Namibia – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Nov 2021 04:13:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Namibia – malayalees.ch https://malayalees.ch 32 32 ടി20 ലോകകപ്പ്; നമീബിയയെക്കെതിരെ ന്യൂസിലൻഡിന് 52 റൺസിന്റെ തകർപ്പൻ ജയം https://malayalees.ch/t-20-zealand-beat-namibia/ Sat, 06 Nov 2021 04:13:19 +0000 https://malayalees.ch/?p=52096 ടി20 ലോകകപ്പിൽ നമീബിയക്കെതിരെ ന്യൂസിലൻഡിന് 52 റൺസിന്റെ തകർപ്പൻ ജയം. 164 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിന് 111 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ ന്യൂസീലൻഡ് സെമിയോട് ഒരുപടി കൂടി അടുത്തു. നമീബിയക്കു വേണ്ടി സ്റ്റെഫാൻ ബാർഡും മൈക്കിൾ വാൻ ലിങ്ഗനും മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. മൈക്കിൾ വാൻ ലിങ്ഗൻ (25) , സ്റ്റെഫാൻ ബാർഡ് (21) റൺസും നേടി. 23 റൺസ് കൂട്ടിച്ചേർത്ത സെൻ ഗ്രീനും 16 റൺസ് നേടിയ ഡേവിഡ് വിയസെയും പ്രതീക്ഷ നൽകിയെങ്കിലും ഇരുവരും ഗ്രൗണ്ട് വിട്ടതോടെ നമീബിയ തോൽവിയിലേക്ക് അടുത്തു . പിന്നാലെ എത്തിയവരെല്ലാം നിരാശരാക്കി മടങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസീലാൻഡ് ഗ്ലെൻ ഫിലിപ്പ്‌സിന്റെയും നീഷാമിന്റെയും ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. നിഷാം (35) ഫിലിപ്സ് (39) റൺസ് നേടി പുറത്താവാതെ നിന്നു. വില്യംസൺ (28) ഡാരിയൽ മിച്ചൽ (19) ഗുപ്റ്റിൽ (18) കോൺവെ (17) റൺസും നേടി. നമീബിയയ്ക്ക് വേണ്ടി ഇറാസ്മസ്, വിയേസി സ്‌കോൾട്‌സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം ഗ്രൂപ്പ് രണ്ടിൽ ഒരു വിജയം മാത്രമുള്ള നമീബിയ ഏറെക്കുറെ പുറത്തായിട്ടുണ്ട്. ന്യൂസീലൻഡിന് ഈ മത്സരം നിർണായകമായിരുന്നു.

]]>
ടി-20 ലോകകപ്പ്: പൊരുതിക്കീഴടങ്ങി സ്കോട്ട്‌ലൻഡ്; നമീബിയക്ക് ആവേശ ജയം https://malayalees.ch/namibia-won-scotland-t20-world-cup/ Thu, 28 Oct 2021 04:11:27 +0000 https://malayalees.ch/?p=51666 ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ നമീബിയക്ക് ജയം. 4 വിക്കറ്റിനാണ് നമീബിയ സ്കോട്ട്‌ലൻഡിനെ കീഴടക്കിയത്. സ്കോട്ട്‌ലൻഡ് മുന്നോട്ടുവച്ച 110 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 4 വിക്കറ്റ് ശേഷിക്കെ നമീബിയ മറികടക്കുകയായിരുന്നു. ഇതോടെ സൂപ്പർ 12ൽ കളിച്ച രണ്ട് മത്സരങ്ങളിലും സ്കോട്ട്‌ലൻഡ് പരാജയപ്പെട്ടു. നമീബിയയുടെ ആദ്യ സൂപ്പർ 12 മത്സരമായിരുന്നു ഇത്. (namibia won scotland t20)

കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ നമീബിയ ധൃതിയേതുമില്ലാതെയാണ് ബാറ്റ് ചെയ്തത്. ഇറ്റക്കിടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു കളക്ടീവ് എഫർട്ടിലൂടെ അവർ കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു. പവർപ്ലേയിൽ അവർ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 29 റൺസ്. മൈക്കൽ വാ ലിൻഗെനെ (18) റിച്ചി ബെരിങ്ടണിൻ്റെ കൈകളിലെത്തിച്ച സഫ്യാൻ ഷരീഫാണ് സ്കോട്ട്‌ലൻഡിന് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. 10ആം ഓവറിൽ സെയിൻ ഗ്രീൻ (9) മടങ്ങി. ഗ്രീനെ ക്രിസ് ഗ്രീവ്സിൻ്റെ പന്തിൽ ജോർജ് മുൺസി പിടികൂടി. ഗെർഹാഡ് എറാസ്മസിനെ (4) മൈക്കൽ ലീസ്ക് ക്ലീൻ ബൗൾഡാക്കി. ക്രെയ്ഗ് വില്ല്യംസിനെ (23) മാർക്ക് വാറ്റിൻ്റെ പന്തിൽ മാത്യു ക്രോസ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി.

