Muttil Tree cutting – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Sep 2021 08:29:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Muttil Tree cutting – malayalees.ch https://malayalees.ch 32 32 മുട്ടിൽ മരംമുറിക്കൽ കേസിൽ സി.ബി.ഐ അന്വേഷണമില്ല; ഹർജി ഹൈക്കോടതി തള്ളി https://malayalees.ch/no-cbi-probe-into-muttil-tree-cutting-cases-highcourt/ Wed, 01 Sep 2021 08:29:38 +0000 https://malayalees.ch/?p=48916 മുട്ടിൽ മരം മുറിക്കൽ കേസിൽ സി ബി ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി.കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരമുണ്ടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ള മാർഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

പട്ടയഭൂമികളിലെ മരംമുറി കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മരംമുറി കേസുമായി ബന്ധപ്പെട്ട് കേസ് ഡയറി അടക്കമുള്ള രേഖകൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചിരുന്നു. മരം മുറിച്ച് കടത്തിയ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

]]>