murder-9-arrested-manipur – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 Jul 2023 05:28:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png murder-9-arrested-manipur – malayalees.ch https://malayalees.ch 32 32 55കാരിയെ കൊലപ്പെടുത്തി; മണിപ്പൂരിൽ 9 പേർ അറസ്റ്റിൽ https://malayalees.ch/murder-9-arrested-manipur/ Mon, 17 Jul 2023 05:28:42 +0000 https://malayalees.ch/?p=84477
മണിപ്പൂരിൽ 9 അക്രമികൾ അറസ്റ്റിൽ. മണിപ്പൂർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. നാഗ വിഭാഗത്തിൽ പെട്ട സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇംഫാൽ ഈസ്റ്റിൽ 55 കാരിയായ ലൂസി മാറിങ് തലക്ക് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് യുണൈറ്റഡ് നാഗ കൗൺസിൽ 12 മണിക്കൂർ ബന്ദ് ആചാരിക്കുകയാണ്. കാങ് പോക്പിയിൽ 34 കാരനായ കുകി യുവാവിനെയും അക്രമികൾ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയിരുന്നു.

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇറോം ശർമ്മിള ആവശ്യപ്പെട്ടു. കോടതി ഉത്തരവിന്റെ പേരിൽ തുടങ്ങിയ സംഭവങ്ങൾ പിന്നീട് വർഗീയ പ്രശ്നമായി. പ്രശ്നം പരിഹരിക്കുന്നതിൽ മണിപ്പൂർ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും ഇറോം ശർമ്മിള വ്യക്തമാക്കി. ബെംഗളുരുവിൽ 24നോട് സംസാരിക്കുകയായിരുന്നു പഴയ മണിപ്പൂർ സമരനായിക.

മണിപ്പൂർ വിട്ട് ബെംഗളൂരുവിൽ ഭർത്താവിനും കുട്ടികൾക്കുമൊപ്പം താമസിക്കുകയാണ് നിലവിൽ ഇറോം ചാനു ശർമ്മിള. ഇതിനിടയിലാണ് 24നോട് മണിപ്പൂരിൽ നിലവിൽ നടക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് മനസ് തുറന്നത്. കോടതി ഉത്തരവാണ് മണിപ്പൂരിൽ പെട്ടെന്നുള്ള പ്രശ്നങ്ങൾക്ക് കാരണമായതെങ്കിലും പിന്നീടത് വർഗീയപ്രശ്നമായി. സർക്കാരിനും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രി ബിരേൻ സിങ് എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തണമായിരുന്നു. പക്ഷേ എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു. മണിപ്പൂരിൽ സമാധാനത്തിനാഹ്വാനം ചെയ്ത ഇറോം ശർമ്മിള കുടിയേറ്റം ഇന്നത്തെ കാലത്ത് നിയന്ത്രിക്കാനാകില്ലെന്നും പരസ്പര സഹകരണത്തോടെ മുന്നോട്ട് പോയേ തീരൂവെന്നും വ്യക്തമാക്കി.

]]>