MV Shreyams Kumar – malayalees.ch https://malayalees.ch Malayalam Online News Portal Mon, 24 Aug 2020 12:54:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MV Shreyams Kumar – malayalees.ch https://malayalees.ch 32 32 എം വി ശ്രേയാംസ്‌കുമാര്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചു https://malayalees.ch/mv-shreyams-kumar-won-rajyasabha-election/ Mon, 24 Aug 2020 12:54:19 +0000 https://malayalees.ch/?p=30746 റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ്, സി.എഫ് തോമസ്, വി.എസ്. അച്യുതാനന്ദൻ, ഒ രാജഗോപാല്‍, കെ.ടി ജലീല്‍ എന്നിവരാണ് വോട്ട് ചെയ്യാതിരുന്നത്

രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം വി ശ്രേയാംസ്‌കുമാറിന് വിജയം. 88 വോട്ടുകള്‍ നേടിയാണ് ശ്രേയാംസ്‌കുമാര്‍ വിജയിച്ചത്. യുഡിഎഫിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയെ ആണ് ശ്രേയാംസ്‌കുമാര്‍ പരാജയപ്പെടുത്തിയത്. യു.ഡി.എഫ് അംഗങ്ങളില്‍ ആകെയുളള 45 അംഗങ്ങളില്‍ 41 പേരുടെ വോട്ടേ സമാഹരിക്കാന്‍ ആയുള്ളു. ഒരു വോട്ട് അസാധുവായി. എല്‍.ഡി.എഫില്‍ നിന്നും 88 പേര്‍ വോട്ട് രേഖപ്പെടുത്തി. 6 പേർ വോട്ട് ചെയ്തില്ല. റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ്, സി.എഫ് തോമസ്, വി.എസ്. അച്യുതാനന്ദൻ, ഒ രാജഗോപാല്‍, കെ.ടി ജലീല്‍ എന്നിവരാണ് വോട്ട് ചെയ്യാതിരുന്നത്. ആകെ 130 പേര്‍ വോട്ടെടുപ്പില്‍ പങ്കാളിയായി.

]]>