mv govindan – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Oct 2023 08:47:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mv govindan – malayalees.ch https://malayalees.ch 32 32 ‘ഗോവിന്ദൻ ജി നവോത്ഥാന ക്ലാസ്സുകൾ മതിയാക്കി മൂലയ്ക്കിരിക്കുന്നതാണ് നല്ലത്’; കെ സുരേന്ദ്രൻ https://malayalees.ch/k-surendran-on-mv-govindan/ Tue, 03 Oct 2023 08:47:28 +0000 https://malayalees.ch/?p=88805 സിപിഐഎമ്മിൽ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളൊക്കെയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടി അനിൽകുമാറിൻ്റെയും അച്ച്യുതാനന്ദൻ്റെയും കണാരൻ്റെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് അണികൾ തിരിച്ചറിയണം. സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധപതിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ അനിൽകുമാറിനെ പാർട്ടി എംഎൽഎയായ കെ.ടി ജലീൽ തിരുത്തുന്നു. പാർട്ടി നിലപാടല്ല അനിൽ കുമാറിൻ്റെതെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എഎം ആരിഫ് എംപി അതിനെ പിന്തുണയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജലീലിനെയും ആരിഫിനെയും ശരിവെക്കുന്നു. സിപിഎമ്മിൽ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളൊക്കെയാണ് നടക്കുന്നത്. അല്ലെങ്കിൽ തന്നെ വോട്ട് ബാങ്കിൻ്റെ കാര്യം വരുമ്പോൾ പ്രോട്ടോകോളും പാർട്ടി ലൈനും തത്വാധിഷ്ഠിതവുമൊന്നും ആ പാർട്ടിക്ക് ബാധകമല്ലല്ലോ.

ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെടുന്നത് അവർക്ക് നവോത്ഥാനമായിരുന്നു. മീശ നോവലിൽ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോൾ അത് ആവിഷ്ക്കാരസ്വാതന്ത്ര്യം. ഗണപതി മിത്താണ്. ബഹുദൈവ വിശ്വാസം മോശമാണ്. ഹൈന്ദവവിശ്വാസങ്ങളെ സംബന്ധിച്ചുള്ള സിപിഎമ്മിൻ്റെ പ്രഖ്യാപിത നിലപാട് ഇത്തരത്തിലാണ്. എന്നാൽ മുത്തലാഖ് അവർക്ക് മതവിശ്വാസത്തിൻ്റെ ഭാഗമാണ്. പൊതു സിവിൽ നിയമം മതവിശ്വാസത്തിലേക്കുള്ള കൈകടത്തലാണ്. പർദ്ദ സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ്.

സിപിഎം അനിൽകുമാറിൻ്റെയും അച്ച്യുതാനന്ദൻ്റെയും കണാരൻ്റെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് പാർട്ടി അണികൾ ഇനിയെങ്കിലും തിരിച്ചറിയണം. കെടി ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് പാർട്ടിയുടെ നിലപാട് തീരുമാനിക്കുന്നത്. അതിൻ്റെ വഴിയേ പോകുന്നത് മാത്രമാണ് ഗോവിന്ദൻ്റെ ജോലി. സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധപതിച്ചു കഴിഞ്ഞു. പ്രിയ ഗോവിന്ദൻ ജി പാർട്ടി ക്ളാസുകളിലെ നവോത്ഥാന ക്ളാസുകളൊക്കെ മതിയാക്കി ഒരു മൂലയ്ക്കിരിക്കുന്നതാണ് അങ്ങേക്ക് ഇനിയെങ്കിലും നല്ലത്.

]]>
‘ഇഡിക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് ഇല്ല, മൊയ്തീനെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ചു’; എം.വി ഗോവിന്ദന്‍ https://malayalees.ch/ed-tried-to-fabricate-evidence-against-ac-moiten-mv-govindan/ Fri, 22 Sep 2023 11:19:33 +0000 https://malayalees.ch/?p=88241 കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നടപടിക്കെതിരെ സി.പി.ഐ.എം. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രശ്നങ്ങൾക്ക് കാരണം പാർട്ടി നേതൃത്വമാണെന്ന് വരുത്തി തീർക്കാൻ ഇഡി ശ്രമിക്കുന്നു. മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ വ്യാജ തെളിവുണ്ടാക്കാൻ ഇഡി ശ്രമിച്ചതായും കൗൺസിലർ അരവിന്ദാക്ഷനെ ഇഡി മർദിച്ചതായും എം.വി ഗോവിന്ദന്‍ ആരോപിച്ചു.

