Mumbai Indians – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 08:46:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mumbai Indians – malayalees.ch https://malayalees.ch 32 32 രോഹിത് വഴിമാറിയതോ മാറ്റിച്ചതോ? ഹാർദികിന്റെ വരവിൽ മുംബൈ ഇന്ത്യൻസിന്റെ ഭാവി ​ഗുണകരമാകുമോ? https://malayalees.ch/rohit-sharma-replace-with-hardik-pandya-as-captain-is-good-for-mumbai-indians-future/ Sat, 16 Dec 2023 05:00:53 +0000 https://malayalees.ch/?p=92965 ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിൽ എത്തിച്ചപ്പോൾ മുതലുള്ള അഭ്യൂഹങ്ങളാണ് കഴിഞ്ഞദിവസത്തോടെ അവസാനിച്ചത്. മുംബൈയെ നയിക്കാൻ ഹാർദിക് പാണ്ഡ്യയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. രോഹിത് ശർമയെ മാറ്റിയാണ് ഹാ​ർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി ടീം പ്രഖ്യാപിച്ചത്. ഭാവി മുന്നിൽക്കണ്ടാണ് ക്യാപ്റ്റനെ മാറ്റുന്നതെന്നായിരുന്നു മുംബൈ ടീമിന്റെ പെർഫോമൻസ് മാനേജർ മഹേള ജയവർധനെ അറിയിച്ചത്.

ഐപിഎല്ലിൽ 10 വർഷക്കാലം ടീമിനെ നയിച്ച രോഹിത് ശർമ്മയ്ക്ക് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എത്തുന്നതോടെ ടീമിന് ​ഗുണകരമാകുമോ എന്ന സംശയവും ആരാധകർ ഉയർത്തുന്നുണ്ട്. രോഹിത്തിൻറെ പരിചയസമ്പത്തും ഉപദേശങ്ങളും തുടർന്നും മുംബൈ ഇന്ത്യൻസിന് മുതൽക്കൂട്ടാകുമെന്നായിരുന്നു ജയവർധനെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.

2013ൽ റിക്കി പോണ്ടിങ്ങിൽനിന്ന് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത രോഹിത്ത് ടീമിനെ അഞ്ച് സീസണിൽ കിരീട നേട്ടത്തിലെത്തിച്ചിരുന്നു. 2013, 2015, 2017, 2019, 2020 വർഷങ്ങളിലാണ് രോഹിത്തിന് കീഴിൽ ടീം ഐപിഎൽ ചാമ്പ്യന്മാരായത്. ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത്തിൻറെ പേരിലാണ്. ഇത് കൂടാതെ 2013ൽ ചാമ്പ്യൻസ് ലീഗ് ടി20 കിരീടവും മുംബൈ ഇന്ത്യൻസിന് രോഹിത് ശർമ്മ നേടികൊടുത്തു.

അതേസമയം 2015 മുതൽ 2021 വരെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന ഹാർദിക് ടീമിനായി 92 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഹാർദിക്കിനെ തിരികെ മുംബൈ തട്ടകത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിൽ ടൈറ്റൻസിനെ നയിച്ച താരം രണ്ടു തവണയും ടീമിനെ ഫൈനലിൽ‌ എത്തിക്കാനും കഴിഞ്ഞിരുന്നു.

ഹാർദിക് 2022ലാണ് പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിൽ നായകനായി ചേർന്നത്. ആദ്യ സീസണിൽ കിരീടവും രണ്ടാം സീസണിൽ റണ്ണറപ്പ് സ്ഥാനവും ടൈറ്റൻസിന് ഹാർദിക് നേടിക്കൊടുത്തു. 2022, 2023 സീസണുകളിൽ ഗുജറാത്തിനായി 31 മത്സരങ്ങൾ കളിച്ച ഹാർദിക് 833 റൺസും 11 വിക്കറ്റുകളും നേടിയിട്ടുണ്ട്.

