nalini – malayalees.ch https://malayalees.ch Malayalam Online News Portal Tue, 15 Nov 2022 04:27:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nalini – malayalees.ch https://malayalees.ch 32 32 രാജീവ് ഗാന്ധി വധക്കേസ്; മോചിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ സ്വദേശികളെ ഡീ പോര്‍ട്ട് ചെയ്യും https://malayalees.ch/rajiv-gandhi-assassination-case-freed-sri-lankans-will-be-deported/ Tue, 15 Nov 2022 04:26:58 +0000 https://malayalees.ch/?p=71294 രാജീവ് വധക്കേസില്‍ മോചിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ സ്വദേശികളെ ഡീ പോര്‍ട്ട് ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. നാലുപേരെയാണ് ശ്രീലങ്കയിലേയ്ക്ക് അയക്കുക. പത്തു ദിവസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ട്രിച്ചി കലക്ടര്‍ പ്രദീപ് കുമാര്‍ അറിയിച്ചു. ട്രിച്ചിയിലെ സ്‌പെഷ്യല്‍ ക്യാംപില്‍ കഴിയുന്ന മുരുകനെ കാണാന്‍ ഇന്ന് നളിനി എത്തി.

മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെയാണ് ഡീ പോര്‍ട്ട് ചെയ്യുക. വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരെ, പാര്‍പ്പിയ്ക്കുന്ന പ്രത്യേക ക്യാംപിലാണ് നിലവില്‍ നാലുപേരും ഉള്ളത്. ഇവരുടെ വിവരങ്ങള്‍ ശ്രീലങ്കയിലേയ്ക്ക് കൈമാറിയിട്ടുണ്ട്. അവിടെ നിന്നും അനുമതി ലഭ്യമാകുന്ന മുറയ്ക്ക് നാലുപേരെയും ശ്രീലങ്കയിലേക്ക് മാറ്റുമെന്ന് കളക്ടര്‍ അറിയിച്ചു

ഭര്‍ത്താവ് മുരുകനെ കാണാന്‍ ഇന്ന് നളിനി ക്യാംപിലെത്തി. രാവിലെ എത്തിയ അവര്‍ വൈകിട്ടാണ് മടങ്ങിയത്. യുകെയിലുള്ള മകളുടെ അടുത്തേയ്ക്ക് പോകാനുള്ള നടപടികളാണ് നളിനും മുരുകനും ആലോചിയ്ക്കുന്നത്. അതിനിടയിലാണ് മുരുകനെ ശ്രീലങ്കയിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചത്. ക്യാംപില്‍ നിന്നും പുറത്തിറക്കാനുള്ള നടപടികള്‍ക്കായി നളിനി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കാണുമെന്ന് ഇന്നലെ അറിയിച്ചിരുന്നു.

]]>
രാജീവ് ഗാന്ധി വധക്കേസ്; നളിനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് മോചനം https://malayalees.ch/six-accused-including-nalini-freed-by-sc-in-rajiv-gandhi-assassination-case/ Fri, 11 Nov 2022 10:29:50 +0000 https://malayalees.ch/?p=71085 നളിനി ഉള്‍പ്പെടെ രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികള്‍ക്ക് മോചനം. നളിനി ശ്രീഹരന്‍, രവിചന്ദ്രന്‍, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് സുപ്രിംകോടതി ഉത്തരവോടെ ജയില്‍മോചിതരാകുക.

31 വര്‍ഷത്തെ ജയില്‍വാസം പ്രതികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് സുപ്രിംകോടതി ഉത്തരവ്. ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതികളുടെ മോചനത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ 2018ല്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് പരിഗണിച്ചിരുന്നില്ല. കേസില്‍ പ്രതിയായിരുന്ന പേരറിവാളനെ കഴിഞ്ഞ മെയ് മാസം മോചിപ്പിച്ചിരുന്നു.

1992 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഏഴ് പ്രതികളാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. 2000ല്‍ രാജീവ് ഗാന്ധിയുടെ ഭാര്യയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്ന് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ശിക്ഷ ജീവപര്യന്തമായി കുറച്ചു. 2008ല്‍ വെല്ലൂര്‍ ജയിലില്‍ വച്ച് പ്രിയങ്ക ഗാന്ധിയും നളിനിയെ കണ്ടിരുന്നു. 2014ല്‍ ആറ് പ്രതികളുടെ ശിക്ഷയും ഇളവ് ചെയ്തു. അതേ വര്‍ഷം തന്നെ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രതികളെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

]]>