Murder – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Oct 2023 04:48:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Murder – malayalees.ch https://malayalees.ch 32 32 ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം: താനല്ല, പത്താൻ ഷെയ്ഖ് എന്നയാളാണ് പ്രതിയെന്ന് അസഫാക്ക് ആലം https://malayalees.ch/aluva-5-year-old-murder-court-update/ Fri, 27 Oct 2023 04:48:47 +0000 https://malayalees.ch/?p=90150 ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിലെ അന്തിമവാദം ഇന്ന് നടക്കും. പത്താൻ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതി അസഫാക്ക് ആലത്തിൻ്റെ നിലപാട്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തന്നെ പോലീസ് പ്രതിയാക്കി എന്നും പ്രതി ആരോപിക്കുന്നു. ഇയാൾക്കെതിരെ ഗൗരവസഭാവമുള്ള 16 വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. (aluva murder court update)

അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 2018ൽ ഇയാളെ ​ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

ഡൽഹിയിൽ അസഫാക് ഒരുമാസം ജയിലിൽ കഴിഞ്ഞിരുന്നുവെന്ന് ആലുവ റൂറൽ എസ് പി പറഞ്ഞു.ഡൽഹിയിലെ പീഡന കേസ് നടന്നത് 2018 ലാണ്. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കേരളത്തിലെത്തിയത് 2018ലാണെന്നും ആലുവ റൂറൽ എസ് പി പറഞ്ഞു.

അഞ്ചുവയസുകാരിയെ പ്രതി കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയെന്നായിരുന്നു റിമാന്റ് റിപ്പോര്‍ട്ട്. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടിതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ 24ന് ലഭിച്ചു. പ്രതി കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപ്പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശേഷം കുഞ്ഞിന്റെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി അബോധാവസ്ഥയിലായപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു.

]]>
ആലുവ കൊലപാതകം; ജേഷ്ഠൻ വെടിവച്ചുകൊന്ന പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ https://malayalees.ch/man-kills-brother-in-aluva-updates/ Fri, 29 Sep 2023 04:48:40 +0000 https://malayalees.ch/?p=88593 എറണാകുളം ആലുവയിൽ അനുജൻ ജേഷ്ഠനെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരിച്ച് അയൽവാസികൾ. വെടിവെയേറ്റ് മരിച്ച പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു.

വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ല. അച്ഛൻ ജോസഫിന്റെ എയർഗൺ ഉപയോഗിച്ചാണ് ജേഷ്ഠനായ തോമസ് പോൾസനെ വെടിവച്ചതെന്ന് അയൽവാസികൾ പറയുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ തുടർന്ന് എയർ ഗണ്ണുപയോഗിച്ച് തോമസ് വെടിയുതിർക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഹൈക്കോടതി സെക്ഷൻ ഓഫീസറാണ് പ്രതി തോമസ്.

]]>
വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു; കുഴിച്ചിട്ടത് സ്ഥലം ഉടമ അനന്തൻ https://malayalees.ch/palakkad-2-youth-death-police-investigation/ Wed, 27 Sep 2023 05:39:42 +0000 https://malayalees.ch/?p=88477 വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. പ്രദേശത്തുനിന്ന് കാണാതായ കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ പുതുശ്ശേരിതറ സ്വദേശി സതീശ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. പന്നിയെ പിടികൂടാൻ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച യുവാക്കളെ താൻ വയലിൽ കുഴിച്ചിടുകയായിരുന്നു സ്ഥലമുടമ അനന്തൻ സമ്മതിച്ചു.

കുഴിയിൽ വയർ കീറിയ നിലയിൽ ഒന്നിന് മുകളിൽ ഒന്നായി മൃതദേഹങ്ങൾ അടുക്കിയിരിക്കുകയായിരുന്നു. വയലിൽ ഉടമ അനന്തൻ കുഴി എടുക്കുന്നത് കണ്ടെന്ന് പ്രദേശവാസികൾ മൊഴിനൽകി. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കൾ പോവുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ 4.52 നാണ് യുവാക്കൾ വയൽ പ്രദേശത്തേക്ക് കടക്കുന്നത്.

ഇതിനിടെ, ലീസിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. കസബ പൊലീസിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചത് എന്ന് ബിജെപി പറഞ്ഞു. സാധാരണ അടിപിടിക്കേസിന് പൊലീസ് യുവാക്കളുടെ വീടുകളിൽ ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ഒളിവിൽ പോയവരെ പിന്തുടർന്നതാണ്. കാണ്മാനില്ലെന്ന് അമ്മ പരാതി നൽകിയിട്ടും സ്വീകരിച്ചില്ല എന്നും ബിജെപി ആരോപിക്കുന്നു.