]]>
55 പന്ത്, 13 സിക്സ്, 10 ബൗണ്ടറി, 137 റൺസ് നോട്ടൗട്ട്; നിക്കോളാസ് പൂരാൻ്റെ അടിയോടടിയിൽ എംഎൽസി കിരീടം എംഐ ന്യൂയോർക്കിന് https://malayalees.ch/mi-new-york-mlc-champions/ Mon, 31 Jul 2023 05:44:55 +0000 https://malayalees.ch/?p=85327 പ്രഥമ മേജർ ലീഗ് ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയായ എംഐ ന്യൂയോർക്കിന്. ഫൈനലിൽ സിയാറ്റിൽ ഓർകാസിനെ തകർത്തെറിഞ്ഞാണ് എംഐയുടെ കിരീടധാരണം. ഓർകാസ് മുന്നോട്ടുവച്ച 184 റൺസ് വിജലയക്ഷ്യം 16 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടപ്പെടുത്തി എംഐ ന്യൂയോർക്ക് മറികടന്നു. 55 പന്തിൽ 137 റൺസ് നേടി പുറത്താവാതെ നിന്ന നിക്കോളാസ് പൂരാനാണ് എംഐയ്ക്ക് ജയമൊരുക്കിയത്. ഓർകാസിനായി 52 പന്തിൽ 87 റൺസ് നേടിയ ക്വിൻ്റൺ ഡികോക്കിൻ്റെ പ്രകടനം പാഴായി.

ആദ്യം ബാറ്റ് ചെയ്ത ഓർകാസിനായി ഡികോക്കിൻ്റെ ഇന്നിംഗ്സാണ് നിർണായകമായത്. ഓർകാസ് നിരയിൽ ഡികോക്കിനെ കൂടിൽ ശുഭം രഞ്ജാനെ (16 പന്തിൽ 29), ഡ്വെയിൻ പ്രിട്ടോറിയസ് (7 പന്തിൽ 21) എന്നിവരും തിളങ്ങി. ബാക്കിയാർക്കും ഇരട്ടയക്കം കടക്കാനായില്ല. മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റുമായി വീണ്ടും ട്രെൻ്റ് ബോൾട്ട് തിളങ്ങിയപ്പോൾ റാഷിദ് ഖാൻ 4 ഓവറിൽ വെറും 9 റൺസ് വിട്ടുനൽകി 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ സ്റ്റീവൻ ടെയ്ലർ (0), ഷയൻ ജഹാംഗീർ (10) എന്നിവർ വേഗം മടങ്ങിയെങ്കിലും മൂന്നാം നമ്പരിലെത്തിയ ക്യാപ്റ്റൻ നിക്കോളാസ് പൂരാൻ സംഹാര മൂഡിലായിരുന്നു. രണ്ടാം വിക്കറ്റിൽ ജഹാംഗീറുമൊത്ത് 62 റൺസിൻ്റെ കൂട്ടുകെട്ടുയർന്നപ്പോൾ ജഹാംഗീറിൻ്റ് സംഭാവന 10 റൺസ്. ഈ 52 റൺസ് പിറന്നതാവട്ടെ വെറും 16 പന്തിൽ. ടൂർണമെൻ്റിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി. ജഹാംഗീർ മടങ്ങിയതോടെ ഡെവാൾഡ് ബ്രെവിസ് ക്രീസിലെത്തി. ബ്രെവിസും നോക്കുകുത്തിയയായിരുന്നു. ആദ്യ പവർപ്ലേയിൽ എംഐയുടെ സ്കോർ 80 റൺസ്. 40 പന്തിൽ പൂരാൻ സെഞ്ചുറി തികച്ചു. ടൂർണമെൻ്റിലെ വേഗതയേറിയ സെഞ്ചുറി.

20 റൺസ് നേടി ബ്രെവിസ് പുറത്തായി. 75 റൺസിൻ്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ബ്രെവിസ് പൂരാനുമായി കൂട്ടിച്ചേർത്തത്. ഇതിൽ ബ്രെവിസ് നേടിയത് 20 റൺസ്. അഞ്ചാം നമ്പറിൽ ടിം ഡേവിഡ് കളത്തിൽ. പക്ഷേ, പൂരാൻ താണ്ഡവം തുടർന്നു. 15ആം ഓവറിൽ പൂരാൻ അടിച്ചുകൂട്ടിയത് തുടരെ മൂന്ന് സിക്സർ അടക്കം 24 റൺസ്. അടുത്ത ഓവറിലെ അവസാന പന്തിൽ ബൗണ്ടറിയടിച്ച് പൂരാൻ തന്നെ എംഐക്ക് ജയമൊരുക്കി. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ്, ഉയർന്ന സ്കോർ എന്നീ സ്കോറുകളും താരം ഈ ഇന്നിംഗ്സോടെ സ്വന്തമാക്കി.

