nandakumar – malayalees.ch https://malayalees.ch Malayalam Online News Portal Wed, 13 Sep 2023 08:11:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nandakumar – malayalees.ch https://malayalees.ch 32 32 ആരാണ് വിവാദ ദല്ലാള്‍? ടി ജി നന്ദകുമാര്‍ എന്ന ദുരൂഹ വ്യക്തിത്വത്തിന്റെ കഥ https://malayalees.ch/who-is-controversial-figure-dalal-t-g-nandakumar/ Wed, 13 Sep 2023 08:11:37 +0000 https://malayalees.ch/?p=87683 സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് അവരുടെ കൈയില്‍ നിന്നും വന്‍തുക നല്‍കി വാങ്ങിയെന്നും അത് ഒരു ചാനലിലൂടെ പുറത്തുവിടുന്നതില്‍ പ്രത്യേക താല്‍പര്യമെടുത്തുവെന്നും സി ബി ഐ ആരോപിക്കുന്ന ടി ജി നന്ദകുമാര്‍ ആരാണ്?(who is controversial figure Dalal T G Nandakumar)

ന്യായാധിപന്മാരെ സ്വാധീനിക്കുന്ന ”വ്യവഹാര ദല്ലാള്‍”, കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരനായി നിന്ന് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരെ ഉപയോഗിക്കുന്ന ”കണ്‍സള്‍ട്ടന്റ്”, അനധികൃത സ്വത്ത് സമ്പാദനത്തിനും ഡാറ്റാസെന്റര്‍ അഴിമതിക്കേസിലും സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിച്ച കേസ്സിലെ പ്രതി, ആദായനികുതി വകുപ്പിന്റേയും ഇന്റലിജന്‍സ് ബ്യൂറോയുടേയും അന്വേഷണം നേരിട്ട ആള്‍, മുകേഷ് അംബാനിയുടേയും അദാനിയുടേയും കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്നയാള്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് നന്ദകുമാറിനുള്ളത്.

പെട്രോളിയം ഔട്ട്‌ലെറ്റ് ജീവനക്കാരനായിരുന്ന ആലപ്പുഴ നെടുമുടി താന്നിക്കല്‍ ഗോപിനാഥന്‍ നായരുടേയും വീട്ടമ്മയായ ശാന്താകുമാരിയുടേയും രണ്ടു മക്കളിലൊരാളാണ് ടി ജി നന്ദകുമാര്‍ എന്ന ടി ജി എന്‍ കുമാര്‍. ഇപ്പോള്‍ കൊച്ചി വെണ്ണലയില്‍ താമസം. 1977-ല്‍ അച്ഛന്‍ ഗോപിനാഥന്‍ നായരുടെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേറ്റിയ നന്ദകുമാര്‍ സഹോദരിയെ വിവാഹം ചെയ്തത് അയച്ചശേഷമാണ് സ്വപ്നങ്ങള്‍ വെട്ടിപ്പിടിക്കാനിറങ്ങിയത്. നിര്‍ദ്ധന കുടുംബത്തില്‍ നിന്നുള്ള പഴയ ബാലന്‍ പിന്നീടെപ്പോഴോ കൊച്ചിയില്‍ നിന്നുള്ള ചില രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ടവനായി മാറിയെന്നാണ് കഥകള്‍. ഒരു സുപ്രഭാതത്തില്‍ സമ്പന്നനായി നാട്ടില്‍ തിരിച്ചെത്തി. ഇപ്പോള്‍ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവക്ഷേത്രസമിതിയുടെ ചെയര്‍മാന്‍.

നന്ദകുമാറിനെപ്പറ്റി പല ആക്ഷേപങ്ങളും പരാതികളുമൊക്കെ നേരത്തെ ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുണ്ടായിരുന്ന ഡാറ്റാ സെന്ററിന്റെ മേല്‍നോട്ടച്ചുമതലയ്ക്ക് അനില്‍ അംബാനി ഗ്രൂപ്പിന്റെ റിലയന്‍സ് കമ്യൂണിക്കേഷന് 5.9 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയത് കുറഞ്ഞ ലേലത്തുകക്കാരെ തഴഞ്ഞിട്ടാണെന്നും അതിനു പിറകില്‍ പ്രവര്‍ത്തിച്ചത് ദല്ലാള്‍ നന്ദകുമാറാണെന്നും ആരോപിക്കപ്പെട്ടിരുന്നു. ഒരു പ്രമുഖ നടനെ പെണ്‍വാണിഭക്കേസില്‍ നിന്നു രക്ഷിക്കാന്‍ 10 ലക്ഷം രൂപ നന്ദകുമാര്‍ നടനോട് ആവശ്യപ്പെട്ടെന്ന് പി സി ജോര്‍ജ് ക്രൈംബ്രാഞ്ചിന് നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ 2008-ല്‍ ഡി ജി പി രമണ്‍ ശ്രീവാസ്തവയ്ക്ക് നല്‍കിയ ഒരു പരാതിയിലൂടെയാണ് ആദ്യമായി ടി ജി നന്ദകുമാര്‍ വാര്‍ത്തയിലെത്തിയത്.

അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് റിലയന്‍സ് ഫ്രഷ് തുടങ്ങുന്നതിന് ഇടതുപക്ഷത്തില്‍ നിന്നും എതിര്‍പ്പുകളുണ്ടായ പശ്ചാത്തലത്തില്‍ റിലയന്‍സുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചത് ടി ജി നന്ദകുമാര്‍ ആണെന്ന് ആക്ഷേപമുയര്‍ന്നു. ഒരു മള്‍ട്ടിനാഷണലിന് കേരളത്തിലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ എന്തിനാണ് ഒരു ദല്ലാളിന്റെ ആവശ്യമെന്ന ചോദ്യം പാര്‍ട്ടിവൃത്തങ്ങളില്‍ കത്തിപ്പടര്‍ന്നു. എന്തായാലും റിലയന്‍സ് ഫ്രഷിനെതിരായ സി പി എമ്മിന്റെ കലാപം താമസിയാതെ കെട്ടടങ്ങി.

അധികാര സ്ഥാനത്തുള്ളവരുമായി അടുപ്പം പുലര്‍ത്തി അവര്‍ക്കായും കോര്‍പ്പറേറ്റുകള്‍ക്കായും ദല്ലാള്‍ പണി ചെയ്ത് ലാഭമുണ്ടാക്കുന്ന ആളാണ് ടി ജി നന്ദകുമാര്‍ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പുതിയ വിവാദം ദല്ലാള്‍ നന്ദകുമാറിനെ വീണ്ടും വാര്‍ത്തയിലെത്തിച്ചിരിക്കുന്നു.

]]>
’25 പേജ് കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുമുണ്ട്’; വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ https://malayalees.ch/dallal-tg-nandakumar-about-solar-case-oommen-chandy/ Wed, 13 Sep 2023 07:31:53 +0000 https://malayalees.ch/?p=87671 സോളാർ കേസിൽ പരാതിക്കാരി പുറത്തുവിട്ട കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടെന്ന് ദല്ലാൾ നന്ദകുമാർ. തന്നെ ശാരീരികമായി ഉമ്മൻ ചാണ്ടി ബുദ്ധിമുട്ടിച്ചുവെന്നായിരുന്നു ആ കത്തിന്റെ തുടക്കമെന്ന് നന്ദകുമാർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കത്ത് പുറത്ത് വിടാനുള്ള കാരണം ദല്ലാൾ നന്ദകുമാർ പറയാതെ പറയുന്നുണ്ട്. 2011-16 വരെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദല്ലാൾ നന്ദകുമാറിനെതിരെ ഉമ്മൻ ചാണ്ടി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇക്കാലയളവിൽ തന്നെ തേജോവധം ചെയ്യാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചുവെന്നാണ് നന്ദകുമാർ പറയുന്നത്. ഈ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ കത്ത് തേടിയിറങ്ങിയതെന്നും കത്തിനെ കുറിച്ച് പറഞ്ഞു തന്നത് വി.എസ് അച്യുതാനന്ദനാണെന്നും നന്ദകുമാർ പറയുന്നു.

‘2016 ഫെബ്രുവരി മാസം സോളാർ കേസിൽ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ വി.എസ്അച്യുതാനന്ദൻ എന്നോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ ശരണ്യ മനോജിനെ ഫോണിൽ ബന്ധപ്പെടുകയും, അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മൻ ചാണ്ടിയുടെ പേരുള്ള കത്ത് അടക്കം ഒരു ഡസൻ കത്തുകൾ എനിക്ക് തന്നു. ഈ കത്ത് കിട്ടിയപ്പോൾ തന്നെ അത് വി.എസിനെ കാണിക്കുകയും അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കാണിക്കുകയും ചെയ്തു. ഈ കത്തിനെ കുറിച്ച് സംസാരിച്ചു. അതിന് ശേഷമാണ് എനിക്കറിയാവുന്ന മാധ്യമ പ്രവർത്തകനെ കത്ത് ഏൽപ്പിക്കുന്നത്’- നന്ദകുമാർ പറഞ്ഞു.

