MURDER CASE – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Sep 2023 05:13:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MURDER CASE – malayalees.ch https://malayalees.ch 32 32 യുവാക്കളുടെ മൃതദേഹം വയലില്‍ കണ്ടെത്തിയ സംഭവം; സ്ഥലമുടമ കുറ്റം സമ്മതിച്ചു https://malayalees.ch/body-of-two-youth-was-found-in-paddy-field-owner-of-land-admitted-crime/ Wed, 27 Sep 2023 05:12:57 +0000 https://malayalees.ch/?p=88459 പാലക്കാട് കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചതായി പൊലീസ്. പന്നിയെപ്പിടിക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് യുവാക്കള്‍ക്ക് ഷോക്കെറ്റാണ് മരണം. പൊലീസിനെ ഭയന്ന് ഓടി വരുന്ന നാല് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കള്‍ പോവുന്ന ദൃശ്യങ്ങളാണിത്.

ദൃശ്യങ്ങളില്‍ ഉള്ളവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങളാവാം വയലില്‍ ഉള്ളതെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്.

യുവാക്കളുടെ മൃതദേഹങ്ങള്‍ കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപത്തെ പാടത്തായിരുന്നു കുഴിച്ചിട്ടിരുന്നത്. സ്ഥലത്തെ മണ്ണ് ഇളകി കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പരിശോധന നടത്തിയത്.

]]>
രണ്ട് വയസുകാരനെ കൊന്ന് സ്പീക്കർ ബോക്സിൽ ഒളിപ്പിച്ചു; ഇളയച്ഛൻ അറസ്റ്റിൽ https://malayalees.ch/two-year-old-killed-and-hid-in-speaker-box/ Thu, 21 Sep 2023 10:57:41 +0000 https://malayalees.ch/?p=88162 രണ്ട് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം സ്പീക്കർ ബോക്സിൽ ഒളിപ്പിച്ചു. തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയിലാണ് സംഭവം. കുട്ടിയുടെ ഇളയച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനുമായുള്ള സ്വത്ത് തർക്കമാണ് കൊലപാതക കാരണം. കഴിഞ്ഞ 17 മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു.

ജില്ലയിലെ തിരുപ്പാലപന്തൽ വില്ലേജിലെ മാരിയമ്മൻ കോവിൽ സ്ട്രീറ്റിലാണ് സംഭവം. കൂലിപ്പണിക്കാരനായ ഗുരുമൂർത്തി ഭാര്യ ജഗതീശ്വരി ദമ്പതികളുടെ രണ്ടു വയസുള്ള മകൻ തിരുമൂർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 17ന് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. രാത്രിയോടെ കുടുംബം പൊലീസിൽ പരാതി നൽകി. നാല് ദിവസമായി തിരുപ്പാലപ്പന്തൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെ ഇന്നലെ ഗുരുമൂർത്തിയുടെ വീട്ടിലെ സ്പീക്കർ ബോക്സുകളിലൊന്നിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങി. സംശയം തോന്നിയ വീട്ടുക്കാർ സ്പീക്കർ ബോക്സ് തുറന്ന് നോക്കിയപ്പോഴാണ് കാണാതായ രണ്ടുവയസ്സുകാരൻ തിരുമൂർത്തിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് കണ്ട് ഞെട്ടിയ കുട്ടിയുടെ ബന്ധുക്കൾ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് എത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി കല്ലുറിച്ചി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ഇളയച്ഛനിലേക്ക് പൊലീസിനെ എത്തിച്ചത്. പൊലീസ് ചോദ്യം ചെയ്യലിൽ കള്ളാക്കുറിച്ചി തിരുക്കോവിലൂർ സ്വദേശി രാജേഷ് കുറ്റം സമ്മതിച്ചു. കഴിഞ്ഞ 17ന് കളിച്ചുകൊണ്ടിരുന്ന തിരുമൂർത്തിയെ കഴുത്ത് ഞെരിച്ച് ചുമരിൽ ഇടിച്ച് കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ സ്പീക്കർ ബോക്സിൽ ഒളിപ്പിക്കുകയായിരുന്നെവെന്ന് ഇയാൾ മൊഴി നൽകി.

