munnar encroachment – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Nov 2023 05:01:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png munnar encroachment – malayalees.ch https://malayalees.ch 32 32 മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ; താമസത്തിനുള്ള കെട്ടിടങ്ങളും വാണിജ്യ കെട്ടിടങ്ങളും പൊളിക്കരുതെന്ന് ഹൈക്കോടതി https://malayalees.ch/kerala-hc-suggestions-on-munnar-encroachment-clearing/ Wed, 01 Nov 2023 05:01:24 +0000 https://malayalees.ch/?p=90395
മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിർദേശം. കൃഷി സംരക്ഷിക്കണമെന്നും കോടതി നിർദേശം നൽകി. ( kerala hc suggestions on munnar encroachment clearing )

കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ പാലിക്കേണ്ട ചില അ നിർദ്ദേശങ്ങളാണ് കോടതി നൽകിയിരിക്കുന്നത്. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിർദേശം. ഉത്തരവിറങ്ങും വരെയാണ് ഈ പൊളിക്കൽ പാടില്ലാത്തത്. കൃഷി സംരക്ഷണം എന്നുള്ളതാണ് മറ്റൊരു നിർദ്ദേശം. കൃഷിഭൂമിയുടെ പരിപാലനം വേണമെങ്കിൽ കുടുംബശ്രീയെ ഏൽപ്പിക്കാം. അതായത് ഭൂമി ഏറ്റെടുത്തതിന് ശേഷം പിന്നീട് കൃഷിയുടെ പരിപാലനം കുടുംബശ്രീയെ ഏൽപ്പിക്കാമെന്നാണ് കോടതി നിർദേശം.

കോടതി നിർദേശം നിരവധി പേർക്കാണ് ആശ്വാസമായിരിക്കുന്നത്. പലരും വീടുകളിൽ നിന്നും കുടിയിറക്കപ്പെടുന്നതും വീട് പൊളിച്ചു കളയാനുള്ള സാധ്യതയും മുന്നിൽ കണ്ടിരുന്നു. ഈ നീക്കത്തിനാണ് ഇപ്പോൾ കോടതി തടയിട്ടിരിക്കുന്നത്.

]]>
‘ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങൾ ? അങ്ങനെയെങ്കിൽ ടിസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരും’; ഫേസ്ബുക്ക് പോസ്റ്റുമായി കെ.കെ ശിവരാമൻ https://malayalees.ch/kk-sivaraman-fb-post-on-munnar-encroachment/ Wed, 01 Nov 2023 04:47:33 +0000 https://malayalees.ch/?p=90383 സിപിഐഎമ്മിന് പരോക്ഷ മറുപടിയുമായി സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാവങ്ങളെ കുടി ഒഴിപ്പിക്കുന്നു എന്ന ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് കെ.കെ ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ( kk sivaraman fb post on munnar encroachment )

അഞ്ചും ആറും ഏഴും ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങളെന്നും അങ്ങനെയെങ്കിൽ ടിസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരുമെന്നും കെ.കെ ശിവരാമൻ പരിഹസിച്ചു. ഏറ്റെടുത്ത ഭൂമിയിലെ ഒരു കെട്ടിടവും പൊളിച്ചിട്ടില്ല, ഒരു കൃഷിയും നശിപ്പിച്ചിട്ടില്ല, ഭൂമി ഏറ്റെടുക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും കെ.കെ ശിവരാമൻ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ഇന്നലത്തെ വിധി ദൗത്യ സംഘത്തിന് തിരിച്ചടിയല്ലെന്നും സിപിഐ നേതാവ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

