MVD – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Aug 2023 08:54:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MVD – malayalees.ch https://malayalees.ch 32 32 കൈക്കൂലിപ്പണം ഒളിപ്പിക്കാൻ എംവിഡി ഉദ്യോഗസ്ഥന്റെ പുതുവഴി! കണ്ട് ഞെട്ടി വിജിലൻസ് https://malayalees.ch/local-news-mvd-officer-hide-bribe-money-inside-magnet-new-strategy-to-keep-bribe-money-in-walayar-palakkad-apn-ryr335/ Wed, 02 Aug 2023 08:54:39 +0000 https://malayalees.ch/?p=85484 .

പാലക്കാട് : വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ കൈക്കൂലിപ്പണം കാന്തത്തിൽ കെട്ടി ഒളിപ്പിച്ച് ഉദ്യോഗസ്ഥർ. വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഫ്ളക്സ് ബോഡിലെ ഇരുമ്പ് ഫ്രെയിമിൽ പണം  ഒളിപ്പിച്ച് വെച്ചത് കണ്ടെത്തിയത്. റെയ്ഡിൽ 13,000 രൂപ പിടിച്ചെടുത്തു. ഇതിൽ 5500 രൂപ കാന്തത്തിൽ കെട്ടി ഒളിപ്പിച്ച നിലയിലും 7500 രൂപ ഓഫീസിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. മുൻപ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ വാഴയുടെ തണ്ടിനുള്ളിൽ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തിരുന്നു. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, നാല് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, ഓഫീസ് അസിസ്റ്റൻ്റ് എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. വിജിലൻസ് ഡിവൈഎസ്പി ഷംസുദീനാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

വിജിലൻസ് പിടിച്ചപ്പോൾ ഏജന്റ് കൈവിട്ടു; 5000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ എംവിഐ അറസ്റ്റിൽ

അതിനിടെ തൃശൂർ  തൃപ്രയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. എംവിഐ സിഎസ് ജോർജാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജോർജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

അയ്യായിരം രൂപയാണ് ജോർജ്ജിനായി അഷ്റഫ് എന്നയാൾ കൈക്കൂലി വാങ്ങിയത്. വാടാനപ്പള്ളി സ്വദേശിയുടെ പേരിലായിരുന്ന പുക പരിശോധനാ കേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റാനായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ വിലാസം മാറ്റാൻ കഴിയില്ലെന്നും പകരം പുതിയ ലൈസൻസ് എടുക്കണമെന്നും എംവിഐ നിർദ്ദേശിച്ചു. ഇതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കുള്ളിൽ അയ്യായിരം രൂപ എത്തിച്ചാൽ ലൈസൻസ് നൽകാമെന്നായിരുന്നു വാഗ്ദാനം.

തൃപ്രയാറിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എംവിഐ ആവശ്യപ്പെട്ടത്. ഇവിടെ വച്ച് പണം ഏജന്റ് കൈപ്പറ്റുമ്പോഴാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. ആളുകൾ നോക്കിനിൽക്കെ തന്നെ ഏജന്റ് പണം വാങ്ങിയത് ജോർജ്ജിന് വേണ്ടിയാണെന്ന് മൊഴി നൽകി. ഇതോടെ എംവിഐയെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

]]>
വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് എ ഐ ക്യാമറ പിഴ; എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി https://malayalees.ch/kseb-cuts-off-power-supply-to-mvd-office/ Wed, 28 Jun 2023 05:06:27 +0000 https://malayalees.ch/?p=83430
വയനാട് കൽപ്പറ്റയിൽ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ജില്ലയിലെ എ ഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ ഓഫീസിൽ നിന്നുമാണ്.

കഴിഞ്ഞദിവസം ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിനാണ് എഐ ക്യാമറ നോട്ടീസ് ലഭിച്ചത്.കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈൻ കിട്ടിയത്.

ജൂണ്‍ ആറിന് ചാര്‍ജ് ചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെഎസ്ഇബിക്കും തിരിച്ചടിയായി. പിന്നാലെയാണ് എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ തന്നെ ഫ്യൂസൂരിയത്.

]]>
താനൂരിൽ വിദ്യാർത്ഥി മരിച്ച സംഭവം; സ്കൂൾ ബസിനെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി https://malayalees.ch/incident-where-the-student-died-motor-vehicle-department-action-against-school-bus/ Thu, 15 Dec 2022 10:06:04 +0000 https://malayalees.ch/?p=72891 മലപ്പുറം താനൂരിൽ സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സ്കൂൾ ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും. സ്കൂൾ വാഹനത്തിൻ്റെ ഫിറ്റ്നസ് റദ്ദാക്കാനും തീരുമാനിച്ചു. സ്കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കാൻ കലക്റ്റർക്ക് ശുപാർശ നൽകും. ഇന്ന് മോട്ടോർ വാഹന വകുപ്പ് സ്കൂളിൽ പരിശോധന നടത്തും.