]]>
വന്യമൃ​ഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു കൊണ്ടു; ​ഗൃഹനാഥന്റെ മരണത്തിൽ മൂന്നുപേർ അറസ്റ്റിൽ https://malayalees.ch/three-people-arrested-sunny-thomas-murder/ Fri, 18 Aug 2023 04:49:07 +0000 https://malayalees.ch/?p=86356 ഇടുക്കി മാവടി സണ്ണി കൊലപാതക കേസിൽ മൂന്ന് പേർ അറസ്റ്റിൽ.മാവടി സ്വദേശി തകിടിയിൽ സജി ജോൺ, പാറത്തോട് അശോകവനം സ്വദേശി ബിനു ബേബി, മുനിയറ സ്വദേശി കല്ലിടുക്കിൽ വിനീഷ് മനോഹരൻ എന്നിവരെയാണ് കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്

വന്യമൃ​ഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു മേൽ കൊള്ളുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഒളിവിലായിരുന്നു പ്രതികളെ ഇന്നലെ വൈകിട്ട് പിടികൂടുകയായിരുന്നു.

വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ചത്. ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടെത്തിയത്.നാടന്‍ തോക്ക് ഉപയോഗിച്ച് വീടിനു പുറത്തു നിന്നാണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

വെടിയുണ്ട അടുക്കള വാതില്‍ തുളച്ചുകയറി ഉറങ്ങിക്കിടന്ന സണ്ണിക്ക് വെടിയേല്‍ക്കുകയായിരുന്നു. അടുക്കള വാതിലില്‍ നാലു വെടിയുണ്ടകള്‍ തുളച്ചുകയറിയതായും കണ്ടെത്തിയിരുന്നു.

]]>
അന്വേഷണം വഴിതിരിക്കാന്‍ തുടരെ തുടരെ ഫോണ്‍ സന്ദേശം; അമ്പൂരി രാഖി കേസില്‍ പ്രതികളെ കുടുക്കിയത് അതിബുദ്ധി https://malayalees.ch/amboori-rakhi-case-accused-trapped-by-phone-evidence/ Sat, 10 Jun 2023 04:24:22 +0000 https://malayalees.ch/?p=82473 അമ്പൂരി രാഖി കൊലപാതക കേസില്‍ അന്വേഷണത്തില്‍ നിര്‍ണായകമായത് പ്രതികളുടെ അതിബുദ്ധി. അന്വേഷണം വഴി തെറ്റിക്കാന്‍ അഖില്‍ അയച്ച സന്ദേശങ്ങളാണ് പൊലീസിന് ആദ്യം ലഭിച്ച പിടിവള്ളി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ
പൊലീസ് പ്രതികളെ വായിലാക്കുകയായിരുന്നു

ക്രൂര കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ നടപ്പിലാക്കിയത്. രാഖിയുമായി പ്രണയത്തിലിരിക്കെ അന്തിയൂര്‍ക്കോണം സ്വദേശിയുമായി വിവാഹം നിശ്ചയിച്ച ചിത്രങ്ങള്‍ അഖില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.ഇത് ചോദ്യം ചെയ്തതോടെ രാഖിയെ ഇല്ലാതാക്കാന്‍ അഖിലും, സഹോദരന്‍ രാഹുലും ഗൂഢാലോചന ആരംഭിച്ചു. സഹായത്തിനു സുഹൃത്ത് ആദര്‍ശിനെയും ഒപ്പം കൂട്ടി. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിക്ക് സമീപമെത്തിച്ച് രാഖിയുടെ വസ്ത്രങ്ങള്‍ മാറ്റിയശേഷം ഉള്ളില്‍ ഇട്ടു ഉപ്പും വിതറി മണ്ണിട്ടു മൂടി വൃക്ഷ തൈകള്‍ വച്ച് പിടിപ്പിച്ചു. തുടര്‍ന്ന് അഖില്‍ ജോലിസ്ഥലമായ ലഡാക്കിലും ആദര്‍ശും രാഹുലും ഗുരുവായൂരിലേക്കും ഒളിവില്‍ പോയി.

