Mumbai Police – malayalees.ch https://malayalees.ch Malayalam Online News Portal Wed, 17 May 2023 04:32:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mumbai Police – malayalees.ch https://malayalees.ch 32 32 ആരാധകനൊപ്പം ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് യാത്ര; അമിതാഭ് ബച്ചനെതിരെ കേസെടുത്ത് മുംബൈ പൊലീസ് https://malayalees.ch/amitabh-bachchan-mumbai-police-action-for-riding-bikes-without-helmet/ Wed, 17 May 2023 04:16:25 +0000 https://malayalees.ch/?p=81334 മുംബൈയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ആരാധകന്റെ ബൈക്കിൽ കയറി ഷൂട്ടിങ് ലൊക്കേഷനിലെത്തിയ അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഇത് സംബന്ധിച്ച കാര്യം ട്വീറ്റ് ചെയ്തത്. 

ആരെന്ന് പോലും അറിയാത്ത ആരാധകൻ നന്ദി പറഞ്ഞു കൊണ്ടായിരുന്നു ബച്ചന്റെ പോസ്റ്റ്. ദി ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

നെറ്റിസൺസ് ഇതിനെ എതിർക്കുകയും മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ചിത്രം പങ്കുവെയ്ക്കുകയുമായിരുന്നു. ‘ഞങ്ങൾ ഇത് ട്രാഫിക് ഡിപ്പാർട്ട്മെന്റിനെ അറിയിച്ചിട്ടുണ്ട്’, എന്നായിരുന്നു ‌ട്വീറ്റിനോട് പൊലീസ് പ്രതികരിച്ചത്. അതേസമയം, ബോളിവുഡ് താരം അനുഷ്ക ശ‍ർമ്മയും സമാനമായ നടപടി നേരിടുകയാണ്.

അതേസമയം, ബോളിവുഡ് താരം അനുഷ്ക ശ‍ർമ്മയും സമാനമായ നടപടി നേരിടുകയാണ്.ഹെൽമെറ്റില്ലാതെ താരം ഒരു യാത്രികനൊപ്പം ബൈക്കിനു പിന്നിലിരുന്നു പോകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ അനുഷ്കയ്ക്കെതിരെയും മുംബൈ പൊലീസ് രംഗത്തുണ്ട്. ഇത്തരത്തിൽ ഇരു താരങ്ങളും ട്രാഫിക്ക് ലംഘനം നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

]]>
സൽമാൻ ഖാനെതിരെ വധഭീഷണി സന്ദേശമയച്ച 21 കാരൻ അറസ്റ്റിൽ https://malayalees.ch/mumbai-police-arrests-man-who-sent-threat-email-to-salman-khan-from-rajasthan/ Mon, 27 Mar 2023 07:19:53 +0000 https://malayalees.ch/?p=78673 നടൻ സൽമാൻ ഖാന് വധഭീഷണി സന്ദേശമയച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിൽ സ്വദേശി ധക്കദ് രാം വിഷ്‌ണോയി(21) ആണ് പിടിയിലായത്. രാജസ്ഥാൻ പൊലീസുമായി മുംബൈ പൊലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പഞ്ചാബി ഗായകൻ സിദ്ധു മൂസ്‌വാലയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ധക്കദ് രാം വിഷ്‌ണോയിക്ക് ഉണ്ട്. സൽമാന് ഭീഷണിയുള്ളതിനാൽ പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

]]>
‘മൂന്ന് മണിക്കൂറിനുള്ളിൽ കുടുംബത്തെ നശിപ്പിക്കും’; മുകേഷ് അംബാനിക്ക് വീണ്ടും ഭീഷണി https://malayalees.ch/threat-calls-to-mukesh-ambani/ Mon, 15 Aug 2022 12:17:12 +0000 https://malayalees.ch/?p=66445 റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ കുടുംബത്തിന് വീണ്ടും വധഭീഷണി. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയുടെ നമ്പറിലേക്ക് എട്ട് ഭീഷണി ഫോൺ കോളുകൾ വന്നതായി മുംബൈ പൊലീസ് അറിയിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ കുടുംബത്തെ മുഴുവൻ നശിപ്പിക്കുമെന്നായിരുന്നു ഭീഷണി.

