mullappalli ramachandran – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Apr 2021 08:03:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mullappalli ramachandran – malayalees.ch https://malayalees.ch 32 32 ‘മഞ്ചേശ്വരത്ത് ആശങ്ക, സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയന്‍’: മുല്ലപ്പള്ളി രാമചന്ദ്രന്‍ https://malayalees.ch/concern-in-manjeshwar-says-mullappally-ramachandran/ Wed, 07 Apr 2021 08:03:03 +0000 https://malayalees.ch/?p=42598 മഞ്ചേശ്വരത്ത് ആശങ്കയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ. സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ ജില്ലകളിലേയും നേതാക്കന്മാരെ ബന്ധപ്പെട്ടിരുന്നു. മഞ്ചേശ്വരത്തെ നേതാക്കന്മാരുമായും ബന്ധപ്പെട്ടിരുന്നു. ഫീല്‍ഡില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അതീവ ദുര്‍ബലനാണ്. അവരുടെ ഇടയില്‍ തന്നെ വിവാദ പുരുഷനാണ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതാക്കന്മാരുമായി വളരെ ചങ്ങാത്തത്തിലാണ്. ഇത് തന്നെയാണ് സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യധാരണ മുല്ലപ്പളി പറഞ്ഞു. മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ അസാധാരണമായ നിര്‍വികാരതയും മ്ലാനതയും കാണാന്‍ സാധിച്ചു. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകന്മാര്‍ സജീവമായി രംഗത്തിറങ്ങാറുണ്ടെന്നും അത്തരത്തിലൊന്ന് മഞ്ചേശ്വരത്ത് ഉണ്ടായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.സുരേന്ദ്രന്‍ നിയമസഭയില്‍ വരാന്‍ പാടില്ല, എന്തുവിലകൊടുത്തും അതിനെ ചെറുക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. യുഡിഎഫിന്റെ അവസാന വോട്ടറെയും പോള്‍ ചെയ്യിപ്പിച്ചു. മുസ്‌ലിംലീഗ് ഊര്‍ജിതമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എന്നാല്‍ സിപിഎം വോട്ട് ബി.ജെ.പിക്ക് കൊടുത്താല്‍ എന്തുചെയ്യുമെന്നും മുല്ലപ്പള്ളി ചോദിച്ചു. സുരേന്ദ്രന്‍ ജയിച്ചാല്‍ ആദ്യത്തെ ഉത്തരവാദി പിണറായി വിജയനാണ്. അദ്ദേഹമാണ് ഈ ധാരണയുടെ സൂത്രധാരന്നെും അത് കണ്ണൂരിലെ നേതാക്കന്മാര്‍ക്ക് അറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ നേമത്ത് കോണ്‍ഗ്രസിന് ആശങ്കകളില്ലെന്നും കെ മുരളീധരന്‍ ജയിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം മികച്ച പോളിങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്ന അവകാശ വാദത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. കഴിഞ്ഞ തവണത്തേതിന് സമാനമായ സീറ്റ് നില ഇത്തവണയുണ്ടാകുമെന്നാണ് എല്‍.ഡി.എഫിന്‍റെ അവകാശ വാദം. എന്നാല്‍ 80 സീറ്റിനോട് അടുപ്പിച്ച് നേടി അധികാരം ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലാണ് യു.ഡി.എഫിനുള്ളത്.

]]>
മുല്ലപ്പള്ളിയെ ഉള്‍പ്പെടുത്തി കോഴിക്കോട്ടെ കോണ്‍ഗ്രസിന്‍റെ സാധ്യത പട്ടിക; https://malayalees.ch/kozhikode-including-mullappallyprobability-list-of-congress/ Sat, 27 Feb 2021 08:29:10 +0000 https://malayalees.ch/?p=40815 കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യത പട്ടിക കോഴിക്കോട് ഡി.സി.സി തയ്യാറാക്കി. വടകരയില്‍ കെ.കെ രമയെ മത്സരിപ്പിക്കണമെന്ന ശിപാര്‍ശ ഡി.സി.സി കെ.പി.സി.സിക്ക് കൈമാറും. കൊയിലാണ്ടിയില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടിന് പുറമെ പല ഡി.സി.സികളും മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.

വടകരയില്‍ ആര്‍എംപി നേതാവ് കെ.കെ രമയുടെ പേര് ശിപാര്‍ശ ചെയ്യുന്നുവെന്നതാണ് ഡിസിസി പട്ടികയുടെ ഹൈലൈറ്റ്. പക്ഷെ രമയുടെ പേര് ചര്‍ച്ചയിലുള്ളകാര്യം കെ.പി.സി.സി നേത്യത്വം പരസ്യമായി സമ്മതിക്കുന്നില്ല. കൊയിലാണ്ടിയില്‍ മുല്ലപ്പള്ളിയുടെ പേര് ഉള്‍പ്പെടുത്തിയാണ് പട്ടിക.

