mutant coronavirus – malayalees.ch https://malayalees.ch Malayalam Online News Portal Sat, 26 Dec 2020 07:51:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mutant coronavirus – malayalees.ch https://malayalees.ch 32 32 ബ്രിട്ടണില്‍ നിന്ന് കേരളത്തിലെത്തിയ എട്ടുപേര്‍ കോവിഡ് പോസിറ്റീവ് https://malayalees.ch/eight-people-who-came-to-kerala-from-britain-are-covid-positive/ Sat, 26 Dec 2020 07:51:12 +0000 https://malayalees.ch/?p=37527 ബ്രിട്ടണിൽ നിന്ന് വന്ന എട്ട് പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി. ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്ന് പരിശോധിക്കാൻ സ്രവം പൂനെയിലേക്ക് അയച്ചു… അതിന്റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ടെന്നും കേരളത്തിൽ കോവിഡ് രോഗികളിൽ വർധന ഉണ്ടായെന്നും എന്നാൽ ഉണ്ടാവുമെന്ന് കരുതിയത്ര വർധതയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ കണ്ണൂരിൽ പറഞ്ഞു.

വൈറസിന് ജനിതക മാറ്റം വരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ട്. അതിനാല്‍ വിമാനത്താവളങ്ങളിൽ ശ്രദ്ധ കൂട്ടിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈസിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ നിലപാടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഷിഗല്ല ഭീതി വേണ്ട, ശുചിത്വ പാലിക്കുക മാത്രമാണ് ചെറുക്കാനുള്ള വഴിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

]]>
ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണാതീതം https://malayalees.ch/health-ministry-calls-meet-after-mutant-coronavirus-spreads-rapidly-in-uk/ Mon, 21 Dec 2020 04:51:51 +0000 https://malayalees.ch/?p=37264 രാജ്യത്തെ കോവിഡ് ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ അടിയന്തര യോഗം ഇന്ന് 10 മണിക്ക് ചേരും. യു.കെയില്‍ അതിവേഗ രോഗ ബാധ തുടരുന്ന സാഹചര്യത്തിലാണ് യോഗം. രാജ്യത്ത് കോവിഡ് ബാധിതർ ഒരു കോടി കടന്നെങ്കിലും 3.05 ലക്ഷം പേരാണ് ചികിത്സയില്‍ ഉളളത്. വാക്‍സിന്‍ ജനുവരിയില്‍ ലഭ്യമായേക്കുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്‍റെ പ്രതികരണം.

അതിവേഗ കോവിഡ് ബാധ തുടരുന്ന യു.കെയില്‍ നിയന്ത്രണാതീതമാവുകയാണ് സാഹചര്യം. ഇറ്റലി, ജർമനി, നെതർലാന്‍റ്സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ യു.കെയിലേക്കും തിരിച്ചും ഉള്ള വിമാന സർവീസ് റദ്ദാക്കി. കൂടുതല്‍ രാജ്യങ്ങള്‍ വരും മണിക്കൂറുകളില്‍ സമാന നടപടിയിലേക്ക് കടക്കും. ഈ സാഹര്യത്തിലാണ് ഹെല്‍ത്ത് സർവീസ് ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തില്‍ കോവിഡ് ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ അടിയന്തര യോഗം ചേരുന്നത്.

ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി റോഡെറികോ ഒഫ്രിനും യോഗത്തില്‍ പങ്കെടുക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ് ലക്ഷ്യം. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതർ കുറയുകയാണ്. പ്രതിദിന രോഗബാധിതർ 25,000ലേക്ക് എത്തി. 95.51 ശതമാനമാണ് രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ 3,811 ഉം കർണാടകയില്‍ 1,194 ഉം തമിഴ്‍നാട്ടില്‍ 1,114 ഉം ഡല്‍ഹിയില്‍ 1,091ഉം ആണ് പുതിയ കേസുകള്‍. ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ജനുവരിയില്‍ ആരംഭിക്കാനാകുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്‍റെ പ്രതികരണം. വാക്സിനുകളുടെ സുരക്ഷക്കും ഫലപ്രാപ്തിക്കുമാണ് മുന്‍ഗണന എന്നും, അക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും ആരോഗ്യമന്ത്രി ഹർഷവർധന്‍ പറഞ്ഞു.

]]>