കത്ത് ലഭിച്ചയുടൻ പിണറായി വിജയനെ കണ്ട് സംസാരിച്ചിരുന്നുവെന്നും പ്രസിദ്ധീകരിക്കുന്ന കാര്യങ്ങളെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. പിണറായി വിജയൻ വാക്കാൽ ഒന്നും പറഞ്ഞില്ലെങ്കിലും ചില മുഖഭാവങ്ങളുണ്ടായിരുന്നുവെന്നും നന്ദകുമാർ പറയുന്നു. കത്ത് പുറത്ത് വിടാൻ വി.എസ്സോ പിണറായിയോ സമ്മർദം ചെലുത്തിയിട്ടില്ലെന്നും നന്ദകുമാർ പറയുന്നു. താൻ പരാതിക്കാരിക്ക് പണം നൽകിയതിനെ കുറിച്ചും നന്ദകുമാർ പ്രതികരിക്കുന്നുണ്ട്.

‘ഒരു സാമ്പത്തികവും വാങ്ങിയല്ല കത്ത് കൊടുത്തത്. കത്ത് എനിക്ക് നൽകിയതിന് പ്രതിഫലമായി 1.25 രൂപ പരാതിക്കാരി കൈപ്പറ്റി. എന്നെ കാണാൻ പരാതിക്കാരിയും ശരണ്യയും എറണാകുളം ശിവക്ഷേത്രം കോമ്പൗണ്ടിൽ വന്നപ്പോൾ തമ്പാനൂർ രവിയും, ബെന്നി ബെഹനാനും ചേർന്നു പണം നൽകാമെന്ന് പറഞ്ഞ പറ്റിച്ച വിവരം പരാതിക്കാരി എന്നോട് പറഞ്ഞു. അമ്മയുടെ ചികിത്സയ്ക്ക് പണം നൽകാമെന്ന് പറഞ്ഞ് മണിക്കൂറുകളോളം നിർത്തി കഷ്ടപ്പെടുത്തിയെന്നാണ് പരാതിക്കാരി പറഞ്ഞത്. ആ പശ്ചാത്തലത്തിലാണ് ഞാൻ ഒരു ലക്ഷം നൽകിയത്. ഇതല്ലാതെ മറ്റൊരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല. മാധ്യമപ്രവർത്തകനോട് എന്റെ കൈയിൽ രണ്ട് കത്തുണ്ടെന്നാണ് പറഞ്ഞത്. 25 പേജുള്ള കത്തും 19 പേജുള്ള കത്തുമാണ് കൈവശം ഉണ്ടായിരുന്നത്. ഈ 25 പേജുള്ള കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ട്. തന്നെ ശാരീരികമായി ഉമ്മൻ ചാണ്ടി ബുദ്ധിമുട്ടിച്ചുവെന്നായിരുന്നു ആ കത്തിന്റെ തുടക്കം. ഇപ്പോൾ ഞാൻ ഗൂഡാലോചന നടത്തി ഈ കത്ത് വ്യാജമായി നിർമിച്ചുവെന്ന രീതിയിലാണ് പുറത്ത് വരുന്നത്’- നന്ദകുമാർ പറഞ്ഞു.

താനാണ് പരാതിക്കാരിക്ക് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്ന് ആരോപണത്തേയും നന്ദകുമാർ തള്ളുന്നുണ്ട്. ‘2016 ൽ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് ഒരു പരാതി നൽകിയിരുന്നു. ആ പരാതിയിൽ പരാതിക്കാരെ ഉമ്മൻ ചാണ്ടിക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി പരാതിക്കാരിയെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തുവെന്നാണ് പരാതി. ഈ പരാതി കൊടുക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനം ചെലുത്തുകയോ, പരാതിക്കാരിക്ക് സമയം വാങ്ങി നൽകുകയോ ചെയ്തിട്ടില്ല’- നന്ദകുമാർ വ്യക്തമാക്കി.

]]>