Muttil forest looting – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Jun 2021 03:24:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Muttil forest looting – malayalees.ch https://malayalees.ch 32 32 മുട്ടില്‍ മരംകൊള്ളയില്‍ ഇ.ഡി അന്വേഷണം https://malayalees.ch/kodakara-hawala-case-statement-against-bjp-district-treasurer-142696/ Thu, 10 Jun 2021 03:24:12 +0000 https://malayalees.ch/?p=45350 മുട്ടിൽ മരം കൊള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കും. മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. കോഴിക്കോട് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമാണ് അന്വേഷണവുമായി മുന്നോട്ടുപോവുക. അതേസമയം സംസ്ഥാനത്തെ മരം മുറി അന്വേഷണത്തിന് അഞ്ച് സംഘങ്ങളെ നിയമിച്ചു. വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാ സിംഗിനാണ് മേൽനോട്ട ചുമതല. ഏതൊക്കെ രീതിയിലുള്ള ക്രമക്കേട്, എത്ര മരങ്ങള്‍ മുറിച്ചുമാറ്റി എന്നെല്ലാം അതാത് സ്ഥലത്ത് പോയി അന്വേഷിക്കും. മുട്ടിലിൽ മരം മുറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ എന്ത് നടപടി എടുത്തു എന്ന് ഹൈക്കോടതി ഇന്നലെ ചോദിക്കുകയുണ്ടായി. മരംകൊളളയിൽ ഉന്നതർക്ക് പങ്കുണ്ടെന്ന് സർക്കാർ സമ്മതിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ ചോദ്യം. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി തളളുകയും ചെയ്തു.

]]>
മുട്ടിൽ വനംകൊള്ള: സംസ്ഥാന സർക്കാറിനെതിരെ ആയുധമാക്കാൻ ബി.ജെ.പി https://malayalees.ch/muttil-forest-looting-bjp-wants-to-take-up-against-the-state-government/ Wed, 09 Jun 2021 08:48:10 +0000 https://malayalees.ch/?p=45314 മുട്ടിൽ മരം മുറി സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കി പ്രതിരോധം തീർക്കാൻ ബി.ജെ.പി ശ്രമം തുടങ്ങി. കേന്ദ്ര വനം മന്ത്രാലയത്തെ കൊണ്ട് നടപടി എടുപ്പിക്കാനാണ് ബി ജെ പി ശ്രമം. ഡൽഹിയിലെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രൻ വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ട് ഇക്കാര്യം ഉന്നയിക്കും. തെരഞ്ഞെടുപ്പിലെ തിരിച്ചടി, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കൊടകര കുഴപ്പണ കേസ് തുടങ്ങി കേരളത്തിൽ ബി.ജെ.പി പ്രതിരോധത്തിലായ സമയത്താണ് മുട്ടിൽ വനം കൊള്ള ഉയർന്ന് വന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാറിനെതിരെ തിരിച്ച് പ്രതിരോധം തീർക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിയും കുഴൽപണ ഇടപാട് ആരോപണവും പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളെ നിലവിലെ സാഹചര്യം സുരേന്ദ്രൻ ധരിപ്പിക്കും. കൊടകര കള്ളപ്പണ ഇടപാട് കേസിൽ സുരേന്ദ്രന്റെ പങ്ക് സംബന്ധിച്ച വാർത്തകൾ വന്നതും മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർഥിക്ക് പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന ആരോപണത്തിൽ കേസ് എടുത്തതും ദേശീയ നേതൃത്വത്തിന് കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചത്.

]]>