അന്വേഷണം വഴിതെറ്റിക്കാന്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ സന്ദേശമാണ് നിര്‍ണായകമായത്. രാഖിയുടെ സിംകാര്‍ഡ് മറ്റൊരു മൊബൈലില്‍ ഇട്ടു തുടരെ തുടരെ സന്ദേശങ്ങള്‍ അയച്ചു. അഖിലിനെ പിരിയുകയാണെന്നും മറ്റൊരു സുഹൃത്തുമായി ചെന്നൈയ്ക്ക് പോകുന്നുവെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ സന്ദേശം എത്തിയത് രാഖിയുടെ ഫോണില്‍ നിന്നുമല്ലെന്നു സ്ഥിരീകരിച്ചു. സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വില്‍ക്കുന്ന കടയില്‍ നിന്ന് ഫോണ്‍ വാങ്ങിയത് ആദര്‍ശും രാഹുലുമെന്നു കണ്ടെത്തി. വിരലടയാളം ഉപയോഗിച്ച് ഓണ്‍ ആക്കുന്നതായിരുന്നു രാഖിയുടെ ഫോണ്‍. രാഖിയുടെ ശരീരം മറവ് ചെയ്തതോടെ ഈ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാതായതോടെയാണ് മറ്റൊരു ഫോണ്‍ വാങ്ങേണ്ടി വന്നത്. അതാണ് പ്രതികളെ കുടുക്കിയതും.

]]>
ലോറി ഡ്രൈവർ ജിന്റോയുടെ കൊലപാതകം കവർച്ചാ ശ്രമത്തിനിടെ; രണ്ട് പേർ അറസ്റ്റിൽ https://malayalees.ch/murder-of-lorry-driver-jinto-two-people-arrested/ Tue, 06 Jun 2023 04:29:04 +0000 https://malayalees.ch/?p=82249 കണ്ണൂർ നഗരത്തിലെ ലോറി ഡ്രൈവർ ജിന്റോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി അൽത്താഫ്, കതിരൂർ സ്വദേശി ഷബീർ എന്നിവരാണ് അറസ്റ്റിലായത്. കവർച്ചാ ശ്രമത്തിനിടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. 

പിടിയിലായ രണ്ട് പേരും നിരവധി കേസുകളിൽ പ്രതികളാണ്. പ്രതികൾ ജിന്റോ ലോറിയിൽ കിടന്നുറങ്ങുന്നതിനിടെ മോഷണത്തിന് ശ്രമിച്ചു. ജിന്റോ പ്രതിരോധിച്ചപ്പോൾ ആയുധം ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

]]>
അപ്പീല്‍ നിലനില്‍ക്കുന്ന കേസിലെ തൊണ്ടിമുതല്‍ നശിപ്പിക്കുന്നതില്‍ ജില്ലാ കോടതിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി https://malayalees.ch/high-court-on-destruction-of-husks-in-jose-sahayi-case/ Sat, 03 Jun 2023 04:24:42 +0000 https://malayalees.ch/?p=82154 കൊലപാതകക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെ തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ഉത്തരവിട്ടതില്‍ ജില്ലാ കോടതി ജഡ്ജിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. കൊല്ലം മൈലക്കാട് ജോസ് സഹായന്‍ വധക്കേസിലെ തൊണ്ടിമുതലാണ് വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച് നശിപ്പിക്കുന്നത്. തൊണ്ടിസാധനങ്ങള്‍ നശിപ്പിക്കാനുള്ള നിര്‍ദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. 

മൈലക്കാട് ജോസ് വധക്കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരായാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നത്. തൊണ്ടി മുതലുകള്‍ നശിപ്പിക്കാന്‍ വിചാരണക്കോടതിയായ അഡി. സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടിരുന്നത്. പ്രതികളെ വെറുതെ വിട്ടതിനെതിരെ ജോസിന്റെ ഭാര്യ ലിസിയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. തൊണ്ടിമുതല്‍ നശിപ്പിക്കുന്നതിനെതിരെ ലിസി സമര്‍പ്പിച്ച ഉപഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്.