സഹകരണ മേഖല കേരളത്തിന്റെ വികസനത്തിന്റെ ഭാഗം. കരുവന്നൂര്‍ പ്രശ്നം സര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തിയ വിഷയമാണ്. അതിന് ശേഷം പാര്‍ട്ടി നേതൃത്വമാണ് ഇതിന്റെയെല്ലാം പിന്നിലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പ്രഖ്യാപിക്കുകയായിരുന്നുവെന്നും എം.വി ഗോവിന്ദന്‍. പാര്‍ട്ടി സംസ്ഥാന സമിതി അംഗമായ എ.സി മൊയ്തീന്‍റെ വീട് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. ഒരു തെളിവും അവര്‍ക്ക് മുന്നോട്ട് വെക്കാനുണ്ടായിരുന്നില്ല. തെളിവുണ്ടാക്കാനായി ചില ആളുകളെ ചോദ്യംചെയ്യാന്‍ പുറപ്പെട്ടു. അതിന്റെ ഭാഗമായി ചില ആളുകളോട് മൊയ്തീന്റെ പേര് പറയണമെന്ന് ഭീഷണിപ്പെടുത്തിയതായും എം.വി ഗോവിന്ദന്‍.

എ.സി മൊയ്തീൻ ചാക്കിൽ പണവുമായി പോകുന്നത് കണ്ടെന്ന് മൊഴിനൽകാനും ഭീഷണിപ്പെടുത്തി. ഇഡിക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് ഇല്ല. മകളുടെ വിവാഹം നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തി. ഇ ഡി ബലപ്രയോഗം നടത്തുകയാണ്. ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. ഉത്തരേന്ത്യയില്‍ നിന്നടക്കം വന്നിട്ടുള്ള ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തുന്ന കൂട്ടായ ശ്രമമാണിത്. അരവിന്ദാക്ഷന്‍ തന്നെയാണ് ഇതൊക്കെ വെളിപ്പെടുത്തിയതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

സഹകരണ സംഘങ്ങളെ കൈപ്പിടിയിലൊതുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മുന്‍കൈയെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നടത്തിവരികയാണ്. നോട്ട് നിരോധന ഘട്ടത്തില്‍ സഹകരണസംഘങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണത ശക്തിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, കേരളത്തിലെ മുഴുവന്‍ സഹകരണ പ്രസ്ഥാനങ്ങളേയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ കൈകാര്യം ചെയ്യും. അതോടെയാണ് ആ പ്രതിസന്ധി അവസാനിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു.

]]>
തെരഞ്ഞെടുപ്പിൽ സഹതാപ തരംഗമുണ്ടായി; സർക്കാരിനെതിരായ താക്കീതായി കണക്കാക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ https://malayalees.ch/mv-govindan-puthuppally-election-response/ Fri, 08 Sep 2023 10:27:19 +0000 https://malayalees.ch/?p=87446 യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്നുണ്ടായ സഹതാപം വിജയത്തിനടിസ്ഥാനമായിട്ടുണ്ട്. ഇടതുപക്ഷ മുന്നണിയുടെ അടിത്തറയിൽ മാറ്റം സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (mv govindan puthuppally election)

തെരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും മത്സരത്തിനിടയാണ് നടന്നത്. സഹതാപ തരംഗത്തിനിടയിലും ഇടതുപക്ഷ മുന്നണിയുടെ അടിത്തറ നിലനിർത്താനായി. തെരഞ്ഞെടുപ്പ് തോൽവി വിശദമായി പരിശോധിക്കും. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി. സഹതാപ തരംഗത്തിന് സാധ്യതയുള്ള മണ്ഡലം എന്ന് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് കൂടുതൽ അവകാശവാദത്തിന് തയ്യാറാകാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരെയുള്ള താക്കീതായി കണക്കാക്കുന്നില്ല. വോട്ട് കുറഞ്ഞത് പരിശോധിക്കും. പതിമൂന്നാമത്തെ ഉമ്മൻചാണ്ടിയുടെ വിജയം എന്നാണ് ചാണ്ടി ഉമ്മൻ തന്നെ പറഞ്ഞത്. അതുതന്നെയാണ് സംഭവിച്ചത്. സർക്കാരിനെതിരെയുള്ള വികാരമല്ല എന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ സഭയുടെ വോട്ട് കിട്ടിയില്ലേ? എന്ന ചോദ്യത്തിന് ഏതൊക്കെ വിഭാഗത്തിന്റെ വോട്ട് കിട്ടിയില്ല, കിട്ടി എന്നൊക്കെ ഇപ്പോൾ പറയാനാവില്ലെന്നും പരിശോധിക്കുമെന്നും അദ്ദേഹം മറുപടി നൽകി.

ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ഉണ്ടാകരുതെന്ന് സിപിഐഎം നിലപാട് എടുത്തിരുന്നു എന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അങ്ങനെ പാർട്ടി ചെയ്തിട്ടുമില്ല. സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിലേക്ക് പാർട്ടി വഴുതി വീണിട്ടുമില്ല. ജാഗ്രതയോടെ പ്രവർത്തിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചന.
ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന് സിപിഐഎം പരിശോധിക്കും. തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ പരാജയത്തിന് പിന്നാലെ വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മന്ത്രി വി എൻ വാസവൻ രംഗത്തുവന്നിരുന്നു. ബിജെപിയുടെ അയ്യായിരത്തോളം വോട്ടുകൾ കോൺഗ്രസിന് വിറ്റെന്നാണ് മന്ത്രി വി എൻ വാസവന്റെ ആരോപണം.

ജനവിധി മാനിക്കുന്നുവെന്ന് വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയിൽ ചിട്ടയായ പ്രവർത്തനം നടത്താൻ സാധിച്ചു. എൽഡിഎഫ് അടിത്തറ തകർന്നിട്ടില്ല എന്ന് തെളിയിക്കാനായെന്നും വി എൻ വാസവൻ പറഞ്ഞു.

]]>
മോൻസൺ പല സഹായങ്ങളും ചെയ്തിട്ടുണ്ട്, അതിജീവിതയെ തനിക്കറിയില്ല; എം. വി​ ​ഗോവിന്ദന്റെ ആരോപണങ്ങളിൽ കെ സുധാകരൻ https://malayalees.ch/k-sudhakaran-replied-to-allegations-raised-by-v-govindan-about-monson-mavunkal/ Mon, 19 Jun 2023 12:09:42 +0000 https://malayalees.ch/?p=82964 മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോൺസനെ താൻ ശത്രുപക്ഷത്ത് നിർത്തുന്നില്ല. ഏൽപ്പിച്ച പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. തനിക്കും പല സഹായങ്ങളും നൽകിയിട്ടുണ്ട്. മോൻസണ് കുറ്റബോധമുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും ഫോണിൽ വിളിച്ചാണ് ക്ഷമ ചോദിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.

താൻ മാത്രമല്ല മോൻസന്റെ അടുത്ത് ചികിത്സയ്ക്ക് പോയത്. പല സിനിമാ താരങ്ങളും, പൊലീസുകാരും പോയിട്ടുണ്ട്. മോൻസൺ ക്ഷമ പറഞ്ഞതു കൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തത്. പൊലീസ് പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും സുധാകരൻ ആരോപിച്ചു. മോൻസണുമായി ബന്ധപ്പെട്ട പീഡനപരാതിയിലും കെ സുധാകരൻ എം വി ​ഗോവിന്ദനെതിരെ ആരോപണമുയർത്തി. എം വി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കുകയാണ്. നിയമ വിദഗ്ദരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ആരോപണത്തിൽ എം വി ഗോവിന്ദനേക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് സുധാകരൻ പറഞ്ഞു.

നിയമ വ്യവസ്ഥയ്ക്ക് മുന്നിൽ എം വി ഗോവിന്ദൻ മറുപടി പറയേണ്ടി വരും. തന്നെ കുടുക്കാൻ ശ്രമം നടന്നപ്പോൾ ആരെന്ന് സംശയമുണ്ടായിരുന്നു. സിപിഐഎം ആണെന്ന് ഇപ്പോൾ വ്യക്തമായി. സാംസ്കാരിക കേരളത്തിന് അപമാനാണ് അപമാനമാണ്.

