nagaland – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Feb 2023 04:50:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png nagaland – malayalees.ch https://malayalees.ch 32 32 മേഘാലയയും നാഗാലാൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്: കനത്ത സുരക്ഷ https://malayalees.ch/meghalaya-nagaland-elections-2023/ Mon, 27 Feb 2023 04:49:56 +0000 https://malayalees.ch/?p=76920 മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിലേക്ക്. കനത്ത സുരക്ഷയിൽ ഇരു സംസ്ഥാനങ്ങളിലും രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4 മണി വരെ തുടരും. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. ബഹുകോണ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിക്കുന്നത്. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്. കോൺറാഡ് സാങ്മയുടെ എൻപിപിയുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപി ഒറ്റയ്ക്കു മത്സരിക്കുന്നു

നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. 2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാർ പ്രകാരം എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്.

നാഗാലാൻഡിൽ ബിജെപി ഇതിനകം ഒരിടത്ത് വിജയിച്ചു. എതിർ സ്ഥാനാർഥി സ്ഥാനാർഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കഷെറ്റോ കിനിമി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷമായ കോൺഗ്രസ് 23 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിക്കുന്നത്. നാലു വനിതാ സ്ഥാനാർഥികളും ഇത്തവണ നാഗാലാൻഡിൽ മത്സരിക്കുന്നുണ്ട്.

]]>
മേഘാലയ സമര്‍പ്പിച്ച ലോട്ടറി കേസ് സുപ്രിംകോടതിയില്‍; കേരളത്തിനെതിരെ ഹാജരാകുന്നത് മനു അഭിഷേക് സിംഗ്വി https://malayalees.ch/manu-abhishek-singhvi-will-appear-against-kerala-in-lottery-case-filed-by-nagaland-in-sc/ Wed, 17 Aug 2022 04:37:31 +0000 https://malayalees.ch/?p=66537 മേഘാലയ സമര്‍പ്പിച്ച ലോട്ടറി കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടാണ് മേഘാലയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവകാശം കേന്ദ്രത്തിനാണെന്ന വാദമാണ് മേഘാലയ ഉയര്‍ത്തുന്നത്. ഫെഡറല്‍ തത്വങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിച്ചുമുന്നോട്ടുപോകണമെന്ന് ഉള്‍പ്പെടെ മേഘാലയ വാദിക്കുന്നു.

ലോട്ടറി കേസില്‍ വീണ്ടും കേരളത്തിനെതിരെ ഹാജരാകുന്നത് മനു അഭിഷേക് സിംഗ്വിയാണെന്നത് ഏറെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ മുഖ്യ വക്താക്കളില്‍ ഒരാള്‍ ആണ് മനു അഭിഷേക് സിംഗ്വി.സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് മുന്‍പ് സിംഗ്വിയോട് ലോട്ടറി കേസില്‍ ഹാജരാകേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ താന്‍ കേസില്‍ നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പൊതുവികാരം മാനിച്ചാണ് താന്‍ ഈ കേസില്‍ നിന്ന് പിന്മാറുന്നതെന്നായിരുന്നു മനു അഭിഷേക് സിംഗ്വിയുടെ അന്നത്തെ പ്രതികരണം. ഇതിനെല്ലാം ശേഷമാണ് വീണ്ടും കേരളത്തിനെതിരെ അദ്ദേഹം ഹാജരാകുന്നത്.

ഇതര സംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ നടത്തിപ്പ് നിരീക്ഷിക്കാനുള്ള ചടങ്ങള്‍ 2018-ലെ ഭേദഗതിയിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതില്‍ ഒന്നൊഴികെ മറ്റെല്ലാ വ്യവസ്ഥകളും ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. എന്നാല്‍ ഇത്തരമൊരു നിയമം പാസാക്കാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണെന്നാണ് മേഘാലയ വാദിക്കുന്നത്. ലോട്ടറി നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിന് മാത്രമാണ് അധികാരം എന്നാകും സുപ്രിം കോടതിയില്‍ സിംങ്വി വാദിക്കുക.

]]>
നാഗാലാൻഡിൽ ഏറ്റുമുട്ടൽ; രണ്ട് അസം റൈഫിൾസ് ജവാന്മാർക്ക് പരുക്ക് https://malayalees.ch/2-assam-rifles-soldiers-injured-in-insurgent-attack-in-nagaland/ Mon, 15 Aug 2022 12:13:45 +0000 https://malayalees.ch/?p=66440 നാഗാലാൻഡിലെ മോൺ ജില്ലയിൽ എൻ.എസ്‌.സി.എൻ-കെ‌.വൈ‌.എയുടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ജവാന്മാരെ ജോർഹട്ട് എയർഫോഴ്‌സ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലിൽ ചില ഭീകരർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് അസം റൈഫിൾസ് പ്രസ്താവനയിൽ പറഞ്ഞു. തെരച്ചിൽ ഓപ്പറേഷൻ തുടരുകയാണ്.

