Muthoot – malayalees.ch https://malayalees.ch Malayalam Online News Portal Mon, 09 Sep 2019 14:00:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Muthoot – malayalees.ch https://malayalees.ch 32 32 മന്ത്രിതല ചര്‍ച്ച പരാജയം; മുത്തൂറ്റിലെ സമരം തുടരും https://malayalees.ch/muthoot-strike-meeting-failed/ Mon, 09 Sep 2019 13:59:50 +0000 https://malayalees.ch/?p=15035 മുത്തൂറ്റ് സമരത്തില്‍ മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. നിലവിലെ സാഹചര്യം തുടരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ചില പ്രശ്നങ്ങളില്‍ കൂടുതല്‍ കൂടിയാലോചനകള്‍ ആവശ്യമാണെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. ചര്‍ച്ച പരാജയപ്പെട്ടതോടെ മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാർ നടത്തിവരുന്ന സമരം തുടരും.

മുത്തൂറ്റ് ഫിനാന്‍സിലെ സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്സാണ്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രി ടി.പി രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ജോര്‍ജ് അലക്സാണ്ടര്‍ മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം മന്ത്രിയുമായി ചര്‍ച്ച നടത്തി.

ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സി.ഐ.ടി.യുവിന്‍റെ പിന്തുണയുള്ള സമരത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. ഒരു വശത്ത് സമരം ചെയ്യുന്ന ജീവനക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോള്‍ ജോലിയെടുക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ് മുത്തൂറ്റ് എം.ഡിയടക്കം മറുവശത്ത് കുത്തിയിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയിരുന്നത്.

]]>