]]>
ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി https://malayalees.ch/man-who-tried-killing-wife-found-dead/ Wed, 30 Aug 2023 04:56:18 +0000 https://malayalees.ch/?p=86925 ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. വെള്ളൂർ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് മുളന്തുരുത്തി റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8:45 ഓടെയാണ് ഇയാൾ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത്. പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. ( man who tried killing wife found dead )

സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

]]>
തുവ്വൂര്‍ കൊലപാതകം; വിഷ്ണു സുജിതയെ കൊലപ്പെടുത്തിയത് ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ് https://malayalees.ch/thuvvur-sujitha-murder-vishnu-killed-sujitha-to-avoid-relationship/ Wed, 23 Aug 2023 05:17:22 +0000 https://malayalees.ch/?p=86626
മലപ്പുറം തുവ്വൂരില്‍ കൃഷി വകുപ്പിലെ ഹെല്‍പ്പ് ഡെസ്‌ക് താല്‍ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് പ്രതി വിഷ്ണുവിന് സുജിതയുമായുള്ള ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം അന്വേഷണം വഴി തിരിച്ചു വിടാന്‍ പല കഥകളും വിഷ്ണു നാട്ടില്‍ പ്രചരിപ്പിച്ചു. സുജിത തൃശൂരില്‍ ഉള്ള യുവാവിന് ഒപ്പം ഒളിച്ചോടി എന്ന് പ്രതി വിഷ്ണു പ്രചരിപ്പിച്ചു.

ആഭരണം കവരാന്‍ എന്ന് സഹോദരങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തിയാണ് വിഷ്ണു കൊല നടത്തിയത്. സുജിതയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടി തൂക്കി മരണം ഉറപ്പാക്കി. ശേഷം മൃതദേഹത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മുറിച്ചെടുത്ത് വിറ്റു. കിട്ടിയ പണം തുല്യമായി പങ്ക് വെച്ചെടുത്തു.

തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി തുവ്വൂര്‍ സ്വദേശിനി സുജിതയെ ഈ മാസം 11 മുതല്‍ കാണാതായിരുന്നു. മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വിഷ്ണുവിന്റെ പറമ്പില്‍ കുഴിച്ചിട്ടു. അവിടെ മണ്ണും മെറ്റലും എം സാന്‍ഡും മറ്റും നിരത്തി മൂടി, അവിടെ ബാത്ത്‌റൂം നിര്‍മിക്കാന്‍ ആയിരുന്നു പ്രതികളുടെ നീക്കം.

]]>
‘എന്റെ ആരോഗ്യപ്രശ്‌നങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കി’; കൊലപാതക കാരണം വെളിപ്പെടുത്തി പ്രതി https://malayalees.ch/noushad-reveals-motive-behind-kaloor-reshma-death/ Thu, 10 Aug 2023 05:21:43 +0000 https://malayalees.ch/?p=85925 കലൂരിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതി നൗഷാദിന്റെ മൊഴിയുടെ വിശദാംശങ്ങൾ ട്വന്റിഫോറിന്. തന്റെ ആരോഗ്യപ്രശ്‌നങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയാണ് രേഷ്മയെ വിളിച്ചു വരുത്തിയതെന്ന് പ്രതി നൗഷൂദ് മൊഴി നൽകി. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് രേഷ്മയുടെ മരണകാരണം.

നൗഷാദ് കൊച്ചിയിലെ ഓയോ റൂംസിലെ ജീവനക്കാരനായിരുന്നു. കൊലപാതക വിവരം വിളിച്ചു പറഞ്ഞത് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയുടെ മരുമകനോടാണ്. പ്രതി നൗഷാദ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.

ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മയെ ഇന്നലെ രാത്രി 10.45നാണ് എളമക്കരയിലെ റൂമിൽ നൗഷൂദ് കുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയും യുവാവുമായി മൂന്നുവർഷമായി പ്രണയത്തിലായിരുന്നു. രേഷ്മയുമായി പ്രതി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണ്. മുറിയിൽ വച്ചുണ്ടായ വാക്കു തന്നെ ഇടയിലാണ് യുവാവ് യുലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ എറണാകുളം നോർത്ത് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.