സംഭവത്തിൽ ഡിബി മാർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ ഹർകിഷൻദാസ് ഹോസ്പിറ്റലിന്റെ ഡിസ്പ്ലേ നമ്പറിൽ ഇന്ന് രാവിലെയായിരുന്നു കോൾ എത്തിയത്. സംഭവത്തിൽ മുംബൈ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 56 കാരനായ വിഷ്ണു ഭൗമിക് ആണ് പിടിയിലായത്.

ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് പ്രാഥമികാന്വേഷണ വിവരം. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. മുകേഷ് അംബാനിക്കും കുടുംബത്തിനും കേന്ദ്രസർക്കാരിന്റെ സുരക്ഷ തുടരാമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

]]>
മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; മുംബൈ പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റി https://malayalees.ch/hemant-nagrale-replaces-parambir-singh-as-mumbai-police-commissioner/ Thu, 18 Mar 2021 04:07:09 +0000 https://malayalees.ch/?p=41706 മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗിനെ സ്ഥലംമാറ്റി. ഹേമന്ത് നഗ്രാലെ ഐപിഎസ് പുതിയ കമ്മീഷണറായി ചുമതലയേറ്റു. വ്യവസായി മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ വിവാദം തുടരുന്നതിനിടെയാണ് പരംബീർ സിംഗിനെ മാറ്റിയത്.

കേസിൽ മുംബൈ പൊലീസിലെ ഇൻസ്പെക്ടർ സച്ചിൻ വസെയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുമെന്ന സൂചനകൾ വരുന്നതിനിടെയാണ് സ്ഥലംമാറ്റമെന്നത് ശ്രദ്ധേയമാണ്. 2017ലെ ക്രിമിനൽ കേസിൽ അന്വേഷണം നേരിടുന്ന സച്ചിൻ വസെയെ സർവീസിൽ തിരിച്ചെടുത്തത് മുൻ ശിവസേന പ്രവർത്തകൻ ആയതുകൊണ്ടാണെന്ന് മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.

ദിവസങ്ങൾക്ക് മുൻപാണ് സച്ചിൻ വാസെയെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ അംബാനിയുടെ വീടിന് സമീപം സ്ഥാപിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചായിരുന്നു അറസ്റ്റ്. തുടർന്ന് സച്ചിൻ വാസെയുടെ ഓഫിസിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. പരിശോധനയിൽ ലാപ്‌ടോപ്, ഐപാഡ്, മൊബൈൽ ഫോൺ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു.

സച്ചിൻ വാസെ ഉപയോഗിച്ചതായി കരുതുന്ന കാറും എൻഐഎ പിടിച്ചെടുത്തു. സച്ചിൻ വാസെ ഈ കാർ ഉപയോഗിച്ചിരുന്നതായി എൻ.ഐ.എ പറഞ്ഞു. കാറിന്റെ ഉടമസ്ഥനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും എൻഐഎ അറിയിച്ചു. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ലൈസൻസ് പ്ലേറ്റ്, നോട്ടെണ്ണൽ മെഷീൻ, അഞ്ച് ലക്ഷം രൂപ, വസ്ത്രങ്ങൾ ഉൾപ്പെടെയാണ് കാറിൽ നിന്ന് കണ്ടെത്തിയത്.

]]>
രാജ്യദ്രോഹകേസ്: കങ്കണക്കും സഹോദരിക്കും മുംബൈ പൊലീസിന്‍റെ സമന്‍സ് https://malayalees.ch/kangana-ranaut-and-sister-summoned-by-mumbai-police/ Thu, 22 Oct 2020 04:39:54 +0000 https://malayalees.ch/?p=33689 രാജ്യദ്രോഹ കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പൊലീസ് സമന്‍സ് അയച്ചു. ഈ മാസം 26, 27 തിയ്യതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണം. മുംബൈ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഇരുവര്‍ക്കുമെതിരെ ബാന്ദ്ര പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു.

