Nadapuram – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 Apr 2023 08:11:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Nadapuram – malayalees.ch https://malayalees.ch 32 32 കോഴിക്കോട് നാദാപുരത്ത് റോഡരികത്ത് പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി https://malayalees.ch/steel-bombs-kept-in-plastic-bottles-found-in-kozhikode/ Mon, 10 Apr 2023 08:11:34 +0000 https://malayalees.ch/?p=79375 കോഴിക്കോട് നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്. ( Steel bombs kept in plastic bottles found in Kozhikode ).

തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് ബോംബുകൾ കസ്റ്റഡിയിലെടുത്തു.

സ്റ്റീൽ കണ്ടെയ്നറുകൾ തുരുമ്പെടുത്ത നിലയിലാണ് കണ്ടെത്തിയത്. അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ പാലൂർ വള്ളങ്ങാട്ട് നിന്ന് അഞ്ച് ദിവസം മുമ്പും സ്റ്റീൽ ബോമ്പുകൾ കണ്ടെത്തിയിരുന്നു. അടച്ചിട്ട കടമുറിക്കുള്ളിൽ നിന്നായിരുന്നു അന്ന് ബോംബുകൾ കണ്ടെത്തിയത്.

]]>
നാദാപുരത്തെ അഞ്ചാം പനി പ്രതിരോധം; മതസംഘടനകളുടെ പിന്തുണ തേടി പഞ്ചായത്തും ആരോഗ്യ വകുപ്പും https://malayalees.ch/nadapuram-measles-vaccine-kozhikode/ Thu, 19 Jan 2023 04:28:48 +0000 https://malayalees.ch/?p=74665 കോഴിക്കോട് നാദാപുരത്ത് അഞ്ചാംപനി പ്രതിരോധത്തിനായി മതസംഘടനകളുടെ പിന്തുണ തേടി പഞ്ചായത്തും ആരോഗ്യ വകുപ്പും. കുട്ടികൾക്ക് വാക്സീൻ നൽകാൻ മാതാപിതാക്കൾ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നാദാപുരം പഞ്ചായത്തിൽ 26 കുട്ടികൾക്കാണ് നിലവിൽ അഞ്ചാംപനി സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു വയസിനുള്ളിൽ എടുക്കേണ്ട പ്രതിരോധ കുത്തി വെപ്പ് സ്വീകരിക്കാത്തവരാണ് രോഗബാധിതരായത്. വാക്സീൻ സ്വീകരിക്കാത്ത 355 കുട്ടികളെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇവർക്കായി ക്യാമ്പുകൾ തുടങ്ങിയിട്ടും ഫലപ്രദമായ വാക്സിനേഷൻ നടന്നില്ല. വീടുകളിലെത്തി നൽകാൻ ശ്രമിച്ചിട്ടും വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമാണ് വാക്സിൻ നൽകാൻ കഴിഞ്ഞത്. ഇതോടെയാണ് മതസംഘടനകളുടെ സഹായം തേടിയത്. വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്താനും മദ്രസകളിലെത്തുന്ന കുട്ടികൾ വാക്സിൻ സ്വീകരിച്ചെന്ന് ഉറപ്പുവരുത്താനും എടുക്കാത്ത കുട്ടികൾക്ക് മദ്രസകളിൽ വാക്സിൻ ക്യാമ്പ് നടത്താനും തീരുമാനിച്ചു. വീടുകൾ കയറിയിറങ്ങിയുള്ള ബോധവത്ക്കരണവും തുടരുകയാണ്.

]]>
നാദാപുരത്ത് റാഗിങിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നു https://malayalees.ch/student-injured-ragging-met-college-nadapuram/ Tue, 01 Nov 2022 04:27:04 +0000 https://malayalees.ch/?p=70514 കോഴിക്കോട് നാദാപുരത്ത് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നതായി പരാതി. നാദാപുരം എം ഇ ടി കോളജിൽ ഒക്ടോബർ 26നാണ് സംഭവം ഉണ്ടായത്. നാദാപുരം സ്വദേശി നിഹാൽ ഹമീദിന്റ ഇടത് ചെവിയുടെ കർണ്ണപടമാണ് തകർന്നത്.

15 അംഗ സംഘമാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. സംഭവത്തിൽ രക്ഷിതാക്കൾ പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകി.

]]>
നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പർമാർക്കറ്റിന് തീയിട്ടു https://malayalees.ch/udf-booth-agents-super-market-attacked-in-nadapuram/ Thu, 08 Apr 2021 07:46:39 +0000 https://malayalees.ch/?p=42654 നാദാപുരത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ബൂത്ത് ഏജന്‍റിന്‍റെ സൂപ്പർ മാർക്കറ്റ് തീയിട്ട് നശിപ്പിച്ചു. ലീഗ് പ്രവർത്തകനായ ഇരിങ്ങണ്ണൂർ സ്വദേശി അബൂബക്കറിന്റെ സൂപ്പർ മാർക്കറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു.

പുലര്‍ച്ചെയായിരുന്നു ആക്രമണം. യുഡിഎഫ് സ്ഥാനാര്‍ഥി പ്രവീണ്‍ കുമാറിന്‍റെ ബൂത്ത് ഏജന്‍റായിരുന്നു അബൂബക്കര്‍. സ്ഥലത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത് ഈ ബൂത്തില്‍ സാധാരണ കള്ളവോട്ട് നടക്കാറുണ്ടായിരുന്നുവെന്നും ഇത്തവണ ബൂത്ത് ഏജന്‍റ് മുഴുവന്‍ സമയവും ഉണ്ടായിരുന്നതിനാല്‍ കള്ളവോട്ട് സാധിച്ചില്ല, ഇതിലുള്ള പ്രതികാരമായാണ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പര്‍ മാര്‍ക്കറ്റ് ആക്രമിച്ചതെന്നാണ്.

എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമം നടത്തി ആ കുറ്റം സിപിഎമ്മിന് മേല്‍ ചുമത്തുകയാണെന്നാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎം – യുഡിഎഫ് സംഘര്‍ഷം നടക്കുന്ന സ്ഥലമാണിത്. ഇത്തവണ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. കള്ള ആരോപണം സിപിഎമ്മിനെതിരെ ഉന്നയിക്കുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണെന്നാണ് സിപിഎം പറയുന്നത്.

]]>
നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘര്‍ഷം, പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു https://malayalees.ch/clash-during-polling-in-nadapuram/ Mon, 14 Dec 2020 13:46:14 +0000 https://malayalees.ch/?p=36913 കോഴിക്കോട് നാദാപുരം ചിയ്യൂരിൽ വോട്ടെടുപ്പിനിടെ പോളിങ് ബൂത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പൊലീസും പാർട്ടി പ്രവർത്തകരും തമ്മിലാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘർഷം ഉണ്ടായത്. തുടര്‍ന്ന് പോളിങ് കുറച്ചു നേരം തടസപ്പെട്ടു.

കൂട്ടം കൂടി നിന്നവരെ ഒഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ പൊലീസിന് നേരെ കയ്യേറ്റമുണ്ടായി. കല്ലേറിൽ 2 പോലീസ് ജീപ്പുകളുടെ ചില്ലുകൾ തകർന്നു. തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. എസ്‍ഐ ശ്രീജേഷനും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. കണ്ടാലറിയാവുന്ന 50 യുഡിഎഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിടുണ്ട്.

]]>