കഴിഞ്ഞദിവസം മൂന്നാർ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി ദൗത്യ സംഘത്തിനും ജില്ലാ ഭരണകൂടത്തിനും വലിയ തിരിച്ചടിയാണെന്ന പ്രചാരണം വസ്തുതകളു മായി പൊരുത്തപെടുന്നത് അല്ല, ഏറ്റെടുത്ത ഭൂമിയിലെ ഒരു കെട്ടിടവും പൊളിച്ചിട്ടില്ല, ഒരു കൃഷിയും നശിപ്പിച്ചിട്ടില്ല, ഭൂമി ഏറ്റെടുക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്, പാവങ്ങളെ കുടി ഒഴിപ്പിക്കുന്നു എന്ന ആരോപണം ഫലത്തിൽ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്, അഞ്ചേക്കറും നാലേക്കറും, 6 ഏക്കറും ക്കൈയേറിയ അവരാണോ പാവങ്ങൾ , അപ്പോൾ ടീസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരും , സിംഗ് കണ്ടം കോളനിയിലെ ഒരു പാവപ്പെട്ടവരെയും ഒഴിപ്പിക്കുന്നതിനുള്ള നീക്കം നടത്തിയതായി അറിയില്ല ഒരു സെന്റ് രണ്ട് സെന്റ് മൂന്ന് സെന്റ്, സ്ഥലങ്ങളിൽ കുട്ടിൽ കെട്ടി താമസിക്കുന്നവരാണ് അവർ, പാവങ്ങളെ സംബന്ധിച്ച് സർക്കാർ വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്, വെള്ളൂർകുന്നം കുടുംബക്കാരുടെയും, അവർക്കു വേണ്ടപ്പെട്ടവരുടെയും, കോൺഗ്രസ് നേതാക്കന്മാരുടെയും, കയ്യേറ്റ ഭൂമി ഒഴിപ്പിക്കുക തന്നെ വേണം, ജില്ലയുടെ മറ്റു ഭാഗങ്ങളിലുംനൂറുകണക്കിന് ഏക്കർ ഭൂമി കൈയേറിയ വമ്പൻമാരുണ്ട്. ഇന്നലെ കോടതിയിൽ നിന്നുണ്ടായത് താൽക്കാലിക വിധി മാത്രമാണ്, കയ്യേറ്റം ഭൂമിയിലെ അനധികൃത നിർമ്മാണങ്ങളെ സംബന്ധിച്ച് ഹൈക്കോടതിയുടെ അന്തിമ വിധി എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം..

]]>
മൂന്നാറിലെ ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍; ദൗത്യസംഘത്തിനെതിരെ സിപിഐഎം സമരത്തിന് https://malayalees.ch/cpim-strike-evacuation-of-land-encroachments-in-munnar/ Tue, 31 Oct 2023 04:58:54 +0000 https://malayalees.ch/?p=90341 മൂന്നാറില്‍ ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ദൗത്യസംഘത്തിന്റെ നടപടിക്കെതിരെ സിപിഐഎം സമരത്തിന് ഒരുങ്ങുന്നു. ചിന്നക്കനാല്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭൂവുടമകളെ സംഘടിപ്പിച്ചാണ് സമരപരിപാടികള്‍. ആദ്യപടിയായി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കും.

സിപിഐഎമ്മിന്റെ കണക്കില്‍ 188 കുടിയേറ്റ കര്‍ഷകര്‍ കയ്യേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ദൗത്യസംഘം ഒഴിപ്പിച്ച 5 കയ്യേറ്റങ്ങളില്‍ മൂന്നെണ്ണം ഇക്കൂട്ടത്തില്‍ പെട്ടതാണ്. ഇത് തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ജനങ്ങള്‍ തങ്ങള്‍ക്കെതിരാകുമെന്ന തിരിച്ചറിവും ഇതിന് പിന്നിലുണ്ട്. ചിന്നക്കനാലില്‍ കഴിഞ്ഞദിവസം കര്‍ഷകര്‍ രൂപീകരിച്ച ഭൂസംരക്ഷണ സമിതിക്ക് സിപിഐഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് നേരിട്ടെത്തി പിന്തുണ വാഗ്ദാനം ചെയ്തു.