124 എ (രാജ്യദ്രോഹം), 153 എ (മതത്തിന്‍റെയോ വംശത്തിന്‍റെയോ ഭാഷയുടെയോ ജനന സ്ഥലത്തിന്‍റെയോ പേരില്‍ സാമുദായിക സ്പര്‍ധയുണ്ടാക്കല്‍), 295 എ (മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുന്നു, ട്വീറ്റുകളിലൂടെ സാമുദായിക സ്പര്‍ധയുണ്ടാക്കുന്നു എന്ന പരാതിയാണ് കോടതിയിലെത്തിയത്. സഹില്‍ അഷ്റഫ് അലി എന്നയാള്‍ നല്‍കി ഹര്‍ജി പരിഗണിച്ച കോടതി, അന്വേഷണം നടത്താന്‍ പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.

സുശാന്ത് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെയുള്ള കങ്കണയുടെ ചില പരാമര്‍ശങ്ങളാണ് പരാതിക്ക് അടിസ്ഥാനം. കങ്കണയും ശിവസേനയും തമ്മിലുള്ള പരസ്യ പോരിന് ഈ പരാമര്‍ശങ്ങള്‍ വഴിതുറന്നു. മുംബൈയെ പാക് അധീന കശ്മീരിനോട് കങ്കണ താരതമ്യം ചെയ്തതിനെതിരെ ശിവസേന നേതാക്കള്‍ പ്രതികരിച്ചു. മുംബൈയില്‍ ക്രമസമാധാനം തകര്‍ന്നുവെന്നും അവിടെ ജീവിക്കാന്‍ ഭയമാണെന്നും കങ്കണ പറഞ്ഞു. കങ്കണക്ക് പിന്നില്‍ ബിജെപിയാണെന്നാണ് ശിവസേനയുടെ വിമര്‍ശനം.

കങ്കണയുടെ മുംബൈയിലെ കെട്ടിടം നിയമ വിരുദ്ധ നിര്‍മാണമാണെന്ന് ചൂണ്ടിക്കാട്ടി മുംബൈ കോര്‍പറേഷന്‍ പൊളിക്കാന്‍ തുടങ്ങിയതോടെ വാക്പോര് രൂക്ഷമായി. തന്‍റെ ഓഫീസ് തനിക്ക് രാമക്ഷേത്രമാണെന്നും അതാണ് തകര്‍ത്തതെന്നും പറഞ്ഞ് വീണ്ടും കങ്കണ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി. രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.

മുംബൈ പൊലീസിന്‍റെ സമന്‍സിനോട് കങ്കണ പ്രതികരിച്ചത് ശിവസനേക്ക് തന്നെ മിസ് ചെയ്യുന്നുണ്ടെന്ന് അറിയാം. ആശങ്ക വേണ്ട, താന്‍ ഉടന്‍ വരും എന്നാണ്.

]]>
നാര്‍കോട്ടിക്സ് ബ്യൂറോ വിവേകിനെതിരെ അന്വേഷണം നടത്തുന്നില്ല https://malayalees.ch/if-ncb-wont-probe-vivek-oberoi-in-drugs-scandal-mumbai-police-will-says-maha-home-minister/ Sat, 17 Oct 2020 05:17:13 +0000 https://malayalees.ch/?p=33451 ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിക്കെതിരെ മയക്കുമരുന്ന് കേസില്‍ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം നടത്താന്‍ തയ്യാറാവുന്നില്ല. നാര്‍കോട്ടിക്സ് ബ്യൂറോ അന്വേഷിച്ചില്ലെങ്കില്‍ മുംബൈ പൊലീസ് അന്വേഷിക്കുമെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു. വിവേക് ഒബ്റോയിയുടെ വീട് ബംഗളൂരു പൊലീസ് റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

“വിവേക് ഒബ്റോയ് ബിജെപിയുടെ താരപ്രചാരകനാണ്. നരേന്ദ്ര മോദിയായി അഭിനയിച്ച ആളാണ്. ബംഗളൂരു പൊലീസ് മയക്കുമരുന്ന് കേസ് അന്വേഷണത്തിനാണ് വന്നത്. പക്ഷേ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കാന്‍ തയ്യാറാവുന്നില്ല. വിവേക് ഒബ്റോയിയും മയക്കുമരുന്ന് കേസും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് എന്‍സിബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ അന്വേഷിച്ചില്ലെങ്കില്‍ മുംബൈ പൊലീസ് അന്വേഷിക്കും”- അനില്‍ ദേശ്മുഖ് വ്യക്തമാക്കി.

