muslim attacked – malayalees.ch https://malayalees.ch Malayalam Online News Portal Mon, 26 Jun 2023 12:09:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png muslim attacked – malayalees.ch https://malayalees.ch 32 32 ഗോമാംസം കടത്തിയെന്ന് ആരോപണം: മഹാരാഷ്ട്രയിൽ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു https://malayalees.ch/muslim-man-accused-of-smuggling-beef-killed-by-mob-in-maharashtra/ Mon, 26 Jun 2023 12:09:05 +0000 https://malayalees.ch/?p=83340 മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്ലീം യുവാവിനെ ഒരു സംഘം പശു സംരക്ഷകർ തല്ലിക്കൊന്നു. മുംബൈ കുർള സ്വദേശി അഫാൻ അൻസാരി (32) ആണ് കൊല്ലപ്പെട്ടത്. അൻസാരിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാർ അക്രമികൾ അടിച്ചു തകർത്തു.

അഫാൻ അൻസാരിയും സഹായി നസീർ ഷെയ്ഖും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി പശു സംരക്ഷകർ ഇവരെ മർദ്ദിക്കുകയായിരുന്നു. കാറിൽ മാംസം കടത്താൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം. ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ അഫാൻ മരിച്ചതായി പൊലീസ് അറിയിച്ചു.

കേസിൽ ഇതുവരെ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റയാളുടെ പരാതിയിൽ കൊലപാതകത്തിനും കലാപത്തിനും കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം കാറിൽ നിന്നും മാംസം കണ്ടെത്തിയിട്ടുണ്ടെന്നും ഇവർ ബീഫ് കടത്തുകയായിരുന്നോ എന്ന് ലാബ് റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് കൂട്ടിച്ചേർത്തു.

]]>
സുഹൃത്തായ ഇതര മതസ്ഥയോട് സംസാരിച്ച മുസ്ലീം യുവാവിന് നേരെ ആക്രമണം https://malayalees.ch/muslim-man-assaulted-in-karnataka-for-speaking-to-hindu-woman/ Thu, 06 Apr 2023 04:15:39 +0000 https://malayalees.ch/?p=79198 കർണാടകയിലെ ദക്ഷിണ കന്നഡയിൽ മുസ്ലീം യുവാവിന് നേരെ ആക്രമണം. സുഹൃത്തായ ഹിന്ദു യുവതിയോട് സംസാരിച്ചതിനാണ് മർദ്ദനം. സഹീർ എന്ന 22 കാരനാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബസിൽ യാത്ര ചെയ്യുന്നതിനിടെ ഉജിരെക്ക് സമീപമായിരുന്നു ആക്രമണം. ബസ് യാത്രയ്ക്കിടെ സുഹൃത്തായ ഹിന്ദു യുവതിയോട് സഹീർ സംസാരിച്ചു. ശേഷം ബെൽത്തങ്ങാടി ഭാഗത്ത് യുവതി ഇറങ്ങുകയും ചെയ്തു. യാത്ര തുടർന്ന സഹീറിനെ ഉജിരെയിൽ വച്ച് ഒരു സംഘം ബസ് തടഞ്ഞുനിർത്തി, പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയായിരുന്നു.

നാല് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 323, 341, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവർക്കും പരസ്പരം അറിയാമെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

]]>
ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിന് മർദ്ദനം https://malayalees.ch/muslim-man-travelling-with-hindu-woman-assaulted/ Sat, 26 Nov 2022 03:57:09 +0000 https://malayalees.ch/?p=71890 മംഗളൂരുവിൽ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. ഹിന്ദു യുവതിയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മുസ്ലീം യുവാവിനെ ബസ് തടഞ്ഞുനിർത്തി ഒരു സംഘം ആളുകൾ ആക്രമിച്ചതായി പൊലീസ് പറഞ്ഞു. മംഗളൂരു നന്തൂർ സർക്കിളിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം.

കാർക്കള നിട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മൂന്നാം വർഷ ബിഇ (ഇൻഫർമേഷൻ സയൻസ്) വിദ്യാർത്ഥിയായ സെയാദ് റസീം ഉമ്മറിനാണ്(20) മർദ്ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലിന് സ്വകാര്യ ബസിൽ കാർക്കളയിൽ നിന്ന് മടങ്ങുകയായിരുന്നു സെയാദ്. നന്തൂർ ജംക്‌ഷനു സമീപം അജ്ഞാതരായ മൂന്നോ നാലോ പേർ ബസ് തടഞ്ഞുനിർത്തി യുവാവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി.

ബസിനുള്ളിൽ കയറി അസഭ്യം പറയുകയും ബസിൽ നിന്ന് വലിച്ചിറക്കി വടികൊണ്ട് മർദിക്കുകയായിരുന്നു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മർദ്ദനത്തിന് പിന്നിൽ ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്ന് ആരോപണമുണ്ട്. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ആരോപണം ബജ്‌റംഗ്ദൾ നിഷേധിച്ചിട്ടുണ്ട്.

]]>