mumbai – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Nov 2023 11:32:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mumbai – malayalees.ch https://malayalees.ch 32 32 അംബാനിക്ക് വധഭീഷണി മുഴക്കിയ 19 കാരൻ അറസ്റ്റിൽ https://malayalees.ch/man-arrested-from-telangana-over-death-threats-to-mukesh-ambani/ Sat, 04 Nov 2023 11:32:49 +0000 https://malayalees.ch/?p=90600 റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ 19 കാരനാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച മൂന്ന് ഭീഷണി ഇ-മെയിലുകൾ അംബാനിക്ക് ലഭിച്ചിരുന്നു. ഓരോ തവണയും ഭീമമായ തുക ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.

ഗണേഷ് രമേഷ് വനപർധി(19)നെയാണ് മുംബൈ ഗാംദേവി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒക്ടോബർ 28നാണ് ആദ്യ ഇമെയിൽ വന്നത്.

ഒക്ടോബർ 31നും നവംബർ ഒന്നിനും ഇടയിൽ രണ്ട് ഭീഷണി സന്ദേശങ്ങൾ കൂടി ലഭിച്ചു. ഷഹദാബ് ഖാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സന്ദേശം അയച്ചിരിക്കുന്നത്. ആദ്യം അയച്ച ഇമെയിലിൽ 20 കോടി നൽകിയില്ലെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്നായിരുന്നു ഭീഷണി. പിന്നീടുള്ള ഇമെയിലുകളിൽ തുക 200 കോടിയായും 400 കോടിയായും ഉയർന്നു.

]]>
മുംബൈയിൽ ദുരഭിമാനക്കൊല; ദമ്പതികളെ യുവതിയുടെ പിതാവ് കൊലപ്പെടുത്തി, 6 പേർ അറസ്റ്റിൽ https://malayalees.ch/mumbai-couple-killed-by-womans-father-over-interfaith-marriage/ Wed, 18 Oct 2023 08:09:56 +0000 https://malayalees.ch/?p=89637 മുംബൈയിൽ വീണ്ടും ദുരഭിമാനക്കൊല. പ്രണയ വിവാഹിതരായ ദമ്പതികളെ പെൺകുട്ടിയുടെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. യുവതി ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതാണ് വീട്ടുകാരെ ചൊടിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മകൾ ഗുൽനാസ് ഖാൻ, ഭർത്താവ് കരൺ രമേഷ് ചന്ദ്ര എന്നിവരെയാണ് പെൺകുട്ടിയുടെ പിതാവ് ഗോരാ ഖാനും മകനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. യുപിയിൽ വച്ച് വിവാഹിതരായ കരണും ഗുൽനാസും പിന്നീട് മുംബൈയിലെത്തുകയായിരുന്നു. മുംബൈയിലെ പുതിയ വീട് കാണിക്കാനെന്ന വ്യാജേന പെൺകുട്ടിയുടെ പിതാവ് മരുമകനെ വിളിച്ചുവരുത്തി.

Read Also:11 കാരനെ കൊലപ്പെടുത്തി, മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

കരൺ രമേഷിനെ ഗോവണ്ടി പ്രദേശത്തേക്ക് വിളിച്ചുവരുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ തള്ളി. ശേഷം മകൾ ഗുൽനാസിനെയും കൊന്ന് മൃതദേഹം നവി മുംബൈയിൽ ഉപേക്ഷിച്ചു. കഴിഞ്ഞ ശനിയാഴ്ച ചന്ദ്രയുടെ മൃതദേഹം സബർബൻ ഗോവണ്ടിയിൽ നിന്ന് പൊലീസ് കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയുടെ ചുരുൾ അഴിഞ്ഞത്‌.

10 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. ആദ്യഘട്ടത്തിൽ മരിച്ച യുവാവിന്റെ പേര് കരൺ രമേഷ് എന്നും യുപി സ്വദേശിയാണെന്നും സംഘം കണ്ടെത്തി. പിന്നീടുള്ള അന്വേഷണം ഭാര്യ പിതാവിലേക്ക് എത്തിച്ചു. ഗോരാ ഖാനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങി. മകൻ സൽമാൻ ഗോറ ഖാന്റെയും മറ്റ് കൂട്ടാളികളുടെയും സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഗോറ സമ്മതിച്ചു.

]]>
മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു; ഏഴുമരണം, 39 പേർക്ക് പരുക്ക് https://malayalees.ch/7-dead-31-injured-as-fire-breaks-out-at-building-in-mumbai/ Fri, 06 Oct 2023 05:28:38 +0000 https://malayalees.ch/?p=88972 മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം. പൊള്ളലേറ്റ 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം.പരുക്കേറ്റവരെ ഉടൻ തന്നെ എച്ച്ബിടി ട്രോമ സെന്റർ, കൂപ്പർ ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ ഗോരേഗാവിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കിയ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അതേസമയം, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി.