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വിവേക് ഒബ്റോയിയുടെ ഭാര്യയുടെ സഹോദരന്‍ ആദിത്യ ആല്‍വയെ തേടിയാണ് ബംഗളൂരു പൊലീസ് മുംബൈയിലെത്തിയത്. ആദിത്യ ആല്‍വ ഒളിവിലാണ്. വിവേക് ഒബ്റോയിയുടെ വീട്ടില്‍ ആദിത്യ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വാറന്റുമായാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധനക്കെത്തിയതെന്നും ബംഗളൂരു ജോയിന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

കര്‍ണാടകയിലെ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. സിനിമാ മേഖല ഉള്‍പ്പെട്ട സാന്‍ഡല്‍വുഡ് മയക്കുമരുന്ന് കേസിലാണ് പൊലീസ് ആദിത്യ ആല്‍വയെ തേടുന്നത്. താരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ 15 പേര്‍ ഇതിനകം അറസ്റ്റിലായി. അറസ്റ്റിലായവരില്‍ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നീ താരങ്ങളുമുണ്ട്. പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്ന, രാഹുല്‍ തോന്‍സെ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

ബംഗളൂരുവിലെ ഹെബല്‍ തടാകത്തിന് സമീപമുള്ള സ്ഥലത്ത് ആദിത്യ ആല്‍വ ഡ്രഗ്സ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. കേസില്‍ പൊലീസ് അറസ്റ്റ് തുടങ്ങിയപ്പോള്‍ മുതല്‍ ആദിത്യ ആല്‍വ ഒളിവിലാണ്. വിവേകിന്‍റെ ഭാര്യയോട് ചോദ്യംചെയ്യലിന് ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡ് – ലഹരി മാഫിയ ബന്ധത്തെ കുറിച്ചുള്ള അന്വേഷണമായി വഴിമാറിയിരുന്നു. ബിജെപി മഹാരാഷ്ട്ര സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഈ അന്വേഷണത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തു. മുംബൈ പൊലീസ് സുശാന്ത് കേസിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. ഒപ്പം നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും അന്വേഷണം തുടങ്ങി. ബിജെപിയുമായി ബന്ധമുള്ളവരെ കുറിച്ച് ആരോപണം ഉയരുമ്പോള്‍ എന്‍സിബി അന്വേഷിക്കാന്‍ മടിക്കുന്നുവെന്നാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപിച്ചിരിക്കുന്നത്.

]]>
സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് 50 കോടി പിൻവലിക്കപ്പെട്ടു, എന്തുകൊണ്ട് അന്വേഷിച്ചില്ല? മുംബൈ പൊലീസിനോട് ബിഹാർ ഡിജിപി https://malayalees.ch/rs-50-cr-withdrawn-from-sushant-singh-rajputs-account-mumbai-police-silent-on-crucial-lead-says-bihar-dgp/ Tue, 04 Aug 2020 09:09:40 +0000 https://malayalees.ch/?p=29592 ‘ഞങ്ങൾ നിശബ്ദരായി ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല. നിർണായക വിവരങ്ങളെ കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് മുംബൈ പൊലീസിനോട് ചോദിക്കുമെന്ന് ബിഹാർ ഡിജിപി

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ മുംബൈ പൊലീസിനെ പരസ്യമായി കുറ്റപ്പെടുത്തി ബിഹാർ പൊലീസ് രം​ഗത്ത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക വശം മുംബൈ പൊലീസ് അന്വേഷിച്ചില്ലെന്ന് ബിഹാർ ഡിജിപി ​ഗുപ്തേശ്വർ പാണ്ഡെ വിമർശിച്ചു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 50 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടെന്നും അത് മുഴുവൻ പിൻവലിക്കപ്പെട്ടെന്നും ബിഹാർ ഡിജിപി പറയുന്നു.