തൊണ്ടിസാധനങ്ങള്‍ നശിപ്പിച്ചോയെന്നും നശിപ്പിച്ചെങ്കില്‍ എന്നാണെന്നും വ്യക്തമാക്കി ജില്ലാ ജഡ്ജിയില്‍ നിന്ന് റിപ്പോര്‍ട്ടു തേടാന്‍ രജിസ്ട്രിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊണ്ടിസാധനങ്ങള്‍ അപ്പീല്‍ കാലാവധിയായ 60 ദിവസം വരെ സൂക്ഷിക്കണമെന്നാണ് നിയമം.

]]>
മാർച്ചിൽ 80 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തി; ഏപ്രിലിൽ മരണവും; തിരുവനന്തപുരത്തെ യുവാവിന്റെ മരണം കൊലപാതകം https://malayalees.ch/kerala-lottery-winner-found-dead/ Wed, 05 Apr 2023 12:08:21 +0000 https://malayalees.ch/?p=79186 തിരുവനന്തപുരം പാങ്ങോട് ഭാഗ്യക്കുറി സമ്മാനാർഹന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മദ്യസൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ സജീവിനെ സുഹൃത്ത് സന്തോഷ് മൺതിട്ടയിൽ നിന്ന് റബർ തോട്ടത്തിലേക്ക് തള്ളിയിട്ടുവെന്നാണ് പൊലീസ് കണ്ടെത്തൽ. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ മാസമാണ് ടൈൽസ് തൊഴിലാളിയായ 35 വയസുകാരൻ സജീവിന് 80 ലക്ഷം രൂപയുടെ കേരള സംസ്ഥാന ഭാഗ്യക്കുറിയടിച്ചത്. നികുതി കഴിച്ച് പണം അക്കൗണ്ടിലെത്തിയതിനു പിന്നാലെ സുഹൃത്തുക്കൾക്കായി ഇക്കഴിഞ്ഞ ഒന്നാം തീയതി മദ്യസൽക്കാരം സംഘടിപ്പിച്ചു.സുഹൃത്ത് രാജേന്ദ്രൻ പിള്ളയുടെ പാങ്ങോട് ചന്തക്കുന്നിലെ വാടക വീട്ടിലായിരുന്നു അർദ്ധരാത്രിയും കഴിഞ്ഞുള്ള മദ്യസൽക്കാരം. നാലു സുഹൃത്തുക്കളായിരുന്നു മദ്യ സൽക്കാരത്തിൽ പങ്കെടുത്തത്.

ഇതിനിടയിൽ സുഹൃത്തായ മായാവി സന്തോഷ് എന്നയാളും സജീവുമായി വാക്ക് തർക്കമുണ്ടായി.പിന്നാലെയുണ്ടായ ഉന്തും തള്ളിനുമിടെ സന്തോഷ് സജീവിനെ വീട്ടുമുറ്റത്തുനിന്ന് ഒരു മീറ്റർ താഴ്ചയിലുള്ള റബർ തോട്ടത്തിലേക്കു തള്ളിയിട്ടുവെന്നാണ് പൊലീസ് കണ്ടെത്തൽ. കഴുത്തിനേറ്റ ക്ഷതം മരണകാരണമായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലേയും കണ്ടെത്തൽ.പിന്നാലെ കസ്റ്റഡിയിലെടുത്ത സന്തോഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തു വിശദമായ പരിശോധന നടത്തിയിരുന്നു.വീഴ്ചയെ തുടർന്ന് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ട സന്തോഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ചികിൽത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരിച്ചത്.

]]>
അഞ്ച് മക്കളെ ക്രൂരമായി കൊലപ്പെടുത്തി; 16 വര്‍ഷത്തെ ശിക്ഷയ്ക്കിടയില്‍ ദയാവധത്തിലൂടെ ജീവിതമവസാനിപ്പിച്ച് അമ്മ https://malayalees.ch/belgian-mother-who-killed-her-5-children-euthanised/ Mon, 06 Mar 2023 04:25:42 +0000 https://malayalees.ch/?p=77426 അഞ്ച് മക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും അതിന് ശിക്ഷയായി 16 വര്‍ഷത്തെ തടവ് ജീവിതം അനുഭവിക്കുകയും ചെയ്ത സ്ത്രീ ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിച്ചു. ബെല്‍ജിയം പൗരയായ ജെനിവീവ് ലെര്‍മിറ്റ് ആണ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ദയാവധം സ്വീകരിച്ചത്.(Belgian mother who killed her 5 children euthanised )

