Nancy Pelosi – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 Aug 2022 04:30:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Nancy Pelosi – malayalees.ch https://malayalees.ch 32 32 യു എസ് പ്രതിനിധി സംഘം വീണ്ടും തായ്‌വാനില്‍; അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കാനെന്ന് വിശദീകരണം https://malayalees.ch/a-second-us-congressional-delegation-visits-taiwan/ Mon, 15 Aug 2022 04:30:47 +0000 https://malayalees.ch/?p=66415 വീണ്ടും തായ്‌വാന്‍ സന്ദര്‍ശിച്ച് യു എസ് പ്രതിനിധി സംഘം. മസാച്യുസെറ്റ്‌സ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കിയുടെ നേതൃത്വത്തിലുള്ള യുഎസ് കോണ്‍ഗ്രസിലെ അഞ്ചംഗ സംഘമാണ് തായ്‌വാന്‍ സന്ദര്‍ശിച്ചത്. ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് യു എസ് സംഘം വീണ്ടും തായ്‌വാനിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് ശേഷം ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കിയിരുന്നു.

രണ്ട് ദിവസത്തെ അപ്രഖ്യാപിത സന്ദര്‍ശനത്തിനാണ് യു എസ് പ്രതിനിധിസംഘം തായ്‌വാനിലെത്തിയത്. തായ്‌വാനുള്ള അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കുന്നതിനാണ് സന്ദര്‍ശനമെന്നാണ് യു എസ് പ്രതിനിധി സംഘം വിശദീകരിക്കുന്നത്. ഡെമോക്രാറ്റിക് പ്രതിനിധികളായ ജോണ്‍ ഗാരമെന്‍ഡി, അലന്‍ ലോവെന്തല്‍, ഡോണ്‍ ബെയര്‍, റിപ്പബ്ലിക്കന്‍ പ്രതിനിധി ഔമുവ അമത കോള്‍മാന്‍ റഡെവാഗന്‍ എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ചൈന തായ് വാനെതിരെ സാമ്പത്തിക ഉപരോധമുള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നു. ചൈനയുടെ നിരന്തര ഭീഷണി നേരിടുന്ന തായ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നല്‍കുന്നതിനാണ് തന്റെ സന്ദര്‍ശനമെന്നാണ് നാന്‍സി പെലോസി വിശദീകരിച്ചിരുന്നത്. പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ നയതന്ത്ര പ്രതിഷേധം കടുപ്പിക്കുമെന്നാണ് ചൈന ആവര്‍ത്തിക്കുന്നത്.

]]>
‘യുഎസ് തായ്‌വാനൊപ്പം’; സന്ദര്‍ശനം പൂര്‍ത്തിയാക്കി നാന്‍സി പെലോസി ദക്ഷിണ കൊറിയയിലേക്ക് https://malayalees.ch/nancy-pelosi-moves-to-korea-after-taiwan-visit/ Wed, 03 Aug 2022 12:20:14 +0000 https://malayalees.ch/?p=65850 തായ്‌വാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. 18 മണിക്കൂര്‍ നീണ്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി നാന്‍സി പെലോസി കൊറിയയിലേക്ക് മടങ്ങി. അമേരിക്ക തായ്‌വാനോടൊപ്പം നില്‍ക്കുന്നുവെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ ട്വീറ്റ് ചെയ്തു. തായ്‌വാനുമായുള്ള ചര്‍ച്ചയില്‍ സാമ്പത്തിക സഹകരണം ചര്‍ച്ചയായി.

നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ ചൈന രംഗത്തെത്തിയിരുന്നു. തീകൊള്ളി കൊണ്ട് തലചൊറിയരുതെന്നാണ് അമേരിയ്ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രകോപനം തുടര്‍ന്നാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്നും ചൈന നിലപാട് കടുപ്പിക്കുന്നുണ്ട്. നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം പ്രഹസനമാണെന്ന് ചൈന ആക്ഷേപിച്ചു.