‘ഞങ്ങൾ നിശബ്ദരായി ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല. നിർണായക വിവരങ്ങളെ കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് മുംബൈ പൊലീസിനോട് ചോദിക്കും. നാല് വർഷമായി സുശാന്തിന്റെ അക്കൗണ്ടിലെത്തിയ 50 കോടിയിൽ നിന്നും 50 കോടിയും പിൻവലിക്കപ്പെട്ടു. ഇതിൽ തന്നെ 15 കോടി കഴിഞ്ഞ വർഷമാണ് പിൻവലിക്കപ്പെട്ടത്’- ​ഗുപ്തേശ്വർ പാണ്ഡെ പറഞ്ഞു.

ഇത് ആദ്യമായല്ല സുശാന്തിന്റെ കേസിൽ ബിഹാർ – മുംബൈ പൊലീസ് തർക്കം. സുശാന്തിന്റെ പിതാവ് കെ കെ സിങ് നടി റിയ ചക്രവർത്തിക്കെതിരെ നൽകിയ പരാതി അന്വേഷിക്കാൻ മുംബൈയിലെത്തിയ ബിഹാർ പൊലീസിന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും മുംബൈ പൊലീസ് നൽകിയില്ല. അന്വേഷണസംഘത്തിന്റെ തലവൻ എന്ന നിലയിൽ മുംബൈയിലെത്തിയ പറ്റ്ന എസ്പി വിനയ് തിവാരിയെ മുംബൈ കോർപറേഷൻ നിർബന്ധിത ക്വാറന്റൈിൽ അയച്ചതും കയ്യിൽ ക്വാറന്റൈൻ സീൽ പതിച്ചതും വിവാദമായിരുന്നു. ബിഹാർ ഡിജിപി ട്വീറ്റിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം ഐപിഎസ് മെസ്സിൽ വിനയ് തിവാരിക്ക് താമസ സൗകര്യം ഒരുക്കിയില്ലെന്നും കുറ്റപ്പെടുത്തി.

‘തെളിവുകൾ പങ്കുവെയ്ക്കാൻ തയ്യാറാകുന്നതിന് പകരം അവർ എസ്പിയെ വീട്ടുതടങ്കലിലാക്കിയതുപോലെയാണ്. ഇങ്ങനെ നിസ്സഹകരിക്കുന്ന സംസ്ഥാന പൊലീസിനെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല. കേസ് അന്വേഷണത്തിൽ മുംബൈ പൊലീസിന് ആത്മാർത്ഥത ഉണ്ടെങ്കിൽ ഞങ്ങളുമായി സഹകരിക്കണം’- ഗുപ്തേശ്വർ പാണ്ഡെ പറഞ്ഞു.

റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവ് കെ കെ സിങിന്റെ പരാതി. കോടികൾ റിയ സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് സ്വന്തമാക്കി, സുശാന്തിന്റെ മുൻ മാനേജർ ദിഷ സാലിയാന്റെ മരണത്തിൽ സുശാന്തിന് പങ്കുണ്ടെന്ന് വരുത്തിത്തീർക്കുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ ​ഗുരുതര ആരോപണങ്ങളാണ് റിയക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റിയക്കെതിരെ ബിഹാർ പൊലീസ് കേസെടുത്തത്. എന്നാൽ മുംബൈ പൊലീസ് കമ്മീഷണർ പരംബിർ സിങ് പറഞ്ഞത് സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് പണം റിയയുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്തിട്ടില്ലെന്നാണ്.

സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ അന്വേഷണത്തിന് മുംബൈയിലെത്തിയ ബിഹാർ പൊലീസിന് റിയയെ ഇതുവരെ ചോദ്യംചെയ്യാനായിട്ടില്ല. റിയയുടെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. മുംബൈ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും പൊലീസിലെ ചിലർ റിയയെ സഹായിക്കുകയാണെന്നും സുശാന്തിന്റെ കുടുംബ അഭിഭാഷകൻ വികാസ് സിങ് ആരോപിച്ചു.

