Muttil Wood Robbery – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Sep 2021 12:14:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Muttil Wood Robbery – malayalees.ch https://malayalees.ch 32 32 മുട്ടിൽ മരം മുറി; അഗസ്റ്റിൻ സഹോദരന്മാർക്ക് ജാമ്യം https://malayalees.ch/muttil-wood-robbery-culprits-bail/ Thu, 30 Sep 2021 12:14:23 +0000 https://malayalees.ch/?p=50294 മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യം. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ബത്തേരി കോടതിയാണ് അഗസ്റ്റിൻ സഹോദരന്മാർക്കും ഡ്രൈവർ വിനീഷിനും ജാമ്യം അനുവദിച്ചത്. വനം വകുപ്പ് കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ പ്രതികൾക്ക് പുറത്തിറങ്ങാൻ കഴിയൂ. റിമാൻഡിൽ 60 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ( muttil wood robbery culprits bail )

അതേസമയം, മുട്ടിൽ മരംമുറിക്കൽ കേസിലെ പൊലീസ് അന്വേഷണം അനിശ്ചിതത്വത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥനെ തിരൂരിലേക്ക് സ്ഥലംമാറ്റിയതോടെയാണ് അന്വേഷണം വഴിമുട്ടിയത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയേക്കും. അതേസമയം പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥനായ സുൽത്താൻ ബത്തേരി ഡെൈിവസ്പി വി.വി ബെന്നിയെയാണ് തിരൂരിലേക്ക് സ്ഥലമാറ്റിയത്. സ്ഥലംമാറ്റിയെങ്കിലും കേസിന്റെ അന്വേഷണ ചുമതല വി.വി ബെന്നിക്ക് തന്നെയാണ്. പിടികൂടിയ എട്ട് തടികളുടെ സാമ്പിൾ ശേഖരണം, വനംറവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കൽ തുടങ്ങിയ നടപടികൾ ബാക്കിനിൽക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം. പുതിയ ഡിവൈഎസ്പിക്ക് ഇതുവരെ അന്വേഷണ ചുമതല നൽകിയിട്ടുമില്ല.

അതേസമയം കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരന്മാരുടെ റിമാൻഡ് കാലാവധി അറുപത് ദിവസം പിന്നിട്ടു. 10 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസിൽ 60 ദിവസത്തിനകം കുറ്റപുത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതീിനാൽ സെക്ഷൻ 167 പ്രകാരം പ്രതികൾ ജാമ്യത്തിനായി ബത്തേരി കോടതിയെ സമീപിച്ചേക്കും.

മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യഹർജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. മുറിച്ചുകടത്തിയ തടികളും രേഖകളും പിടിച്ചെടുത്തിട്ടുള്ള സാഹചര്യമുള്ളതിനാൽ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ പ്രതികൾക്കെതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ജാമ്യഹർജി തള്ളിയത്.

]]>
സ്വര്‍ണക്കടത്ത്-കൊടകര കേസുകളില്‍ ഒത്തുകളി ആരോപണവുമായി വി ഡി സതീശന്‍ https://malayalees.ch/vd-satheesan-on-kerala-govt/ Wed, 07 Jul 2021 12:27:29 +0000 https://malayalees.ch/?p=46498 സ്വര്‍ണക്കടത്ത് കേസ് അന്വേഷണം മന്ദഗതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്രവും സംസ്ഥാനവുമുളള ഒത്തുകളി സംശയം ശക്തമാവുകയാണ്. കുഴല്‍പ്പണ കേസന്വേഷണവും ലാഘവത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

മരം മുറി കേസില്‍ പ്രധാന രേഖകള്‍ പുറത്തു വന്നതിനു പിന്നാലെ വിവരാവകാശ രേഖ നല്‍കിയ അണ്ടര്‍ സെക്രട്ടറി നിര്‍ബന്ധിത അവധിയെടുത്തിരിക്കുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്‍റേത് സ്റ്റാലിന്‍ ഭരണമാണോയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി.

നിയമസഭ കയ്യാങ്കളി കേസില്‍ സി പി എമ്മിന്‍റേത് ദുര്‍ബല വാദമാണ്. ഉമ്മന്‍ ചാണ്ടി ബഡ്‌ജറ്റ് അവതരിപ്പിച്ചാല്‍ എതിര്‍ക്കില്ലെന്ന് സി പി എം വ്യക്തമാക്കിയിരുന്നു. അത് തെളിയിക്കുന്ന സഭാ രേഖയുണ്ട്. കെ എം മാണിയെ ബഡ്‌ജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. സി പി എം മറന്നാലും ജോസ് കെ മാണി അത് മറക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുവാറ്റുപുഴ പോക്സോ കേസിലെ മാത്യു കുഴല്‍ നാടന്‍റെ ഇടപെടല്‍ സംബന്ധിച്ച്‌ ആക്ഷേപം ഉന്നയിക്കുന്ന ഡി വൈ എഫ് ഐക്കാര്‍ ആദ്യം വണ്ടി പെരിയാറിലും പിന്നീട് വടകരയിലും പോകണമെന്ന് സതീശന്‍ ആക്ഷേപിച്ചു.