2007 ഫെബ്രുവരി 28നായിരുന്നു രാജ്യത്തെ ഒന്നാകെ നടുക്കിയ ആ സംഭവം. ബെല്‍ജിയത്തെ നിവല്‍സ് പട്ടണത്തിലെ വീട്ടിലായിരുന്നു ജെനിവീവും ഭര്‍ത്താവ് ബൗച്ചൈബ് മൊഖാഡെമും അവരുടെ അഞ്ച് മക്കളും ജീവിച്ചിരുന്നത്. മറ്റ് പ്രശ്‌നങ്ങളൊന്നും ഈ കുടുംബത്തിനുണ്ടായിരുന്നില്ല. ആയിടെയാണ് ബൗച്ചൈബ് മൊറോക്കോയിലുള്ള തന്റെ മാതാപിതാക്കളെ കാണാന്‍ തനിച്ച് വീട്ടില്‍ നിന്ന് പുറപ്പെടുന്നത്. ഭാര്യയെയും മക്കളെയും കൊണ്ടുപോയിരുന്നില്ല.

തുടര്‍ന്ന് ദിവസങ്ങളോളം വീട്ടില്‍ മക്കളുമൊത്ത് തനിച്ച് കഴിഞ്ഞിരുന്ന ജെനിവീവ് കടുത്ത നിരാശയിലേക്ക് വീണു. ഭര്‍ത്താവ് ഇനി തിരികെ വന്നില്ലെങ്കില്‍ അഞ്ച് മക്കളും താനും ഒറ്റപ്പെട്ടുപോകും എന്ന ചിന്തയായിരുന്നു ജെനിവീവിനെ അലട്ടിയിരുന്നത്. അതോടെ ജെനി കടുത്ത മാനസിക സംഘര്‍ഷത്തിലേക്കെത്തി.

ഒരു ദിവസം ജീവിതം അവസാനിപ്പിക്കാന്‍ ജെനിവീവ് തീരുമാനിച്ചു. മക്കളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു പദ്ധതി. അതിനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ആദ്യം ജെനിവീവ് രണ്ട് കത്തികള്‍ മോഷ്ടിക്കുകയാണ് ചെയ്തത്. വീട്ടിലെത്തിയ ജെനിവീവ് മുന്‍വശത്തെ വാതിലുകളെല്ലാം പൂട്ടി കൊലപാതകം ആസൂത്രണം ചെയ്തുതുടങ്ങി. പിന്നാലെ ഓരോ കുട്ടിയെയും കഴുത്തുമുറിച്ച് കൊലപ്പെടുത്തി. ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അത്യാഹിത വിഭാഗത്തില്‍ വിവരമറിയിച്ചു. യാസ്മിന്‍ (14), നോറ (12), മിറിയം (10), മിന (ഏഴ്), മെഹ്ദി (3) എന്നിവരാണ് കൊല്ലപ്പെട്ടത്.

2008ല്‍ ജെനിവീവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍ ഇതിനോടകം കടുത്ത മാനസിക വിഭ്രാന്തിയിലേക്ക് പോയ ജെനിവിവിനെ 2019ല്‍ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ക്രൂരമായ കൊലപാതകം നടന്ന് കൃത്യം പതിനാറാം വര്‍ഷമാണ് ജെനിവീവ് തന്റെ ദയാവധത്തിനായി തെരഞ്ഞെടുത്തത്. ജെനിയുടെ അഭിഭാഷകനായിരുന്ന നിക്കോളാസ് കോഹന്‍ ആണ് ജെനിവീവ് ദയാവധം സ്വീകരിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിനിടെ ഭര്‍ത്താവുമായി നിയമപരമായി ജെനി വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തു.

മോണ്ടിഗ്‌നി-ലെ-ടില്ലെലിലെ ലിയോനാര്‍ഡ് ഡി വിഞ്ചി ആശുപത്രിയിലാണ് ലെര്‍മിറ്റ് മരിച്ചതെന്ന് ബെല്‍ജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2021ല്‍ ജെനി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ബെല്‍ജിയത്തില്‍ ദയാവധം വഴി 2,966 പേരാണ് മരിച്ചത്. 2021 നെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനവാണുണ്ടായത്.

