Muraleedharan – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 Mar 2021 04:09:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Muraleedharan – malayalees.ch https://malayalees.ch 32 32 നേമത്ത് മുരളി വന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് സര്‍വേ https://malayalees.ch/nemom-election-k-muraleedaran-for-udf/ Thu, 25 Mar 2021 04:09:37 +0000 https://malayalees.ch/?p=42015 കെ മുരളീധരൻ നേമത്ത് മത്സരിക്കുന്നത് യു.ഡി.എഫിന് ​ഗുണകരമാകുമെന്ന് സർവേ. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മീഡിയവൺ – പൊളിറ്റിഖ് മാര്‍ക്ക് അഭിപ്രായ സർവേയുടെ രണ്ടാം ഘട്ടത്തിലാണ് നേമത്തെ മുരളീധരന്റെ സ്ഥാനാർഥിത്വം യു.ഡി.എഫിന്‍റെ പ്രകടനത്തില്‍ പ്രതിഫലിക്കുമെന്ന് വിലയിരുത്തിയത്. മാർച്ച് 15 മുതൽ 23 വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സർവേ തയ്യാറാക്കിയത്.

ബി.ജെ.പിയുടെ സിറ്റിങ് മണ്ഡലമായ നേമത്ത് കെ മുരളീരന്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിന് ഗുണകരമാകുമോ എന്ന ചോദ്യത്തിന് 27 ശതമാനം പേർ ​ഗുണചെയ്യുമെന്നും, 26 ശതമാനം പേർ ചിലപ്പോൾ ​ഗുണം ചെയ്തേക്കാമെന്നും അഭിപ്രായപ്പെട്ടു. മുരളീധരൻ നേമത്ത് വരുന്നത് കാര്യമായ മാറ്റം കൊണ്ടുവരില്ലെന്ന് 28 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 19 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറന്ന മണ്ഡലമായിരുന്നു നേമം. അതുതന്നെയാണ് നേമത്തെ മത്സരം ദേശീയ ശ്രദ്ധയാകർഷിക്കുന്നതും. യു.ഡി.എഫിൽ നിന്നും മുരളീധരന് പുറമെ, ബി.ജെ.പിയുടെ ഏക സീറ്റ് നിലനിർത്താന്‍ കുമ്മനം രാജശേഖരനും കഴിഞ്ഞ തവണ കൈവിട്ട വിജയം തിരിച്ചുപിടിക്കാൻ വി ശിവന്‍കുട്ടിയുമാണ് മത്സര രം​ഗത്തുള്ളത്.

കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു നേമം മണ്ഡലത്തിൽ കോൺഗ്രസ് കെ മുരളീധരനെ ഇറക്കിയത്. സംഘ്പരിവാറിനെതിരെ പോരാട്ടത്തിന് സംസ്ഥാനത്ത് മുന്നിലാരെന്ന ചോദ്യത്തിന് തടയിട്ടും സംസ്ഥാനത്താകെ പോരാട്ടം കനപ്പിക്കുമെന്ന സൂചന നൽകിയുമാണ് യുഡിഎഫ് പ്രചരണം നടത്തുന്നത്.

ബി.ജെ.പിയും സി.പി.എമ്മും നേർക്കുനേർ പോരാടിയപ്പോള്‍ യു.ഡി.എഫ് കാഴ്ചക്കാരായി എന്നതാണ് നേമത്ത് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. ജെ.ഡി.യു എന്ന ഘടകക്ഷിയുടെ സ്ഥാനാർഥിത്വം മുതല്‍ മണ്ഡലത്തിലെ സംഘടനാ ദൗർബല്യം ഉള്‍പ്പെടെ പലതും കോണ്‍ഗ്രസിന്‍റെ പിന്നോട്ടുപോക്കിന് കാരണമാവുകയായിരുന്നു.

