Munnar landslide 2020 – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Jan 2021 04:19:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Munnar landslide 2020 – malayalees.ch https://malayalees.ch 32 32 പെട്ടിമുടി ദുരന്തം; ധനസഹായം നാളെ വിതരണം ചെയ്യും https://malayalees.ch/munnar-tragedy-funding-will-be-distributed-tomorrow/ Mon, 04 Jan 2021 04:19:21 +0000 https://malayalees.ch/?p=37973 പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ അനന്തരാവകാശികള്‍ക്കുള്ള സർക്കാർ ധനസഹായം നാളെ വിതരണം ചെയ്യും. 44 പേരുടെ ബന്ധുക്കൾക്കാണ് നാളെ ധനസഹായം ലഭിക്കുക. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്കുള്ള വീട് നിർമ്മാണം ഈ മാസം പൂർത്തിയാക്കും.

പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ച 70 പേരിൽ 44 പേരുടെ അനന്തരാവകാശികൾക്കാണ് ആദ്യ ഘട്ടത്തിൽ ധനസഹായം വിതരണം ചെയ്യുന്നത്. 128 പേരെയാണ് സഹായത്തിന് അർഹരായി റവന്യൂ വകുപ്പ് കണ്ടെത്തിയത്.

ദുരന്തബാധിതര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ധനസാഹയം നേരത്തെ ലഭ്യമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ തുക ദുരന്തം സംഭവിച്ച് നാല് മാസം പിന്നിട്ടിട്ടും നൽകാത്തത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധനസഹായ വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നാളെ മൂന്നാറില്‍ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം മണി ധനസഹായം വിതരണം ചെയ്യും.

അനന്തരാവകാശികളെ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ റവന്യൂ വകുപ്പ് നിയോഗിച്ചിരുന്നു, എന്നാല്‍ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോരായ്മകള്‍ ഉണ്ടായിരുന്നതിനാല്‍ പിന്നീട് ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തില്‍ വീണ്ടും വിവര ശേഖരണം നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിനായി നിര്‍മ്മിക്കുന്ന വീടുകളുടെ പണി ഈ മാസം തന്നെ പൂര്‍ത്തീകരിച്ച് കുടുംബങ്ങൾക്ക് കൈമാറുമെന്നും തഹസിൽദാർ അറിയിച്ചു.

]]>
പെട്ടിമുടി ദുരന്തം; ദുരന്ത വിവരം പുറം ലോകം അറിയാന്‍ വൈകി, അന്വേഷണം വേണമെന്ന് റവന്യൂ സംഘത്തിന്‍റെ റിപ്പോര്‍ട്ട് https://malayalees.ch/munnar-tragedy-it-is-too-late-for-the-outside-world-to-know-about-the-tragedy-says-the-revenue-team/ Wed, 09 Sep 2020 04:48:14 +0000 https://malayalees.ch/?p=31554 അപകടം നടന്നയുടനെ കമ്പനിയുടെ ഫീല്‍ഡ് ഓഫീസിന്‍റെ തോട്ടം തൊഴിലാളികള്‍ വിവരമറിയിച്ചിരുന്നു

പെട്ടിമുടി ദുരന്തം വേഗത്തില്‍ പുറംലോകത്തെ അറിയിക്കുന്നതില്‍ കണ്ണന്‍ ദേവന്‍ കമ്പനി അധികൃതര്‍ക്ക് വീഴ്ച വന്നോ എന്ന് അന്വേഷിക്കണമെന്ന് റവന്യൂ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. അപകടം നടന്നയുടനെ കമ്പനിയുടെ ഫീല്‍ഡ് ഓഫീസിന്‍റെ തോട്ടം തൊഴിലാളികള്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനാലാണ് വിവരം പുറം ലോകത്തെ അറിയിക്കാന്‍ വൈകിയതെന്നാണ് കമ്പനിയുടെ വാദം.

