muslime league – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Apr 2021 08:05:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png muslime league – malayalees.ch https://malayalees.ch 32 32 ”ലക്ഷ്യം ഞാനായിരുന്നു,:മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്‍സിന്‍ https://malayalees.ch/muhsin-on-koothuparamb-murder/ Wed, 07 Apr 2021 08:05:33 +0000 https://malayalees.ch/?p=42600 മന്‍സൂറിന്‍റേത് ആസൂത്രിത കൊലപാതകമെന്ന് സഹോദരന്‍ മുഹ്‍സിന്‍ പറഞ്ഞു. അക്രമികളെ കണ്ടാല്‍ തിരിച്ചറിയുമെന്നും മുഹ്‍സിന്‍ പറഞ്ഞു.

വോട്ടെടുപ്പ് ദിവസം താന്‍ ബൂത്തിനുള്ളില്‍ തന്നെ ഏജന്‍റായി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുറത്തു നടന്ന പ്രശ്നങ്ങളെ കുറിച്ചൊന്നും തനിക്കറിയില്ല. എന്തിനാണ് അക്രമിച്ചത് എന്നറിയില്ല. പക്ഷേ, ലക്ഷ്യം ഞാനായിരുന്നു എന്ന് ഉറപ്പാണ്. എന്‍റെ പേര് ചോദിച്ച്, ഞാനാണ് എന്ന് ഉറപ്പുവരുത്തിയാണ് അക്രമം തുടങ്ങിയത്. പിടിച്ചുവെച്ച് കുടിവെള്ളം കൊടുക്കണേല്‍ കൊടുത്താള് എന്നൊക്കെ പറയുന്നുണ്ടായിരുന്നു.

എന്‍റെ നിലവിളി കേട്ട് അപ്പോഴേക്കും നാട്ടുകാരൊക്കെ ഓടിവന്നു. അങ്ങനെയാണ് കൂട്ടത്തിലൊരാള്‍ നാട്ടുകാരുടെ കയ്യില്‍പ്പെട്ടത്. അതോടെ അക്രമിസംഘം തിരിച്ചുപോയെങ്കിലും പിന്നീട് വന്ന് ബോംബെറിയുകയായിരുന്നു. എന്‍റെ നേര്‍ക്കാണോ, ആരെ നേര്‍ക്കാണ് ബോംബ് എറിഞ്ഞത് എന്ന് മനസ്സിലായില്ല. അത് തന്‍റെ സഹോദരന്‍റെ നേരെയാണ് വന്നത് എന്നും മുഹ്‍സിന്‍ പറഞ്ഞു. ആക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മുഹ്‍സിനുള്ളത്.

വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിലുണ്ടായ ആക്രമണത്തിൽ ഇന്നലെയാണ് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത്. വോട്ടെടുപ്പിനിടെ ഉച്ചമുതല്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ രാത്രിയില്‍ ഒരു അക്രമത്തിലേക്ക് മാറുകയായിരുന്നു.

]]>
എം.പി സ്ഥാനം രാജിവെച്ചത് പാർട്ടിയുടേയും യു.ഡി.എഫിന്‍റെയും താത്പര്യം കണക്കിലെടുത്ത്: കുഞ്ഞാലിക്കുട്ടി https://malayalees.ch/my-resignation-is-in-the-interest-of-the-party-and-the-udf-kunjalikkutty/ Thu, 04 Feb 2021 04:14:34 +0000 https://malayalees.ch/?p=39650 ഇന്നലെ വൈകീട്ട് സ്പീക്കറുടെ ചേംബറിലെത്തിയാണ് കുഞ്ഞാലിക്കുട്ടി രാജിക്കത്ത് നൽകിയത്.

പാർട്ടിയുടേയും യു.ഡി.എഫിന്‍റെയും താത്പര്യം കണക്കിലെടുത്താണ് രാജിയെന്നും വർഗീയതക്ക് എതിരായ പോരാട്ടം ശക്തമായി തുടരുമെന്നും കുഞ്ഞാലിക്കുട്ടി. ഇന്നലെ വൈകീട്ട് സ്പീക്കറുടെ ചേംബറിലെത്തിയാണ് കുഞ്ഞാലിക്കുട്ടി രാജിക്കത്ത് നൽകിയത്.

നിയമസഭാതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിനെ നയിക്കാനായാണ് പി.കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചെത്തുന്നത്. ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടശേഷമാണ് ഡല്‍ഹിയിലെത്തി രാജി സമർപ്പിച്ചത്. സംസ്ഥാന രാഷ്ട്രീയത്തില്‍ സാന്നിധ്യം അതാവശ്യമാണെന്ന് പാർട്ടി ആവശ്യപ്പെട്ടതിനാലാണ് രാജിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിൽ സജീവമായാലും ബി.ജെ.പി ഉയർത്തുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ പോരാടും. ഫാസിസം എല്‍.ഡി.എഫും ബി.ജെ.പിയും മത്സരിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ മതേരത്വം ഉയര്‍ത്തിപ്പിടിക്കുന്ന മുന്നണി ഞങ്ങളുടേതാണ്.

രാജ്യത്ത് വർഗീയതക്ക് എതിരെ നിലക്കുന്നവർ സംസ്ഥാനത്ത് വർഗീയത പടർത്തുകയാണെന്നും കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീർ എം.പിയും പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മറ്റാരേക്കാളും മുന്നില്‍ നില്‍ക്കുകയാണ്. ഏതാനും വോട്ടിന് വേണ്ടി കേരളത്തിന്റെ നന്മയാണ് അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മുസ്‍ലിം ലീഗ് മതേതരത്വത്തിന് വേണ്ടി നിലനിന്ന പാര്‍ട്ടിയാണ്. അത് തുടരും. വര്‍ഗീയതയ്ക്കെതിരായ പോരാട്ടവും തുടരും.

കുഞ്ഞാലിക്കുട്ടി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. വേങ്ങര എം.എൽ.എ ആയിരുന്ന കുഞ്ഞാലിക്കുട്ടി 2019ൽ രാജിവച്ചാണ് മലപ്പുറം മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം മലപ്പുറം ലോക്‍സഭാ മണ്ഡലത്തിലും ലീഗ് ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.

]]>