]]>
ഇ ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ റെയ്ഡ്; മുംബൈയിലെ വ്യാപാരിക്ക് നഷ്ടപ്പെട്ടത് 3 കിലോ സ്വര്‍ണവും 25 ലക്ഷവും https://malayalees.ch/fake-ed-officers-raid-bullion-traders-office-steal-3kg-gold-and-25-lakh/ Thu, 26 Jan 2023 05:05:40 +0000 https://malayalees.ch/?p=75050 സ്വര്‍ണാഭരണശാലയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ റെയ്ഡ് നടത്തി 25 ലക്ഷം രൂപയും മൂന്ന് കിലോ സ്വര്‍ണവും പിടിച്ചെടുത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉള്‍പ്പെട്ട സംഘമാണ് ഇ ഡിയുടെ പേരില്‍ വന്‍കൊള്ള നടത്തിയത്. മുംബൈയിലെ സാവേരി ബസാറിലാണ് സംഭവം നടന്നത്.

ഇ ഡി റെയ്ഡ് നടക്കുകയാണെന്നും തടസപ്പെടുത്തരുതെന്നും പറഞ്ഞാണ് മൂന്നുപേരും സ്വര്‍ണാഭരണങ്ങളും രേഖകളും മറ്റും പരിശോധിച്ചത്. ജ്വലറിയുടെ ഉടമകളില്‍ ഒരാളോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ട സംഘം ജ്വല്ലറി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ജീവനക്കാരെ വിലങ്ങണിയിച്ച ശേഷമാണ് പണവും ആഭരണങ്ങളുമായി സംഘം രക്ഷപ്പെട്ടത്.

ഡോംഗ്രി സ്വദേശി മുഹമ്മദ് ഫസല്‍ സിദ്ദിഖി ഗിലിത്വാല (50), മാല്‍വാനി സ്വദേശിയായ മുഹമ്മദ് റാസി അഹമ്മദ് മുഹമ്മദ് റഫീഖ് എന്ന സമീര്‍ (37), ഖേദില്‍ നിന്നെത്തിയ വിശാഖ മുധാലെ (30) എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം ചുറ്റുപാടുകള്‍ നിരീക്ഷിക്കാനായി മൂന്ന് സഹായികള്‍ കൂടി ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്നുപേര്‍ക്കുമായി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്. ജീവനക്കാര്‍ ജ്വല്ലറി ഉടമയോട് സംഭവങ്ങള്‍ വിശദീകരിച്ച ശേഷം ജ്വല്ലറി ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാജ ഇ ഡി ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

]]>
പൊതു ശൗചാലയം ഉപയോഗിച്ച ശേഷം പണം നൽകിയില്ല, മുംബൈയിൽ യുവാവിനെ തലക്കടിച്ച് കൊന്നു https://malayalees.ch/mumbai-man-killed-during-argument-over-charges-at-public-toilet/ Fri, 16 Dec 2022 03:54:27 +0000 https://malayalees.ch/?p=72903 മുംബൈയിൽ പൊതു ശൗചാലയത്തിന്റെ സൂക്ഷിപ്പുകാരൻ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. രാഹുൽ പവാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ശൗചാലയം ഉപയോഗിച്ച ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

സെൻട്രൽ മുംബൈയിലെ ദാദർ ഏരിയയിലെ ബസ് സ്റ്റാൻഡിന് മുന്നിലുള്ള പൊതു ടോയ്‌ലറ്റിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇരയായ രാഹുൽ ടോയ്‌ലറ്റ് ഉപയോഗിക്കുകയും പണം നൽകാതെ പോകാൻ ശ്രമിക്കുന്നതിന്റെ കെയർടേക്കർ വിശ്വജിത്ത് തടഞ്ഞുനിർത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

പവാർ തന്നെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായി പ്രതി ആരോപിക്കുന്നു. ഇതിനിടെ വിശ്വജിത്ത് മരത്തടി കൊണ്ട് പവാറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാഹുൽ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. ചോദ്യം ചെയ്യലിന് ശേഷം മാതുംഗ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

]]>
ഭാര്യയെ കാറിടിപ്പിച്ച സംഭവം: ചലച്ചിത്ര നിർമ്മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു https://malayalees.ch/mumbai-filmmaker-arrested-for-ramming-car-into-wife/ Fri, 28 Oct 2022 07:50:22 +0000 https://malayalees.ch/?p=70359 വധശ്രമ കേസിൽ ചലച്ചിത്ര നിർമ്മാതാവ് കമൽ കിഷോർ മിശ്ര അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് പുലർച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കണ്ടെത്തിയ ഭാര്യയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.

ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അംബോലി പൊലീസ് നിർമ്മാതാവിനെതിരെ ഐപിസി 279, 338 വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഒക്‌ടോബർ 19 ന് മിശ്ര തന്നെ കാർ ഇടിച്ചെന്നും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്നും ഭാര്യ ആരോപിച്ചു. അന്ധേരിയിലെ ഒരു പാർക്കിംഗ് ഏരിയയിൽ വച്ച് കാറിൽ മറ്റൊരു സ്ത്രീക്കൊപ്പം കമൽ കുമാറിനെ ഭാര്യ കണ്ടെത്തുകയായിരുന്നു.

കാറിൽ കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെയാണ് കമൽ കിഷോർ ഭാര്യയെ കാറിടിച്ച് പരുക്കേൽപ്പിച്ചത്. ഭാര്യയുടെ കാലിനും കൈക്കും തലയ്ക്കും പരുക്കേറ്റു. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

]]>
സവാരിക്കിടെ കളിയാക്കി; മുംബൈയിൽ ഓട്ടോ ഡ്രൈവറുടെ കുത്തേറ്റ് യുവാവ് മരിച്ചു https://malayalees.ch/mumbai-man-stabbed-by-auto-driver/ Fri, 28 Oct 2022 07:46:04 +0000 https://malayalees.ch/?p=70353 മുംബൈയിൽ ഓട്ടോ ഡ്രൈവറുടെ കുത്തേറ്റ് യുവാവ് മരിച്ചു. മുകേഷ് സഞ്ജാരെ(32) ആണ് കൊല്ലപ്പെട്ടത്. തൻ്റെ മുടന്തിനെ കളിയാക്കിയെന്നും പരിഹസിച്ചെന്നും ആരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

ഹനുമാൻ തെക്ഡി ഏരിയയിലാണ് സംഭവം. ശാരീരിക ബുദ്ധിമുട്ടുള്ള ഓട്ടോറിക്ഷ ഡ്രൈവറെ (45) മുകേഷ് കളിയാക്കി. ഇതോടെ ഇരുവരും തമ്മിൽ തർക്കം വഴക്കായി. തർക്കത്തിനിടെ പ്രതി കത്തി പുറത്തെടുക്കുകയും സഞ്ജരെയുടെ നെഞ്ചിലും വയറ്റിലും കുത്തുകയുമായിരുന്നു. സഞ്ജരെയെ സബർബൻ ജോഗേശ്വരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

]]>
ആമകൾ, പെരുമ്പാമ്പ്, പല്ലികൾ; മുംബൈയിൽ വൻ വന്യജീവി കള്ളക്കടത്ത് https://malayalees.ch/exotic-animal-smuggling-racket-busted-mumbai/ Mon, 10 Oct 2022 04:50:04 +0000 https://malayalees.ch/?p=69324 മുംബൈയിൽ വൻ വന്യജീവി കള്ളക്കടത്ത്. എയർ കാർഗോ വഴി കടത്തുകയായിരുന്ന അപൂർവയിനം ജീവികളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടി. കടലാമകൾ, ആമകൾ, പെരുമ്പാമ്പ്, പല്ലികൾ എന്നിവയുൾപ്പെടെ 665 വന്യജീവികളെയാണ് ഡിആർഐ സംഘം പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് വന്യജീവി കടത്തുസംഘത്തെ പിടികൂടിയത്. 30 ബോക്സുകളിലായിട്ടാണ് 665 ഓളം വന്യ ജീവികളെ പിടികൂടിയത്. ഏകദേശം മൂന്നര കോടി രൂപ വിപണി മൂല്യം കണക്കാക്കുന്ന ജീവികളെയാണ് ഡിആർഐ പിടിച്ചെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

]]>
മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി; സന്ദേശം പാകിസ്താനിൽ നിന്ന് https://malayalees.ch/mumbai-police-receives-26-11-like-terrorist-attack-threat-from-pakistani-phone-number/ Sat, 20 Aug 2022 07:17:43 +0000 https://malayalees.ch/?p=66748 മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ പൊലീസ് ട്രാഫിക്ക് കണ്‍ട്രോള്‍ സെല്ലിന്റെ വാട്‌സാപ്പ് നമ്പരിലേക്ക് സന്ദേശം എത്തിയത്. ആറു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തുകയെന്നും അജ്ഞാത സന്ദേശത്തിൽ പറയുന്നു. മുംബൈയില്‍ പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി.