]]>
തർക്കഭൂമിയിൽ പശുവിനെ വളർത്തി, യുപിയിൽ 70 കാരനെ അടിച്ചുകൊന്നു https://malayalees.ch/70-year-old-up-man-beaten-to-death-for-keeping-cow-on-disputed-land/ Mon, 07 Aug 2023 09:23:54 +0000 https://malayalees.ch/?p=85760 ഉത്തർപ്രദേശിൽ ഭൂമി തർക്കത്തിന്റെ പേരിൽ എഴുപതുകാരനെ തല്ലിക്കൊന്നു. തർക്കഭൂമിയിൽ പശുക്കളെ വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്ഷീരകർഷകന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ആക്രമണത്തിൽ ഇയാളുടെ മകനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഒരു ബന്ധുവിനെതിരെ കേസെടുത്തു.

കുരേഭർ മേഖലയിലെ സധോഭാരി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. മഗ്ഗു റാം(70) ആണ് മരിച്ചത്. തർക്കഭൂമിയിൽ പശുവിനെ വളർത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഞായറാഴ്ച തർക്കം രൂക്ഷമായതോടെ ചിലർ വടികൊണ്ട് റാമിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ വിജയ്ക്ക് മർദനമേറ്റത്.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മഗ്ഗു റാം കൊല്ലപ്പെടുകയായിരുന്നു. മകൻ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. റാമിന്റെ അനന്തരവൻ മണിക് ലാലിനെതിരെ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. കേസിൽ ഒരു അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായതായി എസ്എച്ച്ഒ കുരേഭർ, പ്രവീൺ കുമാർ യാദവ് പറഞ്ഞു.

]]>
ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു https://malayalees.ch/techie-kills-wife-2-children-then-dies-by-suicide-in-bengaluru/ Fri, 04 Aug 2023 04:21:13 +0000 https://malayalees.ch/?p=85569 ബംഗളൂരുവിൽ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി 31 കാരനായ വീരാർജുന വിജയ്, ഭാര്യ ഹൈമവതി(29) മക്കളുമാണ് മരിച്ചത്. മൂത്ത കുട്ടിക്ക് 2 വയസ്സും മരിച്ച രണ്ടാമത്തെ കുട്ടിക്ക് 8 മാസമേ പ്രായമുള്ളൂവെന്നും പൊലീസ് അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ കടുഗോഡി പൊലീസ് അന്വേഷണം ആരംഭിച്ചു.

]]>
അടുക്കളയിലെ പാത്രങ്ങളിൽ സരസ്വതിയുടെ പാതിവെന്ത മാംസം; വീട്ടിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ; ദൃശ്യം കണ്ട് ഛർദിച്ച് പൊലീസ്; കൊലയാളി അറസ്റ്റിൽ https://malayalees.ch/mumbai-man-chops-woman-body/ Sat, 10 Jun 2023 04:16:58 +0000 https://malayalees.ch/?p=82461 മുംബൈയെ നടുക്കിയ അരുംകൊലയിൽ വിറഞ്ഞലിച്ച് നിൽക്കുകയാണ് രാജ്യം. 32 കാരിയായ സരസ്വതി വൈദ്യയെ അതിദാരുണമായാണ് കാമുകൻ മനോജ് സാനെ (51) കൊലപ്പെടുത്തിയത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് അതിരൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നൽകിയ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും മനോജിന്റെ അറസ്റ്റിലേക്ക് വഴിവെച്ചതും.

32 കാരിയായ സരസ്വതി വൈദ്യയും 56 കാരനായ മനോജ് സാനെയും കണ്ടുമുട്ടുന്നത് മനോജ് ജോലി ചെയ്യുന്ന റേഷൻ കടയിൽ വച്ചാണ്. മൂന്ന് സഹോദരിമാർക്കൊപ്പം അഭയകേന്ദ്രത്തിലാണ് സരസ്വതി താമസിച്ചിരുന്നത്. മനോജുമായി പ്രണയത്തിലായ സരസ്വതി മനോജ് തന്റെ ബന്ധുവാണെന്ന് പറഞ്ഞ് അദ്ദേഹത്തിനൊപ്പം താമസിക്കുകയായിരുന്നു.

