Nambi Narayanan – malayalees.ch https://malayalees.ch Malayalam Online News Portal Thu, 15 Apr 2021 12:24:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Nambi Narayanan – malayalees.ch https://malayalees.ch 32 32 ആരൊക്കെയോ പിന്നിൽ പ്രവർത്തിച്ചു; കുറ്റക്കാരെ സിബിഐ കണ്ടുപിടിക്കണം https://malayalees.ch/nambi-narayanan-reaction-on-sc-verdict-on-isro-espionage-case/ Thu, 15 Apr 2021 12:24:27 +0000 https://malayalees.ch/?p=42955 ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന സിബിഐക്ക് വിട്ടുള്ള സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് നമ്പി നാരായണൻ. കുറ്റക്കാരെ സിബിഐ കണ്ടുപിടിക്കണമെന്ന് നമ്പി നാരായണൻ ആവശ്യപ്പെട്ടു. ഗൂഢാലോനയിൽ ആരൊക്കെയോ പ്രവർത്തിച്ചിട്ടുണ്ട്. ഒരാളാണോ ഒരു വിഭാഗം ആളുകളാണോ എന്ന് തനിക്കറിയില്ല. കുറ്റം ചെയ്തവർ നിയമത്തിന് മുന്നിൽ വരണം. സിബിഐ അന്വേഷണം നേരത്തേ ആവശ്യപ്പെട്ടതാണെന്നും നമ്പി നാരായണൻ പറഞ്ഞു.

ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാണ് സുപ്രിംകോടതി ഉത്തരവ്. നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കിയത് ആരാണെന്ന് സിബിഐ കണ്ടെത്തണം. ഇത് സംബന്ധിച്ച് മൂന്ന് മാസത്തിനകം സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് തയാറാണെന്ന് മുൻപ് പലഘട്ടങ്ങളിലും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ഡി. കെ ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് സുപ്രിംകോടതി സിബിഐ അന്വേഷണത്തിന് നിർദേശിച്ചിരിക്കുന്നത്. മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്.പിമാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ, ഐ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണങ്ങൾ.

]]>
“എന്റെ നിരപരാധിത്വം ഒടുവില്‍ കേന്ദ്ര സര്‍ക്കാരും തിരിച്ചറിഞ്ഞു”: നമ്പി നാരായണന്‍ https://malayalees.ch/nambi-narayanan-about-padma-bhushan-award/ Sat, 26 Jan 2019 05:38:44 +0000 https://malayalees.ch/?p=1752 തന്റെ നിരപരാധിത്വം ഒടുവില്‍ കേന്ദ്ര സര്‍ക്കാരും തിരിച്ചറിഞ്ഞു. ഇതിനോടകം വിവിധ മേഖലകളില്‍ തനിക്ക് സ്വീകാര്യത ലഭിച്ചതായും നമ്പി നാരായണന്‍ പറഞ്ഞു.

സാമൂഹ്യ വ്യവസ്ഥയില്‍ പ്രശ്നങ്ങളുണ്ടാവും. എന്നാലും സത്യം നമ്മുടെ കൂടെയാണെങ്കില്‍ വിജയിക്കാന്‍ കഴിയും എന്നാണ് തന്‍റെ വിശ്വാസം. സന്തോഷവാനാണെന്നും നമ്പി നാരായണന്‍ പറഞ്ഞു.

]]>
മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍ https://malayalees.ch/pathmabhooshan-award-to-mohanlal-and-nambi-narayanan/ Sat, 26 Jan 2019 05:10:56 +0000 https://malayalees.ch/?p=1746 നടന്‍ മോഹന്‍ലാലിനും ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും ഈ വര്‍ഷത്തെ പത്മഭൂഷണ്‍. മോഹൻലാലിനും നമ്പി നാരായണനും പുറമേ മുൻ ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ കരിയ മുണ്ട, ഇന്ത്യൻ പർവതാരോഹക ബചേന്ദ്രി പാൽ, ലോക്സഭ എം.പി ഹുകുംദേവ് നാരായൺ യാദവ് എന്നീ 14 പേരാണ് പത്മഭൂഷൺ സ്വന്തമാക്കിയത്. മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാറിന് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പ്രഖ്യാപിച്ചു. ഗായകന്‍ കെ.ജി ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ. കെ മുഹമ്മദ് എന്നീ മലയാളികള്‍ക്ക് പത്മശ്രീ ലഭിച്ചു. നടനും നര്‍ത്തകനുമായ പ്രഭുദേവ, ഡ്രമ്മര്‍ ശിവമണി എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.

രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് പുരസ്കാരം. നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ചെസ് താരം ഹരിക ദ്രോണവല്ലി, ബാസ്‌കറ്റ് ബോല്‍ താരം പ്രശാന്തി സിങ് എന്നിവര്‍ക്കും പദ്മശ്രീ ലഭിച്ചു. 14 പത്മ ഭൂഷണും 94 പത്മശ്രീയും ആണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.

]]>