muslim leauge – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Dec 2020 12:27:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png muslim leauge – malayalees.ch https://malayalees.ch 32 32 കോൺഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കുന്നത് ലീഗോ? https://malayalees.ch/cm-pinarayi-vijayan-on-muslim-leauge/ Sat, 19 Dec 2020 12:27:30 +0000 https://malayalees.ch/?p=37239 തദ്ദേശ തെരഞ്ഞെടുപ്പിന് വിജയത്തിന് പിന്നാലെ മുസ്‍ലിം ലീഗിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോയെന്ന സംശയം ഉയരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണെന്നും യു.ഡി.എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാൻ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസ് ദുർബലപ്പെട്ടുവെന്നും കോൺഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കുന്നതിന്‍റെ കേന്ദ്രം ഇതോടെ ലീഗായി മാറുകയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോൺഗ്രസ്സിന്‍റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം. യു.ഡി.എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫിൽനിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യു ഡി എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ?

ഈ തെരഞ്ഞടുപ്പിനു മുൻപ് തന്നെ ഇത്തരം സൂചനകൾ പുറത്തു വന്നിരുന്നു. അതിന് ഇപ്പോൾ ആക്കം കൂടിയിരിക്കുന്നു. കോൺഗ്രസിന്റെ ദേശിയ നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോൺഗ്രസിനെക്കൊണ്ട് മതവർഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോൺഗ്രസ്സിന്റെയും പരസ്യ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നത്. ജമാ അത്തെ ഇസ്‌ലാമി അടക്കമുള്ള വർഗീയ സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിൻ്റെ പേരിൽ ദുർഗന്ധപൂരിതമായ ചർച്ചകളാണ് ആ മുന്നണിയിൽ നിന്ന് പുറത്തുവരുന്നത്. അതിൻ്റെ തുടർച്ചയായി സംസ്ഥാന കോൺഗ്രസ്സ് അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യമുയരുന്നു എന്നാണ് വാർത്ത. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസ്സ് ദുർബലപ്പെട്ടു എന്ന് തെളിയിക്കുന്ന അവസ്ഥയാണിത്.

നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോൺഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം. യു ഡി എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫിൽനിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കാനാവുക.

]]>
മുന്നോക്ക സംവരണം; തര്‍ക്കങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ കോൺഗ്രസ് – മുസ്‍ലിം ലീഗ് ധാരണ https://malayalees.ch/muslim-leauge-congress/ Fri, 30 Oct 2020 12:56:30 +0000 https://malayalees.ch/?p=34188 മുന്നോക്ക സംവരണത്തെ അനുകൂലിക്കുകയാണെന്ന നിലപാട് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ലീഗ് നേതാക്കൾ ആശയവിനിമയം നടത്തിയിരുന്നു

മുന്നോക്ക സംവരണ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളിൽ ഉറച്ച് നിൽക്കുമ്പോഴും തർക്കങ്ങളില്ലാതെ മുന്നോട്ട് പോകാൻ കോൺഗ്രസ് – മുസ്‍ലിം ലീഗ് ധാരണ. പരസ്പരം കുറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് നേതാക്കൾ ഉറപ്പ് നൽകി. ഫോണിലൂടെയായിരുന്നു നേതൃതല ആശയവിനിമയം നടന്നത്.

മുന്നോക്ക സംവരണത്തെ അനുകൂലിക്കുകയാണെന്ന നിലപാട് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ലീഗ് നേതാക്കൾ ആശയവിനിമയം നടത്തിയിരുന്നു. കോൺഗ്രസെടുത്ത തീരുമാനത്തിൽ പ്രതിഷേധമുണ്ടങ്കിലും സ്വന്തം നിലപാട് സ്വീകരിക്കാനുള്ള അവകാശം അവർക്കുണ്ടന്ന പൊതു തീരുമാനത്തിൽ ലീഗ് എത്തി. മുന്നണിയിൽ ആലോചിക്കും മുമ്പ് ലീഗ് സമരം പ്രഖ്യാപിച്ചത് ശരിയായില്ലെന്ന വിഡി സതീശന്‍റെ പരാമർശം പുറത്ത് വന്നതോടെ

രംഗം വഷളാക്കരുതെന്നാവശ്യപ്പെട് ലീഗ് നേതൃത്വം കോൺഗ്രസ് നേതാക്കളോട് സംസാരിച്ചു. തുടർന്നാണ് രണ്ട് നിലപാടിൽ ഉറച്ച് നിൽക്കുമ്പോഴും പരസ്പരം കുറ്റപ്പെടുത്തരുതെന്ന തീരുമാനത്തിൽ എത്തിയത്. കോൺഗ്രസിന് കോൺഗ്രസിന്‍റേതായ നിലപാടും ലീഗിന് ലീഗിന്‍റേതായ നിലപാടും സ്വീകരിക്കാൻ അവകാശമുണ്ടന്ന തരത്തിലാകും മാധ്യമങ്ങളോട് അടക്കം വിശദീകരിക്കുക. 2011ലെ യുഡിഎഫ് പ്രകടന പത്രികയിൽ സാമ്പത്തിക സംവരണം നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നുവെന്ന കാര്യം ഉയർത്തിയാകും കോൺഗ്രസ് പ്രതിരോധം. പരസ്പരം കുറ്റപ്പെടുത്തരുതെന്ന് ലീഗ് കോണ്‍ഗ്രസ് ധാരണ രണ്ട് പാര്‍ട്ടികളും അവരവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കും.

]]>