museum assault case – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Nov 2022 04:17:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png museum assault case – malayalees.ch https://malayalees.ch 32 32 മ്യൂസിയം കേസ് പ്രതിയുടെ രേഖാചിത്രത്തിന് മെസ്സിയുടേയും ഹാഷ്മിയുടേയും ഛായ; രൂപരേഖ വരച്ചത് ഈ പൊലീസുകാരൻ https://malayalees.ch/museum-case-culprit-sketch-resemblance/ Sat, 05 Nov 2022 04:17:09 +0000 https://malayalees.ch/?p=70767 മ്യൂസിയം അതിക്രമക്കേസിൽ നിർണായകമായ പ്രതിയുടെ രൂപരേഖ ഉണ്ടാക്കിയ തമാശ ചെറുതൊന്നുമല്ല. മെസ്സിയുടെയും ട്വന്റിഫോർ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹീമിന്റേയും മറ്റ് പല പ്രമുഖരുടെയും മുഖവുമായി രൂപരേഖയ്ക്ക് സാമ്യമുണ്ടല്ലോ എന്ന ചോദ്യവും ട്രോളുകളുമായിരുന്നു സാമുഹ്യമാധ്യമങ്ങൾ നിറയെ. പരിഹാസത്തിനിരയായ രൂപരേഖ വരച്ചത് മുൻ പൊലീസ് ഉദ്യോഗസ്ഥൻ പാച്ചല്ലൂർ സ്വദേശി അജിത്കുമാറാണ്.

ഈ തമാശകളെല്ലാം ആസ്വദിക്കുകയാണ് രൂപരേഖ തയ്യാറാക്കിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ പാച്ചല്ലൂർ സ്വദേശി അജിത്കുമാർ. 20 മിനിറ്റെടുത്താണ് രൂപരേഖ അജിത്കുമാർ വരച്ചെടുത്തത്. ചിത്രം പൂർത്തിയായപ്പോൾ അതിക്രമം നേരിട്ട വനിതാ ഡോക്ടറും ഉറപ്പിച്ചു. ഇങ്ങനെ പ്രമാദമായ പല കേസുകളിലും നിർണായകമായത് അജിത് കുമാറിന്റെ ചിത്രങ്ങളാണ്.

മറ്റു പരിശീലനങ്ങളൊന്നും നേടിയിട്ടില്ലാത്ത അജിത്കുമാർ ഒരു കേസന്വേഷണം വഴിമുട്ടിയപ്പോൾ വരച്ചുതുടങ്ങുകയായിരുന്നു.
തിരുവനന്തപുരം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആയാണ് വിരമിച്ചത്.

]]>
മ്യൂസിയം വളപ്പിലും ലൈംഗിക അതിക്രമം നടത്തിയത് സന്തോഷ്? വിശദമായി ചോദ്യം ചെയ്യും https://malayalees.ch/police-to-question-santhosh-in-museum-assault-case/ Wed, 02 Nov 2022 04:21:24 +0000 https://malayalees.ch/?p=70585 തിരുവനന്തപുരം മ്യൂസിയത്ത് വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്റെ പിഎസിന്റെ ഡ്രൈവറെന്ന് സംശയം. കുറവൻകോണത്തെ സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

കുറവൻകോണത്ത് രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ കേസിലാണ് പേരൂർക്കട പൊലീസ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ മ്യൂസിയം കേസിലും ചോദ്യം ചെയ്യും. പ്രതിയെ തിരിച്ചറിയലിനായി പൊലീസ് വനിതാ ഡോക്ടറെ വിളിച്ചുവരുത്തും.

ഡോക്ടറുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് മ്യൂസിയം വളപ്പിൽ നടക്കാനിറങ്ങിയ വനിതാ ഡോക്ടറോട് മോശമായി പെരുമാറിയത്.

10 വർഷമായി ഇയാള്‍ ഇറിഗേഷൻ വകുപ്പിൽ താത്കാലിക ഡ്രൈവറാണ്. നിലവിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ് കുമാര്‍. അതിക്രമിച്ചു കയറൽ, മോഷണ ശ്രമം എന്നി കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

]]>