murder attempt – malayalees.ch https://malayalees.ch Malayalam Online News Portal Mon, 28 Aug 2023 04:42:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png murder attempt – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരത്ത് 15 കാരൻ വൃക്ക രോഗിയായ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു https://malayalees.ch/teen-boy-attempts-to-kill-father-thiruvananthapuram/ Mon, 28 Aug 2023 04:42:50 +0000 https://malayalees.ch/?p=86869 തിരുവനന്തപുരത്ത് പതിനഞ്ചുകാരൻ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. സുഹൃത്തിന്റെ സഹായത്തോടെ വൃക്ക രോഗിയായ പിതാവിനെ കൊലപ്പെടുത്താമായിരുന്നു ശ്രമം. പോത്തൻകോടാണ് സംഭവം നടന്നത്. പിതാവിനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.

കൂട്ടുകാരൻറെ സഹായത്തോടെ കണ്ണിൽ മുളക് പൊടി തേച്ച് വായിൽ തുണി കുത്തി കയറ്റിയ ശേഷമായിരുന്നു കൊലപാതക ശ്രമം. പിന്നീട് പത്താം ക്ലാസുകാരനായ മകൻ വീട്ടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു.
ഗുരുതരമായി പരുക്കേറ്റ പിതാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ആത്മഹത്യക്കു ശ്രമിച്ച മകനെയും ആശുപത്രിയിലാക്കി. പിതാവ് മർദിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം.

]]>
കടിപ്പിക്കാന്‍ ശ്രമിച്ചത് ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട്; കാട്ടാക്കട വധശ്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് https://malayalees.ch/kattakada-murder-attempt-with-snake-custody-application/ Tue, 08 Aug 2023 05:02:25 +0000 https://malayalees.ch/?p=85796 തിരുവനന്തപുരത്ത് പാമ്പിനെ ഉപയോഗിച്ചുകൊണ്ടുള്ള വധശ്രമക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണസംഘം. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് പ്രതി മധ്യവയസ്‌കന്റെ മുറിയിലേക്ക് വലിച്ചെറിഞ്ഞത് ഉഗ്രവിഷമുള്ള പാമ്പിനെയായിരുന്നെന്ന് കണ്ടെത്തി. ശംഖുവരയന്‍ പാമ്പിനെയാണ് പ്രതി കൊലപാതകത്തിനായി ഉപയോഗിച്ചത്.

പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് കാട്ടാക്കടയിലെ കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാമ്പിനെ കണ്ടയുടന്‍ തന്നെ വീട്ടുകാര്‍ അതിനെ തല്ലിക്കൊന്നിരുന്നു. അതിനുശേഷം ഇപ്പോഴാണ് പാമ്പ് ഏത് ഇനമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. വധശ്രമക്കേസിലെ പ്രതി കിച്ചുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിവരങ്ങള്‍ തേടാനിരിക്കുകയാണ്. കിച്ചുവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു പാമ്പിനെ വിട്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം നടത്തിയത്. ജനലിലൂടെ പാമ്പിനെ മുറിയിലേക്ക് എറിയുകയായിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കിച്ചു എന്ന ഗുണ്ട റാവു ആണ് പൊലീസിന്റെ പിടിയിലായത്. അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് രാത്രി പാമ്പിനെ തുറന്നുവിട്ടത്.

]]>
വിനോദയാത്രയ്ക്ക് കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി, പാലത്തിൽ നിന്ന് തള്ളിയിട്ടു; രക്ഷപ്പെട്ട് പെൺകുട്ടി https://malayalees.ch/lover-and-children-trip-youth-murder-attempt-girl-escaped-fvv-rz0dec/ Mon, 07 Aug 2023 06:56:46 +0000 https://malayalees.ch/?p=85756 ബെം​ഗളൂരു: കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി വിനോദയാത്രയ്ക്ക് പോയ യുവാവ് മൂവരേയും കൊലപ്പെടുത്താൻ ശ്രമിച്ചു. ആന്ധ്രയിലാണ് സംഭവം. പാലത്തിന് മുകലിൽ നിന്ന് കാമുകിയേയും കുഞ്ഞുങ്ങളേയും തള്ളിയിട്ടെങ്കിലും പത്ത് വയസ്സുകാരി തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. അമ്മയുടെ കാമുകനായ ഉലവ സുരേഷ് എന്നയാളാണ് ഇവരെ തള്ളിയിട്ട് കൊല്ലാൻ നോക്കിയത്. ഗുണ്ടൂരിലെ തടപ്പള്ളി സ്വദേശികളാണ് ഇവർ. 