സന്ദര്‍ശന പശ്ചാത്തലത്തില്‍ തായ്വാനെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ചൈന ഏര്‍പ്പെടുത്തിയിട്ടുണ്ട്. തായ്വാന്‍ അതിര്‍ത്തിയില്‍ നാളെ മുതല്‍ സൈനിക അഭ്യാസം നടത്തുമെന്ന് ചൈന പറഞ്ഞു. ഇത് ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് ചൈന വ്യക്തമാക്കുന്നത്. സൈനിക അഭ്യാസത്തിന്റേയും സാമ്പത്തിക ഉപരോധങ്ങളുടേയും പശ്ചാത്തലത്തില്‍ ജപ്പാനോടും ഫിലിപൈന്‍സിനോടും ഇതര വ്യോമപാതയ്ക്കായി നയതന്ത്രനീക്കം ശക്തമാക്കാനും തായ്വാന്‍ ആരംഭിച്ചിട്ടുണ്ട്.

ചൈനയുടെ നിരന്തര ഭീഷണി നേരിടുന്ന തായ്വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നല്‍കുന്നതിനാണ് തന്റെ സന്ദര്‍ശനമെന്ന് നാന്‍സി പെലോസി പറഞ്ഞു. പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ നയതന്ത്ര പ്രതിഷേധം കടുപ്പിക്കുമെന്നാണ് ചൈന ആവര്‍ത്തിക്കുന്നത്.

]]>
നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം അപകടകരമെന്ന് ചൈന; നാളെ മുതല്‍ അതിര്‍ത്തിയില്‍ സൈനിക അഭ്യാസം https://malayalees.ch/china-against-us-house-speaker-nancy-pelosi-taiwan-visit/ Wed, 03 Aug 2022 04:24:24 +0000 https://malayalees.ch/?p=65823 യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ അപലപിച്ച് ചൈന. പെലോസിയുടെ യാത്ര അത്യന്തം അപകടകരമാണെന്ന് ചൈന പ്രസ്താവിച്ചു. തായ്‌വാന്‍ അതിര്‍ത്തിയില്‍ നാളെ മുതല്‍ സൈനിക അഭ്യാസം നടത്തുമെന്ന് ചൈന പറഞ്ഞു. ഇത് ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് ചൈന വ്യക്തമാക്കുന്നത്.

ചൈനയുടെ നിരന്തര ഭീഷണി നേരിടുന്ന തായ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നല്‍കുന്നതിനാണ് തന്റെ സന്ദര്‍ശനമെന്ന് നാന്‍സി പെലോസി പറഞ്ഞു. നാന്‍സി പെലോസി ഇന്ന് തായ്‌വാന്‍ പ്രസിഡന്റിനെ കാണുമെന്നാണ് വിവരം. പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ നയതന്ത്ര പ്രതിഷേധം കടുപ്പിക്കുമെന്നാണ് ചൈന ആവര്‍ത്തിക്കുന്നത്. അമേരിക്കന്‍ അംബാസിഡറെ ചൈന വിളിച്ചുവരുത്തി.

തായ്‌വാന്‍ വിഷയം പൂര്‍ണമായി ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ വിധി പറയാന്‍ മറ്റൊരു രാജ്യം ശ്രമിക്കുന്നത് അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണെന്നാണ് ചൈനയുടെ ആരോപണം. ചൈനയ്‌ക്കെതിരെ കളിക്കാന്‍ തായ്‌വാന്‍ ചീട്ട് അമേരിക്ക പുറത്തെടുക്കരുതെന്നും ചൈന മുന്നറിയിപ്പ് നല്‍കി.

ഇന്ന് ഉച്ചവരെ നാന്‍സി പെലോസി തായ്‌വാനിലുണ്ടാകും. കനത്ത സുരക്ഷയിലാണ് പെലോസിയുടെ സന്ദര്‍ശനം. അമേരിക്കയുടെ നാല് യുദ്ധക്കപ്പലുകളാണ് തായ്‌വാന്‍ തീരത്ത് കിടക്കുന്നത്. ഇതോടൊപ്പം തായ്‌വാന്‍ സൈനിക വ്യൂഹം പെലോസിക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഒപ്പമുണ്ട്.

]]>