ന്യാസ ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ വെടിയേറ്റ സൈനികരെ അസമിലെ ജോർഹട്ടിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജവാൻമാരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡാണ് (NSCN-K-YA) ആക്രമണം നടത്തിയതെന്ന് അസം റൈഫിൾസ് അറിയിച്ചു.

സ്വാതന്ത്ര്യ ദിനത്തിന്റെ വെളിച്ചത്തിൽ സമാധാനം തകർക്കാനുള്ള വിമത ഗ്രൂപ്പുകളുടെ ശ്രമങ്ങൾ തടയാൻ സംസ്ഥാനത്തെ സെൻസിറ്റീവ് പ്രദേശങ്ങളിൽ അസം റൈഫിൾസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. നാഗാലാൻഡിന്റെയും അരുണാചൽ പ്രദേശിന്റെയും അതിർത്തിയിലാണ് മോൺ ജില്ലയിലെ ന്യാസ ഗ്രാമം.

]]>
നാഗാലാന്‍ഡ് വെടിവയ്പ്പ്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു https://malayalees.ch/nagaland-civilian-murder-the-national-human-rights-commission-took-up/ Tue, 07 Dec 2021 04:21:03 +0000 https://malayalees.ch/?p=53589 നാഗാലാന്‍ഡ് വെടിവയ്പ്പില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോർട്ട് തേടിയിട്ടുണ്ട്.

അതേസമയം നിരായുധരായ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ആറ് പേരാണ് തല്‍ക്ഷണം മരിച്ചത്. പ്രതിഷേധിച്ച ഗ്രാമീണര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ ഏഴ് പേർ കൂടി കൊല്ലപ്പെട്ടു.

വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് പേർ പിന്നീട് മരിച്ചു. ഇതുവരെ ആകെ 15 പേര്‍ക്കാണ് സൈന്യത്തിന്‍റെ വെടിവയ്പ്പില്‍ ജീവന്‍ നഷ്ടമായത്. അസം റൈഫിള്‍സ് ഖനിത്തൊഴിലാളികള്‍ക്ക് നേരെ വെടിവെച്ചത് അകാരണമായാണെന്ന് നാഗാലാന്‍ഡ് ഡിജിപി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

]]>
നാഗാലാ‌ൻഡ് സംഘർഷം; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം https://malayalees.ch/nagaland-firing-compensation/ Mon, 06 Dec 2021 08:22:03 +0000 https://malayalees.ch/?p=53547 നാഗാലാ‌ൻഡ് വെടിവയ്പ്പിൽ മരിച്ച പതിമൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിനിടെ സുരക്ഷാ സേനയ്‌ക്കെതിരെ നാഗാലാ‌ൻഡ് പൊലീസ് കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തു. സ്‌പെഷ്യൽ ഫോഴ്സ് 21 ന് എതിരെയാണ് പൊലീസ് ശ്വമേധയ എഫ്ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രദേശ വാസികൾക്ക് നേരെ സുരക്ഷാ സേന ഏകപക്ഷീയമായി വെടിയുതിർത്തെന്ന് എഫ്ഐആറിൽ പറയുന്നു.

അതേസമയം നാഗാലാൻഡിൽ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു. വെടിവെപ്പുണ്ടായ മോൺ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾ നേരത്തെ റദ്ദാക്കിയിരുന്നു.

മോൺ ജില്ല ആസ്ഥാനത്തെ അസം റൈഫിൾസ് ക്യാമ്പ് ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിന് നേരെ ശനിയാഴ്ച വൈകിട്ട് വെടിവയ്പ്പ് നടത്തിയത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ രണ്ട് ദിവസമായി നടന്ന സംഘർഷങ്ങളിൽ ഒരു സൈനികൻ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. കേസ് ഏറ്റെടുത്ത നാഗാലാൻഡ് പൊലീസിന്റെ അഞ്ചംഗ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
നാഗാലാൻഡ് വെടിവയ്പ്പ്; സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു https://malayalees.ch/nagaland-firing-conflitc-continues/ Mon, 06 Dec 2021 04:15:31 +0000 https://malayalees.ch/?p=53522 നാഗാലാൻഡിൽ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു. വെടിവെപ്പുണ്ടായ മോൺ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾ നേരത്തെ റദ്ധാക്കിയിരുന്നു.

സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി നെയ്ഫ്യു റിയോ യുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്ന് കോഹിമയിൽ ചേരും. സുസ്മിത ദേബ് എംപിയുടെ നേതൃത്വത്തിൽ തൃണമൂൽ കോണ്ഗ്രസ് സംഘം ഇന്ന് സംഘർഷ മേഖല സന്ദർശിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പിന്തുണ അറിയിക്കും.

മോൺ ജില്ല ആസ്ഥാനത്തെ അസം റൈഫിൾസ് ക്യാമ്പ് ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിന് നേരെ ശനിയാഴ്ച വൈകിട്ട് വെടിവയ്പ്പ് നടത്തിയത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ രണ്ട് ദിവസമായി നടന്ന സംഘർഷങ്ങളിൽ ഒരു സൈനികൻ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. കേസ് ഏറ്റെടുത്ത നാഗാലാൻഡ് പൊലീസിന്റെ അഞ്ചംഗ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>