയോ റോഡിലൂടെ പോകുന്ന സാധാരണക്കാരുടെയോ ജീവന്‍ അപകടത്തിലാക്കരുത്. ഡ്രൈവര്‍ക്കെതിരെ മാത്രമല്ല പിന്തുടരാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെയും കേസെടുക്കുമെന്നും മുംബൈ പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജാമ്യത്തുകയായി റിയ ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം. അടുത്ത 10 ദിവസം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇന്ത്യ വിട്ട് പോകരുത്. കേസിലെ സാക്ഷികളെ കാണാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സെപ്തംബര്‍ 9നാണ് റിയയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ്‌ ചെയ്തത്.

എന്നാല്‍ റിയയുടെ സഹോദരന്‍ ഷോവികിന് ജാമ്യമില്ല. അതേസമയം സുശാന്തിന്റെ ജീവനക്കാരായ ദീപേഷ് സാവന്ത്, സാമുവല്‍ മിറാന്‍ഡ എന്നിവര്‍ക്കും ജാമ്യം ലഭിച്ചു കോടതി നടപടിയില്‍ സന്തോഷമുണ്ടെന് റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡേ പ്രതികരിച്ചു. സത്യവും നീതിയും അംഗീകരിക്കപ്പെട്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

സുശാന്തിനായി മയക്കുമരുന്ന് സംഘടിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് റിയയെ അറസ്റ്റ് ചെയ്തത്. വാട്സ് ആപ്പ് സന്ദേശങ്ങള്‍ തെളിവായി ലഭിച്ചെന്നാണ് എന്‍സിബി പറഞ്ഞത്. മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് സുശാന്തിനെ പിന്‍തിരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് റിയ കോടതിയില്‍ പറഞ്ഞത്.

]]>
“രാ​ഹു​ൽ ഒ​രി​ക്ക​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കും, ചെ​യ്യു​ന്ന​തെ​ല്ലാം ന​ല്ല​തി​ന്”: ദീ​പി​ക​യു​ടെ വാ​ക്കു​ക​ൾ വൈ​റ​ലാ​കു​ന്നു https://malayalees.ch/deepika-padukone-praising-rahul-gandhi/ Mon, 28 Sep 2020 13:21:48 +0000 https://malayalees.ch/?p=32446 മയക്കുമരുന്നുമായി ബന്ധപ്പെട്ട് ദീപിക പദുകോണ്‍ തന്റെ മാനേജര്‍ കരിഷ്മയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍.സിബി ചോദ്യം ചെയ്തത്

കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ച്ച് ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ സം​സാ​രി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ല​ഹ​രി മ​രു​ന്ന് കേ​സി​ൽ എ​ൻ​.സി.​ബി ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ദീ​പി​ക ഡി​ഡി ന്യൂ​സി​ല്‍ ന​ൽ​കി​യ പ​ഴ​യ അ​ഭി​മു​ഖം വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

‘രാജ്യത്തിന് വേണ്ടി രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്തും അദ്ദേഹത്തെ ഒരു മികച്ച ഉദാഹരണമാക്കി മാറ്റും. അദ്ദേഹം ഒരുനാള്‍ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, എനിക്ക് തോന്നുന്നു അദ്ദേഹത്തിന് യുവാക്കളുമായി നല്ല രീതിയില്‍ ബന്ധമുണ്ടാക്കാന്‍ കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ ചിന്താഗതി ചിലപ്പോള്‍ പഴയതാകാം, പക്ഷെ അതേസമയം ഭാവിയുള്ളതുമാണ്,’ രാഹുലിന് യുവാക്കളുമായി മികച്ച രീതിയില്‍ ബന്ധപ്പെടാന്‍ സാധിക്കുമെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് ദീപിക പദുകോണ്‍ തന്റെ മാനേജര്‍ കരിഷ്മയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍.സിബി ചോദ്യം ചെയ്തത്.

]]>
ദീപിക പദുക്കോണ്‍ ഉള്‍പ്പടെ നാല് താരങ്ങള്‍ക്ക് നാര്‍ക്കോട്ടിക് ബ്യൂറോ സമന്‍സ് https://malayalees.ch/bollywood-stars-summons-ncb/ Thu, 24 Sep 2020 05:10:13 +0000 https://malayalees.ch/?p=32250 മാനേജർ കരിഷ്മ പ്രകാശിനോടു ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സാപ് ചാറ്റ് സംബന്ധിച്ചാണ് ചോദ്യം ചെയ്യലുണ്ടാവുക എന്നാണ് സൂചന.

മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ അടക്കം നാല് താരങ്ങള്‍ക്ക് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചു. മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണ ഏജന്‍സിക്ക് മുന്നിൽ ഹാജരാകണമെന്നാണ് ഏജന്‍സി നിര്‍ദേശം നല്‍കിയത്.

നടിമാരായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ എന്നിവർക്കാണ് എന്‍.സി.ബി സമന്‍സ് അയച്ചത്. ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെയും ക്വാൻ എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയുടെ മേധാവി ധ്രുവ് ചിത്ഗോപേക്കറെയും കേന്ദ്രീകരിച്ചാണ് എന്‍.സി.ബിയുടെ അന്വേഷണം പുരോഗമിക്കുന്നത്.

ദീപികയുടെ മാനേജർ കരിഷ്മയെയും സുശാന്ത് സിംഗ് രജ്പുതിന്റെ മാനേജർ ശ്രുതി മോദിയെയും സംഘം ചോദ്യം ചെയ്യും. മാനേജർ കരിഷ്മ പ്രകാശിനോടു ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സാപ് ചാറ്റ് സംബന്ധിച്ചാണ് ചോദ്യം ചെയ്യലുണ്ടാവുക എന്നാണ് സൂചന.

നേരത്തെ നടി റിയ ചക്രബര്‍ത്തിയെ എൻ‌.സി.‌ബി അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടുകയും ചെയ്തിരുന്നു. റിയയുടെയും സഹോദരൻ ഷോയിക്കിന്റെയും ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി നാളെ പരിഗണിക്കും.

]]>