]]>
നവീനുൽ ഹഖിന് നാലു വിക്കറ്റ്; തിരിച്ചുപൊരുതി മുംബൈ; എലിമിനേറ്ററിൽ ലക്നൗവിന് 183 റൺസ് വിജയലക്ഷ്യം https://malayalees.ch/mumbai-indians-innings-lsg-ipl-eliminator/ Thu, 25 May 2023 09:26:01 +0000 https://malayalees.ch/?p=81735 ഐപിഎൽ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിന് 183 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 182 റൺസ് നേടി. 23 പന്തിൽ 41 റൺസ് നേടിയ കാമറൂൺ ഗ്രീൻ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ലക്നൗവിനായി നവീനുൽ ഹഖ് 4 വിക്കറ്റ് വീഴ്ത്തി.

ണ്ട് എൻഡിലും സ്പിന്നർമാരാണ് ലക്നൗവിനായി ബൗളിംഗ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. കൃണാൽ പാണ്ഡ്യയും കൃഷ്ണപ്പ ഗൗതവും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് തിരിച്ചടിച്ചു. ഇഷാൻ കിഷനും രോഹിത് ശർമയും ബൗണ്ടറികൾ കണ്ടെത്തിയതോടെ മുംബൈ 3 ഓവറിൽ 30 തികച്ചു. നാലാം ഓവറിൽ ആദ്യ ബൗളിംഗ് ചേഞ്ചായി എത്തിയ നവീനുൽ ഹഖ് രോഹിതിനെ (11) വീഴ്ത്തി ലക്നൗവിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. തൊട്ടടുത്ത ഓവറിൽ ഇഷാൻ കിഷനെ (15) യാഷ് താക്കൂർ മടക്കി.

മൂന്നാം നമ്പറിലെത്തിയ കാമറൂൺ ഗ്രീൻ അസാമാന്യ ഫോമിലായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറിയോടെ തുടങ്ങിയ ഗ്രീനിനു കൂട്ടായി സൂര്യകുമാർ യാദവ് കൂടി എത്തിയതോടെ മുംബൈ വീണ്ടും ട്രാക്കിലെത്തി. തകർത്തടിച്ച ഇരുവരും ചേർന്ന് 66 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തി. കരുത്തോടെ കുതിച്ച മുംബൈയെ നവീനുൽ ഹഖ് എറിഞ്ഞ 11ആം ഓവർ വീണ്ടും ബാക്ക്ഫൂട്ടിലാക്കി. ഓവറിൽ സൂര്യയുടെയും (20 പന്തിൽ 33) ഗ്രീനിൻ്റെയും വിക്കറ്റ് വീഴ്ത്തിയ നവീൻ ലക്നൗവിനെ മത്സരത്തിൽ തിരികെയെത്തിച്ചു. അഞ്ചാം വിക്കറ്റിൽ ടിം ഡേവിഡും തിലക് വർമയും ചേർന്ന് 43 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 13 പന്തിൽ 13 റൺസ് നേടിയ ടിം ഡേവിഡിനെ മടക്കിയ യാഷ് താക്കൂർ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇതോടെ മുംബൈ സൂര്യകുമാർ യാദവിനെ പിൻവലിച്ച് നേഹൽ വധേരയെ ഇംപാക്ട് പ്ലയറാക്കി.

അവസാന ഓവറുകളിൽ സ്കോർ ഉയർത്താൻ മുംബൈ ബാറ്റർമാർക്ക് കഴിഞ്ഞില്ല. 18ആം ഓവറിൽ തിലക് വർമയെ (26) മടക്കിയ നവീനുൽ ഹഖ് വിക്കറ്റ് വേട്ട നാലാക്കി ഉയർത്തി. 19ആം ഓവറിൽ ക്രിസ് ജോർഡനെ (2) മൊഹ്സിൻ ഖാൻ മടക്കി. അവസാന ഓവറിൽ നേഹൽ വധേര നേടിയ ബൗണ്ടറികളാണ് മുംബൈയെ 180 കടത്തിയത്. ഓവറിലെ അവസാന പന്തിൽ വധേര (12 പന്തിൽ 23) മടങ്ങി.

