Mullappally Ramachandran – malayalees.ch https://malayalees.ch Malayalam Online News Portal Wed, 14 Feb 2024 04:22:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mullappally Ramachandran – malayalees.ch https://malayalees.ch 32 32 ‘അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് എന്തിനെന്ന് അറിയില്ല, ആ നൊമ്പരം ഇപ്പോഴും അവശേഷിക്കുന്നു’; മുല്ലപ്പള്ളി രാമചന്ദ്രൻ https://malayalees.ch/mullappally-ramachandran-interview-answer-please/ Wed, 14 Feb 2024 04:22:49 +0000 https://malayalees.ch/?p=96349 കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമരാഗ്നി യാത്ര തന്നെ അറിയിച്ചില്ലെന്നും ക്ഷണിച്ചില്ലെന്നും അദേഹം പറഞ്ഞു. ‘സമരാഗ്നി യാത്രയിലേക്ക് ക്ഷണിക്കാനുള്ള മര്യാദ കെപിസിസി അധ്യക്ഷൻ കാണിച്ചില്ല, കോൺഗ്രസിൽ ശുദ്ധീകരണം നടന്ന ശേഷം മാത്രമേ കെപിസിസി ഓഫിസിൽ കയറൂവെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് കാരണമില്ലാതെയാണ്. തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. താൻ ഒരുതെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സമ്മതിക്കാൻ ഒരുമടിയുമില്ല. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം തിരുവനന്തപുരത്ത് വന്നിട്ടില്ലെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.

എന്തിനു വേണ്ടിയാണ് തന്നെ മാറ്റിയതെന്ന് അറിയില്ല. ആ നൊമ്പരം ഇപ്പോഴും അവശേഷിക്കുന്നുണ്ട്.പാർട്ടിയെ പ്രാണനെപ്പോലെയാണ് സ്നേഹിക്കുന്നത്. താനൊരു യഥാർത്ഥ കോൺഗ്രസുകാരനാണ്. പദവി വേണമെന്നില്ല, അവസരം മതി. അവസരങ്ങൾ തന്നെ തേടി എത്താറുണ്ട്. ഒരു ക്രഡിറ്റും അവകാശപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ രാജിക്കത്ത് അഖിലേന്ത്യാ കോൺഗ്രസിൽ ഏൽപ്പിച്ചുകൊണ്ട് പടി ഇറങ്ങി പോകേണ്ടതായിരുന്നു. പക്ഷെ പോകാതിരുന്നത് പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകനായതുകൊണ്ടാണ്. അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റി എന്ന കാര്യം ഇപ്പോഴും തനിക്ക് ബോധ്യപ്പെട്ടിട്ടില്ല, അതുകൊണ്ട് തന്നെ ‘നൊമ്പരം’ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

താൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളുണ്ട്. പരിമിതമായ കഴിവുകൾ വെച്ചുകൊണ്ട് സത്യസന്ധവും ആത്മാർത്ഥവുമായി താൻ നിർവഹിച്ചിട്ടുണ്ട്. നാളെയും ഏൽപ്പിക്കുന്ന പ്രധാനപ്പെട്ട ഏത് ചുമതലയും നിർവഹിക്കാൻ തയ്യാറാണ്. പക്ഷേ ഇപ്പോൾ ഒരു ചുമതലയും ഏറ്റെടുക്കാൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ബിജെപിക്ക് ഇത്തവണ അക്കൗണ്ട് തുറക്കാനാകില്ല.സത്യത്തിൽ ബിജെപി അല്ല കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത്, രാഷ്ട്രീയ സ്വയംസേവക സംഘമാണ്.
ഏറ്റവുമധികം ശാഖകളുള്ളത് നമ്മുടെ കേരളത്തിലാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ സാധിക്കുമോ?, നിസ്സാരമല്ല അതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധി ഇന്ത്യയിലെ ജനപ്രിയനായ നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. വളരേ സജീവമായി ഒത്തിരി കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുമെന്നും കൂട്ടിച്ചേർത്തു.

