Najla CMC – malayalees.ch https://malayalees.ch Malayalam Online News Portal Mon, 30 Jan 2023 09:36:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Najla CMC – malayalees.ch https://malayalees.ch 32 32 ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് നേടാൻ മലയാളി രാശി?; ലോകകപ്പ് സ്വന്തമാക്കിയ നാല് ടീമിലും മലയാളി സാന്നിധ്യം https://malayalees.ch/india-cricket-world-cup-malayali/ Mon, 30 Jan 2023 09:22:12 +0000 https://malayalees.ch/?p=75306 ഇന്ത്യൻ ക്രിക്കറ്റ് ആകെ നേടിയത് 9 ലോകകപ്പുകളാണ്. അണ്ടർ 19 പുരുഷ ലോകകപ്പ് അഞ്ചെണ്ണം, ഏകദിന ലോകകപ്പ് രണ്ട് തവണ, ഒരു ടി-20 ലോകകപ്പ്, ഒരു അണ്ടർ 19 വനിതാ ലോകകപ്പ്. ഇതിൽ അണ്ടർ 19 പുരുഷ ലോകകപ്പ് മാറ്റിനിർത്തിയാൽ ബാക്കി നാല് ലോകകപ്പ് ടീമുകളിലും മലയാളി സാന്നിധ്യമുണ്ട്. (india world cup malayali)

1983ൽ കപിലിൻ്റെ ചെകുത്താന്മാർ ആദ്യമായി ഒരു ലോകകപ്പ് നേടുമ്പോൾ ടീമിലുണ്ടായിരുന്ന മലയാളി സാന്നിധ്യം സുനിൽ വത്സണായിരുന്നു. ആന്ധ്രയിൽ ജനിച്ച് ഡൽഹി, റെയിൽവേയ്സ്, തമിഴ്നാട് ടീമുകൾക്കായാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചതെങ്കിലും സുനിൽ മലയാളി ആയിരുന്നു. ഇടം കൈയ്യൻ ഫാസ്റ്റ് ബൗളറായ സുനിൽ 83 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാത്ത ഒരേയൊരു താരമായിരുന്നു.

2007 ലെ പ്രഥമ ടി-20 ലോകകപ്പിൽ പാകിസ്താനെ വീഴ്ത്തി എംഎസ് ധോണിയും സംഘവും കപ്പടിക്കുമ്പോൾ ടീമിൽ ശ്രീശാന്തുണ്ടായിരുന്നു. സുനിലിനെപ്പോലെയല്ല, ശ്രീശാന്ത് ടീമിനെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ 4 ഓവർ എറിഞ്ഞ് 12 റൺസ് വഴങ്ങി ഹെയ്ഡൻ്റെയും ഗിൽക്രിസ്റ്റിൻ്റെയും നിർണായക വിക്കറ്റുകൾ എടുക്കുകയും ഫൈനലിൽ പാകിസ്താൻ്റെ അവസാന വിക്കറ്റായ മിസ്ബാഹുൽ ഹഖിൻ്റെ ക്യാച്ച് പിടിയിലൊതുക്കിയും ചെയ്ത് ശ്രീ ലോകകപ്പ് അവിസ്‌മരണീയമാക്കി.

2011ൽ എംഎസ് ധോണിയുടെ നേതൃത്വത്തിൽ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിൽ ശ്രീശാന്തുണ്ടായിരുന്നു. പന്തെറിഞ്ഞ് തല്ലുവാങ്ങിയെങ്കിലും ശ്രീ ടീമിലുണ്ടായിരുന്നു.

ഇന്നലെ പ്രഥമ അണ്ടർ 19 ലോകകപ്പ് നടന്നപ്പോൾ റിസർവ് നിരയിൽ ഒരു മലയാളി ഉണ്ടായിരുന്നു. മലപ്പുറം തിരൂരുകാരി നജ്ല സിഎംസി. റിസർവ് നിരയിൽ ആയിരുന്നതിനാൽ ഒരു മത്സരം പോലും കളിച്ചിക്കാൻ താരത്തിനു സാധിച്ചില്ല. എന്നാൽ, ലോകകപ്പിനു മുൻപ് ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടി-20 പരമ്പരയിലെ നാലാം മത്സരത്തിൽ 3 ഓവർ പന്തെറിഞ്ഞ നജ്ല 4 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയിരുന്നു.

]]>
അണ്ടർ 19 വനിതാ ടി20 ലോകകപ്പ്; ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി ഓൾ റൗണ്ടർ https://malayalees.ch/the-malayali-all-rounder-made-it-to-the-indian-team/ Mon, 05 Dec 2022 11:03:35 +0000 https://malayalees.ch/?p=72351 അണ്ടർ 19 വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി പെൺകുട്ടി. മലപ്പുറം തിരൂർ സ്വദേശിനി നജ്ല സി.എം.സിയാണ് ലോകകപ്പിനുള്ള വനിതാ സംഘത്തിൽ ഇടം നേടിയത്. സ്റ്റാൻഡ്ബൈ കളിക്കാരുടെ പട്ടികയിലാണ് ഓൾ റൗണ്ടർ നജ്ലയെ ഉൾപ്പെടുത്തിയിട്ടുള്ളത്.

അടുത്തിടെ ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ നയിച്ച നജ്ല ചരിത്രം സൃഷ്ടിച്ചിരുന്നു. ആദ്യമായാണ് വനിത ക്രിക്കറ്റിൽ ഒരു കേരളതാരം ചലഞ്ചർ ട്രോഫിയിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത്. ഇന്ത്യ ഡി ടീം ക്യാപ്റ്റനായാണ് നജ്ല കേരളത്തിന്റെ അഭിമാനമായത്. കേരളത്തിനു വേണ്ടി കാഴ്ചവച്ച മികച്ച പ്രകടനവും മൊഹാലിയിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലെ മിന്നുന്ന പ്രകടനവുമാണ് ഈ പതിനെട്ടുകാരിയെ ഇന്ത്യ ഡി ടീമിലേക്കും ടീമിന്റെ നായക സ്ഥാനത്തേക്കും എത്തിച്ചത്.

അടുത്ത വർഷം ആദ്യം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ പതിനെട്ടുകാരിയായ ഓപ്പണിംഗ് ബാറ്റർ ഷഫാലി വർമയാണ് ഇന്ത്യയെ നയിക്കുന്നത്. ന്യൂസിലൻഡ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ശ്വേത സെഹ്‌രാവതാണ് വൈസ് ക്യാപ്റ്റൻ.

സ്‌ക്വാഡ്: ഷഫാലി വർമ (ക്യാപ്റ്റൻ), ശ്വേത സെഹ്‌രാവത് (വൈസ് ക്യാപ്റ്റൻ), റിച്ച ഘോഷ് (WK), ജി തൃഷ, സൗമ്യ തിവാരി, സോണിയ മെന്ധ്യ, ഹർലി ഗാല, ഹൃഷിത ബസു (wk), സോനം യാദവ്, മന്നത്ത് കശ്യപ്, അർച്ചന ദേവി, പാർഷവി ചോപ്ര, ടിറ്റാസ് സാധു, ഫലക് നാസ്, ഷബ്നം എം.ഡി.

]]>