കളക്ടര്‍, മുഖ്യമന്ത്രി, റവന്യൂ മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കന്നതോടൊപ്പം ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിവ്യൂ പെറ്റീഷനും നല്‍കും. പേര് വെളിപ്പെടുത്താത്ത 17 പേര്‍ ഉള്‍പ്പെടെ 35 വന്‍കിട കയ്യേറ്റങ്ങള്‍ പട്ടികയിലുണ്ട്. ഇവരുടെ കൈവശം മാത്രം 200 ഏക്കറില്‍ അധികം ഭൂമിയുണ്ടെന്നും ഇത് ആദ്യം ഒഴിപ്പിക്കണമെന്നുമാണ് സിപിഎം നിലപാട്.

]]>
മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടങ്ങി ദൗത്യസംഘം; ഒഴിപ്പിക്കുന്നത് അഞ്ചേക്കര്‍ ഏലക്കൃഷി https://malayalees.ch/action-against-illegal-land-encroachments-in-munnar/ Thu, 19 Oct 2023 04:22:32 +0000 https://malayalees.ch/?p=89664 മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കാനുള്ള ദൗത്യ സംഘം നടപടികള്‍ ആരംഭിച്ചു. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഏലകൃഷിയാണ് ഒഴിപ്പിക്കുന്നത്. സ്ഥലത്ത് സര്‍ക്കാര്‍ വക ഭൂമിയെന്നും ദൗത്യ സംഘം ബോര്‍ഡ് സ്ഥാപിച്ചു.

രാവിലെ ആറ് മണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ സംഘമാരംഭിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അപ്രതീക്ഷിത ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്. എന്നാല്‍ ദൗത്യസംഘത്തിന് നേരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമായി. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിട കര്‍ഷകര്‍ക്ക് നേരെയാണ് കയ്യേറ്റം നടക്കുന്നതെങ്കില്‍ അനുവദിക്കാനാകില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍.

മൂന്നാറിലെ കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നത് 50ലധികം വന്‍കിട കെട്ടിടങ്ങളാണ്. സ്റ്റോപ്പ് മെമ്മോ പോലും അവഗണിച്ചാണ് പല കെട്ടിടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വന്‍കിട കമ്പനികള്‍ മുതല്‍ രാഷ്ട്രീയ പ്രമുഖരുടെ ബന്ധുക്കള്‍ വരെ ഈ പട്ടികയില്‍ ഉണ്ട്. മൂന്നാറിലേക്ക് ദൗത്യസംഘം മലകയറുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത നീക്കം.

കളക്ടറുടെ പട്ടികയില്‍ 7 റിസോര്‍ട്ടുകളാണ് കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി കെട്ടിപ്പൊക്കിയത്. ആനവരട്ടി വില്ലേജ്, കെ ഡി എച്ച്, പള്ളിവാസല്‍, കീഴാന്തൂര്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളിലായി 50 ലധികം വന്‍കിട നിര്‍മ്മാണങ്ങളാണ് ഏക്കര്‍ കണക്കിന് കയ്യേറ്റം ഭൂമിയില്‍ നടന്നിരിക്കുന്നത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി മുമ്പ് സ്‌പെഷ്യല്‍ താലൂക്ക് ഓഫീസ് മൂന്നാറില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് പിന്നീട് ദേവികുളത്തേക്ക് മാറ്റിയത് പോലും അട്ടിമറിയുടെ ഭാഗമാണെന്ന് ആരോപണമുണ്ട്. കളക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മൂന്നാര്‍ മേഖലയിലെ മൊത്തം കയ്യേറ്റം 390 ഏക്കര്‍ മാത്രമാണ്. എന്നാല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത നിരവധി കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും മൂന്നാറിലുണ്ട്. പട്ടയം പോലുമില്ലാത്ത സ്ഥലത്ത് കെട്ടിപ്പൊക്കിയിരിക്കുന്നത് നിരവധി കെട്ടിടങ്ങളാണ്. ഈ കയ്യേറ്റങ്ങള്‍ കളക്ടറുടെ ലിസ്റ്റില്‍ നിന്ന് എങ്ങനെ ഒഴിവായി എന്നും, മറ്റു ചിലത് എങ്ങനെ ഉള്‍പ്പെട്ടു എന്നും ചോദ്യമായി തന്നെ തുടരുന്നുണ്ട്.