ഡിസിസി പ്രസിഡന്‍റ് യു. രാജീവന്‍ മാസ്റ്ററുടെ പേരും എന്‍. സുബ്രഹ്മണ്യന്‍റെ പേരും കൊയിലാണ്ടി ലിസ്റ്റിലുണ്ട്. നാദാപുരത്ത് കെ. പ്രവീണ്‍ കുമാറിന്‍റെ പേര് മാത്രമേയുള്ളൂ. കോഴിക്കോട് നോര്‍ത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെയും വിദ്യാ ബാലക്യഷ്ണന്‍റെയും പേരുകളുണ്ട്. അഭിജിത്തിനെ പേരാമ്പ്രയിലും പരിഗണിക്കുന്നു. അല്ലെങ്കില്‍ പി.എം നിയാസ്,കെ.സി അബു എന്നിവര്‍ക്കാണ് മുന്‍ഗണന. എലത്തൂരില്‍ നിജേഷ് അരവിന്ദ്, ദിനേഷ് മണി എന്നിവരെ ഉള്‍പ്പെടുത്തി. കെ.എം ഗംഗേഷ്, ഉഷാദേവി ടീച്ചര്‍ എന്നീ പേരുകളാണ് ബേപ്പൂരിന്‍റെ ലിസ്റ്റിലുള്ളത്.

]]>
മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി; കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരും https://malayalees.ch/mullappally-says-he-will-not-contest-in-the-assembly-elections/ Tue, 26 Jan 2021 08:53:23 +0000 https://malayalees.ch/?p=39152 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനം ഹൈക്കമാന്റിനെ അറിയിച്ചു. ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങിനിൽക്കാനാവില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുമെന്നതരത്തിൽ സൂചനകൾ പുറത്തുവന്നിരുന്നു, ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യം. എന്തെന്നില്ലാത്ത ആവേശത്തിലാണ് പ്രവർത്തകരെന്നും കോൺഗ്രസ് വലിയ വിജയം നേടുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

മുല്ലപ്പള്ളി മത്സരിക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് ഡിസിസി അദ്ദേഹത്തെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. കൽപ്പറ്റയിലോ കൊയിലാണ്ടിയിലോ മുല്ലപ്പള്ളി മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നു.

]]>
”പാലത്തായിയിലും വാളയാറിലും ബാലവകാശ കമ്മീഷന്‍ എവിടെയായിരുന്നു”- മുല്ലപ്പള്ളി https://malayalees.ch/mullappally-sharply-criticizes-state-child-rights-commission/ Thu, 05 Nov 2020 12:56:40 +0000 https://malayalees.ch/?p=34544 എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ റെയ്ഡിനിടെ ബിനീഷ് കൊടിയേരിയുടെ വീട്ടിലെത്തിയ സംസ്ഥാന ബാലവകാശ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാലത്തായിയിലും വാളയാറിലും ബാലവകാശ കമ്മീഷന്‍ എവിടെയായിരുന്നുവെന്ന് മുല്ലപ്പള്ളി ചോദിച്ചു. കമ്മീഷന്‍ നടത്തിയത് നാടകമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

അതേസമയം ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തീരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂർത്തിയായി. 25 മണിക്കൂർ നീണ്ട റെയ്ഡിൽ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡും ബിനീഷിന്‍റെ ഭാര്യയുടെ അമ്മയുടെ ഐ ഫോണും ചില രേഖകളും പിടിച്ചെടുത്തു. ക്രെഡിറ്റ് കാർഡ് ഇ.ഡി സംഘം കൊണ്ടുവെച്ചതാണെന്നും നിർബന്ധിച്ച് ഒപ്പുവെപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.

മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി രണ്ട് ദിവസങ്ങളിലായി വ്യാപക പരിശോധന നടത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ നടന്ന റെയ്ഡ് 25 മണിക്കൂറിന് ശേഷം രാവിലെ പതിനൊന്ന് മണിക്കാണ് അവസാനിച്ചത്.

പരിശോധനയ്ക്കിടെ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്‍റേതെന്ന് കരുതുന്ന ക്രെഡിറ്റ് കാർഡ് കണ്ടെത്തി. ബിനീഷിന്‍റെ ഭാര്യയുടെ അമ്മ മിനിയുടെ ഐ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തു. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട തിരക്കഥക്ക് പിന്നിൽ ഇ.ഡി സംഘമാണെന്ന് ബിനീഷിന്‍റെ കുടുംബം ആരോപിച്ചു.

റെയ്ഡിന്‍റെ പേരിൽ കുടുംബാംഗങ്ങളെ അനധികൃതമായി കസ്റ്റഡിയിൽ വെച്ചതായും കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. ബിനീഷുമായി ബിസിനസ് ബന്ധമുണ്ടെന്ന് കരുതുന്ന അൽ ജാസം അബ്ദുൽ ജാഫറിന്‍റെ വീട്ടിൽ നടന്ന റെയ്ഡിൽ മൂന്ന് ഫോണുകൾ കസ്റ്റഡിയിലെടുത്തു.

]]>