]]>
അനിൽ ആന്റണി കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നം; എം.വി ​ഗോവിന്ദൻ https://malayalees.ch/bbc-documentary-on-modi-mv-govindan-criticizes-anil-antony/ Wed, 25 Jan 2023 13:48:23 +0000 https://malayalees.ch/?p=75018 കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണ് അനിൽ ആന്റണിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ.
ബിജെപി മാനസിക നിലയുള്ള സുധാകരന്റെ പാർട്ടിയാണ് കോൺഗ്രസ്. ഓരോ വിഷയത്തിലെയും പ്രതികരണത്തിൽ ദാർശനിക ഉള്ളടക്കം വേണം. തനിക്ക് ഇഷ്ടപ്പെടാത്തത് കാണാൻ പാടില്ലെന്നത് സ്വേച്ഛാധിപത്യമാണ്. എല്ലാവരും ബിബിസി ഡോക്യുമെന്ററി കാണണമെന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്ത് വിഷയം അടഞ്ഞ അധ്യായമാണെന്നും എന്നാൽ കേന്ദ്ര സർക്കാരിന്റെ ഡോക്യുമെന്ററി സെൻസർഷിപ്പിനോട് യോജിക്കാനാവില്ലെന്നും ശശി തരൂർ എം.പി പ്രതികരിച്ചു. 20 വർഷങ്ങൾക്ക് മുമ്പുള്ള സംഭവമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. സുപ്രിം കോടതി തന്നെ ഈ വിഷയത്തിൽ തീർപ്പ് കൽപ്പിച്ചിട്ടുള്ളതിനാൽ ഇതിനി വിവാദമാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ ബിബിസി ഡോക്യുമെന്ററി പരമാധികാരത്തെ ബാധിക്കുന്നതാണെന്ന അനിൽ ആന്റണിയുടെ വാദത്തോട് യോജിപ്പില്ലെന്നും ശശി തരൂർ എം.പി വ്യക്തമാക്കി.

അത്ര ദുർബലമാണോ നമ്മുടെ പരമാധികാരം?. ജനാധിപത്യത്തിൻറെ ഭാഗമാണ് ആവിഷ്കാര സ്വാതന്ത്ര്യം. അതിനെ വേറെ രീതിയിൽ കാണാനാണ് ചിലർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ എല്ലാവർക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ടാകും. ഡോക്യുമെന്ററി കാണിക്കാൻ പാടില്ല എന്ന നിലപാടിനോട് യോജിപ്പില്ല. ജനങ്ങൾക്ക് അവരുടെ ഇഷ്ടം അനുസരിച്ച് കാണാനും വായിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. കേന്ദ്രത്തിന്റെ വിലക്ക് അനാവശ്യമാണെന്നും വിലക്കിയിരുന്നില്ലെങ്കിൽ ആ ഡോക്യുമെന്ററി എത്ര പേർ കാണുമായിരുന്നുവെന്നും ശശി തരൂർ ചോദിച്ചു.

ബി.ബി.സി ഡ‍ോക്യുമെന്ററിയെ വിമർശിച്ച അനിൽ ആൻ്റണിയുടെ രാജി രാഷ്ട്രീയമായ അനിവാര്യതയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പ്രതികരിച്ചു. അനിൽ ആൻ്റണിയുടെ പ്രവർത്തനം എങ്ങിനെയുണ്ടായിരുന്നു എന്ന് അദ്ദേഹത്തെ നിയമിച്ചവരാണ് പറയേണ്ടത്. അദ്ദേഹത്തിന്റെ പ്രവർത്തന മികവിനെപ്പറ്റി പറയാൻ താനാളല്ല. അനിലിനെ നിയമിച്ചവർ അക്കാര്യം പരിശോധിക്കണം. സ്റ്റേറ്റ് എന്നു പറഞ്ഞാൽ മോദി അല്ലെന്നും മോദിക്ക് എതിരെയുള്ള വിമർശനം സ്റ്റേറ്റിനു എതിരെയുള്ള വിമർശനം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ബി.സി ഡ‍ോക്യുമെന്ററിയെ വിമർശിച്ച അനിൽ ആന്റണി കോൺഗ്രസ് പദവികളിൽ നിന്നും രാജിവച്ചതിനോട് പ്രതികരിക്കാനില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. താനൊരു കല്യാണം കൂടാൻ വന്നതാണ്. ഇപ്പോൾ ഇതിനെപ്പറ്റി സംസാരിക്കുന്നത് ഔചിത്യമല്ല. ഇക്കാര്യത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇല്ലെന്നും എ കെ ആന്റണി പറഞ്ഞു. എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറുമായിരുന്നു അനിൽ കെ. ആന്റണി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം രാജി വിവരം അറിയിച്ചത്.