]]>
തകർച്ച അതിജീവിച്ച് ലക്നൗ; മുംബൈയെ പഞ്ഞിക്കിട്ട് സ്റ്റോയിനിസ്; രോഹിതിനും സംഘത്തിനും വിജയലക്ഷ്യം 178 റൺസ് https://malayalees.ch/mumbai-indians/ Wed, 17 May 2023 04:28:41 +0000 https://malayalees.ch/?p=81352 ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 178 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 177 റൺസ് ആണ് നേടിയത്. 47 പന്തിൽ 89 റൺസ് നേടി പുറത്താവാതെ നിന്ന മാർക്കസ് സ്റ്റോയിനിസ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ ആയി. 49 റൺസ് നേടിയ കൃണാൽ പാണ്ഡ്യയും ലക്നൗവിനായി നിർണായക പ്രകടനം നടത്തി. മുംബൈ ഇന്ത്യൻസിനു വേണ്ടി ജേസൻ ബെഹ്റൻഡോർഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.

കെയിൽ മയേഴ്സ് പുറത്തിരുന്നതിനാൽ ദീപക് ഹൂഡയാണ് ലക്നൗവിനായി ക്വിൻ്റൺ ഡികോക്കിനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്തത്. മൂന്നാം ഓവറിൽ ഹൂഡയെയും (5) പ്രേരക് മങ്കാദിനെയും (0) പുറത്താക്കിയ ബെഹ്റൻഡോർഫ് ലക്നൗവിന് തുടക്കത്തിൽ തന്നെ തിരിച്ചടി നൽകി. പവർ പ്ലേയിൽ കൃത്യതയോടെ പന്തെറിഞ്ഞ മുംബൈ ബൗളർമാർ ലക്നൗ ബാറ്റർമാരെ പിടിച്ചുനിർത്തി. പവർ പ്ലേ അവസാനിക്കുമ്പോൾ സ്കോർ ബോർഡിൽ വെറും 35 റൺസ്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ പീയുഷ് ചൗള ക്വിൻ്റൺ ഡികോക്കിനെയും (16) മടക്കി.

3 വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിൽ പതറിയ ലക്നൗവിനെ മൂന്നാം വിക്കറ്റിൽ മാർക്കസ് സ്റ്റോയിനിസും കൃണാൽ പാണ്ഡ്യയും ചേർന്നാണ് കരകയറ്റിയത്. മുംബൈ ബൗളർമാരെ അനായാസം നേരിട്ട സഖ്യത്തിൽ സ്റ്റോയിനിസ് ആയിരുന്നു കൂടുതൽ അപകടകാരി. 82 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 16ആം ഓവർ അവസാനിച്ചപ്പോൾ കൃണാൽ പാണ്ഡ്യ റിട്ടയേർഡ് ഔട്ട് ആയി. 42 പന്തിൽ 49 റൺസ് നേടിയതിനു ശേഷമാണ് കൃണാൽ സ്വയം മടങ്ങിയത്.

ഇതിനിടെ 36 പന്തിൽ സ്റ്റോയിനിസ് ഫിഫ്റ്റി തികച്ചു. ക്രിസ് ജോർഡൻ എറിഞ്ഞ 18ആം ഓവറിൽ രണ്ട് സിക്സറും മൂന്ന് ബൗണ്ടറിയും സഹിതം 24 റൺസാണ് സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്. ബെഹ്റൻഡോർഫ് എറിഞ്ഞ അടുത്ത ഓവറിൽ രണ്ട് സിക്സർ. അവസാന ഓവറിൽ ഒരു സിക്സ്. അവസാന മൂന്ന് ഓവറിൽ 54 റൺസാണ് ലക്നൗ അടിച്ചുകൂട്ടിയത്. സ്റ്റോയിനിസ് 47 പന്തിൽ 89 റൺസ് നേടി പുറത്താവാതെ നിന്നു.

]]>
പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത്, വിജയം മാത്രം ലക്ഷ്യമിട്ട് മുംബൈ; വാംഖഡെയിൽ ഇന്ന് തീപാറും https://malayalees.ch/gt-mumbai-indians-ipl-preview/ Fri, 12 May 2023 09:17:28 +0000 https://malayalees.ch/?p=81135 ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. മുംബൈ ഇന്ത്യൻസിൻ്റെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 11 മത്സരങ്ങളിൽ നിന്ന് 16 പോയിൻ്റുള്ള ഗുജറാത്ത് പോയിൻ്റ് പട്ടികയിൽ ഒന്നാമതും ഇത്ര മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുള്ള മുംബൈ ഇന്ത്യൻസ് നാലാമതുമാണ്. ഇന്ന് വിജയിക്കാനായാൽ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കും. മുംബൈ ആവട്ടെ, ഇന്ന് വിജയിച്ചാൽ പോയിൻ്റ് പട്ടികയിൽ മൂന്നാമതെത്തും.