]]>
മൂന്നാറിൽ വിവിധ വില്ലേജുകളിലായി 300ലധികം കയ്യേറ്റങ്ങൾ; എംഎം മണിയുടെ സഹോദര പുത്രനും കയ്യേറ്റക്കാരുടെ പട്ടികയിൽ https://malayalees.ch/300-encroachments-found-in-munnar/ Fri, 13 Oct 2023 05:08:08 +0000 https://malayalees.ch/?p=89375 മൂന്നാറിൽ വിവിധ വില്ലേജുകളിലായി 300ലധികം കയ്യേറ്റങ്ങളുണ്ടെന്ന് കണ്ടെത്തൽ. കയ്യേറ്റക്കാരിൽ വൻകിട കമ്പനികൾ മുതൽ സ്വകാര്യ വ്യക്തികൾ വരെ ഉൾപ്പെടുന്നു. കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ( 300 encroachments found in munnar )

തോക്കുപാറ, സൂര്യനെല്ലി, പാറത്തോട്, പെരുമ്പൻകുത്ത്, കെഡിഎച്ച് വില്ലേജ് എന്നിവിടങ്ങളിലാണ് അധികവും കയ്യേറ്റങ്ങൾ. റവന്യൂ, വനം, ഹെൽത്ത്, പിഡബ്ല്യുഡി, ഫിഷറീസ്, കെഎസ്ഇബി ഉൾപ്പെടെയുള്ളവരുടെ സ്ഥലങ്ങൾ കയ്യേറ്റ പട്ടികയിലുണ്ട്. ടാറ്റ ടീ ലിമിറ്റഡും, ഹാരിസൺ മലയാളം ലിമിറ്റഡും ചിന്നക്കനാൽ, രാജകുമാരി , പൂപ്പാറ, വില്ലേജുകളിലായി 44.75 ഏക്കർ കൈവശപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എംഎം മണിയുടെ സഹോദര പുത്രൻ ലിജീഷ് ലംബോദരനും കയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്.

ടോമിൻ ജെ തച്ചങ്കരിയുടെ സഹോദരൻ ടിസ്സിൻ ജെ തച്ചങ്കരി 7.7 എക്കർ സ്ഥലം ചിന്നക്കനാൽ വില്ലേജിൽ കയ്യേറി. റോഡ് പുറമ്പോക്ക് കയ്യേറിയാണ് മന്നാംകണ്ടം സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് നിർമ്മിച്ചതെന്ന് രേഖയുണ്ട്. ആരാധനാലയങ്ങളും മത സാമുദായിക സംഘടനകളുടെ കെട്ടിടങ്ങളും കയ്യേറ്റ ഭൂമിയിലുണ്ട്.

കുഞ്ചിത്തണ്ണി വില്ലേജിലെ ഡ്രീം ലാൻഡ് സ്‌പൈസസ് പാർക്കിലെ വാട്ടർ തീം പാർക്ക് കയ്യേറ്റ ഭൂമിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. കയ്യേറ്റങ്ങളുടെ കൂട്ടത്തിൽ ഭൂരിഭാഗവും വ്യക്തികളും കുടുംബങ്ങളും നടത്തിയതെന്ന് കണ്ടെത്തൽ. ചിന്നക്കനാൽ വില്ലേജിൽ സ്വകാര്യ വ്യക്തികളുടെ വൻകിട കയ്യേറ്റം 75.54 ഏക്കറും, കെഡിഎച്ച് വില്ലേജിൽ 72.24 ഏക്കറുമാണ്.

കയ്യേറ്റങ്ങളിൽ നടപടിയുണ്ടായത് ചുരുക്കം ചില കേസുകളിൽ മാത്രമാണെന്നും ഭൂരിഭാഗം കേസുകളും കോടതി വ്യവഹാരത്തിൽ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. ചിന്നക്കനാൽ വില്ലേജിലെ കയ്യേറ്റ സ്ഥലം തിരിച്ച് പിടിച്ചതായി റിപ്പോർട്ടിലുണ്ട്.

]]>