രാജി വ്യക്തിപരമാണെന്നാണ് അനിൽ ആന്റണി ട്വന്റി ഫോറിനോട് പ്രതികരിച്ചത്. കോൺ​ഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് അസഹിഷ്ണുതയാണ്. പാർട്ടി അധപതിച്ചിരിക്കുകയാണ്. കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു ട്വീറ്റ് കാണുമ്പോൾ പോലും കോൺഗ്രസ് നേതാക്കൾക്ക് അസഹിഷ്ണുതയാണ്. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ്. ശശി തരൂരിനെയും മുല്ലപ്പള്ളിയെയും പോലുള്ള സമുന്നതരായ നേതാക്കൾ ആവശ്യപ്പെത് കൊണ്ടാണ് പാർട്ടിയിൽ ഇതുവരെ തുടർന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് അനിൽ കെ. ആന്റണി ഇന്നലെ ട്വീറ്റിട്ടിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെയും ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നത് നമ്മുടെ പരമാധികാരത്തെ ബാധിക്കുമെന്നായിരുന്നു അനിൽ കെ. ആന്റണി ട്വീറ്റ്.

ചിന്തയ്ക്ക് പണം അനുവദിച്ച ഉത്തരവിനെപ്പറ്റിയും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. ചിന്തയ്ക്ക് ശമ്പള കുടിശ്ശികയാണ് അനുവദിച്ചതെന്നും അത്
സർക്കാർ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായം പറയാനും വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല; എം ബി രാജേഷിന് ലഭിച്ചത് എം വി ഗോവിന്ദന്റെ വകുപ്പുകള്‍ https://malayalees.ch/minister-m-b-rajesh-got-m-v-govindans-departments/ Tue, 06 Sep 2022 09:00:38 +0000 https://malayalees.ch/?p=67666 മന്ത്രിയായി അല്‍പ സമയം മുന്‍പ് സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിന്റെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. എം ബി രാജേഷിന് നല്‍കുന്നത് എം വി ഗോവിന്ദന്റെ വകുപ്പുകള്‍ തന്നെയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിവച്ച എം വി ഗോവിന്ദന്റെ വകുപ്പുകളായിരുന്ന തദ്ദേശ വകുപ്പും എക്‌സൈസ് വകുപ്പുമാണ് എം ബി രാജേഷിന് ലഭിച്ചത്.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്‍,സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മറ്റ് മന്ത്രിമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് എത്തുന്നത്. രാജേഷ് രാജിവെച്ചതിനെ തുടര്‍ന്നുള്ള നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം.

തൃത്താല മണ്ഡലത്തില്‍ നിന്നാണ് എം ബി രാജേഷ് നിയമസഭയിലെത്തിയത്. തനിക്ക് ലഭിക്കുന്ന വകുപ്പ് ഏതായാലും അഴിമതിക്കും നീതിരാഹിത്യത്തിനും കൂട്ടുനില്‍ക്കില്ല എന്ന വാക്ക് താന്‍ ജനങ്ങള്‍ക്ക് നല്‍കുന്നുവെന്ന് എം ബി രാജേഷ് പറഞ്ഞു. വകുപ്പ് ഏതാണെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും കഴിവിന്റെ പരമാവധി ഭംഗിയായി ചെയ്യാന്‍ ശ്രമിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു.

]]>
ഇനി മന്ത്രി; എം ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു https://malayalees.ch/m-b-rajesh-take-oath-as-minister/ Tue, 06 Sep 2022 08:57:40 +0000 https://malayalees.ch/?p=67654 സ്പീക്കര്‍ സ്ഥാനം രാജിവച്ച എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്‍,സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മറ്റ് മന്ത്രിമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് എത്തുന്നത്. വകുപ്പുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെങ്കിലും എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശം,എക്‌സൈസ് വകുപ്പുകള്‍ തന്നെ രാജേഷിന് ലഭിക്കാനാണ് സാധ്യത. രാജേഷ് രാജിവെച്ചതിനെ തുടര്‍ന്നുള്ള നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം.

