NARCOTIC JIHAD – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Sep 2021 04:28:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png NARCOTIC JIHAD – malayalees.ch https://malayalees.ch 32 32 കേരള കത്തോലിക്ക മെത്രാൻ സമിതി പ്രത്യേക സമ്മേളനം ഇന്ന്; നാർക്കോട്ടിക് ജിഹാദ് വിവാദം ഉൾപ്പെടെ ചർച്ച ചെയ്യും https://malayalees.ch/catholic-meeting-narcotic-jihad/ Wed, 29 Sep 2021 04:27:57 +0000 https://malayalees.ch/?p=50214 കേരള കത്തോലിക്ക മെത്രാൻ സമിതി പ്രത്യേക സമ്മേളനം ഇന്ന്. നാർക്കോട്ടിക് ജിഹാദ് വിവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനാണ് യോഗം. കർദിനാൾ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ ഉൾപ്പെടെയുള്ള മേലധ്യക്ഷന്മാർ പങ്കെടുക്കും. (catholic meeting narcotic jihad)

കേരളത്തിലെ ദലിത് വിഭാഗത്തിൽപ്പെട്ടവരും കർഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വേണ്ടിയാണ് യോഗം ചേരുന്നതെന്നാണ് സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. എന്നാൽ, പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സഭകൾക്കിടയിൽ ഉണ്ടായ അഭിപ്രായ ഭിന്നത യോഗം ചർച്ച ചെയ്യും. വിഷയത്തിൽ അഭിപ്രായ ഐക്യത്തിന് സഭാ നേതൃത്വം ശ്രമം നടത്തുന്നുണ്ട്.

നാർക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭ്യർത്ഥിച്ചിരുന്നു. വിവാദങ്ങൾ അവസാനിപ്പിക്കണം. പരസ്പര സ്നേഹത്തിൽ മുന്നേറണമെന്നും വിഷയത്തിൽ സമാധാന ശ്രമങ്ങളോട് സഹകരിക്കാമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതികരിച്ചു.

എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവരോട് സഹകരിച്ചു മുന്നോട്ട് പോകണം എന്നുമാണ് സഭയുടെ കാഴ്ചപ്പാട്. സമൂഹത്തിൽ സംഘർഷം ഉണ്ടാക്കാൻ ക്രൈസ്തവ സഭകളോ സഭ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. ഈ നിലപാടിൽ നിന്ന് മാറാതിരിക്കാൻ സഭാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആലഞ്ചേരി നിർദേശിച്ചു.

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. ഇസ്ലാം മതത്തിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമില്ല. സമാധാനമാണ് ഉദ്ദേശിക്കുന്നത്. വ്യക്തികളിൽ തെറ്റുകൾ കാണാം. തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരാണ് ഇസ്ലാം മതം അതിനാൽ ഭിന്നിപ്പിച്ച് കലഹമുണ്ടാക്കരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ വേണ്ടത് മധ്യസ്ഥ ചർച്ചയല്ലെന്നും തെറ്റായ പ്രസ്താവന പിൻവലിക്കുകയാണ് ചെയ്യേണ്ടതെന്നും പറഞ്ഞ അദ്ദേഹം സർക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അഭിപ്രായപ്പെട്ടു.

ലവ് ജിഹാദിന് മതപരമായ പിൻബലമില്ലെന്നും സമുദായ നേതാക്കളുടെ പരാമർശം ജനമൈത്രി തകർക്കുന്നതാവരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. ഇസ്ലാമിൽ മതം മാറ്റാൻ ജിഹാദില്ലെന്ന് സമസ്ത അഭിപ്രായപ്പെട്ടു.

]]>
നർകോട്ടിക് ജിഹാദ് വിവാദം; സർക്കാർ ഇടപെടണമെന്ന് വി ഡി സതീശൻ https://malayalees.ch/v-d-satheesan-on-narcotic-jihad-controversy/ Mon, 13 Sep 2021 08:17:17 +0000 https://malayalees.ch/?p=49498 നർകോട്ടിക് ജിഹാദ് വിഷയത്തിൽ രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത വ്യാജപ്രചരണം നടക്കുന്നു.ഇക്കാര്യത്തിൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണം. വിദ്വേഷ പ്രചരണം തടയാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ല. വിഷയത്തിൽ ഒരുമിച്ച് നിന്ന് വർഗീയത ചെറുത്ത് തോൽപ്പിക്കണമെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തിൽ പിന്തുണയറിയിച്ചും എതിർപ്പറിയിച്ചും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ ലൗ ജിഹാദ് – നർകോട്ടിക് ജിഹാദ് വിവാദ വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി. പ്രശ്നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനം.

അതേസമയം, നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത രംഗത്ത്. പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്ന് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. സാമൂഹിക തിന്മകൾക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാൻ ആകില്ല. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ച് പോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.വിഷയത്തിൽ ക്രിസ്ത്യാനികളുടെ ആശങ്ക പരിഹരിക്കണമെന്നും ചങ്ങനാശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു.

അതിനിടെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയും പാലാ ബിഷപ്പിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കാര്യങ്ങൾ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്ന് പി.എസ്. ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.

]]>
കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമമെന്ന് വി.ഡി സതീശന്‍ https://malayalees.ch/vd-satheeshan-againts-sangh-parivar/ Sat, 11 Sep 2021 09:18:25 +0000 https://malayalees.ch/?p=49446 കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. സമുദായ മൈത്രിക്ക് മങ്ങലേല്‍ക്കാതെ നോക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.https://03076798851350910d3449fade95899b.safeframe.googlesyndication.com/safeframe/1-0-38/html/container.html

‘പാലാ രൂപതാ ബിഷപ്പിന്റെ പ്രസ്താവനയില്‍ ഉണ്ടായ വിവാദം അവസാനിപ്പിക്കണം. അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരിയെറിയുന്ന സമൂഹമാധ്യങ്ങളിലെ പ്രതികരണങ്ങളും നിര്‍ത്തണം. മുസ്ലിം വിരുദ്ധതയും ക്രിസ്ത്യന്‍ വിരുദ്ധതയും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. വി.ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മത സമുദായങ്ങള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സര്‍ക്കാരിന്റ ശ്രദ്ധയില്‍പ്പെടുത്തുകയാണ് വേണ്ടത്. സംഘപരിവാര്‍ അജണ്ടയില്‍ പെട്ടുപോകരുതെന്നും പാലാ രൂപതാ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ വഷളാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

]]>