രാജമഹേന്ദ്രവാരത്തേക്ക് വിനോദയാത്ര പോകാനെന്ന പേരിലാണ് കാമുകിയേയും കുഞ്ഞുങ്ങളെയും കൂട്ടി സുരേഷ് രാവുലപള്ളത്ത് എത്തിയത്. തുടർന്ന് ഫോട്ടോ എടുക്കാനെന്ന പേരിൽ ഇവരെ പാലത്തിന് മുകളിൽ കയറ്റി നിർത്തി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ആന്ധ്രയിലെ രാവുലപള്ളത്ത് ഗൗതമി- ഗോദാവരി പുഴയ്ക്ക് മുകളിലുള്ള പാലത്തിൽ നിന്നാണ് തള്ളിയിട്ട് കൊല്ലാൻ നോക്കിയത്. എന്നാൽ കൂട്ടത്തിലുള്ള പത്ത് വയസ്സുകാരി പാലത്തിന് അരികിലുള്ള പൈപ്പിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടുകയായിരുന്നു. 

പൈപ്പിൽ തൂങ്ങിക്കിടന്ന് കുട്ടി ഉടുപ്പിന്‍റെ പോക്കറ്റിലുള്ള ഫോണെടുത്ത് 100-ൽ വിളിക്കുകയും സ്ഥലത്തേയ്ക്ക് അതിവേഗം എത്തിയ പൊലീസ് പൈപ്പിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. എന്നാൽ പുഴയിൽ വീണ അമ്മയേയും കുഞ്ഞിനേയും ഒഴുക്കിൽപെട്ട് കാണാതാവുകയും ചെയ്തു. അമ്മയ്ക്കും ഒരു വയസ്സുള്ള കുഞ്ഞിനും വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പെണ്‍കുട്ടിയാണ് പൊലീസിനോട് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സംഭവത്തിനു ശേഷം യുവാവ് കടന്നുകളഞ്ഞു. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ തന്ത്രപരമായ ഇടപെടലിലാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് പൊലീസ് പറയുന്നു. 

]]>
വ്യക്തി വൈരാ​ഗ്യം; മദ്ധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ https://malayalees.ch/young-man-arrested-for-attempted-murder-of-middle-aged-man/ Tue, 13 Jun 2023 04:17:21 +0000 https://malayalees.ch/?p=82620 മദ്ധ്യവയസ്കനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം പള്ളിക്കൽ മൂതലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കൽ മൂതല അരുൺ നിവാസിൽ മിനുക്കുട്ടൻ എന്ന അരുൺകുമാറാണ് അറസ്റ്റിലായത്. പത്താം തീയതി വൈകിട്ടായിരുന്നു സംഭവം.

അരുൺ കുമാറിന്റെ ആക്രമണത്തിൽ തലയ്ക്കും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ പള്ളിക്കൽ സ്വദേശി അബ്ദുൽ ഷുക്കൂർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അബ്ദുൽ ഷുക്കൂർ വാടകയ്ക്ക് കൊടുത്ത വീടിന് സമീപം വന്ന് അരുൺകുമാർ സ്ഥിരമായി ബഹളമുണ്ടാക്കുന്നത് പറഞ്ഞു വിലക്കിയതിലുള്ള വിരോധമാണ് അക്രമണത്തിന് പിന്നില്ലെന്ന് പൊലീസ് പറയുന്നു.