ഗുജറാത്ത് എതിരാളികളില്ലാതെ കുതിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും കഴിഞ്ഞ ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ഗുജറാത്ത് പ്രതിഭാധാരാളിത്തത്തിൽ വീർപ്പുമുട്ടുകയാണ്. ബാറ്റിംഗിലും ബൗളിംഗിലും മാച്ച് വിന്നർമാരെക്കൊണ്ട് സമ്പന്നമാണ് ഗുജറാത്ത്. ലോകകപ്പ് ജേതാവും പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളും ശ്രീലങ്കൻ ക്യാപ്റ്റനുമായ ദസുൻ ശാനകയ്ക്ക് ഇതുവരെ ഒരു കളി പോലും കളിക്കാനായില്ലെന്നതാണ് ടീമിൻ്റെ ക്വാളിറ്റി. പ്രത്യേകിച്ച് ഒരു ദൗർബല്യവുമില്ലാത്ത ഗുജറാത്ത് ടീമിൽ മാറ്റമുണ്ടാവില്ല.

രോഹിത് ശർമയുടെ ഫോം ആശങ്കയിലും ചാർജ്ഡ് അപ്പ് ആയ ബാറ്റിംഗ് നിരയാണ് മുംബൈയുടെ കരുത്ത്. ഏഴാം നമ്പരിൽ വരെ ക്വാളിറ്റി ബാറ്റർമാരുള്ള മുംബൈ അതുകൊണ്ട് തന്നെ ചേസ് ചെയ്യാനാവും ശ്രമിക്കുക. തിലക്, സൂര്യ, ഗ്രീൻ, വധേര, ഡേവിഡ് എന്നീ മധ്യനിരക്കൊപ്പം ഇഷാൻ കിഷൻ കൂടി ചേരുന്ന ബാറ്റിംഗ് നിര ഭയപ്പെടുത്തുന്നതാണ്. രോഹിത് കൂടി ഫോമിലേക്കെത്തിയാൽ ഒരു ലക്ഷ്യവും മുംബൈക്ക് മുന്നിൽ സുരക്ഷിതമാവില്ല. എന്നാൽ, പീയുഷ് ചൗളയെ മാറ്റിനിർത്തിയാൽ നിരാശപ്പെടുത്തുന്ന ബൗളിംഗ് നിര മുംബൈക്ക് തലവേദനയാണ്. ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ ജോഫ്ര ആർച്ചറിനു പകരമെത്തിയ ക്രിസ് ജോർഡൻ സ്ലോഗ് ഓവറുകളിൽ ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞു എന്നത് മുംബൈക്ക് ആശ്വാസമാണ്. ജേസൻ ബെഹ്റൻഡോർഫ് ആണ് ചൗള കഴിഞ്ഞാൽ തമ്മിൽ ഭേദം. പരുക്ക് മാറിയാൽ തിലക് വർമ ടീമിലെത്തും.

]]>
‘സൂര്യതാണ്ഡവം’; ആർസിബിയ്ക്കെതിരെ മുംബൈയ്ക്ക് ജയം https://malayalees.ch/ipl-2023-mumbai-beats-rcb/ Wed, 10 May 2023 04:15:32 +0000 https://malayalees.ch/?p=80989 ഐപിഎലിൽ ആർസിബിക്കെതിരെ മുംബൈക്ക് ജയം. സൂര്യകുമാർ യാദവിന്റെ കൂറ്റനടിക്ക് മുന്നിൽ ബാംഗ്ലൂരിനെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. 20 ഓവറിൽ ജയിക്കാൻ 200 റൺസ് വേണ്ടിയിരുന്ന മുംബൈയ്ക്ക് 16.3 ഓവറിൽ 200 റൺസ് നേടി ജയത്തിലേക്ക് എത്തുകയായിരുന്നു.

