muthalapozhi – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Oct 2023 08:41:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png muthalapozhi – malayalees.ch https://malayalees.ch 32 32 മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം https://malayalees.ch/fishermens-protest-in-muthalappozhi/ Sat, 28 Oct 2023 08:41:44 +0000 https://malayalees.ch/?p=90226 മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യബന്ധന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ തീരദേശ റോഡ് ഉപരോധിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളികളുടെ വള്ളം തകർന്നുവെന്നും ആക്ഷേപം. ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ വിശദീകരിച്ചു.

ഇന്ന് രാവിലെയാണ് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് മത്സ്യബന്ധന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടിയത്. മത്സ്യബന്ധനം ചോദ്യം ചെയ്തപ്പോൾ സംഘം മുതലപ്പൊഴിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിന്തുടർന്നാണ് പിടികൂടിയതെന്നും മറൈൻ എൻഫോഴ്‌സ്‌മെന്റ് പറയുന്നു. ഒരു ചെറുവള്ളം കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. നിയമനടപടികൾക്ക് ശേഷം മാത്രമേ ബോട്ട് തിരികെ നൽകാനാകൂ എന്ന് അധികൃതർ അറിയിച്ചു.

അഴിമുഖത്ത് വച്ച് മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് ഇടിച്ച് മത്സ്യബന്ധന ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആരോപണം. അതേസമയം ദൂരപരിധി ലംഘിച്ചുവെന്ന് സമ്മതിക്കുന്ന മത്സ്യത്തൊഴിലാളികൾ, മത്സ്യബന്ധനം നടത്തിയെന്ന മറൈൻ എൻഫോഴ്സ്മെന്റ് ആരോപണങ്ങൾ തള്ളി. വല വിരിക്കുകയോ മീൻ പിടിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതേത്തുടർന്നായിരുന്നു പ്രതിഷേധം.

]]>
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു https://malayalees.ch/fishing-boat-accident-muthalappozhi/ Wed, 06 Sep 2023 07:39:43 +0000 https://malayalees.ch/?p=87321 മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. മത്സ്യ ബന്ധനം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണൽതിട്ടയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടമസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളത്തിൽ 26 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചു. വള്ളം മുതലപ്പൊഴി ഹാർബറിലേക്ക്  നീക്കി.

ഇന്നലെയും അഴിമുഖത്ത് സമാനമായ അപകടം ഉണ്ടായിരുന്നു. 33 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മത്സ്യതൊഴിലാളികളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള മറൈൻ എൻഫോഴ്സ്മെൻറിൻ്റെ ബോട്ടും ഇന്നലെ അപകടത്തിൽ പെട്ടു. അദാനി ഗ്രൂപ് നടത്തി വന്ന ഡ്രജിംഗ് അടക്കമുള്ള പ്രവർത്തികൾ മൂന്നാഴ്ച്ചയിലേറെയായി മുടങ്ങിയെന്ന് മത്സ്യതൊഴിലാളികൾ പരാതിപ്പെടുന്നു. അഴിമുഖത്തെ മണൽ നീക്കി ആഴം വർധിപ്പിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്ന് അവർ പറഞ്ഞു.

]]>
മുതലപ്പൊഴിയിൽ ബോട്ടപകടങ്ങൾ തുടർക്കഥയാകുന്നു: വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു https://malayalees.ch/fishing-boat-overturned-in-muthalapozhi/ Sat, 29 Jul 2023 05:23:11 +0000 https://malayalees.ch/?p=85230
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. അഞ്ചുതെങ്ങ് സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുതലപ്പൊഴിയിൽ ബോട്ടപകടങ്ങൾ തുടർക്കഥയാകുന്നു. രാവിലെ 7.20ന് മറ്റൊരു മത്സ്യബന്ധന ബോട്ട് കൂടി മറിഞ്ഞു. ശക്തമായ തിരയിൽ പെട്ട് ബോട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പെട്ട ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. അപകടത്തിൽ സാരമായി പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ ബാബു, ക്രിസ്റ്റിദാസ് എന്നിവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസവും മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞിരുന്നു. പൊഴി മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. അതിനിടെ അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. മണ്‍സൂണ്‍ കഴിയുന്നതുവരെ അടിച്ചണമെന്ന് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

]]>
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു https://malayalees.ch/a-fishing-boat-overturned-in-muthalapozhi/ Tue, 04 Jul 2023 04:22:33 +0000 https://malayalees.ch/?p=83734 മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ രാവിലെ 6 മണിയോടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.

വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.കടലിലേക്ക് ഒഴുകി പോയ വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

]]>
മുതലപ്പൊഴി ബോട്ടപകടത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും https://malayalees.ch/search-for-those-missing-in-the-boat-accident-will-continue-today/ Sat, 10 Sep 2022 04:35:58 +0000 https://malayalees.ch/?p=67850 തിരുവനന്തപുരം മുതലപ്പൊഴി ബോട്ടപകടത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. കഴിഞ്ഞദിവസം മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശങ്ങളിൽ മറൈൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുക.

മുതലപ്പൊഴിയിൽ പുലിമുട്ടിന് സമീപം കുരുങ്ങിക്കിടക്കുന്ന ബോട്ടും വലയും വീണ്ടെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ഇന്നലെ ആഴിമല കടലിൽ കണ്ടെത്തിയ മുഹമ്മദ് ഉസ്മാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. വ്യാഴാഴ്ച പനത്തുറയിൽ കണ്ടെത്തിയ മൃതദേഹം ആരുടെതെന്ന് സ്ഥിരീകരിക്കാനുള്ള ഡിഎൻഎ പരിശോധന ഫലം ഉടൻ ലഭിക്കും. ഇത് കാണാതായ വർക്കല രാമന്തളി സ്വദേശി അബ്ദുൽസമദിന്റെ മൃതദേഹമാണെന്ന് സംശയമുണ്ടെങ്കിലും ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നില്ല. മരിച്ച ഉസ്മാന്റെ സഹോദരൻ മുഹമ്മദ് മുസ്തഫയാണ് കണ്ടെത്താനുള്ള മറ്റൊരാൾ. തിങ്കളാഴ്ച്ച ഉച്ചയോടെ മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടത്തിൽ മൂന്ന് പേരെയാണ് കാണാതായത്.

]]>