അബ്ദുൽ ഷുക്കൂറിനെ തട്ടിക്കൊണ്ട് പോയതിന് ശേഷമാണ് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. പള്ളിക്കൽ സി.ഐ ശ്രീജേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സഹിൽ.എം, അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി അരുൺകുമാറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

]]>
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാപ്പകയിൽ ആക്രമണം; യുവാവിന്റെ കാല് വെട്ടി മാറ്റി https://malayalees.ch/attukal-youth-leg-chopped-off/ Wed, 28 Dec 2022 10:58:45 +0000 https://malayalees.ch/?p=73553 തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാപ്പകയിൽ ആക്രമണം. ആറ്റുകാൽ പാടശേരിയിൽ യുവാവിന്റെ കാലു വെട്ടി മാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഇയാളുടെ ഗുണ്ടാ സംഘത്തിൽപ്പെട്ട ബിജു,ശിവൻ എന്നിവർ ചേർന്ന് വെട്ടിയെന്നാണ് പോലീസ് നൽകുന്ന വിവരം. 

ഇന്ന് രാവിലെ ആറ്റുകാൽ പാടശേരിക്ക് സമീപമുള്ള ചതുപ്പ് നിലത്തിലാണ് സംഭവം.ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ശരത്തിനെ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.ശരത്തിന്റെ രണ്ടു കാലുകളിലും വെട്ടേറ്റു.ഒരു കാൽ വെട്ടി മാറ്റി. വലതു തോളെല്ലിനും കാര്യമായി വെട്ടേറ്റു.ഗുരുതര പരിക്കുകളോടെ ശരത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഇയാളുടെ ഗുണ്ടാ സംഘത്തിൽ തന്നെയുള്ള ബിജു, ശിവൻ എന്നിവർ ചേർന്ന് നടത്തിയ ആക്രമണമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.ഗുണ്ടാ കുടിപ്പക ആക്രമണത്തിന് കാരണമായെന്നും പോലീസ് വിലയിരുത്തുന്നു.ഇവർക്കായി ഫോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വെട്ടേറ്റ ശരത്തിനെ മുൻപ് കാപ്പ ചുമത്തി നാട് കടത്തിയ ആളാണ്.ബിജുവിനും ശിവനുമെതിരെയും കേസുകളുണ്ട്.

]]>
കായംകുളത്ത് യുവാവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം; പ്രതികൾ പിടിയിൽ https://malayalees.ch/murder-attempt-in-alappuzha/ Thu, 17 Nov 2022 04:17:01 +0000 https://malayalees.ch/?p=71407 കായംകുളത്ത് യുവാവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയ പത്തിയൂർ സ്വദേശി അമൽ ഉൾപ്പെടെയുള്ള മൂന്നുപേരാണ് പിടിയിലായത്.

നവംബര്‍ മൂന്നാം തീയതി രാത്രി 8.30 മണിയോടെ കായംകുളം താസാ ഹോട്ടലിലെ ജീവനക്കാരനായ കീരിക്കാട് സ്വദേശി ഉവൈസ് ഹോട്ടലിൽ നിന്നും ഡെലിവറിക്ക് വേണ്ടി ഭക്ഷണവുമായി സ്കൂട്ടറിൽ പോയ സമയത്താണ് സംഭവം.

എരുവ ഒറ്റത്തെങ്ങ് ജങ്ഷന് സമീപം വളവിൽ വെച്ച് ഉവൈസ് സ്കൂട്ടർ മറിഞ്ഞുതാഴെ വീണു. വണ്ടി ഉയർത്താൻ ശ്രമിച്ച സമയം അവിടെയെത്തിയ പ്രതികൾ ഉവൈസിനെ ഹെൽമറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം സമീപത്തെ വയലിൽ തള്ളിയിട്ട് വെള്ളത്തിൽ പിടിച്ചു മുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

]]>
കൊല്ലം കുളത്തൂപ്പുഴയിൽ ജുമാമസ്ജിദിലെ ഉസ്താദിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം https://malayalees.ch/murder-attempt-against-kollam-kulathupuzha-ustad/ Wed, 09 Nov 2022 04:10:09 +0000 https://malayalees.ch/?p=70937 കൊല്ലം കുളത്തൂപ്പുഴയിൽ ജുമാമസ്ജിദിലെ ഉസ്താദിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ കുളത്തുപ്പുഴ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. 

