mullapally ramachandran – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 May 2021 04:21:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mullapally ramachandran – malayalees.ch https://malayalees.ch 32 32 തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാം, അധ്യക്ഷ പദവിയില്‍ നിന്ന് സ്വയം മാറില്ല: ഹൈക്കമാൻഡിനെ ആശയകുഴപ്പത്തിലാക്കി മുല്ലപ്പള്ളി https://malayalees.ch/pressure-on-mullappally-to-quit-aicc-sends-feelers/ Wed, 05 May 2021 04:21:04 +0000 https://malayalees.ch/?p=43695 തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും അധ്യക്ഷ പദവിയിൽ നിന്ന് സ്വയം മാറില്ലെന്ന നിലപാട് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡും ആശയക്കുഴപ്പത്തിൽ. കേരളത്തിന്‍റെ ചുമതലയുള്ള സംഘടനാ ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നേതാക്കളുമായി ഹൈക്കമാന്‍റ് ആശയ വിനിമയം നടത്തും.

കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം പടിയിറങ്ങുമെന്നാണ് മിക്കവാറും നേതാക്കൾ കരുതിയത്. എന്നാൽ തോൽവിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന് ഹൈക്കമാൻഡിനെ അറിയിച്ച മുല്ലപ്പള്ളി തുടർ തീരുമാനങ്ങൾ ഹൈക്കമാന്‍റ് തന്നെ എടുക്കണമെന്ന നിലപാടും സ്വീകരിച്ചു. ഇതോടെ പന്ത് ഹൈക്കമാന്‍റിന്‍റെ കോർട്ടിലേക്ക് എത്തി.

തിടുക്കപ്പെട്ട് ഹൈക്കമാന്‍റ് തീരുമാനം എടുക്കില്ലെന്നാണ് സൂചന. കാര്യങ്ങൾ പരിശോധിച്ച് കേരള നേതാക്കളുമായി ചർച്ച നടത്തി മാത്രമേ ദേശീയ നേതൃത്വം മുന്നോട്ട് പോകൂ. പക്ഷേ നേതൃമാറ്റവും പുനഃസംഘടനയും ആവശ്യപ്പെട്ടുള്ള മുറവിളി സംസ്ഥാന കോൺഗ്രസിൽ ശക്തമാണ്. വെള്ളിയാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതിയിലും പിന്നീട് നടക്കുന്ന കെ.പി.സി.സി യോഗത്തിലും നേതൃത്വത്തിന് എതിരെ വിമർശനം ഉയരും.

താഴേ തട്ടിൽ ഗ്രൂപ്പിസം എല്ലാ പരിധിയും ലംഘിച്ച് സംഘടനയെ ഇല്ലാതാക്കുന്നുവെന്ന വിമർശനം ഉയരും. പരാജയത്തിന്‍റെ ഉത്തരവാദിത്വം കെ പി സി സി അധ്യക്ഷന്‍റെ തലയിൽ കെട്ടിവെച്ച് മറ്റ് മുതിർന്ന നേതാക്കൾ കൈകഴുകാൻ ശ്രമിക്കുന്നുവെന്ന വിമർശനവും ഒരു വിഭാഗത്തിനുണ്ട്. അതിനിടെ ഘടകക്ഷി നേതാക്കളും പരസ്യ വിമർശനത്തിലേക്ക് നീങ്ങിയത് കോൺഗ്രസിനെ വെട്ടിലാക്കി.

]]>
മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനം വിടവാങ്ങൽ പ്രസംഗം- മുല്ലപ്പള്ളി രാമചന്ദ്രൻ https://malayalees.ch/mullapally-on-pinarayi-vijayan/ Mon, 05 Apr 2021 04:13:05 +0000 https://malayalees.ch/?p=42462 മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനം വിടവാങ്ങൽ പ്രസംഗമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എസ്.ഡി.പി.ഐയുമായി എല്‍.ഡി.എഫിന് 78 മണ്ഡലങ്ങളിൽ ധാരണയുണ്ട്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയും വളരെ ശക്തമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇല്ലാത്ത പ്രതിഛായ സൃഷ്ടിക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രിയുടേത്. കുറ്റംബോധം മറച്ചുവെക്കാനുള്ള വിലാപമാണ് മുഖ്യമന്ത്രിയുടെ കോൺഗ്രസ് വിമർശനമെന്നും മുല്ലപ്പള്ളി പറഞ്ഞു.

]]>