തൃത്താല മണ്ഡലത്തില്‍ നിന്നാണ് എം ബി രാജേഷ് നിയമസഭയിലെത്തിയത്. തനിക്ക് ലഭിക്കുന്ന വകുപ്പ് ഏതായാലും അഴിമതിക്കും നീതിരാഹിത്യത്തിനും കൂട്ടുനില്‍ക്കില്ല എന്ന വാക്ക് താന്‍ ജനങ്ങള്‍ക്ക് നല്‍കുന്നുവെന്ന് എം ബി രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു. വകുപ്പ് ഏതാണെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും കഴിവിന്റെ പരമാവധി ഭംഗിയായി ചെയ്യാന്‍ ശ്രമിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. ട്വന്റിഫോറിന്റെ ഗുഡ്‌മോണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം ബി രാജേഷ്.

]]>
എം.ബി.രാജേഷ് മന്ത്രി; എ.എന്‍.ഷംസീര്‍ സ്പീക്കര്‍, എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു https://malayalees.ch/mb-rajesh-minister-an-shamseer-speaker-m-v-govindan-resigned-as-minister/ Fri, 02 Sep 2022 12:18:34 +0000 https://malayalees.ch/?p=67505 മന്ത്രി എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്പീക്കര്‍ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎല്‍എ എ.എന്‍.ഷംസീറിനെ സ്പീക്കറാകും. എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പും പുറത്തു വന്നു.

കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് എം.വി.ഗോവിന്ദന്‍ സെക്രട്ടറിയായത്. ഓണത്തിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.

സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാര്‍ച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ പിജിയും ലോ അക്കാദമിയില്‍നിന്നു നിയമ ബിരുദവും നേടി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.

]]>
‘ആവിക്കല്‍ത്തോട് സമരത്തിന് പിന്നില്‍ തീവ്രവാദം’; ഗുരുതര ആരോപണവുമായി മന്ത്രി എം വി ഗോവിന്ദന്‍ https://malayalees.ch/terrorism-behind-aavikkalthodu-protest-says-minister-m-v-govindan/ Tue, 05 Jul 2022 08:30:49 +0000 https://malayalees.ch/?p=64339 കോഴിക്കോട് ആവിക്കല്‍ത്തോട് മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മാണത്തെ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്. എം കെ മുനീറാണ് നോട്ടീസ് നല്‍കിയത്. ഹര്‍ത്താല്‍ ആചരിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് നിയമസഭയില്‍ എം കെ മുനീര്‍ പറഞ്ഞു. എന്നാല്‍ ആവിക്കല്‍തോട് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.

ജനങ്ങളുടെ ജീവനോ ജീവിതത്തിനോ പരിസ്ഥിതിക്കോ മാലിന്യസംസ്‌കരണ പ്ലാന്റ് യാതൊരുവിധ ദോഷവും ചെയ്യില്ലെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്റുകള്‍ ആവശ്യമാണെന്ന് എം വി ഗോവിന്ദന്‍ മറുപടി പറഞ്ഞു. മാര്‍ച്ചിന് മുന്‍പ് പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ തുക നഷ്ടമാകും. ജനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു.

ആവിക്കല്‍ത്തോട്ടിലെ പ്രതിഷേധത്തിന് പിന്നില്‍ തീവ്രവാദമാണെന്ന ഗുരുതരമായ ആരോപണവും മന്ത്രി ഉയര്‍ത്തി. പ്രതിഷേധത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയുമാണെന്നും മന്ത്രി ആരോപിച്ചു. ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യയുപയോഗിച്ചാണ് മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നത്. പ്ലാന്റ് നിര്‍മാണം സര്‍വകക്ഷി യോഗം അംഗീകരിച്ചതാണ്. എന്നിട്ടും കുഴപ്പമുണ്ടാക്കുന്നത് എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്നും എം വി ഗോവിന്ദന്‍ സഭയില്‍ പറഞ്ഞു.