കുളത്തുപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഉസ്താദ് സഫീർ സെയിനിയെ ആണ് ഇന്നലെ രാത്രി11മണിയോടെ യുവാക്കൾ കാറുകൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗൾഫിൽ പോകുന്നതിനു തൊട്ടുമുമ്പേ വീട്ടിൽ നേർച്ചചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവാവ് ഉസ്താദിനെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു,എന്നാൽ യാത്രാമധ്യേ അപരിചിതരായ മറ്റു നാല് യുവാക്കൾകൂടി വാഹനത്തിൽ കയറിയതിൽ പന്തികേട്‌തോന്നിയ ഉസ്താദ് വാഹനത്തിൽ നിന്നും ഇറങ്ങിഓടുകയായിരുന്നു. കാറുമായി പിന്തുടർന്ന് വന്ന യുവാക്കൾഉസ്താദിനെവാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ടു.

സിസിടിവി ദൃശ്യങ്ങളിൽ കാർകൊണ്ടിടിക്കുന്നത് വ്യക്തമാണ്. കാറിന്റെ ബോണറ്റിൽ വീണ ഉസ്താദ് പിന്നീട് കടയുടെ തിണ്ണയിലേക്ക് തെറിച്ചു വീഴുന്നതും കാണാം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പള്ളി ഭാരവാഹികളും ഉസ്താദുo കുളത്തുപ്പുഴ പോലീസിൽ പരാതി നൽകി.കുളത്തുപ്പുഴക്ക് സമീപത്തുള്ള മൈലം മൂട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

]]>
പാറശ്ശാലയിലെ യുവാവിന്റെ മരണം പെണ്‍സുഹൃത്ത് നല്‍കിയ പാനീയം കഴിച്ച്; ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ https://malayalees.ch/young-man-dies-after-drinking-water-given-by-his-friend/ Fri, 28 Oct 2022 07:42:08 +0000 https://malayalees.ch/?p=70347 തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്റെ ദുരൂഹ മരണം കൊലപതകമാണെന്ന് ബന്ധുക്കള്‍. യുവാവിന്റെ വനിതാ സുഹൃത്ത് നല്‍കിയ പാനീയം കുടിച്ചാണ് ഷാരോണ്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. കാരക്കോണത്തെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഷാരോണ്‍ അവശനായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ആരോപണം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

പ്രോജക്ട് വാങ്ങാനാണ് യുവതിയുടെ വീട്ടില്‍ പോയതെന്നും വന്നപ്പോള്‍ തന്നെ ഛര്‍ദ്ദി തുടങ്ങിയെന്നും ഷാരോണിന്റെ ബന്ധു പ്രതികരിച്ചു. നീല നിറത്തിലാണ് ഷാരോണ്‍ ഛര്‍ദ്ദിച്ചത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ യുവതിയുടെ വീട്ടില്‍ നിന്ന് വെള്ളം കുടിച്ചെന്നും അതിന് ശേഷമാണ് ഇങ്ങനെയെന്ന് ഷാരോണ്‍ പറഞ്ഞെന്നും ബന്ധുവായ യുവാവ് പ്രതികരിച്ചു.

ഇക്കഴിഞ്ഞ 25ാം തീയതിയാണ് 23കാരനായ ഷാരോണ്‍ രാജ് എന്നയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരിക്കുന്നത്. ബിഎസ് സി റേഡിയോളജി വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍. 14നാണ് ഷാരോണ്‍ പ്രോജക്ടിന്റെ ഭാഗമായി കാരക്കോണത്ത് പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോയത്. അവശനായ നിലയില്‍ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു.

]]>