namibian cheetah – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Jun 2023 08:52:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png namibian cheetah – malayalees.ch https://malayalees.ch 32 32 കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ പരസ്പരം ഏറ്റുമുട്ടി; ആൺ ചീറ്റയ്ക്ക് പരുക്ക് https://malayalees.ch/cheetah-injured-in-fight-at-madhya-pradeshs-kuno-national-park/ Wed, 28 Jun 2023 08:51:55 +0000 https://malayalees.ch/?p=83444 മധ്യപ്രദേശ് ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ പരസ്പരം ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകുന്നേരമാണ് നാല് ചീറ്റകൾ പരസ്പരം ഏറ്റുമുട്ടിയത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അഗ്നി എന്ന ആൺ ചീറ്റയ്ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ കെഎൻപിയിലെ ഫ്രീ ഏരിയയിൽ വച്ചാണ് ചീറ്റകൾ പരസ്പരം ഏറ്റുമുട്ടിയത്. നമീബിയയിൽ നിന്ന് കൊണ്ടുവന്ന ഗൗരവും ശൗര്യയും ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അഗ്നിയും വായുവും പരസ്പരം ഏറ്റുമുട്ടിയതായി കെഎൻപി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പ്രകാശ് കുമാർ വർമ പറഞ്ഞു.

സൈറൺ മുഴക്കിയും പടക്കം പൊട്ടിച്ചുമാണ് ചീറ്റകളെ തുരത്തിയതെന്നും പ്രകാശ് കുമാർ കൂട്ടിച്ചേർത്തു. പോരാട്ടത്തിൽ അഗ്നി ചീറ്റയ്ക്ക് പരിക്കേറ്റിട്ടുണ്ട്, ആൺ ചീറ്റ ഇപ്പോൾ ചികിത്സയിലാണ്. ചീറ്റയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎഫ്ഒ അറിയിച്ചു. ചീറ്റകൾക്കിടയിൽ ഇത്തരം ഏറ്റുമുട്ടൽ സാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മാർച്ച് മുതൽ പാർക്കിൽ ജനിച്ച നാല് കുഞ്ഞുങ്ങളിൽ മൂന്നെണ്ണം ഉൾപ്പെടെ ആറ് ചീറ്റകൾ ചത്തിരുന്നു.

]]>
കുനോ നാഷണല്‍ പാര്‍ക്കില്‍ നാലാമത്തെ ചീറ്റയും ചത്തു; ഇത്തവണ ചത്തത് ജ്വാലചീറ്റയുടെ കുഞ്ഞ് https://malayalees.ch/cheetah-cub-dies-in-kuno-national-park/ Wed, 24 May 2023 11:51:50 +0000 https://malayalees.ch/?p=81680 കുനോ നാഷണല്‍ പാര്‍ക്കില്‍ നാലാമത്തെ ചീറ്റയും ചത്തു; ഇത്തവണ ചത്തത് ജ്വാലചീറ്റയുടെ കുഞ്ഞ്

അവശനിലയില്‍ കണ്ടെത്തിയ ചീറ്റക്കുഞ്ഞിനെ വെറ്റിനറി ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ കുനോ ദേശീയ പാര്‍ക്കില്‍ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി. കഴിഞ്ഞ മാര്‍ച്ചിലാണ് നമീബിയില്‍ നിന്നെത്തിച്ച ജ്വാല എന്ന പെണ്‍ ചീറ്റ നാലു ചീറ്റ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രൊജക്ട് ചീറ്റ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടു ചീറ്റുകളെ പൂനയില്‍ എത്തിച്ചത്. ഇങ്ങനെ, ആദ്യ ബാച്ചില്‍ എട്ട് ചീറ്റകളും രണ്ടാം ബാച്ചില്‍ പന്ത്രണ്ട് ചീറ്റകളുമാണ് ഇന്ത്യയിലെത്തിയത്. നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകള്‍ക്ക് പേരുകളും ഇട്ടിരുന്നു.

നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ഇരുപത് ചീറ്റകളില്‍ സാഷ എന്ന് പേരുള്ള ചീറ്റയാണ് ആദ്യം ചത്തത്. വൃക്ക സംബന്ധമായ അസുഖമായിരുന്നു സാഷക്ക്. തുടര്‍ന്ന് ഉദയ് എന്ന് പേരുള്ള ചീറ്റയും, ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ചത്തു. പിന്നീട് മൂന്നാമതായി ദീര എന്ന ചീറ്റയും ചത്തു.

]]>