]]>
സ്വത്ത് തര്‍ക്കം; ഡിഎംകെ മുന്‍ എംപിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍ https://malayalees.ch/dmk-ex-mp-masthan-murder-case-police-arrest-brother/ Sat, 14 Jan 2023 10:24:44 +0000 https://malayalees.ch/?p=74489 തമിഴ്‌നാട് ചെന്നൈയില്‍ ഡിഎംകെ മുന്‍ എംപിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍. ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്ന എം ഡി മസ്താനെ കൊലപ്പെടുത്തിയ കേസിലാണ് സഹോദരന്‍ ഗൗസ് പാഷയെ ഗുഡുവഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

ഡിസംബര്‍ 22നാണ് മസ്താനെ മരിച്ച നിലയില്‍, ഡ്രൈവറും ബന്ധുവും ചേര്‍ന്ന് ചെങ്കല്‍പേട്ടിലെ ആശുപത്രിയില്‍ എത്തിയ്ക്കുന്നത്. ഹൃദയാഘാതമുണ്ടായി എന്നായിരുന്നു ഇവര്‍ പറഞ്ഞത്. സംസ്‌കാര ചടങ്ങിനിടെ, മസ്താന്റെ മുഖത്തും മൂക്കിലും പരുക്കുള്ളത് ശ്രദ്ധിച്ച മകനാണ് ഗുഡുവഞ്ചേരി പൊലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. മസ്താന്റെ ഡ്രൈവര്‍ ഇമ്രാന്‍, ബന്ധു സുല്‍ത്താന്‍,നാസര്‍ തുടങ്ങി അഞ്ചു പേരെ അന്നു അറസ്റ്റു ചെയ്തിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത് സഹോദരന്‍ തന്നെയാണെന്ന് പൊലിസ് കണ്ടെത്തിയത്. ചെങ്കല്‍പേട്ടില്‍ നിന്നുള്ള യാത്രയ്ക്കിടെ, ഗുഡുവഞ്ചേരിയിലെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് മസ്താനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ ഗൗസ് പാഷയെ റിമാന്‍ഡു ചെയ്തു.

]]>
മക്കളോട് പറഞ്ഞത് അമ്മ മറ്റൊരാൾക്കൊപ്പം പോയെന്ന്, ബന്ധുക്കളെ അറിയിച്ചത് ബംഗലൂരുവിൽ പഠിക്കാൻ പോയതായും; സജീവൻ കുടുങ്ങിയത് സഹോദരനുണ്ടായ സംശയത്തിൽ https://malayalees.ch/edavanakkad-remya-sajeev-murder-case/ Fri, 13 Jan 2023 04:17:43 +0000 https://malayalees.ch/?p=74399 വൈപ്പിൻ എടവനക്കാട് ഭർത്താവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയസംഭവത്തിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമാകും സജീവനെ കോടതിയിൽ എത്തിക്കുക. രമ്യയുടെ മൃതദേഹാവാശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം നടത്തുകയും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.

2021 ഓഗസ്റ്റിലാണ് സജീവൻ ഭാര്യ രമ്യയെ കൊലപെടുത്തിയത്. രാത്രിയോടെ മൃതദേഹം വീടിന്റെ പോർച്ചിനോട് ചേർന്ന് കുഴിച്ചിടുകയും ചെയ്തു. അമ്മ മറ്റൊരാൾക്കൊപ്പം പോയി എന്ന് മക്കളോട് കള്ളം പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളോടും അയൽവാസികളോടും രമ്യ ബാംഗ്ലൂരിൽ പഠിക്കാൻ പോയതാണെന്ന് പറഞ്ഞു. സംശയം തോന്നിയ രമ്യയുടെ സഹോദരനാണ് ആറു മാസത്തിനു ശേഷം ആദ്യം പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് സജീവന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സജീവനെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. സംശയമാണ് കൊലയ്ക്ക് കാരണമെന്ന് സജീവൻ ഞാറക്കൽ പോലീസിന് മൊഴി നൽകി. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ തിരോധാനകേസുകൾ പോലിസ് കൂടുതൽ ഗൗരവത്തോടെ അന്വേഷിച്ചിരുന്നു.

]]>