ഇന്നലെയാണ് സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ചത്. താനൂര്‍ തെയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിന്‍ ആണ് മരിച്ചത്. താനൂര്‍ നന്നമ്പ്ര എസ്എന്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വാഹനത്തിനു പിന്നിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വന്ന ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

]]>
എംവിഡി വാഹനപരിശോധന: ആലപ്പുഴയിൽ 94 വാഹനങ്ങൾക്കെതിരെ നടപടി https://malayalees.ch/mvd-vehicle-inspection-action-against-94-vehicles-in-alappuzha/ Fri, 21 Oct 2022 04:26:33 +0000 https://malayalees.ch/?p=69963 ആലപ്പുഴയിൽ മോട്ടർ വാഹന വകുപ്പ് നടത്തിയ വാഹനപരിശോധനയിൽ 94 വാഹനങ്ങൾക്കെതിരെ നടപടി. 1.75 ലക്ഷം രൂപ പിഴ ഈടാക്കി. ഒരു വാഹനത്തിൻ്റെ ഫിറ്റ്നസ് റദ്ദാക്കി. 5 പേരുടെ ഡ്രൈവിങ്ങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനും ശുപാർശ.

]]>
നികുതി അടച്ചില്ല;‘ഇന്‍ഡിഗോ’ ബസ് കസ്റ്റഡിയില്‍ https://malayalees.ch/indigo-bus-in-mvd-custody/ Tue, 19 Jul 2022 12:51:15 +0000 https://malayalees.ch/?p=65088 നികുതി കുടിശിക അടയ്ക്കാത്തതിനാല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റ ബസ് കോഴിക്കോട് കസ്റ്റഡിയില്‍. മോട്ടോർ വാഹനവകുപ്പാണ് കസ്റ്റഡിയിലെടുത്തത്. രാമനാട്ടുകരയില്‍ നിന്നാണ് ബസ് മോട്ടോര്‍വാഹനവകുപ്പാണ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ബസാണ്. 6 മാസമായി നികുതി അടച്ചില്ല. സർവീസിങ്ങിന് എത്തിച്ചപ്പോളാണ് നടപടിയെടുത്തത്.

ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ എംവിഡി ഇന്‍ഡിഗോ ബസ് പിടിച്ചെടുത്തെന്നാണ് വിവരം.കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ്. ഇന്‍ഡിഗോ കമ്പനി കുടിശ്ശിക വരുത്തിയ നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടു നല്‍കൂയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്. കെ എല്‍ 10 എ ടി 1341 നമ്പറുള്ള നീല അശോക് ലെയ്‌ലാന്‍ഡ് ബസാണ് കസ്റ്റഡിയിലെടുത്തത്.

]]>
ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവം; വാഹനം പിടിച്ചെടുത്തു https://malayalees.ch/mvd-ambulance-custody/ Wed, 12 Jan 2022 04:14:03 +0000 https://malayalees.ch/?p=55382 കായംകുളത്ത് ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവത്തിൽ വാഹനം പിടിച്ചെടുത്തു. നൂറനാട് പൊലീസാണ് ആംബുലൻസ് കസ്റ്റഡിയിലെടുത്തത്. ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് നോട്ടിസ് നൽകി.

സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നാണ് ജില്ലാ ആർടിഒ സജി പ്രസാദ് പറയുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും സസ്‌പെൻഡ് ചെയ്യുമെന്നും എംവിഡി വ്യക്തമാക്കി.

കായംകുളം കറ്റാനത്താണ് ആംബുലൻസിൽ വധു വരന്മാർ യാത്ര ചെയ്തത്. കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്. അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്നതിന് സമാന രീതിയിലാണ് സൈറൻ മുഴക്കി വധു വരന്മാർ യാത്ര ചെയ്തത്. സംഭവത്തിൽ പരാതിയുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അത്യാഹിത സർവീസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർടിഒയും അറിയിച്ചിരുന്നു.