]]>
വി.ഡി. സതീശനും മുല്ലപ്പള്ളി രാമചന്ദ്രനും ഒരു വേദിയിൽ https://malayalees.ch/vd-satheesan-mullappally-ramachandran/ Fri, 29 Jul 2022 12:27:15 +0000 https://malayalees.ch/?p=65601 ചിന്തൻ ശിബിരത്തിലെ വിട്ടുനിൽക്കലിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ഒരു വേദിയിൽ. കോഴിക്കോട് ഡിസിസിയിൽ കോൺഗ്രസ് പ്രസിഡൻ്റുമാരെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലാണ് രണ്ട് പേരും ഒന്നിച്ചെത്തിയത്. പരിപാടിയിൽ വച്ച് വി.ഡി. സതീശനും മുല്ലപ്പള്ളിയും തമ്മിൽ ആദ്യം പരിചയം പുതുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമപ്രവർത്തകരോടും മറ്റും സതീശൻ സംസാരിച്ചു. എന്നാൽ വേദിയിൽ ഒരുമിച്ചിരിക്കെ ഇരുവരും തമ്മിൽ സംസാരിച്ചു.

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു. അത് മാധ്യമങ്ങളോട് പറയാൻ താത്പര്യമില്ല. പാർട്ടി പ്രവർത്തകരിൽ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കാനുള്ള തീരുമാനത്തെ വിമർശിച്ച അദ്ദേഹം കെകെ രമയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചതിനെ അപലപിച്ചു.

“ചിന്തൻ ശിബിരത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം. അതിൻ്റെ പ്രാധാന്യം, ചിന്തൻ ശിബിരത്തിലെടുക്കുന്ന തീരുമാനങ്ങളുടെ ഗൗരവം എനിക്ക് നന്നായി അറിയാം. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനാവാതെ പോയല്ലോ എന്ന ദുഖം എന്നെ അലട്ടുന്നുണ്ട്. പാർട്ടി പ്രവർത്തകരിൽ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. പങ്കെടുക്കാത്തതിന്റെ കാരണം സോണിയ ഗാന്ധിയെ ധരിപ്പിക്കും. കോഴിക്കോട് ഡിസിസി പ്രസിഡൻറ് മാത്രമാണ് ക്ഷണിച്ചത്. പങ്കെടുക്കാൻ കഴിയാത്തതിൽ മനോവ്യഥയുണ്ട്. പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. എനിക്കത് അങ്ങേയറ്റം മനോവ്യധയുണ്ടാക്കി. പങ്കെടുക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ മാധ്യമങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. എൻ്റെ സത്യസന്ധത സോണിയ ഗാന്ധിക്ക് അറിയാം. രാഷ്ട്രീയം സോണിയ ഗാന്ധിക്ക് അറിയാം. എൻ്റെ വീട്ടിൽ നടന്ന പരിപാടിയാണ്. വിട്ട് നിൽക്കേണ്ടി വന്നതിൽ ദുഃഖമുണ്ട്.”- മുല്ലപ്പള്ളി വ്യക്തമാക്കി.

]]>
രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും; മുല്ലപ്പളളി രാമചന്ദ്രനും പരിഗണന ; സോണിയ ഗാന്ധി https://malayalees.ch/ramesh-chennithala-will-part-of-national-congress-sonia-gandhi-2/ Thu, 09 Sep 2021 09:06:45 +0000 https://malayalees.ch/?p=49332 രമേശ് ചെന്നിത്തലയെ ദേശിയ നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി. ഉടൻ നടക്കുന്ന പുന:സംഘടനയിൽ രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും. രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കുക പഞ്ചാബ്,ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല. മുല്ലപ്പളളി രാമചന്ദ്രനെ ജനറൽ സെക്രട്ടറിയായും പരിഗണിക്കും.

രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും എന്നത് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു പക്ഷെ കേരളത്തിലെ കോൺഗ്രസ് ഡിസിസി പുനഃ സംഘടന മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന് ചെന്നിത്തല നടത്തിയ പ്രസ്‌താവനകൾ ദേശിയ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

രാഹുൽ ഗാന്ധിക്കാണ് ഇത്തരത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായിരുന്നത് അദ്ദേഹം അക്കാര്യം സോണിയ ഗാന്ധിയെ അറിയിക്കുകയും ചെയ്‌തിരുന്നു. സ്വാതന്ത്യത്തിന്റെ 75 ആം വാർഷികവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച സമിതിയിൽ നിന്ന് രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കി മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ഉപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ സംഭവിച്ചിരുന്നു.

