Muslim Leagu – malayalees.ch https://malayalees.ch Malayalam Online News Portal Fri, 21 May 2021 05:47:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Muslim Leagu – malayalees.ch https://malayalees.ch 32 32 മുസ്‍ലിം ലീഗില്‍ നേതൃമാറ്റ ചര്‍ച്ചകള്‍: കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായേക്കും https://malayalees.ch/leadership-change-talks-in-muslim-league-kunikutty-may-become-state-general-secretary/ Fri, 21 May 2021 05:47:07 +0000 https://malayalees.ch/?p=44446 മുസ്‍ലിം ലീഗില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം. ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലെത്തുമെന്നാണ് സൂചന. മുസ്‍ലിം ലീഗ് സംസ്ഥാന ആക്ടിംങ് പ്രസിഡന്‍റായി, മലപ്പുറം ജില്ലാ പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെപിഎ മജീദ് തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ സ്ഥാനത്ത് നിന്ന് മാറിയിരുന്നു. താത്ക്കാലിക ചുമതല സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്ന പിഎംഎ സലാമിനാണ് നല്‍കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പേര് ഒരു വിഭാഗം ഉയര്‍ത്തുന്നത്.

നിലവിലെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ കെ എം ഷാജിക്ക് ജനറല്‍ സെക്രട്ടറി പദവി നല്‍കണമെന്ന് ചില നേതാക്കള്‍ പറയുന്നുണ്ടെങ്കിലും വിജിലന്‍സ് കേസ് നടക്കുന്നതിനാല്‍ അതിന് സാധ്യതയില്ല. ഇത്തവണ മത്സരിക്കാതിരുന്ന സി മമ്മൂട്ടി , അഡ്വ.എം ഉമ്മര്‍ എന്നിവരില്‍ ഒരാളെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്. പക്ഷേ പികെ കുഞ്ഞാലിക്കുട്ടി താത്പര്യം പ്രകടിപ്പിച്ചാല്‍ കുഞ്ഞാലിക്കുട്ടി തന്നെ വരാനാണ് സാധ്യത. ഉന്നതാധികാര സമിതി അംഗം കൂടിയായ സാദിഖലി തങ്ങളെ സംസ്ഥാന ആക്ടിംങ് പ്രസിഡന്‍റാക്കാനുള്ള ചരടുവലികളും നടക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവിനെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് ഒരു തരത്തിലുള്ള എതിര്‍പ്പും ഉണ്ടാകരുതെന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്.

]]>
പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ https://malayalees.ch/a-league-activist-in-panur-said-that-he-was-beaten-by-the-police/ Fri, 09 Apr 2021 04:09:12 +0000 https://malayalees.ch/?p=42672 പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ ഫൈസല്‍ കല്ലിക്കണ്ടി. കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു ഫൈസലിന്‍റെ പ്രതികരണം. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഫൈസലിനെ ഹാജരാക്കിയത്. രക്തം പുരണ്ട വസ്ത്രങ്ങള്‍ ധരിച്ചാണ് ഫൈസലിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്.

പൊലീസുകാരന്‍ കയ്യിലെ മോതിരം കൊണ്ടാണ് ഫൈസലിന്‍റെ തലക്ക് മര്‍ദ്ദിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. മുറിവ് ഡ്രസ് ചെയ്ത് മൂന്ന് സ്റ്റിച്ചിട്ടിട്ടുണ്ട്. വിദേശത്തേക്ക് പോകാനായി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പൊലീസ് ഫൈസലിനെ അറസ്റ്റ് ചെയ്തതെന്നും സഹോദരന്‍ പറയുന്നു. ഫൈസലിന് പ്രാഥമിക ശ്രൂശ്രൂഷ പോലും നല്‍കിയില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടപ്പോഴാണ് ചികിത്സ നല്‍കാന്‍ പൊലീസ് തയ്യാറായതെന്നും ബന്ധുക്കള്‍ ആരോപിച്ചു. വോട്ട് ചെയ്യാനായി രണ്ട് ദിവസത്തെ ലീവിനാണ് ഫൈസല്‍ നാട്ടിലെത്തിയത്. ഇന്നലെ രാത്രി തിരിച്ചുപോകാനിരിക്കെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും മര്‍ദ്ദിച്ചതും.

പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് ശേഷം പ്രദേശത്ത് ഇന്നലെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 21 ഓളം ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് ലീഗ് നേതൃത്വം പറയുന്നത്. ഇന്ന് രാവിലെ നടന്ന സര്‍വകക്ഷിയോഗത്തിലും അവര്‍ ഇക്കാര്യം പറഞ്ഞിരുന്നു. അതില്‍ പല ആളുകളെയും പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും അവരുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

അതിന് പിന്നാലെ ഇപ്പോള്‍ ചൊക്ലി, പൊലീസ് സ്റ്റേഷന് പിന്നില്‍ യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട ഒരു വിദ്യാര്‍ത്ഥിയെ അടക്കം പൊലീസ് തടഞ്ഞുവെച്ചിട്ടുണ്ടെന്നും അവരെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു. കസ്റ്റഡിയിലെടുത്തവര്‍ക്ക് നിയമപരമായി ലഭിക്കേണ്ട പരിരക്ഷയും ലഭിച്ചിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പരിക്കേറ്റ ആളുകളെ ആശുപത്രിയിലേക്ക് മാറ്റണം, നിരപരാധികളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്.

]]>
കേസെടുത്തിട്ടുണ്ട്; രാഷ്ട്രീയ കൊലപാതകമാണോ എന്ന് അന്വേഷണത്തിന് ശേഷം https://malayalees.ch/police-on-koothuparamb-murder/ Wed, 07 Apr 2021 08:00:23 +0000 https://malayalees.ch/?p=42594 കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്‍ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ കേസെടുത്തെന്ന് പോലീസ്. രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷം വ്യക്തമാക്കാമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം അന്വേഷിക്കുന്നത്. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ കൊലപാതകമാണോ എന്ന കാര്യത്തില്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ. കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കാണിച്ച് ലീഗ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. ആ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. 11 പേരാണ് കൊലയാളി സംഘത്തില്‍ ഉള്ളതായി പൊലീസ് കരുതുന്നത്. ഒരാള്‍ കസ്റ്റഡിയിലുണ്ട്. കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്.

ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മന്‍സൂര്‍ രാഷ്ട്രീയ വിഷയങ്ങളിലൊന്നും ഇടപെടുന്ന ആളല്ലെന്ന് നാട്ടുകാര്‍ പറയുന്നു. അക്രമിസംഘം ലക്ഷ്യം വെച്ചത് മന്‍സൂറിന്റെ സഹോദരന്‍ മുഹ്‍സിനെയാണ്. മുഹ്‍സിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്‍സൂറിന് വെട്ടേറ്റത്. ഇരുവരുടെയും അയല്‍വാസിയും സിപിഎം പ്രവര്‍ത്തകനുമായ ഷിനോസാണ് പിടിയിലായത്.

]]>