]]>
മുട്ടില്‍ മരം മുറിക്കല്‍; ചെക്ക് പോസ്റ്റുകളില്‍ മരത്തടി കടത്തിയ വാഹനം കടന്നുപോയതിന് രേഖയില്ല https://malayalees.ch/muttil-wood-robbery-no-record-of-vehicle-passing-through-check-posts/ Wed, 23 Jun 2021 04:08:34 +0000 https://malayalees.ch/?p=45913 വയനാട് മുട്ടിലില്‍ നിന്ന് മുറിച്ച ഈട്ടി മരങ്ങള്‍ എറണാകുളത്തെത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന വനം വകുപ്പ് ചെക്ക് പോസ്റ്റുകളിലൊന്നും വാഹനം കടന്നുപോയതിന്റെ രേഖയില്ല. ചെക്ക് പോസ്റ്റ് വാഹന രജിസ്റ്ററിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് അനധികൃതമായി മുറിച്ച ഈട്ടി മരങ്ങള്‍ ഫെബ്രുവരി ആറിന് രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് രഹസ്യമായി കടത്തിയത്. തടി കൊണ്ടുപോയ ലോറി കഴിഞ്ഞയാഴ്ച വനം വകുപ്പ് കോഴിക്കോട് നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. കെ.എല്‍-19 2765 നമ്പര്‍ ലോറി ജില്ലയിലെ വനം വകുപ്പ് ചെക്ക് പോസ്റ്റുകളിലൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി മൂന്ന് മുതല്‍ ആറ് വരെ 33 തടി വാഹനങ്ങള്‍ ലക്കിടി ചെക്ക് പോസ്റ്റ് വഴി കടന്നുപോയാതായാണ് ഔദ്യോഗിക രേഖ.

മരംകടത്തിയ ആറാം തിയതി മേല്‍പ്പറഞ്ഞ നമ്പറിലുള്ള ലോറി ചെക്ക് പോസ്റ്റുകളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ചുരമിറങ്ങി. ജില്ലാ അതിര്‍ത്തിയായ ലക്കിടിയിലെ വനം വകുപ്പ് ചെക്ക് പോസ്റ്റില്‍ ഫെബ്രുവരി ആറിനോ ഏഴിനോ മുഖ്യ പ്രതികള്‍ ഈട്ടി തടികള്‍ കടത്തിയ ലോറി കടന്നു പോയതായി രേഖപ്പെടുത്തിയിട്ടില്ല.

മുറിച്ച മരങ്ങള്‍ മില്ലുകളിലെത്തിക്കാന്‍ വനം വകുപ്പ് അനുവദിക്കുന്ന ഫോം 4 പാസ് പ്രതികള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഇതിലൂടെ വ്യക്തമാണ്. തടി കടത്തിയ ലോറിക്ക് ചുരമിറങ്ങും വരെ പ്രതികള്‍ എസ്‌കോര്‍ട്ടൊരുക്കുകയും ചെയ്‌തെതെന്നാണ് വിവരം. ഇത്രയുമൊക്കെ ആയിട്ടും തടി മില്ലില്‍ എത്തുംവരെ ഒന്നും വനം വകുപ്പ് അറിഞ്ഞില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ദേശീയപാതയില്‍ പോലുമുള്ള പരിശോധന സംവിധാനങ്ങളുടെ അപരാപ്തതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

]]>
മുട്ടില്‍ മരംമുറിക്കല്‍ കേസ് പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും കോടതിയില്‍ https://malayalees.ch/bail-application-of-accused-muttil-tree-cutting-case-is-back-in-court/ Wed, 23 Jun 2021 04:00:33 +0000 https://malayalees.ch/?p=45902 വയനാട് മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റവന്യൂ- വനം വകുപ്പുകള്‍ തമ്മിലുള്ള പോരില്‍ താന്‍ ബലിയാടാവുകയായിരുന്നുവെന്ന് പ്രതികളിലൊരാളായ റോജി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങള്‍ മുറിച്ചതെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് പ്രതികളായ റോജി, ആന്റോ , ജോസുകുട്ടി എന്നിവരുടെ വാദം. എന്നാല്‍ കോടിക്കണക്കിന് രൂപയുടെ വനം കൊള്ളയാണ് നടന്നത്.

പ്രാഥമികാന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നിലവില്‍ 43 കേസുകളാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. റോജി അഗസ്റ്റിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും കോടതി ഇതിനോടൊപ്പം പരിഗണിക്കും.

]]>
മുട്ടിൽ മരംമുറി ; മതിയായ രേഖകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം https://malayalees.ch/muttil-wood-robbery-kerala-high-court/ Tue, 22 Jun 2021 12:08:16 +0000 https://malayalees.ch/?p=45884 മുട്ടില്‍ മരംമുറി കേസില്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം. കോടതി രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി.

നിയമപരമായ നടപടികള്‍ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതികള്‍ ചൂണ്ടിക്കാട്ടി. വനംവകുപ്പില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു. സ്വകാര്യ വ്യക്തികളില്‍ നിന്നാണ് തടികള്‍ വാങ്ങിയതെന്നും പ്രതികള്‍ വ്യക്തമാക്കി. റവന്യൂ-വനം വകുപ്പുകൾ തമ്മിൽ ഉള്ള പോരിൽ ബലിയാടാവുകയായിരുന്നുവെന്നും പ്രതികള്‍ ബോധിപ്പിച്ചു.

അതേസമയം, മുട്ടിൽ മരം മുറി കേസിൽ ആരോപണ വിധേയരായവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. മരം മുറിയുമായി ബന്ധപ്പെട്ട് ആകെയുള്ള 43 കേസുകളിൽ 37 ലും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചവർ പ്രതികളാണെന്നും ഒരു കേസിൽ ഹർജിക്കാരന് എതിരെ വാറന്റുണ്ടെന്നും സർക്കാരിന് വേണ്ടി പ്രൊസിക്യുഷൻ വാദിച്ചു. എന്നാൽ സംസ്ഥാന സർക്കാർ നടത്തുന്ന വേട്ടയുടെ ഇരയാണ് തങ്ങളെന്നാണ് ഹർജിക്കാർ വാദിച്ചത്.

]]>