മുംബൈക്ക് വേണ്ടി സൂര്യകുമാർ യാദവ് 83(35), നെഹാൽ വഡേര 52(34), ഇഷാൻ കിഷൻ 42 (21) എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. വിശാഖും ഹസരങ്കയുമാണ് ബാംഗ്ലൂരിനായി രണ്ടു വിക്കറ്റ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് തുടക്കം തകര്‍ച്ചയോടെയായിരുന്നു. എന്നാൽ ഗ്ലെന്‍ മാക്‌സ്‌വെല്‍ (33 പന്തില്‍ 68), ഫാഫ് ഡു പ്ലെസിസ് (41 പന്തില്‍ 65) കരുത്തിൽ ആർസിബി 200 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് എത്തി.

വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലി (1), അനുജ് റാവത്ത് (16) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീട് ഫാഫ്- മാക്‌സി സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

ഇരുവരും 120 റണ്‍സ് കൂട്ടിചേര്‍ത്തു. വാലറ്റത്ത് ദിനേശ് കാര്‍ത്തികിന്റെ (18 പന്തില്‍ 30) ഇന്നിംഗ്‌സും ആര്‍സിബിക്ക് കരുത്തേക്കി. കേദാര്‍ ജാദവ് (12), വാനിന്ദു ഹസരങ്ക (12) പുറത്താവാതെ നിന്നു. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് മുംബൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.കാമറൂണ്‍ ഗ്രീന്‍, ക്രിസ് ജോര്‍ദാന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

]]>
ആർച്ചർ നാട്ടിലേക്ക് മടങ്ങും; മുംബൈ നിരയിൽ ക്രിസ് ജോർഡൻ പകരക്കാരൻ https://malayalees.ch/chris-jordan-jofra-archer-mumbai-indians/ Tue, 09 May 2023 07:20:46 +0000 https://malayalees.ch/?p=80952 മുംബൈ ഇന്ത്യൻസ് നിരയിൽ ജോഫ്ര ആർച്ചറിനു പകരക്കാരനായി ഇംഗ്ലണ്ട് പേസർ ക്രിസ് ജോർഡൻ. പരുക്കിൽ നിന്ന് മുക്തനായികൊണ്ടിരിക്കുന്ന ജോഫ്ര ആർച്ചർ നാട്ടിലേക്ക് മടങ്ങുമെന്ന് മുംബൈ ഇന്ത്യൻസ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു. നേരത്തെ തന്നെ ജോർഡൻ നെറ്റ് ബൗളറായി മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നിരുന്നു.

ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകൾക്കും 10 പോയിൻ്റ് വീതമുള്ളതിനാൽ ഇന്ന് ആരു ജയിച്ചാലും ആ ടീം പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തും. അതുകൊണ്ട് തന്നെ ടൂർണമെൻ്റിലെ തന്നെ ഏറ്റവും നിർണായക മത്സരമാണ് ഇത്.

രോഹിത് ശർമയുടെയും ഇഷാൻ കിഷൻ്റെയും മോശം ഫോം, ദുർബലമായ ബൗളിംഗ് നിര, പഎന്നിങ്ങനെ മാനേജ്മെൻ്റിനു തലവേദനയാകുന്ന പല കാര്യങ്ങളുണ്ട് മുംബൈക്ക്. തിലക് വർമ, സൂര്യകുമാർ യാദവ്, നേഹൽ വധേര, ഒരു പരിധി വരെ കാമറൂൺ ഗ്രീൻ എന്നിവരാണ് മുംബൈ ബാറ്റിംഗിൻ്റെ കരുത്ത്. കഴിഞ്ഞ കളി പരുക്കേറ്റ് പുറത്തിരുന്ന തിലക് ടീമിൽ മടങ്ങിയെത്തിയേക്കും. അർഷദ് ഖാനെ പുറത്തിരുത്തി സന്ദീപ് വാര്യർ കളിച്ചേക്കാനും ഇടയുണ്ട്. ആർച്ചർ മടങ്ങുമെന്നതിനാൽ ജോർഡൻ കളിച്ചേക്കാനും ഇടയുണ്ട്.