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സർക്കാരിനോട് നേരിട്ട് ഏറ്റുമുട്ടിയ കെ മുരളീധരന് ബി.ജെ.പിക്ക് ലഭിച്ച തീവ്രസ്വഭാമല്ലാത്ത ഹിന്ദു വോട്ടുകള്‍ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഹിന്ദു വോട്ട് ബാങ്കില്‍ നിന്ന് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് സ്വാധീനിക്കാന്‍ ശബരിമല സ്ത്രീപ്രവേശനത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനോ വി ശിവന്‍കുട്ടിക്കോ കഴിയണമെന്നില്ല. മുരളീധരന്‍റെ വ്യക്തിപ്രഭാവം കൂടിയാകുമ്പോള്‍ മതേതര ക്യാമ്പില്‍ നേരിയ മുന്‍തൂക്കം മുരളീധരന് നേമത്തുണ്ട് എന്നുള്ളതാണ് വസ്തുത.

]]>
വടകരക്ക് പുറത്ത് പ്രചാരണത്തിനില്ലെന്ന് കെ മുരളീധരന്‍ https://malayalees.ch/k-muraleedharan-not-willing-to-campaign-outside-vadakara/ Tue, 16 Feb 2021 08:08:35 +0000 https://malayalees.ch/?p=40255 വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. മലബാറില്‍ മുരളീധരനെ പ്രചാരണത്തിന് ഇറക്കണമെന്ന് ലീഗ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുരളി നിലപാട് വ്യക്തമാക്കിയത്. കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തിയാണ് മുരളിയുടെ നിലപാടിന് പിന്നില്‍.

തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ മുരളീധരന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലും സജീവമായിരുന്നില്ല. അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ലെന്നതാണ് മുരളീധരന്‍റെ പരാതി. മുരളിയെപ്പോലെ തലയെടുപ്പുള്ള നേതാവ് മലബാറില്‍ പ്രചാരണത്തിന് ഇറങ്ങിയില്ലെങ്കില്‍ അപകടമാകുമെന്ന് ലീഗ് ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിപിഎമ്മിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന മുരളീധരനെ പ്രചാരണ രംഗത്തിറക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ലീഗ് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ചു. നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് മുരളി വ്യക്തമാക്കുന്നത്.

കെപിസിസി നേതൃത്വവുമായി അകല്‍ച്ചയിലാണെങ്കിലും ലീഗുമായി മികച്ച ബന്ധമാണ് മുരളീധരന്. കോണ്‍ഗ്രസ് വേദികളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോഴും ലീഗ് പരിപാടികളില്‍ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നുണ്ട് മുരളീധരന്‍. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ പടലപ്പിണക്കം പരിഹരിക്കാന്‍ കെപിസിസി നേതൃത്വം ഇടപെടണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്.

]]>
കെ.മുരളീധരന്‍ കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു https://malayalees.ch/k-muraleedharan-resignation/ Mon, 28 Sep 2020 05:19:37 +0000 https://malayalees.ch/?p=32421 കെ.മുരളീധരന്‍ കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു. സോണിയാഗാന്ധിക്ക് കത്തയച്ചാണ് സ്ഥാനമൊഴിയുന്ന കാര്യം കെ മുരളീധരന്‍ അറിയിച്ചത്. സംസ്ഥാന നേതൃത്വത്തോടുള്ള ഉള്ള അതൃപ്തിയെ തുടര്‍ന്നാണ് രാജി എന്നാണ് മുരളീധരന്‍ സൂചിപ്പിച്ചത്. കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷനേതാവ്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിക്കാതെയാണ് കെ മുരളീധരന്‍ സോണിയാഗാന്ധിക്ക് കത്ത് നല്‍കിയത്.

സംസ്ഥാനതലത്തില്‍ എടുക്കുന്ന പലതീരുമാനങ്ങള്‍ പലതും മറ്റ് നേതാക്കളും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും അറിയുന്നില്ല, ചില നേതാക്കള്‍ മാത്രമായി തീരുമാനമെടുക്കുന്നു. മാധ്യമങ്ങളില്‍ വരുമ്പോഴാണ് ഇക്കാര്യം പലനേതാക്കളും അറിയുന്നത്. പുതിയ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ ചര്‍ച്ച നടന്നില്ല തുടങ്ങിയ പരാതികള്‍ സോണിയാഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മുന്‍പുള്ള ഉപതിരഞ്ഞെടുപ്പുകളിലും കെ മുരളീധരനായിരുന്നു പ്രചരണത്തിന്റെ ചുമതല.

]]>