]]>
പുതുവത്സരാഘോഷം; പരിശോധന കർശനമാക്കി വാഹന വകുപ്പ് https://malayalees.ch/new-year-resolution-mvd-tightens-inspection/ Fri, 31 Dec 2021 04:06:47 +0000 https://malayalees.ch/?p=54816 പുതുവത്സരാഘോഷത്തെ തുടർന്നുള്ള വാഹനാപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെയും റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെയും ഓപ്പറേഷൻ ഫ്രീക്കിൽ പിടികൂടും. പത്തനംതിട്ടയിൽ ഒരു മണിക്കൂർ പരിശോധനയിൽ 126 പേർക്കെതിരെയാണ് കേസെടുത്തത്.

പുതുവത്സരത്തിന്റെ നിറം കെടുത്തുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ഒഴിവാക്കാനാണ് പത്തനംതിട്ടയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ ഫ്രീക്ക്. ആദ്യ ദിവസത്തെ പരിശോധനയിൽ പിടിയിലായവരിൽ ഏറെയും അമിതവേഗതയിൽ ചീറിപ്പാഞ്ഞവരും ഹെൽമറ്റ് ഇല്ലാത്ത പിൻസീറ്റ് യാത്രക്കാരുമാണ്. നഗരത്തിലെ വിവിധ സിഗ്നലുകളിൽ ഒരേ സമയം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പരിശോധനക്കിറങ്ങി. റോഡുകളിൽ മഫ്തിയിലും ഉദ്യോഗസ്ഥർ. പരിശോധന ഏകോപിപ്പിച്ച് ആർടിഒയും.

ഒരു മണിക്കൂർ പരിശോധനയിൽ മാത്രം 126 പേർക്കെതിരെ കേസ്. 111 പേർക്ക് താക്കീത് നൽകി വിട്ടയച്ചു. കൊവിഡ് മുൻകരുതലിൽ ബ്രീത് അനലൈസർ ഒഴിവാക്കിയതോടെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം കൂടിയെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണം. ഇന്നും നാളെയും പരിശോധന തുടരും.

]]>
മോട്ടോർ വെഹിക്കിൾസ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്‌; അസിസ്റ്റന്റ് മോട്ടോര്‍ ഇൻസ്‌പെക്ടർ പിടിയില്‍ https://malayalees.ch/mvd-arrest-vigilance-raid/ Wed, 15 Sep 2021 04:16:21 +0000 https://malayalees.ch/?p=49601 കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൾസ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്‌. ദിവസപ്പടി വാങ്ങിയ ഉദ്യോഗസ്ഥരും രണ്ട് ഏജന്റുമാരും പിടിയിൽ. പിടിയിലായത് അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് സുകുമാരൻ. ഡ്രൈവിംഗ് ലൈസൻസിനായി ദിവസപ്പടിയായി കിട്ടിയിരുന്നത് 30,000രൂപ വരെ.

ഡ്രൈവിംഗ് സ്‌കൂളുകളിൽ നിന്ന് ശേഖരിച്ച പണം കൈമാറിയിരുന്നത് ഏജന്റുമാർ വഴി. ഇന്നു വൈകിട്ടാണ് കാഞ്ഞിരപ്പള്ളിയില്‍ സംഭവമുണ്ടായത്. കാഞ്ഞിരപ്പള്ളി മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധനയും നടത്തി.

ഉദ്യോഗസ്ഥര്‍ക്കൊപ്പം രണ്ട് ഏജന്റ് മാരെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി മാസപ്പടി എത്തിച്ചു നല്‍കിയിരുന്ന ഏജന്റ് മാരായ അബ്ദുല്‍ സമദും നിയാസും ആണ് വിജിലന്‍സിനന്റെ പിടിയിലായത്. ഇവരെയും സംഘം അറസ്റ്റ് ചെയ്തു നടപടി സ്വീകരിച്ചു. മാസപ്പടി സംഘത്തില്‍ സുരേഷ് ബാബു അരവിന്ദ് എന്നീ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടർമാരും ഉള്ളതായി വിജിലന്‍സ് സംഘം പറഞ്ഞു.

സംഭവത്തെക്കുറിച്ച്‌ വിജിലന്‍സ് സംഘം പറയുന്നത് ഇങ്ങനെ. ഏറെനാളായി ഈ പ്രദേശത്ത് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്ന വിവരം വിജിലന്‍സിനെ ലഭിച്ചിരുന്നു. രഹസ്യവിവരം ആണ് ഉണ്ടായിരുന്നത്. ഇതിനെത്തുടര്‍ന്ന് പല തവണ പരിശോധന നടത്തിയെങ്കിലും കൈക്കൂലി കാരെ പിടിക്കാന്‍ ആയിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് തന്ത്രപരമായ നീക്കത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരെ കൊടുക്കാന്‍ ആയത് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടർ ശ്രീജിത്ത് സുകുമാരനെ കൈക്കൂലി വാങ്ങുന്നതിനിടെ ആണ് വിജിലന്‍സ് സംഘം പിടികൂടിയത്. കാഞ്ഞിരപ്പള്ളിയില്‍ വെച്ച്‌ ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ വളഞ്ഞാണ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് മുപ്പതിനായിരം രൂപയോളം തൊണ്ടിമുതലായി ലഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

