Nagpur – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Dec 2020 09:51:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Nagpur – malayalees.ch https://malayalees.ch 32 32 ആര്‍.എസ്.എസ് ദേശീയ ആസ്ഥാനമുള്ള നാഗ്‍പൂരിലും തോറ്റ് ബി.ജെ.പി https://malayalees.ch/congress-wrests-seat-from-bjp-in-nagpur-graduate-constituency-polls/ Fri, 04 Dec 2020 09:51:32 +0000 https://malayalees.ch/?p=36311 മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. ആര്‍.എസ്.എസ് ദേശീയ ആസ്ഥാനമുള്ള നാഗ്പൂരിലടക്കം ബി.ജെ.പി തോറ്റു. ഇവിടെ ബി.ജെ.പി പരാജയപ്പെട്ടത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്. കേന്ദ്രമന്ത്രിയാകുന്നതിന് മുമ്പ് ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി മഹാരാഷ്ട്ര മന്ത്രിയായിരുന്നു. അദ്ദേഹം ആദ്യമായി മഹാരാഷ്ട്ര മന്ത്രിസഭയിലെത്തിയത് നാഗ്പൂരില്‍ നിന്ന് നിയമസഭാ കൗണ്‍സിലിലേക്ക് ജയിച്ചുകൊണ്ടാണ്.

ആറ് സീറ്റിലേക്കായിരുന്നു വോട്ടെടുപ്പ്. നാലിടത്ത് മഹാ അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒന്നില്‍ ബിജെപിയും മറ്റൊന്നില്‍ സ്വതന്ത്രനും ജയിച്ചു. ബിജെപിക്ക് ശക്തി കേന്ദ്രങ്ങളില്‍ പോലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

]]>