എന്നാൽ അതിന് ശേഷം കമൽ നാഥ് അടക്കമുള്ള മുതിർന്ന നേതാക്കൾ സ്വീകരിച്ച നിലപാടാണ് ഇക്കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. 20തിലധികം സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല ജനറൽ സെക്രട്ടറി ആയും സെക്രട്ടറി ആയും വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഘടനാ പാടവം കോൺഗ്രസിന് ഏറെ ഗുണം ചെയ്യും എന്നാണ് കമൽ നാഥ് അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. തുടർന്നാണ് രമേശ് ചെന്നിത്തലയെ ദേശിയ നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു.

]]>
ഡി.സി.സി. ഭാരവാഹിപ്പട്ടിക: കൂടിയാലോചന നടന്നിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ https://malayalees.ch/mullappally-ramachandran-on-dcc-list/ Sat, 14 Aug 2021 11:53:12 +0000 https://malayalees.ch/?p=48134 ഡി.സി.സി. ഭാരവാഹിപ്പട്ടികയിൽ അതൃപ്തിയറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പുനഃസംഘടനാ ചർച്ചയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും, മുൻ അദ്ധ്യക്ഷൻ എന്ന നിലയിൽ ഒരു വാക്ക് ചോദിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.എ.സി.സി. അധ്യക്ഷൻ കെ. സുധാകരനും കേരളത്തിൽ നിന്നുള്ള പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചത്. പട്ടിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് രാവിലെ 7.30ക്കാണ് കെ.സുധാകരൻ മുല്ലപ്പള്ളിയെ ഫോണിൽ വിളിച്ച് തങ്ങൾ പട്ടിക സമർപ്പിക്കയാണെന്നും ഏതെങ്കിലും പേരുകൾ നിർദേശിക്കാനുണ്ടോ എന്ന് ചോദിച്ചത്. പൊട്ടിത്തെറിച്ച് കൊണ്ടുള്ള പ്രതികരണമാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായത്.

മുൻ അധ്യക്ഷൻ എന്ന നിലയിൽ ഒരു വാക്ക് തന്നോട് ചോദിക്കണമായിരുന്നു, പട്ടിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് വിളിച്ചാണ് നിർദേശങ്ങൾ ചോദിക്കേണ്ടത്. മാനദണ്ഡങ്ങളും സംഘടനാ രീതിയും ഇതല്ല. കാര്യങ്ങൾ മനസിലാക്കി മുന്നോട്ട് പോകണമെന്ന ഒരു ഉപദേശവും കെ. സുധാകരന് മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയിട്ടുണ്ട്.

തന്നെ സുധാകരന് അപമാനിച്ചുവെന്നാണ് എ.കെ. ആന്റണി, താരിഖ് അൻവർ ഉലപ്പെടയുള്ള മുതിർന്ന നേതാക്കളോടും മുല്ലപ്പള്ളി അറിയിച്ചിരിക്കുന്നത്.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് കൃത്യമായ കൂടിയാലോചനകൾ നടന്നിട്ടില്ല എന്ന പരാതിയാണ് മുൻ കെ.പി.എ.സി.സി. അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

]]>
രണ്ടാം പിണറായി സർക്കാർ നരേന്ദ്ര മോദിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ജാരസന്തതി: മുല്ലപ്പള്ളി https://malayalees.ch/mullappally-on-cpm-bjp-relation/ Wed, 16 Jun 2021 08:00:40 +0000 https://malayalees.ch/?p=45621 ആർ.എസ് എസ് – സി.പി.എം ബന്ധം താൻ പറഞ്ഞപ്പോൾ സ്വന്തം പാർട്ടിക്കാർ പോലും വിശ്വസിച്ചില്ലെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏറ്റവും പ്രയാസകരമായ പ്രതിസന്ധിയിലൂടെയാണ് പാർട്ടി കടന്നുപോയത്. എന്നാൽ ആരുടേയും മുൻപിൽ കൈ നീട്ടേണ്ടി വന്നിട്ടില്ല. മഞ്ചേശ്വരത്തടക്കം വോട്ട് മറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇത് അഖിലേന്ത്യാ തലത്തിലെ ധാരണയാണ്. ഇക്കാര്യം എല്ലായിടത്തും തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു.തെരഞ്ഞെടുപ്പിന് ശേഷം അത് ശരിയെന്ന് തെളിഞ്ഞു.രണ്ടാം പിണറായി സർക്കാർ നരേന്ദ്ര മോദിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ജാരസന്തതിയാണെന്നും അദ്ദേഹം പറഞ്ഞു.