പറഞ്ഞുപഴകിയ കാര്യങ്ങൾ തന്നെയാണ് ബാംഗ്ലൂരിൻ്റെ പ്രശ്നം. ആദ്യ മൂന്ന് നമ്പറിലെ താരങ്ങൾ കഴിഞ്ഞാൽ പിന്നെ ബാറ്റിംഗ് നിര ഫ്രീ വിക്കറ്റാണ്. കഴിഞ്ഞ കളി മഹിപാൽ ലോംറോർ നേടിയ ഫിഫ്റ്റി ഇതിനൊരു അപവാദമാണ്. സീസണിൽ, ആർസിബിയുടെ ആദ്യ മൂന്ന് താരങ്ങളല്ലാതെ ഫിഫ്റ്റി നേടുന്ന ഒരേയൊരു താരമാണ് ലോംറോർ. വിരാട് കോലിയുടെ ആങ്കറിംഗ് ടീമിന് വലിയ ഗുണമാവുന്നില്ല. കേദാർ ജാദവ് എത്തുമെന്നതിനാൽ മധ്യനിര ശക്തമായേക്കും. മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ് എന്നിവരടങ്ങിയ പേസ് ആക്രമണം മൂർച്ചയുള്ളതാണ്. വനിന്ദു ഹസരങ്ക ഇതുവരെ പഴയ ഫോമിലെത്തിയിട്ടില്ല. ഹർഷൽ പട്ടേൽ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് എന്ന ടാഗും പേറി തല്ലുവാങ്ങി ജീവിക്കുന്നു. ടീമിൽ മാറ്റമുണ്ടാവില്ല.

]]>
തന്ത്രം പാളി സഞ്ജുപ്പട; രോഹിത്തിന് ടിം ഡേവിഡ് വക പിറന്നാൾ സമ്മാനം; മുംബൈക്ക് ജയം https://malayalees.ch/ipl-2023-mi-vs-rr-result-mumbai-indians-beat-rajasthan/ Mon, 01 May 2023 04:34:19 +0000 https://malayalees.ch/?p=80476 ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങളിൽ ഏറ്റവും ആവേശം പ്രതീക്ഷിച്ച മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ രാജസ്ഥാൻ ഉയർത്തിയ 213 റൺ വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം.

മുംബൈ ഗ്രൗണ്ടിൽ ആദ്യമായിട്ടാണ് ഒരു ടീം 200 റൺസിന് മുകളിൽ പിന്തുടർന്ന് ജയിക്കുന്നത്. തകർപ്പൻ സെഞ്ച്വറി നേടിയ യശ്വസ്വി ജയ്‌സ്വാൾ നടത്തിയ പോരാട്ടം ഇതോടെ വിഫലമായി.

ജയ്‌സൺ ഹോൾഡർ എറിഞ്ഞ അവസാന ഓവറിൽ 17 റൺസ് വേണ്ടപ്പോൾ തുടർച്ചയായി മൂന്ന് പന്തുകൾ സിക്സിന് പറത്തി ടിം ഡേവിഡാണ് മുംബൈയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. ടൂര്‍ണമെന്‍റ് ചരിത്രത്തിലെ 1000-ാം മത്സരത്തില്‍ ടിം ഡേവിഡിന്‍റെ ഹാട്രിക് സിക്‌സര്‍ ഫിനിഷിംഗില്‍ ആറ് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം മൂന്ന് പന്ത് ബാക്കിനില്‍ക്കേ സ്വന്തമാക്കി. സ്കോര്‍: രാജസ്ഥാന്‍ റോയല്‍സ്-212/7 (20), മുംബൈ ഇന്ത്യന്‍സ്-214/4 (19.3).

ഇഷാന്‍ കിഷന്‍(23 പന്തില്‍ 28) കാമറൂണ്‍ ഗ്രീൻ (26 പന്തില്‍ 44) സൂര്യകുമാർ യാദവ് 29 പന്തില്‍ 55. ടിം ഡേവിഡ് 14 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം 45* ഉം തിലക് വര്‍മ്മ 21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സോടെയും 29* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 212 റണ്‍സെടുക്കുകയായിരുന്നു. 53 പന്തില്‍ ജയ്‌സ്വാള്‍ സെഞ്ചുറി തികച്ചപ്പോള്‍ സഞ്ജു സാംസണും ജോസ് ബട്‌ലറും ഉള്‍പ്പടെയുള്ള സ്റ്റാര്‍ ബാറ്റര്‍മാര്‍ നിരാശരാക്കി. 62 പന്തില്‍ 16 ഫോറും 8 സിക്‌സും സഹിതം യശസ്വി ജയ്‌സ്വാള്‍ 124 റണ്‍സ് നേടി.