]]>
കെ-റെയിൽ ജനങ്ങൾക്ക് വേണ്ടി നടപ്പാക്കാനുള്ള ഇച്ഛാശക്തി സർക്കാരിനുണ്ട്; എംവി ഗോവിന്ദൻ മാസ്റ്റർ https://malayalees.ch/the-government-has-the-will-to-implement-k-rail-govindan-master/ Thu, 05 May 2022 04:11:21 +0000 https://malayalees.ch/?p=61272 കേരളത്തില്‍ സില്‍വര്‍-ലൈന്‍ നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. പദ്ധതി നടത്തിപ്പിനുള്ള ഇച്ഛാശക്തി എൽഡിഎഫ് സർക്കാരിനുണ്ട്. ആവശ്യമെങ്കിൽ ഡി.പി.ആറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവും. കള്ളക്കഥകള്‍ മെനഞ്ഞ്, നുണപ്രചാരവേല നടത്തി സര്‍ക്കാരിനെതിരായ വികാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീരുകാണണം എന്നാഗ്രഹിക്കുന്ന ദുഷ്ടമനസ്സാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍ സില്‍വര്‍ലൈന്‍ നടപ്പിലാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ഇച്ഛാശക്തി ഈ സര്‍ക്കാരിനുണ്ട്. സില്‍വര്‍ലൈനില്‍ എന്തെങ്കിലും പ്രശ്നം ജനങ്ങള്‍ അഭിമുഖീകരിക്കുമെന്ന് കണ്ടാല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ആവശ്യമായ രീതിയില്‍ ഡിപിആറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവും. ഡിപിആര്‍ ഇരുമ്പുലക്കയല്ല. അങ്ങിനെ ആരും ധരിച്ചുവെക്കേണ്ട. സില്‍വര്‍ലൈനിന്റെ ഡിപിആറും തുടര്‍ന്ന് നടപ്പിലാക്കേണ്ട കാര്യങ്ങളും പ്രായോഗികതയുടെ അടിസ്ഥാനത്തിലാണ് അന്തിമമാക്കുക.

ഒരു പ്രൊജക്ടില്‍ ആദ്യം എഴുതി വെച്ച മുഴുവന്‍ കാര്യങ്ങളും അതേപടി നടക്കണം, ഒന്നും മാറ്റാന്‍ പാടില്ല, അത് ഇരുമ്പുലക്ക പോലെ മാറ്റമില്ലാതെ നില്‍ക്കും എന്നുള്ളതൊക്കെ തെറ്റിദ്ധാരണയാണ്. അത്തരത്തില്‍ ഒരു പൊതുബോധമുണ്ടാക്കാനാണ് യുഡിഎഫും ബിജെപി, എസ്ഡിപിഐ പോലുള്ള വര്‍ഗീയ സംഘടനകളും ചേര്‍ന്ന മഴവില്‍സഖ്യം ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ കേരളത്തോട് പ്രതിബദ്ധതയുള്ള, ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാറാണ്. വീടും പുനരധിവാസവും ഉറപ്പാക്കി മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളു. ഒരാള്‍ക്കും ഇതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയില്ല. ഉണ്ടാവാന്‍ സര്‍ക്കാര്‍ സമ്മതിക്കുകയുമില്ല.

കള്ളക്കഥകള്‍ മെനഞ്ഞ്, നുണപ്രചാരവേല നടത്തി സര്‍ക്കാരിനെതിരായ വികാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കെ റെയിലിനെ യു ഡി എഫും അവരുടെ മഴവില്‍സംഖ്യവും ഭയക്കുന്നത് ഇതിലൂടെ രാജ്യത്തിന് മാതൃകയാവുന്ന അമ്പത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ വികസന വളര്‍ച്ചയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ മുന്നേറ്റം ഉണ്ടാവുമെന്നതുകൊണ്ടാണ്. ആ നേട്ടം എല്‍ ഡി എഫ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ ഈ വിക്രസുകാര്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീരുകാണണം എന്നാഗ്രഹിക്കുന്ന ദുഷ്ടമനസ്സാണ് ഇക്കൂട്ടര്‍ക്കുള്ളത്. ജനങ്ങള്‍ അത് തിരിച്ചറിയുന്നുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്തിലൂടെ യു ഡി എഫിനും മഴവില്‍സഖ്യത്തിനും ജനവികാരം മനസ്സിലാക്കാനാവും.

]]>