]]>
മുല്ലപ്പള്ളിയുടെ പടിയിറക്കം തോൽവിയുടെ ഉത്തരവാദിത്തമാകെ ചുമലിലേറ്റി നിരാശയോടെ https://malayalees.ch/mullappally-ramachandran-takes-responsibility-of-failure-in-election/ Wed, 09 Jun 2021 04:02:52 +0000 https://malayalees.ch/?p=45294 തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തമമാകെ തലയിലേറ്റി നിരാശയോടെയാണ് കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ പടിയിറക്കം. പരാജയപ്പെട്ട അധ്യക്ഷനെന്ന് പഴി കേൾക്കുമ്പോഴും മുല്ലപ്പള്ളിയുടെ ആത്മാർത്ഥതയിൽ ഒരു പ്രവർത്തകനും സംശയമുണ്ടാവില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പാപഭാരം മുഴുവൻ ചുമലിലേറ്റിയാണ് പടിയിറക്കം. അത് ഏറ്റെടുക്കുന്നതിൽ മുല്ലപ്പള്ളി രാമചന്ദ്രനെന്ന ആദർശ രാഷ്ട്രീയക്കാരന് മടിയുമില്ല. പക്ഷേ ഇപ്പോൾ കുറ്റപ്പെടുത്തുന്നവരാരും ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിൽ അഭിനന്ദിച്ചില്ലെന്ന പരിഭവം ഉള്ളിൽ ഉണ്ട്. അതാണ് ഒരിക്കൽ മുല്ലപ്പള്ളി പറഞ്ഞ് വെച്ചത്. വിജയത്തിന് ഒരുപാട് അവകാശികൾ ഉണ്ടാവും. പക്ഷേ പരാജയത്തിന് നാഥനുണ്ടാവില്ലെന്ന്. ആ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോൺഗ്രസിന് തൊട്ടതെല്ലാം പിഴച്ചു. ഉപതെരഞ്ഞെടുപ്പിൽ കയ്യിലുണ്ടായിരുന്ന രണ്ട് സീറ്റ് പോയി. അനായാസം ജയിച്ചു കയറുമെന്ന് വിചാരിച്ച തദ്ദേശ തെരഞ്ഞെടുപ്പിൽ അടിതെറ്റി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അപ്പുറവും ഇപ്പുറവും ഇരുത്തി പട നയിച്ചു. പക്ഷേ കണക്ക് കൂട്ടലുകൾ പിഴച്ചു. രാഷ്ട്രീയ അടവുകൾ പാളിയതോടെ തോറ്റ് തൊപ്പിയിടാനായിരുന്നു വിധി. അതിന്‍റെ അനന്തരഫലമായി ഈ പടിയിറക്കം. മുറിവേറ്റാണോ മടക്കമെന്ന് ചോദിച്ചാൽ മുല്ലപ്പള്ളി അത് പടിയിറങ്ങുമ്പോഴും അംഗീകരിച്ച് തരില്ല- “ഇതൊന്നും എനിക്ക് പ്രശ്നമല്ല. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട്. പ്രതിസന്ധികള്‍ കണ്ടിട്ടുണ്ട്. എനിക്കെന്‍റെ പാര്‍ട്ടിയാണ് ഏറ്റവും വലുത്”.

]]>
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു https://malayalees.ch/mullappalli-quits-kpcc-president-pos/ Tue, 25 May 2021 08:24:58 +0000 https://malayalees.ch/?p=44598 മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെപിസിസി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം. കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് മുതലായവരെ അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണിക്കുന്നുണ്ട്.