]]>
വാഹന നിയമലംഘനത്തിന് ഇനി ഉടന്‍ പിടി വീഴും! https://malayalees.ch/e-chellan/ Fri, 12 Jun 2020 10:23:41 +0000 https://malayalees.ch/?p=26964 “ഇ -ചെലാൻ ” ഉപയോഗിച്ച് നിയമം ലംഘിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കും

മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഇനി ആര് വാഹനമോടിച്ചാലും പിഴയും തുടര്‍ നടപടിയും ഇനി വൈകില്ല. നൂതന സാങ്കേതികവിദ്യയായ ‘ഇ -ചെലാൻ’ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ നടപടികളിലേക്ക് കടക്കും. കേരളത്തിലാദ്യമായി എറണാകുളത്താണ് ‘ഇ -ചെലാൻ’ സംവിധാനം പ്രാവര്‍ത്തികമായത്.

കാലാകാലങ്ങളായി, നിയമ ലംഘകർക്കെതിരെ കുറ്റപത്രം നൽകാൻ പേപ്പറും പേനയും ഉപയോഗിച്ചിരുന്ന മോട്ടോർ വാഹന വകുപ്പ് ഇനി മുതൽ പൂർണ്ണമായും നൂതന സാങ്കേതികവിദ്യയായ ‘ഇ -ചെലാൻ’ ലേക്ക് മാറുകയാണ്. കേരളത്തിലാദ്യമായി എറണാകുളത്ത് ഇ ചെലാന്‍ സംവിധാനമുപയോഗിച്ച് മോട്ടോര്‍വാഹന വകുപ്പ് നിയമം ലംഘിച്ചെത്തുന്നവര്‍ക്കെതിരെ നടപടിയെടുത്ത് തുടങ്ങി. എറണാകുളം റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് കീഴിലാണ് ഇ-ചെലാന്‍ സംവിധാനം നിലവില്‍ വന്നത്. ഫെഡറല്‍ ബാങ്കിന്‍റെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബാബു ജോണ്‍ ഇ ചെലാന്‍ സംവിധാനം ഉദ്ഘാടനം ചെയ്തു.

വാഹന പരിശോധനാ സമയത്ത് എന്തൊക്കെ നിയമലംഘനമാണ് നടത്തിയത്, അതിനുള്ള പിഴത്തുക എത്ര.. തുടങ്ങി എല്ലാ വിവരങ്ങളും വാഹനമോടിച്ചയാളുടെ കൈകളില്‍ പ്രിന്‍റ് ചെയ്ത് കിട്ടുമെന്നതാണ് ഒരു പ്രത്യേകത. ഈ ആധുനിക ഉപകരണത്തിൽ നിയമലംഘനത്തിന്‍റെ ദൃശ്യങ്ങൾ, സമയം, സ്ഥലം എന്നിവയടക്കം തത്സമയം റെക്കോർഡ് ചെയ്യപ്പെടുന്നു. വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ ഫോട്ടോ എടുക്കുമ്പോൾ തന്നെ ഉടമയുടെ മേൽവിലാസവും, കൂടാതെ ഈ വാഹനത്തിന്‍റെ മുൻ കാല കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിൽ അതും, മറ്റ് രേഖകളുടെ കാലാവധിയും കണ്ടെത്താനാവും. ഈ വിവരങ്ങൾ അപ്പോൾ തന്നെ കേന്ദ്രീകൃത സെർവ്വറിലേക്ക് റെക്കോർഡ് ചെയ്യപ്പെടും. കേസെടുത്ത വിവരം ഉടമയുടെ മൊബൈല്‍ നമ്പറിൽ SMS ആയി ചെല്ലും. അവശ്യമെങ്കിൽ പിഴ അപ്പോൾ തന്നെ പണമായോ, ഉപകരണത്തോട് അനുബന്ധിച്ചുള്ള സ്വൈപിംഗ് മെഷീൻ വഴിയോ അടക്കാനുള്ള സൗകര്യമുണ്ട്. പിഴ ഒടുക്കാൻ തയ്യാറാകാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ത്വരിതപ്പെടുത്താൻ ജില്ലതോറും വിർച്ച്വൽ കോടതികൾ ആരംഭിക്കും.

]]>