nanpakal nerathu mayakkam – malayalees.ch https://malayalees.ch Malayalam Online News Portal Sat, 21 Jan 2023 04:10:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nanpakal nerathu mayakkam – malayalees.ch https://malayalees.ch 32 32 നൻപകൽ നേരത്ത് മയക്കം; എല്ലാ റിവ്യൂസും താൻ വായിക്കുന്നുണ്ടെന്ന് മമ്മൂട്ടി https://malayalees.ch/mammootty-reads-reviews-nanpakal-nerathu-mayakkam/ Sat, 21 Jan 2023 04:09:37 +0000 https://malayalees.ch/?p=74809 മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ ആദ്യ സംരംഭമായ നൻപകൽ നേരത്ത് മയക്കം മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളം, തമിഴ് പ്രേക്ഷകർക്ക് ഒരുപോലെ ആസ്വദിക്കാൻ പാകത്തിന് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ എല്ലാ റിവ്യൂസും കഴിവതും താൻ വായിക്കുന്നുണ്ടെന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതുവരെയുള്ള ചലച്ചിത്ര സമീപനങ്ങളിൽ നിന്നും വേറിട്ട തരത്തിൽ കുടുംബ പ്രേക്ഷകർക്ക് ഉൾപ്പടെ സ്വീകാര്യമായ തരത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഏറ്റവും പുതിയ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 

നൻപകൽ നേരത്ത് മയക്കത്തെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ റിവ്യൂകളും ഞാൻ വായിക്കുന്നുണ്ട്. നിങ്ങൾ പ്രേക്ഷകർ നൽകുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി അറിയിക്കുന്നു- മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. വേളാങ്കണ്ണിക്ക്‌ പോകുന്ന മലയാളിയായ ജെയിംസ്, ബസിൽ ഒന്നുറങ്ങി എഴുന്നേൽക്കുന്നതും, മറ്റൊരു സ്ഥലത്തെ ഭാഷ സംസാരിക്കുന്നയാളായി മാറുന്നതുമാണ് ചിത്രത്തിലുള്ളത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തിയ സിനിമ, ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്.

സിനിമ റിലീസായി ഒരുദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന നടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനമാണിതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. തീർത്തും വ്യത്യസ്‍തമായ ഒരു കഥയെ അതിമനോഹരമായിാണ്ലിജോ അവതരിപ്പിച്ചിരിക്കുന്നത്. തേനി ഈശ്വറിന്റെ ക്യാമറയ്ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ 122 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മൂവാറ്റുപുഴക്കാരൻ കുടുംബസ്ഥനനായ വ്യക്തി പെട്ടെന്ന് സുന്ദരം എന്ന വ്യക്തിയായി മാറുന്നതാണ് സിനിമയുടെ പ്രമേയം.

]]>
നൻപകൽ നേരത്ത് മയക്കം ട്രെയിലർ പുറത്ത് https://malayalees.ch/nanpakal-nerathu-mayakkam-trailer/ Mon, 26 Dec 2022 09:40:19 +0000 https://malayalees.ch/?p=73446 മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിച്ച ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലർ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഗംഭീര അഭിപ്രായം നേടിയിരുന്നു.

ജെയിംസ് എന്ന നാടക കലാകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജെയിംസ് അടക്കമുള്ള ഒരു പ്രൊഫഷണല്‍ നാടകസംഘം പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണി യാത്ര നടത്തി മടങ്ങുകയാണ്. യാത്രക്കിടെ ഇടയ്ക്ക് വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് അടുത്തുള്ള ഗ്രാമത്തിലേക്ക് പരിചയമുള്ള ഒരാളെപ്പോലെ കയറി ചെല്ലുന്നു. രണ്ട് വർഷം മുൻപ് ഗ്രാമത്തിൽ നിന്ന് കാണാതായ സുന്ദരം ആണെന്ന മട്ടിലാണ് ജെയിംസിൻ്റെ പെരുമാറ്റം. ജെയിംസും തമിഴ്നാട്ടിലെ ആ ഗ്രാമവാസികളും നാടക സമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

എസ് ഹരീഷാണ് സിനിമയുടെ തിരക്കഥ. തേനി ഈശ്വർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ഡ്യൻ, അശോകൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

]]>
ഐഎഫ്എഫ്‌കെയില്‍ ഇന്ന് ‘നന്‍പകല്‍ നേരത്ത് മയക്കം’; 67 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിന് https://malayalees.ch/nanpakal-nerathu-mayakkam-will-be-screened-today-iffk-22/ Mon, 12 Dec 2022 04:45:45 +0000 https://malayalees.ch/?p=72683 27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ വേള്‍ഡ് പ്രീമിയര്‍ പ്രദര്‍ശനം ഇന്ന്. മത്സര വിഭാഗത്തിലെ 9 ചിത്രങ്ങളടക്കം67 ചിത്രങ്ങള്‍ ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം’നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ ആദ്യ പ്രദര്‍ശനമാണ് ഇന്ന്. ഉച്ചതിരിഞ്ഞ് 3.30ക്ക് ടാഗോര്‍ തിയറ്ററിലാണ് പ്രദര്‍ശനം.ബ്രിട്ടീഷ് കൊളോണിയ ലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാര്‍, ബ്രസീല്‍ ചിത്രം കോര്‍ഡിയലി യുവേഴ്‌സ്, മണിപ്പൂരി ചിത്രം ഔര്‍ ഹോം, മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം മെമ്മറിലാന്‍ഡ് തുടങ്ങിയവയാണ് ഇന്നത്തെ മത്സര ചിത്രങ്ങള്‍.

അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിനോടുള്ള ആദര സൂചകമായി ചാമരം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ഇന്നുണ്ടാകും. മിഡ്നൈറ്റ് സ്‌ക്രീനിങ്ങില്‍ ഇന്തോനേഷ്യന്‍ ചിത്രം സാത്താന്‍സ് സ്ലേവ്‌സ് 2 വും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

പ്രോസിക്യൂട്ടറുടെ കലുഷിതമായ ജീവിത കഥ പറയുന്ന എമിന്‍ ആല്‍ഫെര്‍ ചിത്രം ബര്‍ണിങ് ഡേയ്‌സ്, ദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ ജോനാസ് ട്രൂ, എ ലവ് പാക്കേജ്, ബ്ലൂ കഫ്താന്‍, നൈറ്റ് സൈറണ്‍ ,ഡിയര്‍ സത്യജിത് തുടങ്ങി 24 ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ഇരുള ഭാഷയില്‍ പ്രിയനന്ദന്‍ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, രാരിഷ്.ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങി ഏഴു ചിത്രങ്ങള്‍ മലയാളം വിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.ജി .അരവിന്ദന്‍ ചിത്രം തമ്പിന്റെ നവീകരിച്ച പതിപ്പ് 4G തെളിമയോടെ ഇന്ന് പ്രദര്‍ശിപ്പിക്കും.

അര്‍ധരാത്രിയില്‍ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാന്‍ മിഡ്നൈറ്റ് സ്‌ക്രീനിങ്ങില്‍ ഇന്തോനേഷ്യന്‍ ചിത്രം സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍ പ്രദര്‍ശിപ്പിക്കും. 2017 ല്‍ പുറത്തിറങ്ങിയ സാത്താന്‍സ് സ്ലേവ്‌സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്‌സില്‍ ചിത്രീകരിച്ച ആദ്യ ഇന്തോനേഷ്യന്‍ ചിത്രമാണ്. ഹൊറര്‍ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അന്‍വറാണ് ചിത്രത്തിന്റെ സംവിധായകന്‍. നിശാഗന്ധിയില്‍ രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം.

]]>