സമ്പൂർണ നേതൃമാറ്റം പൂർത്തിയാക്കാനുള്ള നടപടികൾ കോൺഗ്രസ് ദേശിയ നേതൃത്വം വേഗത്തിലാക്കുകയാണ്. നിലവിലുള്ള കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിന്റെ ഭാഗമായി രാജിവയ്ക്കും. എതാനും ദിവസങ്ങൾക്കകം രാജി യാഥാർത്ഥ്യമാകും. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പരിഹാരമായ് കെ.പി.സി.സി യുടെ താക്കോൽ സ്ഥാനത്തിനുള്ള അർഹത തങ്ങൾക്കാണെന്ന് ഒന്നിലധികം നേതാക്കൾ കരുതുന്നു. ഇക്കാര്യത്തിലെ ഹൈക്കമാൻഡ് പട്ടികയിൽ കെ.സുധാകരനാണ് മുന്നിൽ. മറ്റൊല്ലാ പരിഗണനകൾക്കും അപ്പുറം പ്രവർത്തകരെ സജീവമാക്കാൻ കെ.സുധാകരന് കഴിയും എന്ന് ദേശിയ നേത്യത്വം കരുതുന്നു.

കെ.സുധാകരന്റെ പേരിൽ വലിയ തടസങ്ങൾ മുതിർന്ന നേതാക്കൾ ഉന്നയിച്ചാൽ ബദൽ നിർദേശങ്ങളും പരിഗണിക്കും. കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ് തുടങ്ങിയ പേരുകളാണ് പരിഗണനയിൽ. പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തുക എന്നതാണ് കേരളത്തിലെ പ്രധാന സംഘടനാ ദൗത്യം എന്ന് ദേശിയ നേത്യത്വം കരുതുന്നു. ഇതിനായി പുതിയ അധ്യക്ഷനൊപ്പം പ്രധാന ചുമതലകളിൽ യുവാക്കളുടെ ശക്തമായ സാന്നിധ്യമാകും ഉണ്ടാകുക. കെ.സുധാകരൻ കെ.പി.സി.സി അധ്യക്ഷനായാൽ പി.ടി തോമസ്സിനെയോ , കെ.മുരളീധരനെയോ യു.ഡി.എഫ് കൺ വീനറായി നിയമിക്കും.

]]>
മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും മാറ്റണമെന്ന് യൂത്ത് കോൺഗ്രസ്; സോണിയാ ഗാന്ധിക്ക് കത്തയച്ചു https://malayalees.ch/youth-congress-against-mullappally-and-chennithala/ Tue, 11 May 2021 09:48:41 +0000 https://malayalees.ch/?p=44017 കോൺഗ്രസിൽ അടിമുടി അഴിച്ചുപണി വേണമെന്ന് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ എന്നിവരെ സ്ഥാനത്തുനിന്നു മാറ്റണമെന്നും ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും ഇവർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. ഒരു വിഭാഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ചേർന്നാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. ചരിത്ര പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഇതിൽനിന്ന് പാഠം ഉൾക്കൊണ്ടില്ലെങ്കിൽ പാർട്ടിയുടെ സ്ഥിതി സംസ്ഥാനത്ത് ഇനിയും മോശമാകും. കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും യുഡിഎഫ് കൺവീനറെയും സ്ഥാനത്തുനിന്ന് നീക്കണം. കെപിസിസിക്ക് പുറമെ ഡിസിസി, യൂത്ത് കോൺഗ്രസ്, കെഎസ്യു, ഐഎൻടിയുസി ജംബോ കമ്മിറ്റികൾ പിരിച്ചുവിടണം. ബൂത്തുതലം മുതൽ അഴിച്ചുപണി വേണം. അർഹരായവരെ ബൂത്തുതലം മുതൽ ഭാരവാഹികളാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കോൺഗ്രസ് പ്രസിഡന്റിനു പുറമെ രാഹുൽ ഗാന്ധിക്കും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും കേരളത്തിന്റെ ചുമതല വഹിക്കുന്ന താരിഖ് അൻവറിനും കത്തയച്ചിട്ടുണ്ട്. കത്തിൽ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരുടെ നിലപാടുകൾ ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. ഗ്രൂപ്പ് ഭേദമന്യേ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ മൗനസമ്മതത്തോടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയതെന്നാണ് വിവരം.