]]>
മാരക ബൗളിംഗുമായി ഗുജറാത്ത്; മുംബൈക്ക് നാണംകെട്ട തോൽവി https://malayalees.ch/mumbai-indians-lost-gujarat-titans-html/ Wed, 26 Apr 2023 11:12:44 +0000 https://malayalees.ch/?p=80260 ഐപിഎലിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് നാണംകെട്ട തോൽവി. 55 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. ഗുജറാത്ത് മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 26 പന്തിൽ 33 റൺസ് നേടിയ കാമറൂൺ ഗ്രീൻ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഗുജറാത്തിനായി നൂർ അഹ്‌മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

തകർച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയും തകർത്തെറിഞ്ഞപ്പോൾ മുംബൈ ഓപ്പണർമാർ വിയർത്തു. രണ്ടാം ഓവറിൽ രോഹിത് ശർമ (2) പുറത്താവുകയും ചെയ്തു. ഷമിക്കെതിരെ മറുപടിയില്ലാതായ കിഷൻ തട്ടിമുട്ടി 21 പന്തിൽ 13 റൺസെടുത്ത് റാഷിദ് ഖാനു മുന്നിൽ വീണു. ഇടക്കിടെ ബൗണ്ടറികൾ നേടിയ കാമറൂൺ ഗ്രീൻ പ്രതീക്ഷ നൽകിയെങ്കിലും താരത്തെ നൂർ അഹ്‌മദ് മടക്കി. 26 പന്തിൽ 33 റൺസ് നേടിയാണ് ഗ്രീൻ പുറത്തായത്. തിലക് വർമയെ (2) റാഷിദ് ഖാൻ വേഗം മടക്കി അയച്ചപ്പോൾ ടിം ഡേവിഡ് (0), സൂര്യകുമാർ യാദവ് (12 പന്തിൽ 23) എന്നിവർ നൂർ അഹ്‌മദിനു മുന്നിൽ വീണു.

നേഹൽ വധേരയും പീയുഷ് ചൗളയും ചില കൂറ്റൻ ഷോട്ടുകൾ കളിച്ചെങ്കിലും വിജയം ഏറെ അകലെയായിരുന്നു. 12 പന്തിൽ 18 റൺസ് നേടിയ പീയുഷ് ചൗള റണ്ണൗട്ടായി. 21 പന്തിൽ 40 റൺസ് നേടിയ നേഹൽ വധേര മോഹിത് ശർമയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അർജുൻ തെണ്ടുൽക്കറും (8 പന്തിൽ 13) മോഹിതിനു മുന്നിൽ വീണു.

]]>
അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തുമോ?; ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം https://malayalees.ch/gujarat-titans-vs-mumbai-indians-match-preview-html/ Tue, 25 Apr 2023 08:56:57 +0000 https://malayalees.ch/?p=80195 ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. രോഹിത് ശര്‍മ്മയും ഹര്‍ദിക് പാണ്ഡ്യയും നേര്‍ക്കുനേര്‍ വരുന്നു എന്നതും ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നു.തുടര്‍ജയങ്ങളുമായി മുന്നേറുമ്പോഴാണ് പഞ്ചാബിനോട് മുംബൈ തോറ്റത്.

ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് അതിലേക്ക് വഴിവച്ചത്.കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അര്‍ജുനൊപ്പം മറ്റ് ബൗളര്‍മാരും അടിവാങ്ങുന്നതില്‍ മോശമായിരുന്നില്ല.

വൈകീട്ട് ഏഴരയ്ക്ക് ഗുജറാത്തിന്‍റെ മൈതാനത്താണ് മത്സരം. മറുവശത്ത് ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കീഴിൽ സുസജ്ജമാണ് ഗുജറാത്ത്. വമ്പൻ ജയത്തോടെ പോയിന്‍റ് ടേബിളിൽ മുന്നിലെത്താനാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുന്നത്. അവസാന മത്സരത്തിൽ ലഖ്നൗവിനെതിരെ 135 എന്ന കുറഞ്ഞ സ്കോര്‍ പോലും പ്രതിരോധിക്കാനായെന്നത് ഗുജറാത്തിന്റെ ശക്തി കാണിച്ച് തരുന്നു.

]]>