അഞ്ച് വർഷങ്ങൾക്ക് മുൻപ് മീരാ റോഡ് അപാർട്ട്‌മെന്റിലെ ഫ്‌ളാറ്റ് നമ്പർ 704 ൽ ഇരുവരും താമസം ആരംഭിച്ചു. ഇരുവർക്കും അയൽവാസികളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇവരുടെ പേര് പോലും അയൽവാസികൾക്ക് അറിയില്ലായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നിന്ന് അതിരൂക്ഷമായ ഗന്ധം പുറത്ത് വന്നത്. ഇതെ കുറിച്ച് അയൽവാസി സോമേഷ് ശ്രീവാസ്തവ മനോജിനോട് പരാതിപ്പെടുകയും ചെയ്തിരുന്നു. പരിഹരിക്കാമെന്ന് ഒറ്റവാക്കിൽ മനോജ് മറുപടിയും നൽകി. എന്നാൽ ദുർഗന്ധം സഹിക്കവയ്യാതെ പൊലീസിൽ പരാതി നൽകിയതോടെയാണ് സരസ്വതിയുടെ കൊലപാതക വിവരം പുറത്തറിയുന്നത്. മനോജിന്റെ ഫ്‌ളാറ്റിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ കണ്ടും ദുർഗന്ധമേറ്റും ചർദിച്ചു. മുറിയുടെ അങ്ങിങ്ങായി സരസ്വതിയുടെ ശരീര ഭാഗങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. അടുക്കളയിലെ പാത്രത്തിൽ പാതിവെന്ത മാംസവും കാണാമായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സരസ്വതി ഞായറാഴ്ചയാണ് മരിച്ചതെന്ന് മനോജ് പൊലീസിനോട് പറഞ്ഞു. സരസ്വതി തന്നെ ചതിക്കുകയാണോ എന്ന സംശയിച്ച് മനോജ് സരസ്വതിയുമായി വഴക്കിടാറുണ്ടായിരുന്നു. അങ്ങനെയുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ആദ്യം മനോജ് നൽകിയ മൊഴി സരസ്വതി സ്വയം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഭയന്ന താൻ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി ഉപേക്ഷിക്കാൻ തയാറെടുക്കുകയുമായിരുന്നു എന്നാണ്. എന്നാൽ മനോജ് തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഡീസലിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് സോ ഉപയോഗിച്ചാണ് മനോജ് സരസ്വതിയുടെ ശരീരഭാഗങ്ങൾ മുറിച്ച് മാറ്റിയത്. തുടർന്ന് പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ഈ ആസൂത്രണമാണ് അയൽവാസിയുടെ ഇടപെടലോടെ പാളിപ്പോയത്.

]]>
മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ ബാലനെ കൊണ്ടുപോയ ആംബുലൻസ് അക്രമികൾ കത്തിച്ചു; അമ്മയും മകനും വെന്തുമരിച്ചു https://malayalees.ch/manipur-boy-mother-killed-mob-ambulance-fire/ Thu, 08 Jun 2023 12:13:45 +0000 https://malayalees.ch/?p=82389 മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ 8 വയസുകാരനെ കൊണ്ടുപോയ ആംബുലൻസിന് അക്രമികൾ തീയിട്ടു. തീയില്പെട്ട് ബാലനും അമ്മയും അടക്കം മൂന്നുപേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഇംഫാലിലെ ഇറോയ്സെംബ ഏരിയയിൽ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോൺസിങ്ങ് ഹാങ്ങ്സിങ്ങ്, അമ്മ മീന ഹാങ്ങ്സിങ്ങ്, ഇവരുടെ ബന്ധു ലിഡിയ ലൗറെംബം എന്നിവരാണ് മരിച്ചത്.

പ്രതിഷേധക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പരുക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയുടെ അമ്മ മെയ്തേയും പിതാവ് കുകി വിഭാഗവുമാണ്. അസം റൈഫിൾസിൻ്റെ ദുരിതാശ്വാസ ക്യാമ്പിലാണ് കുട്ടി കഴിഞ്ഞിരുന്നത്. ഈ സമയത്താണ് കുട്ടിയ്ക്ക് വെടിയേറ്റത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കാനാണ് ആംബുലൻസ് ഏർപ്പാടാക്കിയത്. ആദ്യത്തെ കുറച്ചുദൂരം ആംബുലൻസിനെ അസം റൈഫിൾസ് അകമ്പടി സേവിച്ചിരുന്നു. തുടർന്ന് പൊലീസ് ദൗത്യം ഏറ്റെടുത്തു. വൈകിട്ട് 6.30ഓടെ ചിലർ ആംബുലൻസ് തടഞ്ഞുനിർത്തി തീവെക്കുകയായിരുന്നു.

]]>