കഴിഞ്ഞ മാസം ആറാം തീയതി രാത്രി 10.45നാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ വിവരം പുറം ലോകം അറിഞ്ഞത് പിറ്റേദിവസം പുലര്‍ച്ചെയാണ്. രക്ഷാപ്രവര്‍‍ത്തനം ആരംഭിക്കാന്‍ പിന്നെയും വൈകി. മണ്ണിനടിയില്‍ കുടുങ്ങിയ പലരും പുലര്‍ച്ചയോടെയാണ് മരണപ്പെട്ടതെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നേരത്തെ ആരംഭിച്ചിരുന്നെങ്കില്‍ കുറച്ച് പേരെക്കൂടി ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നു എന്നാണ് സ്പെഷ്യല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപകടം നടന്നയുടന്‍ തന്നെ തോട്ടം തൊഴിലാളികള്‍ കെ.ഡി.എച്ച് കമ്പനിയുടെ ഫീല്‍ഡ് ഓഫീസറെ വിവരമറിയിച്ചിരുന്നു. കമ്പനിയുടെ രാജമലയിലെ മാനേജേഴ്‌സ് ബംഗ്ലാവില്‍ നിന്ന് പുറം ലോകവുമായി ബന്ധപ്പെടാന്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെയെന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കനത്ത മഴയിൽ പുറത്തേക്കുള്ള വഴികളിലെല്ലാം മണ്ണിടിഞ്ഞു കിടന്നതും വൈദ്യുതി- വാർത്ത വിനിമയ ബന്ധങ്ങളെല്ലാം തടസ്സപ്പെട്ടതുമാണ് ദുരന്ത വിവരം പുറംലോകത്തെ വേഗത്തില്‍ അറിയിക്കുന്നതിന് തടസമായതെന്ന് കെ.ഡി.എച്ച്.പി കമ്പനി അധികൃതർ പറഞ്ഞു. ഒരുപാലം മാത്രമാണ് പുറത്തേക്കുള്ള വഴി. ഇത് ഗതാഗതയോഗ്യമായിരുന്നില്ല. പുറത്തേക്ക് വരുന്നതിന് ഫീൽഡ് ഓഫീസർ അടക്കം ശ്രമം നടത്തിയെങ്കിലും നടന്നില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. സ്പെഷ്യല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.

]]>
രാജമല ദുരന്തം; മരണസംഖ്യ 55 ആയി https://malayalees.ch/munnar-landslide-death-toll-rises-53/ Wed, 12 Aug 2020 09:25:22 +0000 https://malayalees.ch/?p=30083 പെട്ടിമുടിയാർ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചിൽ പുരോഗമിക്കുന്നത്

രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. പെട്ടിമുടിയാർ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചിൽ പുരോഗമിക്കുന്നത്.

അപകട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ പെട്ടിമുടിയാറിലെ ഗ്രേവൽ ബാങ്കിൽ നിന്നാണ് ഇന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സ്ഥലത്ത് കൂടുതൽ പേരുടെ മൃതദേഹങ്ങൾ തങ്ങിനിൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ തിരച്ചിൽ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഗ്രേവൽ ബാങ്കിൽ പുഴക്ക് കുറുകെ താത്കാലിക പാലം നിർമിച്ചാണ് തിരച്ചിൽ. ലയങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലും തുടരുന്നുണ്ട്. 9 കുട്ടികൾ അടക്കം 17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

]]>
രാജമല ദുരന്തം; മരണസംഖ്യ 23 ആയി https://malayalees.ch/rescue-operations-in-rajamal-continues-today-2/ Sat, 08 Aug 2020 09:05:09 +0000 https://malayalees.ch/?p=29880 ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രദേശം സന്ദര്‍ശിക്കുകയാണ്.

ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു.

]]>
രാജമല ദുരന്തം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും https://malayalees.ch/rescue-operations-in-rajamal-continues-today/ Sat, 08 Aug 2020 05:09:36 +0000 https://malayalees.ch/?p=29859 18 പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. 48 പേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍

ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ കാണാതായവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. 18 പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. 48 പേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് പെട്ടിമുടിയില്‍ നടക്കും.

ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.18 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു.

]]>
മൂന്നാര്‍ രാജമലയില്‍ വന്‍ മണ്ണിടിച്ചില്‍; 15 മൃതദേഹങ്ങള്‍ കണ്ടെത്തി https://malayalees.ch/landslide-in-rajamala-2/ Fri, 07 Aug 2020 12:36:57 +0000 https://malayalees.ch/?p=29819 ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ മരിച്ച 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രദേശത്തെ നാല് ലയങ്ങളിലുണ്ടായിരുന്ന എഴുപതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടി.

ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാല് പേരെ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജമലയിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നാറില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍:8547613101

ദുര്‍ഘടമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘത്തിന് സ്ഥലത്തെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. എയര്‍ ലിഫ്റ്റിങ് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. രാജമലയില്‍ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ എയര്‍ലിഫ്റ്റിങ് സാധ്യമല്ലെന്ന് ദേവികുളം സബ്കലക്ടര്‍ പ്രേംകൃഷ്ണന്‍സ പറഞ്ഞു. മോശം കാലാവസ്ഥയായതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാണെന്നും സബ്കലക്ടര്‍ മീഡിയവണിനോട് പറഞ്ഞു.

മൂന്നാറിലെ മണ്ണിടിച്ചിലില്‍ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി എം.എം മണി പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ താമസിക്കുന്ന നാല് ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞതെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മീഡിയവണിനോട് പറ‍ഞ്ഞു. സ്ഥലത്ത് എത്തിച്ചേരുക പ്രയാസകരമാണെന്നും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലമാണെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ സേനയെ പ്രദേശത്തേക്ക് അയച്ചതായും മന്ത്രി അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമുണ്ടെന്ന് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞു. എണ്‍പത് തൊഴിലാളികളാണ് അപകടത്തില്‍ പെട്ടതെന്നും രാജേന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.

]]>