muttil – malayalees.ch https://malayalees.ch Malayalam Online News Portal Mon, 30 Aug 2021 04:28:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png muttil – malayalees.ch https://malayalees.ch 32 32 മുട്ടില്‍ മരംമുറിക്കല്‍ കേസ്; വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ചിന് കത്തയച്ച് ഇ.ഡി https://malayalees.ch/tree-felling-case-muttil-enforcement-directorate-sent-letter-to-crime-branch/ Mon, 30 Aug 2021 04:28:49 +0000 https://malayalees.ch/?p=48794 മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്രൈംബ്രാഞ്ചിന് കത്തയച്ചു. മരംമുറിക്കല്‍ കേസിലെ പ്രതികളുടെ സാമ്പത്തിക ഇടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്. കേസില്‍ തിങ്കളാഴ്ച ഹാജരാകുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ രഞ്ജിത്ത് കുമാര്‍ അറിയിച്ചു.

ജൂണ്‍ 10നാണ് മരംമുറിക്കലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. ഇ.ഡിയുടെ കോഴിക്കോട് യൂണിറ്റാണ് അന്വേിക്കുന്നത്. കേസില്‍ ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരുടെ ജാമ്യഹര്‍ജി പിന്നീട് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചിരുന്നു.

2020 നവംബര്‍, ഡിസംബറിലും 2021 ജനുവരിയിലും നടന്ന മരംമുറിയില്‍ കേസെടുത്തത് ആറ് മാസം കഴിഞ്ഞാണ്. ഒരു മാസമായി പ്രതികള്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

]]>
മരം മുറിക്കൽ വിവാദം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധർണ 24 ന് https://malayalees.ch/udf-dharna-on-24th-june/ Tue, 22 Jun 2021 12:06:50 +0000 https://malayalees.ch/?p=45882 വയനാട്ടിലെ മുട്ടിൽ ഉൾപ്പെടെ എട്ട് ജില്ലയിൽ നടന്ന വനം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് 24 ന് പ്രതിഷേധ ധർണ നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലും സംസ്ഥാനത്തെ മറ്റ് സർക്കാർ ഓഫീസുകൾക്ക് മുന്നിലുമാണ് യുഡിഎഫ് ധർണ. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു.

വനം കൊള്ളയിൽ 250 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തി അന്വേഷണം അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലോ അല്ലെങ്കിൽ ജുഡീഷ്യൽ തലത്തിലോ സമഗ്രമായ അന്വേഷണം വേണമെന്നും എം എം ഹസൻ ആവശ്യപ്പെട്ടു.

സമഗ്രമായ അന്വേഷണത്തിലൂടെയെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുവെന്നും ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് ആയിരം കേന്ദ്രങ്ങളിൽ 24-ന് സംസ്ഥാന തലത്തിൽ ധർണ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളോട് സഹകരിച്ചും ഇത്തരം കൊളളകൾക്കെതിരെ സമരം നടത്തിയും ക്രിയാത്മക പ്രതിപക്ഷമായി യുഡിഎഫ് മുന്നോട്ടുപോകും. സഹകരണവും സമരവുമെന്നതാണ് യുഡിഎഫിന്റെ നയമെന്നും എം എം ഹസൻ പറഞ്ഞു.

]]>
മരംമുറിക്കല്‍ കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; ജൈവ വൈവിധ്യ നിയമം ചുമത്തി കേസ് https://malayalees.ch/muttil-wood-felling-case-bail-plea-sould-seeking-by-highcourt/ Tue, 22 Jun 2021 04:02:30 +0000 https://malayalees.ch/?p=45837 മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

കോടിക്കണക്കിന് രൂപയുടെ മരംകൊള്ളയാണ് നടന്നതെന്നും ഉന്നതര്‍ക്ക് അടക്കം സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയാണ് മരങ്ങള്‍ മുറിച്ചതെന്നും റവന്യൂ ഉദ്യോഗസ്ഥരുടെയും അനുമതി വാങ്ങിയിരുന്നെന്നും മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ ഒഫെന്‍സ് റിപ്പോര്‍ട്ടിന്മേലെടുത്ത കേസ് നിലനില്‍ക്കില്ലെന്നുമാണ് പ്രതികളുടെ വാദം. പ്രതികളില്‍ ഒരാളായ റോജി അഗസ്റ്റിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും ഇതിനൊപ്പം പരിഗണിക്കും. നിലവില്‍ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട 39 കേസുകളാണ് മൂന്ന് പ്രതികള്‍ക്കുമെതിരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതിനിടെ പ്രതികള്‍ക്കെതിരെ ജൈവ വൈവിധ്യ നിയമം ചുമത്തി വനംവകുപ്പ് കേസെടുത്തു. ഇതോടെ ജാമ്യം ലഭിക്കല്‍ അത്ര എളുപ്പമാകില്ല. ആദിവാസി ഭൂവുടമകള്‍ ഉള്‍പ്പെടെ ആകെ 67 പേരാണ് വനംവകുപ്പിന്റെ പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ ഭൂവുടമകളില്‍ നിന്നും അനധികൃതമായി മരം വാങ്ങി മുറിച്ചുകടത്തിയ മുഖ്യപ്രതികള്‍ക്കെതിരെയാണ് വനംവകുപ്പ് ജൈവവൈവിധ്യ നിയമപ്രകാരം കേസെടുത്തത്.

]]>