]]>
സുശാന്ത് സിങിന്‍റെ മരണം: റിയ ചക്രവർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും https://malayalees.ch/bihar-police-to-produce-look-out-notice-against-rhea-chakraborty/ Sat, 01 Aug 2020 13:17:14 +0000 https://malayalees.ch/?p=29459 സുശാന്തിന്‍റെ മുൻ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാർ പൊലീസ് പരിശോധിക്കുന്നുണ്ട്.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. സുശാന്തിന്‍റെ അവസാന സിനിമയായ ദിൽ ബച്ചാരെ സിനിമയില്‍ പ്രവര്‍ത്തിച്ചവരെയും പൊലീസ് ചോദ്യം ചെയ്യും. സുശാന്തിന്‍റെ മുൻ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാർ പൊലീസ് പരിശോധിക്കുന്നുണ്ട്.

സുശാന്തിന്‍റെ പിതാവ് കെ കെ സിങ് നല്‍കിയ പരാതിയിലാണ് റിയക്കെതിരെ ബിഹാര്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. റിയയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റിയയുടെ മാതാപാതിക്കൾക്കും സഹോദരനുമെതിരെയും കേസുണ്ട്.

മെയ് 2019 വരെ തന്റെ മകൻ പ്രൊഫഷനിൽ നല്ല നിലയിലായിരുന്നു. അപ്പോഴാണ് റിയയും ബന്ധുക്കളും പരിചയം ഭാവിച്ച് അടുത്ത് കൂടിയത്. സുശാന്തിന്റെ പണത്തിലായിരുന്നു അവരുടെ കണ്ണ്. ഒപ്പം ബോളിവുഡിൽ സുശാന്ത് വഴി ബന്ധങ്ങളുണ്ടാക്കാനും ശ്രമിച്ചു. റിയയും ബന്ധുക്കളും സുശാന്തിനെതിരെ ​ഗൂഢാലോചന നടത്തിയെന്നും പിതാവ് ആരോപിക്കുന്നു. നടന്‍റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്‍തിരുന്നു. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് റിയ പിന്നീട് ആവശ്യപ്പെടുകയുണ്ടായി. ആഭ്യന്തരമന്ത്രി അമിത് ഷായെ ടാ​ഗ് ചെയ്തുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് റിയ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.

ജൂൺ 14നാണ് സുശാന്ത് സിങിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൊലപാതകമാണെന്ന് കുടുംബത്തിലെ ചിലർ ആരോപിച്ചു. എന്നാൽ ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പിന്നാലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ചായി ചർച്ച. ബോളിവുഡിലെ കിടമത്സരവും സ്വജനപക്ഷപാതവും കാരണം സിനിമകൾ മുടങ്ങിയതോടെ സുശാന്ത് മാനസികമായി തകർന്നുവെന്നും വിഷാദത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. സഞ്ജയ് ലീല ബൻസാലി, ആദിത്യ ചോപ്ര, ശേഖർ കപൂർ തുടങ്ങി നാൽപതോളം സിനിമാപ്രവർത്തരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു.

അതേസമയം കേസ് അന്വേഷണത്തില്‍ ബിഹാര്‍ പൊലീസിനെ സഹായിക്കുന്നത് സംബന്ധിച്ച് മുംബൈ പൊലീസ് നിയമോപദേശം തേടി. കോടതിയുടെ അനുവാദത്തോടെ മാത്രമേ ബിഹാര്‍ പൊലീസിന് മുംബൈ പൊലീസ് ശേഖരിച്ച വിവരങ്ങള്‍ പരിശോധിക്കാനാവൂ. റിയയെ ചോദ്യംചെയ്യാന് മുംബൈയിലെ വസതിയില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഈശ്വരനിലും നിയമത്തിലും വിശ്വാസമുണ്ടെന്നും തനിക്ക് നീത് ലഭിക്കുമെന്നും റിയ പറയുന്ന വീഡിയോ പിന്നീട് പുറത്തുവന്നു.

]]>