]]>
കൊവിഡ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം പരിശോധനകള്‍ കുറച്ചത്: മുല്ലപ്പള്ളി രാമചന്ദ്രന്‍ https://malayalees.ch/mullappally-ramachandran-tests-reduced-due-to-escalation-of-covid-crisis/ Mon, 19 Apr 2021 08:12:39 +0000 https://malayalees.ch/?p=43103 കേരളത്തില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം പരിശോധനകള്‍ കുറച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വാക്‌സിനേഷന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. അതീവ ജാഗ്രത അനിവാര്യമാണ്. പ്രതിദിന ടെസ്റ്റുകള്‍ ഒരു ലക്ഷമാക്കണമെന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടതാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

തൃശൂര്‍ പൂരം നടത്തിപ്പിന് കോണ്‍ഗ്രസ് ഒരുകാലത്തും എതിരല്ലെന്നും കെപിസിസി അധ്യക്ഷന്‍. തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ അവധാനതയോടെ തീരുമാനമെടുക്കണം. നിലവിലെ സാഹചര്യത്തില്‍ പൂരം നടത്തണോ എന്ന് സര്‍ക്കാരും സംഘാടകരും ആലോചിക്കണം. കെപിസിസി ആസ്ഥാനത്ത് കൊവിഡ് കണ്ട്രോള്‍ റൂം തുറന്നതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുല്ലപ്പള്ളി.

അതേസമയം ചെറിയാന്‍ ഫിലിപ്പിനെ മുല്ലപ്പള്ളി കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. വ്യവസ്ഥകള്‍ വച്ച് പാര്‍ട്ടിയിലേക്ക് ആരെയും സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

]]>
എല്ലാ ജയരാജന്മാരും വിജയനെതിരാണ്, താനും മരുമോനും മതിയെന്നാണ് പിണറായി കരുതുന്നത്: മുല്ലപ്പള്ളി https://malayalees.ch/mullappally-on-pinarayi-vijayan/ Wed, 07 Apr 2021 03:56:55 +0000 https://malayalees.ch/?p=42564 തുടർഭരണം എൽഡിഎഫിന്‍റെ വ്യാമോഹമാണെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സംസാരിക്കുന്നത്. വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണ് പിണറായിയുടെ ഭാഷ. ഭാര്യയെ ജ്യോതിഷികളുടെ അടുത്തേക്കയച്ച് ഭാവിയെ കുറിച്ച് അന്വേഷിക്കുന്ന ആളാണ് പിണറായിയെന്നും മുല്ലപ്പള്ളി.

പാർട്ടിയിൽ വെട്ടിനിരത്തൽ നടത്തുകയാണ് മുഖ്യമന്ത്രി. എല്ലാ ജയരാജന്‍മാരും പിണറായിക്കെതിരാണ്. താനും മരുമോനും മതിയെന്നാണ് പിണറായി കരുതുന്നത്. പൊട്ടിത്തെറിയുടെ വക്കിലാണ് സിപിഎമ്മെന്നും മുല്ലപ്പള്ളി വിമർശിച്ചു.

തുടര്‍ഭരണം ഉണ്ടാകില്ല. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ സംസ്ഥാനത്ത് സിപിഎമ്മിന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. വിഭാഗീയത അതിന്‍റെ ഉച്ചകോടിയില്‍ എത്തിയിരിക്കുകയാണ്. പിണറായി വിജയന്‍ എന്ന സര്‍വാധിപതിയെ ചോദ്യം ചെയ്തുകൊണ്ട് നേതാക്കള്‍ പരസ്യമായി പ്രതികരണവുമായി രംഗത്തുവരുന്നുണ്ട്. പലരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇടുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്- മുല്ലപ്പള്ളി പറയുന്നു.

കോണ്‍ഗ്രസ്സും ഐക്യജനാധിപത്യമുന്നണിയും അത്യുജ്ജല വിജയം ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവെക്കും. എല്ലാ ജയരാജന്മാരും വിജയനെതിരാണ്. അവരെല്ലാം വളരെ ദുഃഖിതരാണ്. പൊട്ടിത്തെറിയുടെ വക്കിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അവരുടെ ദുഃഖവും പ്രതിഷേധവും ഞങ്ങള്‍ക്ക് അനുകൂലമായി മാറും. പിണറായി വിജയന്‍ എല്ലാവരേയും വെട്ടിനിരത്തിയിരിക്കുന്നു. അവസാനം ആരാണ് അദ്ദേഹത്തിന് കൂട്ടുകാരായിട്ടുള്ളത്. ഇപ്പോള്‍, ഞാനും എന്‍റെ മകളുടെ ഭര്‍ത്താവും മതി, വേറെ ആരും വേണ്ട കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്നാണ് അദ്ദേഹം പറയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

]]>