26/11 പോലെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശമാണ് അയച്ചിരിക്കുന്നത്. ഉദയ്പുര്‍ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചു ഇതിൽ പരാമര്‍ശമുണ്ട്. മുൻപും സമാന രീതിയിലുള്ള സന്ദേശങ്ങൾ വന്നിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പാകിസ്താനിലെ നമ്പരിൽ നിന്നായതിനാൽ ഗൗരവത്തോടെയാണ് കാണുന്നത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഹരിഹരേശ്വര്‍ ബീച്ചില്‍ മൂന്ന് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നിറച്ച ആഡംബര ബോട്ട് കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരാക്രമണ ഭീഷണി എത്തിയിരിക്കുന്നത്.

]]>
സുഹൃത്തിനോട് ഒരു തമാശ പറഞ്ഞത് കുഴപ്പമായി; ഇന്റിഗോ വിമാനം വൈകിപ്പിക്കേണ്ടി വന്നത് ആറ് മണിക്കൂര്‍ https://malayalees.ch/whatsapp-message-sent-as-a-joke-causes-6-hour-delay-in-indigo-flight/ Mon, 15 Aug 2022 12:20:19 +0000 https://malayalees.ch/?p=66451 രണ്ട് സുഹൃത്തുക്കള്‍ പരസ്പരം കളിയായി അയച്ച വാട്ട്‌സ്ആപ്പ് മെസേജിന്റെ പേരില്‍ ഇന്റിഗോ വിമാനം വൈകിപ്പിക്കേണ്ടി വന്നത് ആറ് മണിക്കൂര്‍. മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും മുംബൈയിലേക്ക് പോകുന്ന വിമാനമാണ് വൈകിപ്പിച്ചത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന യുവാവിനെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതോടെ മുഴുവന്‍ യാത്രക്കാരേയും ലഗേജും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പരിശോധിക്കാന്‍ ഇന്‍ഡിഗോ നിര്‍ബന്ധിതരാകുകയായിരുന്നു.

സംഭവം ഇങ്ങനെയാണ് : മുബൈയിലേക്ക് പോകാനിരുന്ന ഒരു യുവാവും അതേ എയര്‍പോര്‍ട്ടില്‍ ആ സമയത്തുണ്ടായിരുന്ന യുവതിയും തമ്മില്‍ യാത്ര പുറപ്പെടും മുന്‍പ് വാട്ട്‌സ്ആപ്പില്‍ സംസാരിക്കുന്നു. ചാറ്റിംഗ് തുടരുന്നതിനിടെ യുവാവിന് പോകാനുള്ള ഫ്‌ലൈറ്റ് ടേക്ക് ഓഫ് ചെയ്യാനുള്ള സമയമാകുന്നു. പെട്ടെന്ന് തങ്ങളുടെ സൗഹൃദസംഭാഷണത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ യുവതി യുവാവിനോട് യൂ ആര്‍ എ ബോംബര്‍ എന്ന് പറയുന്നു. യുവാവിന് അടുത്തിരുന്ന സ്ത്രീ ഈ മെസേജ് വായിക്കാനിടയാകുകയും പരിഭ്രമത്തോടെ വിവരം ക്യാബിന്‍ ക്രൂവിനെ അറിയിക്കുകയും ചെയ്തു.

പിന്നീട് അധികൃതരുടെ നീക്കങ്ങള്‍ വളരെ ചടുലമായിരുന്നു. ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം ഐസോലേഷനിലേക്ക് മാറ്റി. മിനിറ്റുകള്‍ക്കുള്ളില്‍ യുവാവും മെസേജയച്ച യുവതിയും പിടിയിലായി. വിമാനത്തിലെ 185 യാത്രക്കാരെയും സൂക്ഷമായി പരിശോധിച്ചു. ലെഗേജുകളെല്ലാം അരിച്ചുപെറുക്കി. വിശദമായ പരിശോധനയ്‌ക്കൊടുവിലാണ് വാട്ട്‌സ്ആപ്പ് സന്ദേശം വെറുമൊരു തമാശ മാത്രമാണെന്ന് അധികൃതര്‍ക്ക് ബോധ്യമാകുന്നത്. ഒരു പരാതിയും സ്വീകരിച്ചിട്ടില്ലെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ വ്യക്തമാക്കി. ആറ് മണിക്കൂറുകള്‍ക്ക് ശേഷം വൈകീട്ട് അഞ്ച് മണിക്ക് മുംബൈ ഫ്‌ലൈറ്റ് പുറപ്പെട്ടു. യുവാവും യുവതിയും ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>