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഡേവിഡ് വീസിൻ്റെയും ജെജെ സ്മിറ്റിൻ്റെയും മികവിൽ നമീബിയ അനായാസം വിജയത്തിലേക്ക് കുതിക്കവെ വീസ് (16) വീണു. നമീബിയൻ ടീമിലെ ഏറ്റവും മികച്ച താരത്തെ മൈക്കൽ ലീസ്കിൻ്റെ പന്തിൽ മാർക്ക് വാറ്റ് പിടികൂടുകയായിരുന്നു. സ്മിറ്റുമായി 35 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായ ശേഷമാണ് വീസ് മടങ്ങിയത്. വിജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ. 19ആം ഓവറിൽ ജാൻ ഫ്രൈലിങ്ക് (1) ബ്രാഡ് വീലിൻ്റെ പന്തിൽ കല്ലം മക്ലിയോഡിനു ക്യാച്ച് സമ്മാനിച്ച് മടങ്ങി. പങ്കാളികളെ നഷ്ടമായെങ്കിലും സമചിത്തതയോടെ ബാറ്റ് വീശിയ സ്മിറ്റ് നമീബിയക്ക് ടി-20 ലോകകപ്പ് സൂപ്പർ 12 വിജയം സമ്മാനിക്കുകയായിരുന്നു. സ്മിറ്റ് (32) പുറത്താവാതെ നിന്നു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സ്കോട്ട്‌ലൻഡിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനേ സാധിച്ചുള്ളൂ. 44 റൺസെടുത്ത മൈക്കൽ ലീസ്ക് സ്കോട്ട്ലൻഡിൻ്റെ ടോപ്പ് സ്കോററായി. നമീബിയക്കായി റൂബൻ ട്രംപെൽമാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

]]>
അധിനിവേശ കാലത്തെ വംശഹത്യയ്ക്ക് മാപ്പ് പറഞ്ഞ് ജർമനി; നമീബിയയ്ക്ക് 9,000 കോടി രൂപ നഷ്ടപരിഹാരം നൽകും https://malayalees.ch/germany-apologises-for-colonial-era-genocide-in-namibia/ Sat, 29 May 2021 05:34:25 +0000 https://malayalees.ch/?p=44797 ഒരു നൂറ്റാണ്ടുമുൻപ് നടന്ന നമീബിയ കൂട്ടക്കൊലയിൽ കുറ്റം സമ്മതിച്ച് ജർമനി. കൂട്ടക്കൊല വംശഹത്യയാണെന്ന് അംഗീകരിച്ച ജർമനി സംഭവത്തിൽ മാപ്പുപറയുകയും ചെയ്തു. നഷ്ടപരിഹാരമായി വിവിധ പദ്ധതികൾക്കായി ഒരു ബില്യൻ യൂറോ(ഏകേദശം 8,837 കോടി രൂപ) നൽകാമെന്നും അംഗീകരിച്ചിട്ടുണ്ട്. 1884 മുതൽ ഒന്നാം ലോക മഹായുദ്ധം വരെ ജർമനിയുടെ ആധിപത്യത്തിലായിരുന്നു നമീബിയ. അന്ന് ജർമൻ സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്ന പേരിലാണ് രാജ്യം അറിയപ്പെട്ടിരുന്നത്. കോളനിഭരണത്തിനിടെ 1904നും 1908നും ഇടയിൽ ഇവിടെയുണ്ടായിരുന്ന ഹെരേരോ, നാമ ഗോത്രവിഭാഗങ്ങളിൽപെട്ട പതിനായിരങ്ങളെ ജർമൻ സൈന്യം കൊന്നൊടുക്കിയിരുന്നു. ജർമൻ ഭരണകൂടത്തിനെതിരെ നടന്ന തദ്ദേശീയരുടെ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായായിരുന്നു കൂട്ടക്കൊലകൾ നടന്നത്. 65,000 ഹെരോരോകളും 10,000ത്തോളം നമ ഗോത്രവർഗക്കാരുമാണ് വംശഹത്യയിൽ കൊല്ലപ്പെട്ടത്.

2015ലാണ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ജർമനിയും നമീബിയയും തമ്മിൽ ഔദ്യോഗിക ചർച്ച ആരംഭിച്ചത്. കൂട്ടക്കൊലയുടെ ധാർമിക ഉത്തരവാദിത്തം ജർമനി ഏറ്റെടുത്തിരുന്നെങ്കിലും ഇതാദ്യമായാണ് ഔദ്യോഗികമായി മാപ്പുപറയുന്നത്. നഷ്ടപരിഹാരം അടക്കമുള്ള ശിക്ഷാനടപടികൾ ഒഴിവാക്കാനായിരുന്നു ഇത്രയും കാലം ഔദ്യോഗികമായി സംഭവത്തിൽ കുറ്റസമ്മതം നടത്താതിരുന്നത്. എന്നാൽ, പല ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ഔദ്യോഗികമായി മാപ്പുപറയാനും നഷ്ടപരിഹാരം നൽകാനും ജർമനി സമ്മതിച്ചത്. നമീബിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ആൽഫ്രഡോ ഹെങ്കാരിയാണ് വിവരം പുറത്തുവിട്ടത്. ഇതേക്കുറിച്ച് ജർമനിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

]]>